Friday, August 27, 2010

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്


പ്രമാദമായ സ്ഫോടനങ്ങളെല്ലാം നടന്നതിനു പിറകില്‍ കാവി ഭീകരസംഘങ്ങള്‍ ആണെന്ന വസ്തുത വെളിച്ചത്തായതോടെ (അന്വേഷണ റിപ്പോ ര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) പ്രതിരോധത്തിലായ സംഘുകാര്‍ ജനശ്രദ്ധ തിരിച്ചു വിടാനുള്ള വെപ്രാളപ്പാചിലില്‍ 10 കൊല്ലത്തോളം അവര്‍ തന്നെ തെളിവില്ലാതെ ജയിലിലിട്ടു എല്ലും തോലുമാക്കിയ നാസര്‍ മദനിയെ വീണ്ടും ഭീകരമുദ്ര ചാര്‍ത്തി ബംഗലൂരുവിലേക്ക് പൊക്കുമ്പോള്‍ അതിനു അവര്‍ക്കൊപ്പം വാക്കുകൊണ്ടോ വാചാല മൌനം കൊണ്ടോ ഹലെലുയ പാടാന്‍ കേരളത്തില്‍ നിന്ന് ആര്യാടന്‍ മുഹമദിനോപ്പം, കെ.എം ഷാജിയും, എം.കെ മുനീറും ഉണ്ടായിരുന്നു. ആര്യാടന്‍റെ കാര്യം പോവട്ടെ, അത് ഒരുവേറിട്ട കാഴ്ചയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. ഷാജിയും, മുനീറും ആര്‍ക്ക് വേണ്ടിയാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ "ജന്മഭൂമി" പത്രത്തിന്‍റെ ഓഡിയോ വോയ്സ് ആയി നിലകൊള്ളുന്നത്? സ്വയം ഹനിക്കുന്ന ഈ ഹരാകിരി ഇത്രമേല്‍ സംതൃപ്തി നല്‍കുന്നതാണോ?


മുന്‍പ് മദനിയെ വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനിശിതമായി തന്നെ വിമര്‍ശിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഈ കര്‍ണാടക കോറസില്‍ അദ്ദേഹത്തെ നാം അങ്ങിനെ കാണുകയുണ്ടായില്ല. എന്തുകൊണ്ടായിരുന്നു അത്? എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിക്കുട്ടിക്ക് ഷാജിയെക്കളും മുനീറിനെകാളും സെന്‍സും, സെന്‍സിബിലിറ്റിയും പിന്നെ സെന്‍സിറ്റിവിറ്റിയും ഒക്കെയുണ്ട്. ജനങ്ങളുടെ പള്‍സ് തിരിച്ചറിയുക എന്നത് മുഖ്യമാണ്. ഇന്ത്യവിഷന്‍ അദേഹത്തെ രാഷ്ട്രീയ വനവാസത്തിനയച്ച ശേഷവും, അതിവേഗത്തില്‍ ടിയാന്‍ നേതൃത്വത്തില്‍ തിരിച്ചെത്തിയത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടവര്‍ക്കുള്ള ഉത്തരം ഇവിടെ കിട്ടും. മദനിയുടെ പോയ കാലത്തെ ഉന്മാദ ഭാഷണങ്ങള്‍ക്ക് നൈമിഷിക ആള്‍കൂട്ടങ്ങള്‍ക്കപ്പുറം ഒരു ശതമാനത്തിന്‍റെപോലും പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. അത് പിണറായി വിജയന്പോലും ബോധ്യപ്പെട്ട കാര്യമാണ്‌.

കൂടുതല്‍ ദൂരം കിഴക്കോട്ടു സഞ്ചരിച്ചാല്‍ പടിഞ്ഞാറെത്തും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അവിടേക്കാണ് ഇപ്പോള്‍ ഷാജിയും സംഘവും എത്തിക്കൊണ്ടിരിക്കുന്നത്. യാഥാര്‍ത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട്, തങ്ങളുടെ secular credentials തെളിയിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ കസേര ഉറപ്പാക്കാന്‍ വേണ്ടിയോ ഈ ചുടുചോര്‍ മാന്തി നമ്മെ സ്തബ്ധരാക്കിയ പ്രമുഖര്‍ വേറെയും ഉണ്ട്. ഉദാ: ആന്‍റെണി (ടിയാന്‍ പറഞ്ഞത്, ന്യൂനപക്ഷങ്ങളും ഗള്‍ഫ്‌ പണവും ആണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്ന ലൈനില്‍ ആയിരുന്നു. കേരളം രണ്ടു നേരം നേരാം വണ്ണം ഉണ്ണുന്നത് ഗള്‍ഫ് പണം കൊണ്ടാണെന്ന അടിസ്ഥാന വസ്തുത തന്നെ ഇദ്ദേഹം വിസ്മരിച്ചു പോയി.) മറ്റൊരാള്‍ വി.എസ്ആയിരുന്നു. ഒരു പ്രദേശത്തുകാര്‍ മൊത്തം കോപിയടിച്ചാണ് പരീക്ഷ പാസ്സാകുന്നത്എന്നായിരുന്നു ഇദേഹത്തിനു വന്നെത്തിയ വെളിപ്പാട്. പിന്നെ ഈയിടെ അദേഹത്തിന് വന്ന മറ്റൊരു വെളിപാട് ആരും മറന്നു കാണില്ല. ചുരുക്കത്തില്‍ മോഡിയാരാധകര്‍ക്കും അവരുടെ നേതൃത്വത്തിനും പ്രിയപെട്ടവരായി ഇവര്‍ നൊടിയിടയില്‍ മാറി. ഷാജിയും, മുനീറുമാണ് അവരുടെ പുതിയ താരങ്ങള്‍.

ഇന്ത്യ വിഷന്‍ തുടങ്ങാന്‍ വിയര്‍പ്പിന്‍റെ തുള്ളികള്‍ പകുത്തു നല്‍കിയവരെ മുനീര്‍ എങ്ങിനെ നിരാശപ്പെടുത്തിയോ അതിലും കൂടിയ അളവില്‍ സാധാരണക്കാരെ അദ്ദേഹം ഇന്ന് നിരാശരാക്കുന്നു. തീവ്രവാദം എതിര്‍ക്കപ്പെടണം എന്നതില്‍ രണ്ടു പക്ഷമില്ല, എന്നാല്‍ അത് വിഷയത്തെ അതിന്‍റെ ശരിയായ പരിപ്രേക് ഷ്യത്തില്‍ നിന്നു വിലയിരുത്തിക്കൊണ്ടല്ലെങ്കില്‍ ഉപരിപ്ലവും അന്തസാരശൂന്യവുമായിരിക്കും.

25 comments:

 1. ആരുടെ താളത്തിനാണ് നാം ചെണ്ട കൊട്ടുന്നത്?

  ReplyDelete
 2. സലാം,വീണ്ടും ഞാനൊരു കഥ പറയുന്നതില്‍ ക്ഷമിക്കുക ,ആറുവയസുള്ള മനാഫ് സുബഹിബാങ്കിനുമുന്‍പ് തണുത്ത മൊസൈക് തറയില്‍ പുല്പായയില്‍ ഉറങ്ങുന്നു ഉസ്താദിന്റെ ശബ്ദം അവനെ ഉണര്‍തിയില്ല കാല്പാദത്തിനേറ്റ ചൂരല്‍ കഷായം അവനേ ചാടി എഴുനേല്പിച്ചു,വുളു എടുത്തെന്ന് വരുത്തുമ്പോള്‍ നിയ്യത്ത് ഉസ്താദിന്൭#$@^%ആണ് ബാങ്കിന് കാത്തിരിക്കുന്നു നമസ്കരിക്കുന്നു ഓതുന്നു ചായകുടിക്കുന്നു മദ്രസയില്‍ ചെല്ലുന്നു നമസ്കരിക്കുന്നുഊണ് കഴിക്കുന്നു ഓതുന്നു നമസ്കരിക്കുന്നു അലക്കുന്നു നമസ്കരിക്കുന്നു ദര്‍സ് നമസ്കരിക്കുന്നു ദിക്റ്ചൊല്ലുന്നുഭക്ഷണം ഹിഫ്ല് ഉറക്കം .,റമളാന്‍ മനാഫിന് പത്തു വയസ്സ് ഉസ്താദ് എഴുതി തന്ന എബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെതുമായ ചരിത്രകദ കാണാപാറ്റം പടിക്കുന്നു ഉറുദിപറയാന്‍ പുറപ്പെടുന്നു പെരുന്നാളിന്ന് ഉപ്പാക്കും ഉമ്മാക്കും അനിയത്തിക്കും ഉടുപ്പും ചില്ലറാരിസാദനങ്ങളും കുറച്ച് പൈസയുമായി ഒരു യോദ്ദാവിനേ പൊലെ മനാഫ് വീട്ടില്‍, മനാഫിന് പന്ത്രണ്ട് വയസ്സ് ഒന്നാം ക്ലാസിലേ കുട്ടികള്‍ക്ക് അലിഫ് ബഅ ത പറഞ്ഞുകോടുക്കൂന്നു രമളാന്‍ മാസം ഇബ്രാഹിം നബിയുടെ കദയ്കിടയില്‍ ഒന്ന് മുക്കും പിന്നെ മൂളും കുറച്ച് തിരുകും ഇപ്പോള്‍ അവന്‍ ഒരു നീളന്‍ കുപ്പായവും തലയില്‍ കെട്ടും വെള്ള തുണിയും വേഷം വീട്ടിലെത്തുന്നത് പഴയതിലും പത്രാസില്‍ മനാഫ് വേറൊരു ദര്‍സില്‍ വയസ് പതിനാല് മൂനാം ക്ലാസില്‍ പടിപ്പിക്കുന്നു സുബഹിക്കുമുന്‍പേ എഴുനേല്‍കുന്നു ക്രിയകളൊക്കെ ഒഅഴയത് തന്നെ ,ഇനി വഴസ്സിന് പ്രാദാന്യമില്ല ഉറുതി വയളായും വയള് പരമ്പരയായും തീരുമ്പോഴേക്കും അണികള്‍ ആഞ്ചയ്ക്ക് കാത് നില്പുണ്ടാവും ,പുറം ലോകത്തെ മാറ്റങ്ങളൊന്നും കാണൂകയോ മനസിലാകാന്‍ പറ്റാതിരിക്കുകയോ ചൈത പാവം പുത്തന്‍ ഹറാമുകള്‍ കണ്ട് ആശ്ചര്യപ്പെടുന്നു,ഓരോന്നിലും സമുദായം വഴിതെറ്റാനുള്ള കാരണങ്ങള്‍ കാണുന്നു ,നമ്മള്‍ മക്കളിളൂടെ സ്വറ്ഗത്തിലേക്ക് കടന്നുകിട്ടാന്‍ കാതിരിക്കുന്നവരായതിനഅല്‍ അവര്‍ ജനിക്കുന്നതിനും മുപ്പത് കൊല്ലം മുന്‍പ് വന്ന പലതിനേയും ഹറാമാക്കി മക്കളെ നാം ഹറാം പറഞ്ഞ് അടിച്ച് അകറ്റുന്നു ,എന്നിട്ടും അവരതിനോടടുത്താല്‍ യതീംഘാനയിലേക്ക് തള്ളി വിടുന്നു ഹൗളിന്‍ കറയില്‍ സുഭഹിക്ക് മുന്‍പ് വീര്‍ത ഉപ്പൂറ്റി തടവി അവന്‍ ഉപ്പാനെയും ഉസ്താദിനേയുംകയ്യിലെടുത്ത വെള്ളം മുഖത്തേക്കെടുത്ത് @#$%^^%$#ചൊല്ലുന്നു.

  ReplyDelete
 3. സലാം,വീണ്ടും ഞാനൊരു കഥ പറയുന്നതില്‍ ക്ഷമിക്കുക ,ആറുവയസുള്ള മനാഫ് സുബഹിബാങ്കിനുമുന്‍പ് തണുത്ത മൊസൈക് തറയില്‍ പുല്പായയില്‍ ഉറങ്ങുന്നു ഉസ്താദിന്റെ ശബ്ദം അവനെ ഉണര്‍തിയില്ല കാല്പാദത്തിനേറ്റ ചൂരല്‍ കഷായം അവനേ ചാടി എഴുനേല്പിച്ചു,വുളു എടുത്തെന്ന് വരുത്തുമ്പോള്‍ നിയ്യത്ത് ഉസ്താദിന്൭#$@^%ആണ് ബാങ്കിന് കാത്തിരിക്കുന്നു നമസ്കരിക്കുന്നു ഓതുന്നു ചായകുടിക്കുന്നു മദ്രസയില്‍ ചെല്ലുന്നു നമസ്കരിക്കുന്നുഊണ് കഴിക്കുന്നു ഓതുന്നു നമസ്കരിക്കുന്നു അലക്കുന്നു നമസ്കരിക്കുന്നു ദര്‍സ് നമസ്കരിക്കുന്നു ദിക്റ്ചൊല്ലുന്നുഭക്ഷണം ഹിഫ്ല് ഉറക്കം .,റമളാന്‍ മനാഫിന് പത്തു വയസ്സ് ഉസ്താദ് എഴുതി തന്ന എബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെതുമായ ചരിത്രകദ കാണാപാറ്റം പടിക്കുന്നു ഉറുദിപറയാന്‍ പുറപ്പെടുന്നു പെരുന്നാളിന്ന് ഉപ്പാക്കും ഉമ്മാക്കും അനിയത്തിക്കും ഉടുപ്പും ചില്ലറാരിസാദനങ്ങളും കുറച്ച് പൈസയുമായി ഒരു യോദ്ദാവിനേ പൊലെ മനാഫ് വീട്ടില്‍, മനാഫിന് പന്ത്രണ്ട് വയസ്സ് ഒന്നാം ക്ലാസിലേ കുട്ടികള്‍ക്ക് അലിഫ് ബഅ ത പറഞ്ഞുകോടുക്കൂന്നു രമളാന്‍ മാസം ഇബ്രാഹിം നബിയുടെ കദയ്കിടയില്‍ ഒന്ന് മുക്കും പിന്നെ മൂളും കുറച്ച് തിരുകും ഇപ്പോള്‍ അവന്‍ ഒരു നീളന്‍ കുപ്പായവും തലയില്‍ കെട്ടും വെള്ള തുണിയും വേഷം വീട്ടിലെത്തുന്നത് പഴയതിലും പത്രാസില്‍ മനാഫ് വേറൊരു ദര്‍സില്‍ വയസ് പതിനാല് മൂനാം ക്ലാസില്‍ പടിപ്പിക്കുന്നു സുബഹിക്കുമുന്‍പേ എഴുനേല്‍കുന്നു ക്രിയകളൊക്കെ ഒഅഴയത് തന്നെ ,ഇനി വഴസ്സിന് പ്രാദാന്യമില്ല ഉറുതി വയളായും വയള് പരമ്പരയായും തീരുമ്പോഴേക്കും അണികള്‍ ആഞ്ചയ്ക്ക് കാത് നില്പുണ്ടാവും ,പുറം ലോകത്തെ മാറ്റങ്ങളൊന്നും കാണൂകയോ മനസിലാകാന്‍ പറ്റാതിരിക്കുകയോ ചൈത പാവം പുത്തന്‍ ഹറാമുകള്‍ കണ്ട് ആശ്ചര്യപ്പെടുന്നു,ഓരോന്നിലും സമുദായം വഴിതെറ്റാനുള്ള കാരണങ്ങള്‍ കാണുന്നു ,നമ്മള്‍ മക്കളിളൂടെ സ്വറ്ഗത്തിലേക്ക് കടന്നുകിട്ടാന്‍ കാതിരിക്കുന്നവരായതിനഅല്‍ അവര്‍ ജനിക്കുന്നതിനും മുപ്പത് കൊല്ലം മുന്‍പ് വന്ന പലതിനേയും ഹറാമാക്കി മക്കളെ നാം ഹറാം പറഞ്ഞ് അടിച്ച് അകറ്റുന്നു ,എന്നിട്ടും അവരതിനോടടുത്താല്‍ യതീംഘാനയിലേക്ക് തള്ളി വിടുന്നു ഹൗളിന്‍ കറയില്‍ സുഭഹിക്ക് മുന്‍പ് വീര്‍ത ഉപ്പൂറ്റി തടവി അവന്‍ ഉപ്പാനെയും ഉസ്താദിനേയുംകയ്യിലെടുത്ത വെള്ളം മുഖത്തേക്കെടുത്ത് @#$%^^%$#ചൊല്ലുന്നു.

  ReplyDelete
 4. മഅദനിയുടെ ഇന്നത്തെ അവസ്ഥയില്‍ സഹതാപം ഉണ്ട്. അദ്ദേഹത്തിന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പാഠവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. തീക്കൊള്ളി കൊണ്ട് അദ്ദേഹം ചില കളികള്‍ കളിച്ചു. അതിന്റെ പേരില്‍ നിരവധി യുവാക്കള്‍ വഴിതെറ്റി. കേരളത്തിലെ മത സൌഹാര്‍ദ്ധ അന്തരീക്ഷത്തിന് ക്ഷതമേല്പിച്ച ആളുകളുടെ കൂട്ടത്തില്‍ മുനിരയില്‍ തന്നെ മഅദനിയുടെ പേരും കാണും. എന്ന് വെച്ചു നിയമത്തിന്റെ തലനാരിഴ കീറി നോക്കി അദ്ദേഹത്തെ ഇനിയും പീഡിപ്പിക്കുന്നതിനോട് യോജിക്കാന്‍ വയ്യ.

  ReplyDelete
 5. @ ktahmed mattanur

  ആ ഉസ്താത്‌ ഇപ്പോഴും നിലവിലുണ്ടായിരിക്കാം. ഏതായാലും ആ ഹനീഫയും അവന്‍റെ ബാപയും ഇന്ന് ഏറെ മാറിപ്പോയി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉറുദി പറഞ്ഞു ഉപജീവനം കണ്ടെത്തുന്ന അവസ്ഥയില്‍ നിന്നൊക്കെ അവര്‍ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. ആ ഹനീഫ ഇന്ന് ഉയര്‍ന്ന ബിരുദത്തിനു പഠിക്കുന്നവനാണ്.

  ഇനിയും ആ ഉറുതിയും ദറസുമായി കഴിയുന്ന ഒരു ചെറു ന്യൂനപക്ഷം ഉണ്ടാവാം.
  But we have come a long way. Those outdated mindset are changing fast for the better.
  ഏതായാലും താങ്കള്‍ അത് തന്മയത്വത്തോടെ അവതരിപ്പിച്ചു.

  ReplyDelete
 6. @ nasarkapat

  More words from you are eagerly awaited.

  ReplyDelete
 7. @ ബഷീര്‍ Vallikkunnu

  നിസ്തര്‍ക്കമായ ഒരു point ആണ് ബഷീര്‍ ഓര്‍മിപ്പിച്ചത്. മ'അദനി സ്വയം തന്നെ ഏറ്റു പറഞ്ഞ ഒരു കാര്യമാണിത്. പക്ഷെ ഈ പുതിയ നാടകത്തില്‍ ചിലരുടെ ഭാഗത്ത് നിന്ന് ഒരു Conspiracy of silence അല്ലെങ്കില്‍ Conspiracy of support അറിഞ്ഞുകൊണ്ട് നടന്നില്ലേ എന്നതാണ് സന്ദേഹം.

  You skillfully evaded that issue.

  ReplyDelete
 8. കോയമ്പത്തൂര്‍ ജയില്‍വാസവും കഴിഞ്ഞു വന്ന മദനി ശംഘുമുഖത്ത് നാല് മന്ത്രി ഏമാന്‍മാരെ സ്റ്റേജില്‍ ഇരുത്തി മുസ്ലിം ലീഗുകാരന്‍ ഫ്രീയായി അന്തര്‍ദേശീയ നിലവാരമുള്ള പീവീസ് സ്‌കൂളില്‍ പഠന സൗകര്യം നല്‍കിയ രണ്ടു മക്കളേയും അരികില്‍ നിര്‍ത്തി മാലോകരോട് പറഞ്ഞത് പറ്റിയതൊക്കെ തെറ്റായിപ്പോയി മക്കളെ, ഇനി പറ്റില്ല, വിമര്‍ശനത്തില്‍ പോലും ഇനി മിതത്വമുണ്ടാവും എന്നൊക്കെയായിരുന്നു. അതു കേട്ട് എന്‍റെ നാട്ടില്‍ വര്‍ഷത്തില്‍ നടക്കുന്ന വഅളു പരിപാടിക്ക് "മദനിയുടെ ജയില്‍ മോചനത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ നൂറു രൂപ സംഭാവന" എന്ന കുറിപ്പും തുകയും തരുന്ന അമ്മദ് മുസ്ലിയാര്‍ പെരുത്ത് സന്തോഷിച്ചിരുന്നു.ഇനി നല്ല മതപ്രസംഗമാവും മദനി നടത്തുക എന്നതായിരുന്നു മുസ്ലിയാരുടെ പ്രതീക്ഷ. മലബാറിലെ മദനി പ്രസംഗങ്ങള്‍ക്ക് പോകാന്‍ മൂപ്പര്‍ക്ക് വലിയ ആവേശമായിരുന്നു. പക്ഷെ ഹംസത്തുല്‍ ക൪റാറിനു പകരം കോടിയേരിയും ഉമര്‍ മുഖ്താറിനു പകരം സഖാവ്‌ പിണറായിയും പ്രസംഗത്തില്‍ നിറഞ്ഞു നിന്നപ്പോള്‍ മുസ്ലിയാര്‍ സങ്കടപ്പെട്ടു. അതോടെ അമ്മദ് മുസ്ലിയാരുടെ ആവേശം അലിഞ്ഞലിഞ്ഞില്ലതായി.  പിന്നെ ലോകസഭ തെരഞ്ഞെടുപ്പോടെയാണ് മദനി അരങ്ങില്‍ നിറഞ്ഞത്‌ .രാത്രി എന്നും ഡെറ്റോള്‍ ഇട്ടു മുഖം കഴുകുന്ന ഹുസൈന്‍ മാഷെ മുന്നിലിരുത്തി, റബ്ബുല്‍ ആലമീനായ തമ്പുരാനേ ഈ വര്‍ഷം ലീഗിനെ പാഠം പഠിപ്പിക്കണേ എന്ന് സഖാവ് മദനി നീട്ടി ദുആ ഇരക്കുമ്പോള്‍ മൌലാന പിണറായി കലവറയില്ലാതെ ആമീന്‍ പറയുന്ന പടം ഇമെയില്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് ഐറ്റം ആയിരുന്നു. പുന്നപ്ര വയലാര്‍ സമര നായകന്‍ സാക്ഷാല്‍ വി എസിനു പോലും കൊടുക്കാത്ത ബഹുമാനാദരവുകള്‍ പാര്‍ടി സെക്രട്ടറി അധസ്ഥിത വര്‍ഗ സംഘ ശക്തിയുടെ മഹാനായ നായകന്‍ മദനി സാഹിബിനു കൊടുക്കുന്നത് കണ്ടപ്പോള്‍ മുന്നിലിരുന്നവര്‍ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചു. പരിവാര സമേതം വന്ന മദനിക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പിണറായി ഗുജറാത്തില്‍ ജീവന് വേണ്ടി കര്സേവകര്‍ക്ക് മുന്നില്‍ കൈ കൂപ്പിനിന്ന കുതുബുദ്ധീന്‍ അന്‍സാരിയെ ഓര്‍മിപ്പിച്ചു എന്ന് സി പി ഐകാര്‍ അടക്കം പറഞ്ഞു. എല്ലാം കൊണ്ടും ആവെശത്തിമര്‍പ്പിലായ മദനി പതിവ് പോലെ ലീഗിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം മുസ്ലിം ലീഗാനെന്നു പ്രസ്താവിച്ചും കളഞ്ഞു.

  തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചൂടിലാണ് മദനിയും ചൂടായത്. ചൂടായാല്‍ മൂപ്പര്‍ക്ക് ഒട്ടും കണ്ട്രോള്‍ കിട്ടൂല എന്നത് സൂഫിയക്കും ചാനല്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാം. തൊഴിലുറപ്പ് പദ്ധധിയും ആണവ കരാറും, നാടിന്‍റെ വികസനവുമൊക്കെ മാര്‍കിസ്റ്റും, ലീഗും, കൊണ്ഗ്രസ്സും പ്രചാരണ ആയുധമാക്കിയപ്പോള്‍ മൂപ്പര്‍ ഉന്നയിച്ചത് "ഷാഹിദ കമാല്‍ നിസ്കരിക്കാറില്ല" എന്നതായിരുന്നു. മുസ്ലിം കേന്ദ്രമായ തളിപ്പറമ്പില്‍ വെച്ച് കാസര്‍ക്കൊട്ടെക്ക്‌ ചൂണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ പാവം ഗള്‍ഫുകാരന്‍ കമാലിന്റെ ഭാര്യ പൊട്ടിക്കരഞ്ഞു. ഇത് കണ്ടപ്പോള്‍ എനിക്ക് കണ്ഫ്യുഷനായി. പുതിയ ലോകസഭയില്‍ മുസ്ലിംകളൊക്കെ നിസ്കരിക്കുന്നവരാകണോ. കഴിഞ്ഞ തവണ അതു വേണ്ടെന്നു കട്ടായം. ടി കെ ഹംസാക്ക മെമ്പരായുല്ലപ്പോള്‍ അങ്ങനെ ഒരു സംശയത്തിനു പോലും ഇടമില്ല. മളുലൂമിന്റെ (അക്രമിക്കപ്പെട്ടവന്‍) പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല എന്ന നബി വചനം അമ്മദ് മുസ്ലിയാര്‍ അന്നും ഓര്‍മിപ്പിച്ചിരുന്നു. അത് സത്യമായിപ്പുലരാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല . ഷാഹിദ കമാലിന്റെ കണ്ണ് നീര്‍ കണ്ടു ചിരിച്ചവര്‍ ഇന്ന് സ്വന്തം കവിള്‍തടം തുടക്കുന്നു.
  തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ ലീഗിനെ ഭസ്മീകരിക്കുമെന്ന് സ്വാമിജിയെയും അടുത്തിരുത്തി ആക്രോശിച്ച മദനി തിരിച്ചു കോട്ടയത്തെത്ത്തിയപ്പോള്‍ പത്ര ലേഖകര്‍ക്ക് മുന്നില്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ലീഗിന്റെയും പാകിസ്ഥാനിന്റെയും കൊടിക്ക്‌ ഒരേ കളറായതില്‍ സങ്കടപ്പെട്ടു കൊണ്ടായിരുന്നു ആദ്യത്തെ കരച്ചില്‍. ഇടയ്ക്കു "നിങ്ങളുടെ കരച്ചിലിനേക്കാള്‍ സൂഫിയതാത്തയുടെ കരച്ചിലിനാണ് സൗന്ദര്യം" എന്ന് "ബ്രിട്ടാസുപദേശം" കിട്ടിയപ്പോള്‍ മൂപ്പര്‍ തക്ബീര്‍ ചൊല്ലി അതു പാസ്സാക്കി. അങ്ങനെ ഒന്‍പതര വര്‍ഷത്തിനു ശേഷം പുറത്തേക്ക് വരുന്ന ഹബീബായ പുതിയാപ്ലയെ സ്വീകരിക്കാന്‍ പോയപ്പോള്‍ പോലും മുഖം മറച്ച സ്വാലിഹതായ സൂഫിയ ജോണ്‍ ബ്രിട്ടാസിന്റെ മുന്നില്‍ സ്വന്തം ഇക്കാക്കയുടെ മുന്നില്‍ ഇരിക്കുന്നത് പോലെ മുട്ടോടു മുട്ട് ചേര്‍ത്ത് വെച്ച് കണ്ണുനീര്‍ കവിളത്തോഴുക്കി പറഞ്ഞത് അദ്വാനിജി കാണിച്ച മര്യാദ പോലും കുഞ്ഞാലിക്കുട്ടി കാനിച്ചില്ലെന്നായിരുന്നു. ഇങ്ങനെയൊക്കെ ലീഗിനെ കുത്തിയിട്ടും പിന്നെയും പിന്നെയും കുത്തിയിട്ടും മദനി മലര്‍ന്നു കിടക്കുന്ന ഈ നേരത്ത് ലീഗെന്തു കൊണ്ടാ തിരിച്ചു കുത്താത്തത് എന്നാണ് ഞാന്‍ കുണ്ടിതപ്പെടുന്നത്

  sent by News Line

  ReplyDelete
 9. @News Line

  പല വിധ തിന്മകള്‍ അടങ്ങിയ മ'അദനി എന്ന വ്യക്തിക്ക് വരുന്ന ദുരിതം അയാളര്‍ഹിക്കുന്നതാണ് എന്ന ലളിതമായ സമവാക്യ ബുദ്ധിയില്‍ നിന്നാണ് താങ്കളുടെ വാദങ്ങള്‍ പിറവി കൊള്ളുന്നത്‌. ഒരു വ്യക്തിയോടുള്ള വിരോധം അത് (ന്യായമാണെങ്കിലും, അല്ലെങ്കിലും) അയാള്‍ അന്യായമായി വേട്ടയാടപ്പെടുമ്പോള്‍ അതിനുള്ള നീതീകരണമായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുക എന്നത് സാധാരണ മനുഷ്യസഹജമാണ്. മദനിയുടെ കാര്യത്തിലും അങ്ങിനെ സംഭവിക്കുന്നു എന്നാണു മേല്‍ പറഞ്ഞ വരികള്‍ കാണിക്കുന്നത്.

  എന്നാല്‍ മദനിയുടെ രാഷ്ട്രീയത്തോടോ മതവ്യാഖ്യാനങ്ങളോടോ യാതൊരു വിധ യോജിപ്പും ഇല്ലാതിരിക്കെത്തന്നെ എനിക്ക് ഈ പ്രതികരണം ഉള്‍കൊള്ളാന്‍ കഴിയില്ല. കാരണം മദനി ഇവിടെ ഒരു അടയാളം മാത്രമാണ്. ഇത് കേരള രാഷ്ട്രീയത്തിലെ ചക്കളത്തി പോരുകളുടെ അളവുകോല്‍ വെച്ചു നോക്കി നിജപ്പെടുത്തേണ്ട ഒരു issue ആണെന്ന് തോന്നുന്നില്ല.

  വളരെ ലളിതമായി പറഞ്ഞാല്‍, ചോദ്യം ഇതാണ്: സംശയലേശമന്യേ ആയിരക്കണക്കിന് ജീവനുകള്‍ ഹനിക്കപ്പെട്ട കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ പുറത്തു സര്‍വ്വതന്ത്ര സ്വതന്ത്രരായി യാതൊരു നടപടിക്കും വിധേയരാവാതെ വിലസുമ്പോള്‍, തെളിയിക്കപ്പെടാത്ത സംശയങ്ങളുടെ പേരില്‍ പത്തു വര്‍ഷം തടവില്‍ കിടത്തിയ ഈ മനുഷ്യനെ ഒരു ഭീകരസ്വത്വമായി വീണ്ടും വീണ്ടും പൊക്കി കാണിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ്. ഇദ്ദേഹം കുറ്റം ചെയ്തെങ്കില്‍ ശിക്ഷ തീര്‍ച്ചയായും ലഭിച്ചിരിക്കണം. അതില്‍ തര്‍ക്കമില്ല.

  പക്ഷെ നമ്മുടെ ഠ വട്ട വോട്ടു രാഷ്ട്രീയ പിണക്കങ്ങള്‍ വിഷയത്തെ അതിന്‍റെ യഥാര്‍ത്ഥ ഗൌരവത്തില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് നമ്മെ വിലക്കുകയാണെങ്കില്‍ അത് വലിയ ഒരു ദൌര്‍ബല്യമായി നമ്മെ താഴോട്ട് വലിച്ചു കൊണ്ടിരിക്കും.

  ReplyDelete
 10. മനുഷ്യന്‍റെ സ്വാസ്ഥ്യത്തെ നശിപ്പിക്കുന്ന, നാട്ടിലെ പരസ്പര സ്നേഹത്തിന്‍റെ കൈവെട്ടുന്ന തീവ്രവാദത്തെ എതിര്‍ക്കുക സാമൂഹ്യ പ്രതിബദ്ധതയുള്ള ആളുകളുടെയും, സംഘടനകളുടെയും ബാധ്യതയാണ്. ഈ ബാധ്യതാ നിര്‍വഹണം തന്നെയാണ് ഷാജിയും, മുനീറും നടത്തുന്നത് എന്ന് വിലയിരുത്തുന്നതില്‍ അസാംഗത്യമുണ്ടോ? മതത്തിന്‍റെ പേര് പറഞ്ഞ് സമാധാനത്തിന്‍റെ ഭൂമികയെ അശാന്തിയുടെ നാടാക്കി മാറ്റുവാന്‍ ശ്രമിക്കുന്ന ആളുകളെ മത വചനങ്ങള്‍ ഉദ്ദരിച്ചു സൈദ്ധാന്തികമായി തന്നെയാണ് അവര്‍ എതിര്‍ത്തു തോല്പിക്കുന്നത്. സംഘ കുടുംബാംഗങ്ങളുടെ കയ്യടിയോ, ഉഗ്രവാദികളുടെ കല്ലേറോ ആ നിലപാടുകള്‍ പുന: പരിശോധിക്കപ്പെടുവാന്‍ കാരണമായിക്കൂട. മുസ്ലിം സമുദായത്തില്‍ നിന്നും പുറത്ത് വരുന്ന അവിവേകത്തെ ആദ്യം തിരിച്ചറിയേണ്ടവരും അത് പിരിച്ചു വിടേണ്ടവരും സമുദായ ത്തിനകത്തെ നേതാക്കളാണ്. വികാരവും, അവിവേകവും ആദ്യം പിടികൂടുക യുവാക്കളെയാകുമ്പോള്‍ യുവ നേതാവായ ഷാജിയുടെയും, മുനീരിന്റെയും ഉത്തരവാദിത്തത്തിന്റെ ഭാരം കൂടുന്നുണ്ട് എന്നതല്ലേ, ശരി?
  ആര്യാടനുമായി മുനീറും, ഷാജിയും ചേരുംപടി ചേര്‍ക്കപ്പെടുന്ന വിലയിരുത്തലുകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കും. ആര്യാടന്‍ ഒരു വേറിട്ട ജന്മം തന്നെയാണ്. അപ്പോഴും മുനീര്‍ വേറൊരു വ്യക്തിത്വമാണ്; മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കുന്ന മുനീര്‍ തന്നെയല്ലേ, തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ത്യയിലെ സംഘ പരിവാറിന്റെ പോളിസി പ്രോഗ്രാമുകളേയും, അവരുടെ സൈദ്ധാന്തിക സ്രോതസ്സുകളെയും ഫാഷിസവുമായി ബന്ധപ്പെടുത്തി ശ്രദ്ദേയമായൊരു പുസ്തകം രചിച്ചത്? ആ പുസ്തകമിറങ്ങി ഒന്നേകാല്‍ വ്യാഴ വട്ടം കഴിഞ്ഞിട്ടും ഒരു വിചാര കേന്ദ്രങ്ങളില്‍ നിന്നും അതിനെ കൌണ്ടര്‍ ചെയ്തു ഒരു പുസ്തകം പോലും രചിക്കപെട്ടിട്ടില്ലല്ലോ.

  ഭീകരത, അതിന്റെ നിറം കാവിയായാലും, വേഷം തൊപ്പി ധരിച്ചാലും എതിര്‍ക്കപ്പെടെണ്ടാതാണ്. സ്വസമുദായത്തില്‍ നിന്ന് തന്നെയാണ് അതിനെതിരെ പടയണി തുടങ്ങേണ്ടതും.

  ReplyDelete
 11. @ Noushad Kuniyil

  " മുസ്ലിം സമുദായത്തില്‍ നിന്നും പുറത്ത് വരുന്ന അവിവേകത്തെ ആദ്യം തിരിച്ചറിയേണ്ടവരും അത് പിരിച്ചു വിടേണ്ടവരും സമുദായ ത്തിനകത്തെ നേതാക്കളാണ്. "

  എതിരാളിയെ സൌമ്യമായി നിരായുധനാക്കുന്ന നൌഷാദിന്‍റെ ഈ ശൈലിക്ക് മുന്‍പില്‍ കീഴടങ്ങാതിരിക്കാന്‍ എനിക്ക് കഴിയില്ല. I agree with you 100%. Each and every breath of what you said so beautifully and poetically.

  പോപ്പുലര്‍ ഫ്രണ്ടിന്‍റെ കാര്യത്തിലും മ'അദനിയുടെ iss കാലത്തെയും പറ്റി ഷാജി-മുനീര്‍ നിലപാടിനോട് എനിക്ക് പരിപൂര്‍ണ യോജിപ്പാണ്. അതെ സമയം ജയിലില്‍ നിന്ന് ഇറങ്ങിയ മദനിയും ഭീകരതയുടെ തല്‍ സ്വരൂപമാണ് എന്ന പ്രചാരത്തെ ഉള്‍കൊള്ളാന്‍ പ്രയാസം തോന്നുന്നു. സംഘുകാര്‍ അവരുടെ വെളിപ്പെട്ട വികൃത മുഖം ഒളിക്കാന്‍ തേടുന്ന ബലിയാടാണ് ഇപ്പോള്‍ മദനി. അതിനു നാം താളമിടണോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.

  ReplyDelete
 12. മഅദനിയെ പ്രതിയാക്കാനുള്ള കര്‍ണാടക പോലീസിന്റെ തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നത്. എന്നിട്ടും വീണ്ടും മഅദനിക്ക് ജാമ്യം നല്‍കാതെ പിന്നെയും പോലീസ് കസ്റ്റടിയില്‍ വിട്ടു നീതിന്യായ കോടതിയും ഇന്ത്യാ രാജ്യത്ത് ഒരു പ്രതിയോടും (?) കാണിക്കാത്ത ജാഗ്രത മഅദനിയുടെ കാര്യത്തില്‍ കാണിക്കുമ്പോള്‍ അതൊരു അജണ്ടയുടെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. മഅദനി അന്‍വാറുശേരിയില്‍ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന വീട്ടുടമസ്ഥന്‍ വര്‍ഗീസിന്റെ മൊഴി വ്യാജമായിരുന്നു എന്ന് അയാള്‍ തന്നെ വെളിപ്പെടുത്തുന്നത് കാണുക . മറ്റു "തെളിവുകളുടെ" കാര്യങ്ങല ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ..

  മഅദനിയുടെ അപക്വമായ ഭൂതകാല നിലപാടുകളെ ഞാനും വിമര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ മഅദനി സ്വന്തം നിലപാടുകളിലെ അപാകത തിരിച്ചറിയുകയും തിരുത്തുകയും ചെയ്തു എന്നത് പില്‍ക്കാല ചരിത്രം. എന്നിട്ടും ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയെ ജയിലില്‍ അടക്കാന്‍ കാണിക്കുന്ന ഈ തിടുക്കം കാണുമ്പോള്‍ ഇതൊരു പകപോക്കലല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നീതി എല്ലാവര്ക്കും തുല്യമാല്ലാതെ വരുന്നത് നീതിന്യായ വ്യവസ്ഥയുടെ മാത്രമല്ല ജനാതിപത്യത്തിന്റെ കൂടെ പാരാജമാവും.

  ReplyDelete
 13. മദനിക്കു നേരെ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍
  മാന്യമായി ഇടപെടുമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തോടും നയങ്ങളോടും പൂര്‍ണമായും വിയോചിക്കുന്നു എന്നുമുള്ള പി. കെ കുഞ്ഞാലിക്കുട്ടിയുടെ കമന്റ്‌ പക്വരാഷ്ട്രീയത്തിന്റെ വിചാരവും വാക്കുമായി ഞാന്‍ കാണുന്നു.
  അതേ സമയം മുനീറും ഷാജിയും
  കാണിക്കുന്നത് ഇതേ ആശയത്തിന്റെ യവ്വന പ്രതികരണമായി കാണുന്നതാകും ഉചിതം.
  തീവ്രവാദമെന്ന ചെളിക്കുഴിയിലേക്ക് കാലെടുത്തു വെക്കുന്ന ഓരോ യുവാവിനും മദനിയുടെ ഇന്നത്തെ 'ദൈന്യതയില്‍' പര്‍വ്വതത്തോളം ഗുണ പാഠമുണ്ട്.വാക്കും വിയര്‍പ്പും ചിന്തയും സമാധാനവും
  വിനഷ്ടമാകാതിരിക്കാന്‍...

  ReplyDelete
 14. @ Salam Pottengal

  "അതെ സമയം ജയിലില്‍ നിന്ന് ഇറങ്ങിയ മദനിയും ഭീകരതയുടെ തല്‍ സ്വരൂപമാണ് എന്ന പ്രചാരത്തെ ഉള്‍കൊള്ളാന്‍ പ്രയാസം തോന്നുന്നു. സംഘുകാര്‍ അവരുടെ വെളിപ്പെട്ട വികൃത മുഖം ഒളിക്കാന്‍ തേടുന്ന ബലിയാടാണ് ഇപ്പോള്‍ മദനി. അതിനു നാം താളമിടണോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്"

  ആ ആലോചനയില്‍ ഞാനും പങ്കു ചേരുന്നു.

  ReplyDelete
 15. @ MT Manaf

  "തീവ്രവാദമെന്ന ചെളിക്കുഴിയിലേക്ക് കാലെടുത്തു വെക്കുന്ന ഓരോ യുവാവിനും മദനിയുടെ ഇന്നത്തെ 'ദൈന്യതയില്‍' പര്‍വ്വതത്തോളം ഗുണ പാഠമുണ്ട്.വാക്കും വിയര്‍പ്പും ചിന്തയും സമാധാനവും
  വിനഷ്ടമാകാതിരിക്കാന്‍..."

  മനാഫ് മാഷുടെ ഈ വാക്കുകളിലടങ്ങിയ വിവേകത്തിന്‍റെ വെളിച്ചം ക്ഷുഭിത യൌവ്വനങ്ങളുടെ മനസ്സുകളില്‍ പ്രകാശിക്കട്ടെ. ഇന്ന് നാം സാക്ഷികളാവുന്ന One sided justice അനുഭവിച്ചു വളരുന്ന ഒരു തലമുറ ഇവിടെയുണ്ട്. തങ്ങളുടെ നേതാക്കള്‍ തന്നെ വേട്ടക്കരോടൊപ്പം ആര്‍പു വിളിക്കുന്നതായി അവര്‍ക്ക് തോന്നിത്തുടങ്ങിയാല്‍, വലിയ നിരാശയായിരിക്കും അത് സൃഷ്ടിക്കുക.

  ReplyDelete
 16. മഅദനിയെ ജയിലില്‍ അടക്കാനുള്ള കര്‍ണാടക പോലീസിന്റെ നീക്കം ആസൂത്രിതമായിരുന്നു എന്നതിന്റെ ഏറ്റവും
  പുതിയ തെളിവ് ഇതാ ഇവിടെ കാണാം

  ReplyDelete
 17. Tracking the comments... Good Going.. കാമ്പുള്ള സംവാദം.

  ReplyDelete
 18. "ഒരു പക്ഷെ ബോംബെ ഭീകരാക്രമണ കേസില്‍ എനിക്ക് പങ്കുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്‌ വന്നേക്കാം... വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നില്‍ എന്റെ കയ്യുണ്ട്‌ എന്ന വാര്‍ത്ത വന്നേക്കാം..."
  അറ്റസ്റ്റു വരിക്കുന്നതിനു തൊട്ടു മുന്പ് മദനി നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ നിസ്സാരമായി കണ്ടു കൂട!!
  നിയമ വാഴ്ചയും നീതിയും പുഴു കുത്തി നശിക്കാനും
  ബ്യൂറോക്രസി പൌരാവകാശങ്ങള്‍ക്കു കല്ലറ
  പണിയാനും പാടില്ലല്ലോ അങ്ങിനെ വരികില്‍ പിന്നെന്ത് ജനായത്തം?

  ReplyDelete
 19. @Akbar
  "മഅദനിയെ ജയിലില്‍ അടക്കാനുള്ള കര്‍ണാടക പോലീസിന്റെ നീക്കം ആസൂത്രിതമായിരുന്നു എന്നതിന്റെ ഏറ്റവും
  പുതിയ തെളിവ് ഇതാ ഇവിടെ കാണാം "

  കണ്ടു അക്ബര്‍. അത് തന്നെയാണ് കാര്യം. മഅദനി കുറ്റവാളിയെങ്കില്‍ ശിക്ഷിക്കപ്പെടുക എന്നത് പോലെ തന്നെ പ്രധാനമാണ്, അതില്‍ മറ്റു ഗുഠാലോചനകലുന്ടെങ്കില്‍ അതും തുറന്നു കാണിക്കുക എന്നുള്ളത്. അതുണ്ടെന്നുള്ള തെളിവുകളാണ് ധാരാളമായി പൊങ്ങി വരുന്നത് എന്ന് പറയുന്നത് തീവ്രവാദികള്‍ അല്ല. മറിച്ചു ശാഘാ തിമിരം ഏല്‍ക്കാത്ത മുഴുവന്‍ ആളുകളും ജാതി മത ഭേതമന്യെയാണ്.

  ReplyDelete
 20. @MT Manaf
  "നിയമ വാഴ്ചയും നീതിയും പുഴു കുത്തി നശിക്കാനും
  ബ്യൂറോക്രസി പൌരാവകാശങ്ങള്‍ക്കു കല്ലറ
  പണിയാനും പാടില്ലല്ലോ അങ്ങിനെ വരികില്‍ പിന്നെന്ത് ജനായത്തം?"

  പ്രശ്നത്തിന്‍റെ മര്‍മ്മം ഇതത്രേ. കാവി ഭീകരതയും ഒരു യാഥാര്‍ത്‍ഥ്യമാണ് എന്ന് വെളിപ്പെട്ട സത്യം പാര്‍ലമെന്റില്‍ ചിദംബരം പറഞ്ഞതിന് സംഘുശക്തികള്‍ കോണ്ഗ്രസ്സിനെകൊണ്ട് ച,ഛ,ഘ,ങ വരപ്പിക്കുന്ന വര്‍ത്തമാന കാഴ്ചകളാണ് നമുക്ക് മുന്നിലുള്ളത്.

  ReplyDelete
 21. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നാണല്ലോ മേലാള ഫത്‌വ!
  അങ്ങനെയാണല്ലോ നാം ഇതപര്യന്തം ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതും (?)
  നിയമം നിയമത്തിന്റെ വഴിക്കല്ല, നേരിന്റെ വഴിക്കാണ് പോകേണ്ടത് എന്ന് തിരുതിക്കൊടുക്കാന്‍തക്ക വിശാരദന്മാര്‍ ജനിക്കട്ടെ.

  ReplyDelete
 22. @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  special thanks to you man, for this intelligent comment on this older post.
  you are really a serious reader. i appreciate it.

  ReplyDelete
 23. പോസ്റ്റ്‌ വൈകിയാണ് വായിച്ചത്. മദനി നീതി നിഷേധത്തിന്റെ ഇരതന്നെയാണ്. അദ്ധേഹം വച്ചുപുലര്‍ത്തിയിരുന്ന തീവ്ര ആശയങ്ങളോട് 100% വിയോജിപ്പാണ്. എങ്കിലും അദ്ധേഹത്തിന് മാനുഷിക പരിഗണന ലഭിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. മദനിയെക്കാള്‍ വലിയ "ഭീകരര്‍" മുഖ്യമന്ത്രിമാരും, മന്ത്രിമാരും ഒക്കെ നാട് ഭരിക്കുമ്പോള്‍ ഇവിടെ നിയമത്തിന്റെയും, ഭരണ കൂടത്തിന്റെയും പക്ഷപാതിത്വം ആണ് കാണാന്‍ കഴിയുന്നത്..

  ReplyDelete
 24. തീവ്രവാദം എവിടെനിന്നുള്ളതായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെ. സമൂഹക്ഷേമതല്‍പ്പരമെന്ന് വിവക്ഷിക്കപ്പെടുന്നതും പരക്കെ സ്വീകാര്യവുമായ ആ എതിര്‍പ്പിന്റെ മറവില്‍ വേഷപ്രച്ഛന്നമായ കപടമുഖങ്ങള്‍ മുതലെടുക്കുന്നതിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തേണ്ടതുമുണ്ട്. വ്യക്തിവിരോധം തീര്‍ക്കാന്‍ ഇതൊരു സുവര്‍ണ്ണാവസരമായി കരുതി രംഗം കയ്യടക്കുന്നതും രാജാവിനെക്കാള്‍ വലിയ രാജഭക്തരാണെന്നു വരുത്തി ആരുടേയോ ഗുഡ് ബുക്കില്‍ കയറിപ്പറ്റാന്‍ ത്വരകാണിക്കുന്നതും കയ്യടിയോടെ സ്വീകരിക്കപ്പെടേണ്ട സംഗതില്ല എന്നതിനോട് യോജിക്കുന്നു. 'മ'അദനീവധം' നാടകത്തിന്റെ രണ്ടാം ഘട്ടത്തെ അനുകൂലിച്ച് ചിരിക്കുന്നവര്‍ ആരായലും അവര്‍ ഇരിക്കുന്ന കൊമ്പ് വെട്ടുന്ന വങ്കത്തത്തിലാണെന്ന്‌ തിരിച്ചറിയുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും നന്ന്.
  ഏറെ മുമ്പെഴുതിയ ഈ പോസ്റ്റ് ഏറെ വൈകിയെത്തി ഇപ്പോള്‍ വായിക്കുമ്പോഴും മ'അദനി നീതികാത്ത് കഴിയുകയാണ്‌ എന്ന വസ്തുത എത്രമാത്രം ഖേദകരമാണ്‌ !!

  ReplyDelete