Saturday, July 10, 2010

വഴിയറിയാതെ

കൈവഴികള്‍ പിരിയുന്നിടത്ത്
സന്ദേഹിയായ് അയാള്‍ നിന്നു
ഇതിലെയെന്നൊരു കൂട്ടര്‍
അല്ലിതിലെയെന്ന് മറുകൂട്ടര്‍
മുന്നിലിരുളില്‍ അയാള്‍ കണ്ടു
നിണമണിഞ്ഞുകിടക്കും പാഥേയങ്ങള്‍
അവരുടെ നിഴലിന്‍ പിറകില്‍ കഠാരകള്‍
ദൈവത്തിന്‍ ശ്രീകോവില്‍ പിശാചിന്‍ പ്രതിഷ്ഠ
പങ്കുവെയ്പ്പിന്‍ ഗുണിതങ്ങളോരോ മിഴിയിലും
കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ജാഥയായ് നീങ്ങുന്നു
അറവു ശാലയെ ആഘോഷമാക്കുവാന്‍
ഉയരുന്നു ആരവം, അടയുന്നു കാതുകള്‍
നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
എവിടെ വെളിച്ചം, എവിടെ നേര്‍വഴി?

8 comments:

  1. എവിടെ വെളിച്ചം?

    ReplyDelete
  2. "ദൈവത്തിന്‍ ശ്രീകോവില്‍ പിശാചിന്‍ പ്രതിഷ്ഠ"
    exactly... This is what we see now. In few lines, you have made the point..

    ReplyDelete
  3. നേർവഴിയോ?
    അതാർക്കറിയാം?

    ReplyDelete
  4. ഇരുട്ടിന്റെ സന്തതികള്‍ വെളിച്ചം ആഗ്രഹിക്കില്ല.അവരുള്ളിടത്ത് വെളിച്ചമുണ്ടാകില്ല.

    ReplyDelete
  5. നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
    എവിടെ വെളിച്ചം, എവിടെ നേര്‍വഴി?

    ReplyDelete