Wednesday, September 1, 2010

ഒബാമ ഇഛിച്ചതും, നെതന്യാഹു കല്‍പിച്ചതുംഅധികാരത്തിന്‍റെയും ആയുധബലത്തിന്‍റെയും അഹന്ത തലയ്ക്കു പിടിക്കുമ്പോള്‍ മറ്റു രാജ്യങ്ങളുടെയും ദേശീയതകളുടെയും മേല്‍ കുതിര കയറുന്നതും കഴിയുമെങ്കില്‍ അവരെ വരുതിയിലാക്കി അവരുടെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ട് പോകലും എക്കാലത്തെയും എല്ലാ നാട്ടിലെയും മിക്ക വരേണ്യ വര്‍ഗത്തിനും ഇഷ്ടപ്പെട്ട വിനോദമാണ്‌. ഇതിനു വേണ്ടി സാങ്കല്‍പിക ശത്രുക്കളെ സൃഷ്ടിച്ചെടുത്തു സാധാരണക്കാരായ പ്രജകളില്‍ ഭീതിയുടെ ഉന്‍മാദ രോഗം പടര്‍ത്തി അവരെ അധിനിവേശ യുദ്ധത്തിനു മാനസികമായി സജ്ജരാക്കാനും അതിലൂടെ തങ്ങളുടെ ഭരണ പരാജയം മറച്ചു പിടിക്കാനും അവരെ ഭരിക്കുന്ന പ്രജാപതികള്‍ക്കും പെരുത്തു ഇഷ്ടമാണ്. ഇങ്ങിനെ പൊതുജനത്തെ വിഢികളാക്കാന്‍ അതതു കാലത്തെ ഭരണാധികാരികാര്‍ ശ്രമിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്യാറുണ്ട്. ഈ ഇനത്തില്‍ ആഗ്രഗണ്യന്‍മാരായവരുടെ കൂട്ടത്തില്‍ അങ്ങെ തലക്കല്‍ ഫറോവയുണ്ടായിരുന്നു. അര നൂറ്റാണ്ട് മുന്‍പ് ഹിറ്റ്ലറും മുസ്സോളിനിയും ഈ പരമ്പര പിന്‍തുടര്‍ന്നവരായിരുന്നു. കാലവും കഥയും മാറി, ആളില്ലാ വിമാനം ഉപയോഗിച്ച് (ഓമനപ്പേര്: Drone അഥവാ Unmanned aircraft) ആളുകളെ തിരഞ്ഞു പിടിച്ച്‌ വകവരുത്തുന്ന ഹൈ ടെക് യുഗത്തിലെത്തുമ്പോള്‍ ഈ സില്‍സിലയിലെ പുത്തന്‍ തലമുറയെ പ്രതിനിധീകരിച്ചു പിറവിയെടുത്ത പുണ്യജന്മങ്ങളായിരുന്നു ജോര്‍ജ് ബുഷ്‌, ടോണി ബ്ലയര്‍ എന്നിങ്ങിനെയുള്ള ശിങ്കങ്ങള്‍.

കണ്ണുനീര്‍ തീര്‍ക്കുന്ന സങ്കടക്കടലുകള്‍‍.


കൊല്ലാന്‍ പോയി കൊല്ലപ്പെട്ടവര്‍ മൃതദേഹ പേടകങ്ങളില്‍ കൂടണയുമ്പോള്‍

ഇറാഖ് അധിനിവേശം ഏതാനും ആഴ്ചകള്‍ മാത്രം പിന്നിട്ട സമയത്ത്, 2003 മേയില്‍ എബ്രഹാം ലിങ്കന്‍ എന്ന തങ്ങളുടെ വിമാന വാഹിനിക്കപ്പലില്‍ ഒരു കോമാളിയെ പോലെ പട്ടാള വേഷത്തില്‍ വന്നിറങ്ങിയ ജോര്‍ജ് ബുഷ്‌ ഒരു പ്രസംഗം നടത്തി. ഇറാഖിലെ ദൗത്യം പൂര്‍ണവിജയത്തിലെത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം തന്‍റെ ജനതയോടും ലോകത്തോടും അവിടെ വെച്ച് ശങ്കയില്ലാതെ പ്രഖ്യാപിച്ചു കളഞ്ഞത്. പിറകില്‍ വലിയ ഒരു വര്‍ണ്ണ ബോര്‍ഡില്‍ വലിയ ലിപികളില്‍ ഇങ്ങിനെ എഴുതി വെച്ചിരുന്നു. "Mission Accomplished". എന്നാല്‍ ഈ പ്രജാപതി അറിഞ്ഞിരുന്നില്ല ഇറാഖിലെ യുദ്ധം ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം. 2003 മെയിന് ശേഷം ഇതുവരെ ഔദ്യോഗിക കണക്കു പ്രകാരം തന്നെ 5000 ത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷം അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് അതിഗുരുതരമായി പരിക്കേറ്റു അര്‍ദ്ധപ്രാണരായി. 6 ലക്ഷത്തിലധികം ഇറാഖികള്‍ കൊല്ലപ്പെട്ടു. ഇതിലേറെ ലക്ഷങ്ങള്‍ക്ക് മാരകമായി പരിക്കെറ്റു. ലക്ഷോപലക്ഷങ്ങള്‍ക്ക് വീടും പാര്‍പ്പിടവും ഇല്ലാതായി അഭയാര്‍ഥികള്‍ ആയി. പല കണക്കുകള്‍ പല വിധ കഥകള്‍ പറയുന്നു. യഥാര്‍ത്ഥ മരണത്തിന്‍റെയും പരിക്കേറ്റതിന്‍റെയും കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നും പറയപ്പെടുന്നു.

ഇപ്പോള്‍ തന്‍റെ വാഗ്ദാനം നടപ്പിലാക്കുന്നു എന്നു പറഞ്ഞു ഒബാമ യുദ്ധം അവസാനിച്ചതായി പഖ്യാപിക്കുകയാണ്. അത്രയും നല്ലത്. ഉദ്യേശ ശുദ്ധിയില്‍ ഒബാമ ബുഷിനേക്കാള്‍ ഭേതമായിരിക്കും എന്നാണ് പൊതു വിശ്വാസം. അത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ.
ഏതായാലും ഈ പിന്‍മാറ്റത്തിനു പിറകിലെ ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നത് നമ്മുടെ ശുഭാപ്തി വിശ്വാസത്തിനു ഷോക്കേല്‍ക്കാതിരിക്കാന്‍ സഹായിച്ചേക്കും: ഒരു ലക്ഷം പട്ടാളക്കാരെ തിരിച്ചു വിളിക്കുമ്പോള്‍ തന്നെ അര ലക്ഷം പട്ടാളക്കാര്‍ യുദ്ധത്തിനു സര്‍വ്വ സജ്ജരായി ഇറാക്കില്‍ തന്നെയുണ്ട്. അമേരിക്കന്‍ പട്ടാളക്കാരെ സഹായിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്ത Private Contractors എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സര്‍വായുധ സന്നാഹങ്ങളുള്ള വാടക ഗുണ്ടകളുടെ എണ്ണം 2007ല്‍ തന്നെ 180,000 കവിഞ്ഞിരുന്നു . ഇത് ഇനിയും കൂട്ടാന്‍ പോവുകയാണ് എന്നാണ് റോബര്‍ട്ട്‌ ഫിസ്ക് നെ പോലെയുള്ള വിശ്വസനീയത നേടിയെടുത്ത മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്ലാക്ക്‌ വാട്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധരായ U.S
വാടക ഗുണ്ടാ സംഘം
ഇറാഖില്‍ .

വാഗ്ധാനങ്ങളുടെ കനത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വാങ്ങിയ ഒബാമയില്‍ ഒരു പാടാളുകള്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷെ ഇസ്രയേലി ദാര്‍ഷ്ട്യത്തിനു മുന്‍പില്‍ ഒബാമയും കവാത്ത് മറക്കുന്നത് കാണുമ്പോള്‍ അവരെല്ലാം വലിയ നിരാശയിലാണ്. ഞെക്കിക്കൊല്ലുന്ന ബുഷില്‍ നിന്ന് നക്കികൊല്ലാന്‍ കുട പിടിക്കുന്ന മാറ്റമായിരുന്നോ ആ "change we can‍ believe in " എന്നാണു അവരിപ്പോള്‍ ആശങ്കപ്പെടുന്നത്. അഫ്ഘാനിസ്ഥാനിലേക്ക് കൂടുതല്‍ പട്ടാളത്തെ അയച്ചു കൊണ്ട് അദ്ദേഹം നൊബേലിനോട് കൂടുതല്‍ നീതി പുലര്‍ത്തുന്നത് കണ്ടപ്പോഴേ ഒബാമ-ആരാധകരുടെ നെഞ്ജ് തകരാന്‍ തുടങ്ങിയതാണ്‌. പുതിയ യുദ്ധ മുഖങ്ങളൊന്നും തുറന്നിട്ടില്ല എന്നാണ് മറ്റൊരു ശുഭാപ്തി വിശ്വാസം. നട്ടെല്ലൊടിഞ്ഞു കിടക്കുന്നത് കൊണ്ടുള്ള നിസ്സഹായതയില്‍ നിന്നാണ് ഈ അവസ്ഥ, അല്ലാതെ അധിനിവേശവിശപ്പ്‌ തീര്‍ന്നത് കൊണ്ടല്ല എന്നത് മറ്റൊരു നേര്. എന്നിട്ടരിശം തീരാതെ ഇറാന് നേരെ പതുക്കെ പതുക്കെ കരുക്കള്‍ നീക്കിക്കൊണ്ടിരിപ്പാന് അങ്കിള്‍. ഇറാഖിനോട് കളിച്ചത് പോലാവില്ല ഇറാന്‍ എന്ന ഒരു നമ്പൂരി ശങ്കയും പിറകോട്ടു വലിക്കുന്നു തല്‍ക്കാലം. ഇറാഖിനെതിരെ പ്രയോഗിച്ച അതെ കുടില തന്ത്രം, ഉപരോധം കൊണ്ട് യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇറാനെ കഴിയുന്നത്ര ദുര്‍ബലമാക്കുക എന്ന രീതി ഒബാമയും കോപിയടിച്ചു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത് കാണുക. 1990 മുതല്‍ 2003 വരെ 13 വര്ഷം കഠിനമായ സാമ്പത്തിക-ആയുധ ഉപരോധത്തിലൂടെ ഇറാഖിന്‍റെ നട്ടെല്ല് തകര്‍ത്ത ശേഷമാണ് U .S എന്ന സൂപര്‍ പവര്‍ ഇറാഖിനെതിരെ യുദ്ധം ആരംഭിച്ചത്. ഒരാളുടെ കൈ രണ്ടും പിറകോട്ടു കെട്ടിയിട്ട് കുറെ കാലം അയാളെ പട്ടിണിക്കിട്ട് പിന്നീട് അയാളെ അടികൂടി കീഴ്പെടുത്തുന്നപോലെ. കൂറ്റന്‍ അണ്വായുധ ശേഖരം പതിറ്റാട്ടണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരുക്കി വെച്ച ഇസ്രെയെലിനു നേരെ അന്ധത നടിച്ചു കൊണ്ടാണ് അണുവായുധം ഉണ്ടാക്കാന്‍ പോവുന്നു എന്ന് ആരോപിച്ചു കൊണ്ട് ഇറാനെതിരെ ഇവര്‍ യുദ്ധത്തിനു കോപു കൂട്ടുന്നതും ഉപരോധം ഏര്‍പ്പെടുത്തുന്നതും. നാഗരികതകളുടെ സംഘട്ടനമെന്ന സാമുവല്‍ ഹണ്ടിംഗ്ടണ്‍ സങ്കല്പത്തിനു ജോര്‍ജ് ബുഷ്‌ തെളിഞ്ഞു നിന്ന് തേര്‍ തെളിച്ചെങ്കില്‍, ഒബാമയെന്ന ഒറ്റയാള്‍ പട്ടാളത്തിനു അത് തിരുത്താന്‍ കെല്‍പ്പുണ്ടോ അല്ലെങ്കില്‍ കേവല വാഗ്വിലാസങ്ങല്‍ക്കപ്പുറം അതിനുള്ള മനസ്സുണ്ടോ എന്ന് പാവം ആരാധകര്‍ ചോദിക്കുന്നു.

വിഖ്യാത പാട്ടുകാരന്‍ Bob Dylan പാടിയ പോലെ "The answer, my friend, is blowing in the wind. The answer is blowing in the wind"

*********************************************************************
ഇവര്‍ക്ക് പറയാനുള്ളത് :

ARUNDHATI ROY: Well, I think the—you know, the saddest thing is that when the American elections happened and you had all the rhetoric of, you know, change you can believe in, and even the most cynical of us watched Obama win the elections and did feel moved, you know, watching how happy people were, especially people who had lived through the civil rights movement and so on, and, you know, in fact what has happened is that he has come in and expanded the war. He won the Nobel Peace Prize and took an opportunity to justify the war. It was as though those tears of the black people who watched, you know, a black man come to power were now cut and paste into the eyes of the world’s elite watching him justify war.

ROBERT FISK: Yeah, I’m sure he says that. Once Obama gets into office it’ll be the same old show. You know, I’ve been through so many times, “Oh well, we’re going to have the Labor government in power in Israel. It will be different to what it was under the Likud.” And it never is.

And, “We’re going to have the Democrats in power (under Clinton).” And it never was.

You know, we never get a new government in the sense that we never get a new Middle East.

At the end of the day, the U.S. government will go along with the Israeli government. I’m sorry to say. And I’m sorry for Israelis to say that because many Israelis realize how dangerous this is. But at the end of the day we are not going to have a change. And the situation is getting worse, and worse, and worse.

Tariq Ali: Imperialism may have acquired a human face, but has to be judged on its actions. It's not looking good.

29 comments:

 1. നെതന്യാഹു വരച്ച വരക്കപ്പുറം കടക്കാന്‍ ഒബാമ ഒരുങ്ങുമോ?

  ReplyDelete
 2. ഇനീം പ്രതീക്ഷയോ?

  ReplyDelete
 3. യാത്രയ്കിടയില്‍ ആരോ പറയുന്നത് കേട്ടു ,സാംറാജ്യത്വവും സയണിസവും ഓര്‍മയേ എത്രവച്ചലക്കിയിട്ടും ജനം മാറിത്തുടങ്ങി അവര്‍ക്ക് നഷ്ടപ്പെട്ട തിരിച്ചറിവുകളേ മനുഷ്യ മാംസതിന്റെ കരിയുന്ന മണം തിരിച്ച് നല്‍കിതുടങ്ങിയിരിക്കുന്നു യൂറോപ്പിലും അമേരിക്കയിലും ബുഷിനും കൂട്ടര്‍കും ഹല്ലേലുയാപാടിയവരേ കേള്‍ക്കഉന്ന ജനക്കൂട്ടം ശുശ്കമായിരിക്കുന്നു ,ഒരു കറുത്തവന്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നത് അതും ഒരു മുസ്ലിം പിതാവില്‍ ജനിച്ച മദ്രസാ വിദ്യാഭ്യാസം ചെറുപ്പത്തില്‍ നേടിയ ഒരാള്‍ തികച്ചും അല്‍ഭുതം തന്നെ കാരണം ആ ജനം ഇസ്ലാമിനെ വെറുക്കുന്നതിനേക്കാള്‍ കൂടുതലായി ആ ജനതയോട് കാണിക്കുന്ന ക്രൂരതകള്‍ തിരിച്ചറിയുന്നു ,സത്യത്തെ എപ്പോഴും മൂടിവയ്കാനാവില്ലാതതിനാല്‍ പുത്തന്‍ ഗൂഡാലോജനകള്‍ക് മുന്നില്‍ ഇസ്ലാം പതറിപ്പോകുന്നതും എതിര്‍ക്കപ്പെടുന്ന ശക്തികള്‍ക്ക് വീര്യം കുറഞ്ഞിട്ടില്ല എന്നതും വര്‍തമാനകാലത്തും നാം ആസ്വദിക്കുന്നു ,ചിലര്‍ ആശ്വാസം കൊള്ളുന്നത് ഇറാകിനോട് കളീച്ചത് പോലെയാവില്ല ഇറാനേ തൊട്ടാല്‍ എന്ന് പരഞ്ഞാണ് ,അമേരിക്കയുടെ ആയുധ ബലത്തേക്കള്‍ കൂടുതലായി ഇറാകിന്റെ ശക്തിയേ കുറിച്ച് പറഞ്ഞ ഇന്നലേകള്‍ നമുക്ക് മുന്നിലുണ്ട് ,ലോകത്തെ അങ്ങിനേ ഒരു തോന്നലുകളില്‍ എത്തിക്കുമ്പോള്‍സാമ്രാജ്യത്വതിന് അവിടെ ഏത് തോന്ന്യാസങ്ങള്‍കും ന്യായമുണ്ടാവുന്നു സ്വന്തം ജനതയുടെ മുന്നില്‍ നേതാക്കള്‍ക്ക് തളരാനാവാതതിനാല്‍ വെല്ലുവിളികള്‍ നാം ആഘോഷിക്കുന്നു ,ഉപരോധങ്ങളിലൂടെ ആയുധങ്ങളെ തുരുമ്പെടുപ്പിച്ചതിനു ശേഷം അവര്‍കെതിരേ കൂട്ടം ചേരുന്നതിനു മുന്‍പ് തളര്‍ന്നവന്റെ വെല്ലുവിളികള്‍ ലോകം കേട്ടത്, ഒര്‍മകളില്‍ മട്ടുപ്പാവിലെ സദ്ദാമിന്റെ കൈകളില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടകളെ പേടിച്ച ലോകം മറന്നു തുടങ്ങി ,അവസാനത്തെ നിലവിളികണ്ട കൂട്ടം ആര്‍തുചിരിക്കുന്നത് നാം കാണാതിരിക്കാന്‍ അവര്‍ മതിലുകള്‍ തീര്‍തിരുന്നു ,ഒബാമ നമുക്ക് പ്രദീക്ഷകള്‍ തന്നു ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് പിതാവിനെ കാതിരിക്കാമോ എന്ന് ഉറപ്പിച്ചു പരയാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ വന്നേക്കാം ദുര്‍റയുടെ ജീവന്‍ പെഇതൊഴിയാന്‍ നമുക്ക് കാതിരിക്കാം .

  ReplyDelete
 4. എവിടെനിന്നാണ് മാറ്റം വരിക

  ReplyDelete
 5. VARENYA VARGAM ELLAA NAATILUM ELLAA KAALATHUM JANANGALE VANJICHTE ULLU ATHUNTE ETTAVAUM VALIYA UDHAHARANAM GEORGE BUSH AANU ENNU MAATHRAM

  ReplyDelete
 6. & Echmukutty
  പ്രതീക്ഷയാണല്ലോ എല്ലാം.

  @ktahmed mattanur
  പടിഞ്ഞാറന്‍ സാമ്രാജ്യ ത്വത്തിന്‍റെ ഉന്നം മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പത്ത് ചുള് വിലക്ക് കൊള്ളയടിക്കുക എന്നതാണ്. ഇതിനെ മുസ്‌ലിം മതമൌലിക വാദികള്‍ മതവുമായി കൂടിക്കുഴക്കുകയാണ് അവരുടെ അജന്ടക്ക് കൂടുതല്‍ വേര് നല്‍കാന്‍.

  @ ആയിരത്തിയൊന്നാംരാവ്
  മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും, വന്നുകൊണ്ടിരിക്കണം. മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്നല്ലേ marx പറഞ്ഞിട്ടുള്ളത്. marxism പോലും മുതലാളിത്തത്തിലെകു മാറി.

  @ muthu
  വരേണ്യ വര്‍ഗത്തിന്‍റെ അക്രമങ്ങള്‍ അതിര് കടക്കുമ്പോള്‍ ആണ് നക്സലിസവും മറ്റു മത മൌലിക തീവ്രവാദങ്ങളും പിറവിയെടുക്കുന്നത്.

  ReplyDelete
 7. സലാമിന്റെ ശൈലി നന്നായി മൂര്‍ച്ച കൂടി വരുന്നുണ്ട്.
  ഒന്നര വര്‍ഷത്തില്‍ അധികമായി ഒബാമ ഓവല്‍ ഓഫീസിന്റെ കസേരയില്‍ ഇരുന്ന് കറങ്ങുന്നു. ക്ലിന്റന്റെ മോള്‍ ചെല്‍സിയക്ക് ഒരു നല്ല പുതിയാപ്പിളയെ കിട്ടി എന്നതൊഴിച്ചാല്‍ അമേരിക്കയില്‍ പറയത്തക്ക ‘ചേഞ്ചു’ കളൊന്നും വന്നിട്ടില്ല. (ആറ്റു നോറ്റു വന്ന ആ കല്യാണത്തിനൊട്ട് ഒബാമയെ ക്ഷണിച്ചതുമില്ല). കൈറോ യൂണിവേര്‍സിറ്റിയില്‍ വെച്ചു നടത്തിയ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം ഒഴിച്ച് നിര്‍ത്തിയാല്‍ പശ്ചിമേഷ്യക്കും ഒരു നുള്ള് ചേഞ്ച്‌ കിട്ടിയിട്ടില്ല. എല്ലാം പഴയ പടി പോലെ തന്നെ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കാര്യങ്ങള്‍ നായയ്ക്കും നരിക്കുമല്ലാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ആദ്യ രാത്രിയില്‍ തന്നെ ഭാര്യ പ്രസവിച്ചത് പോലെ അകാലത്തില്‍ ഒരു നോബല്‍ സമ്മാനം കിട്ടി എന്നത് മാത്രമാണ് മിസ്റ്റര്‍ ഒബാമയുടെ ക്രെഡിറ്റില്‍ ഇപ്പോള്‍ ഉള്ളത്.

  ReplyDelete
 8. എന്നെ എപ്പോഴും അലട്ടിയിരുന്ന ഒരു സമസ്യയാണ് , ഇറാഖില്‍ നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്ന ബോംബു സ്ഫോടനങ്ങള്‍ക്ക് പിറകിലുള്ള ചേതോവികാരം എന്താണെന്നും, സ്ഫോടനത്തിനു പിറകില്‍ അല്‍ ഖാഇദ പോലെയുള്ള 'ഇസ്‌ലാമിക്' തീവ്രവാദികളാണെങ്കില്‍ അവരെന്തിനാണ് ഒരു മുസ്ലിം രാജ്യത്തെ തിരക്കേറിയ തെരുവുകളിലും, മാര്‍ക്കറ്റുകളിലും ബോംബു വെക്കുന്നത് എന്നതും. ലോജിക്കിന്റെ ഒരു അളവുകോല്‍ വെച്ചും ബോധ്യപ്പെട്ടിട്ടില്ലാത്ത്ത ആ ഒരു സംശയത്തിനു കൃത്യമായ ഒരു ഉത്തരം നല്‍കി, Salam Pottengal ന്‍റെ കുറിപ്പ്- 'Black water' എന്ന വാടക ഗുണ്ടാ സംഘം തന്നെയായിരിക്കും മാനവിക വിരുദ്ധമായ ഈ ക്രൂരതക്ക് ബാക്കിലുള്ളത്!

  തീര്‍ത്തും സമകാലികമായ, ചിന്തകളുടെ നിലവാരത്തിന്റെ ഉയരം അംബരചുംബിയായി നില്‍ക്കുന്ന, മുഴുനീളെ 'Informative' ആയിട്ടുള്ള കുറിപ്പിന് ശേഷം, ബ്ലോഗറുടെ ഒരു കമ്മെന്റ് ഇങ്ങനെയാണ്: "പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിന്‍റെ ഉന്നം മിഡില്‍ ഈസ്റ്റിലെ എണ്ണ സമ്പത്ത് ചുള് വിലക്ക് കൊള്ളയടിക്കുക എന്നതാണ്. ഇതിനെ മുസ്‌ലിം മതമൌലിക വാദികള്‍ മതവുമായി കൂടിക്കുഴക്കുകയാണ് - അവരുടെ അജന്ടക്ക് കൂടുതല്‍ വേര് നല്‍കാന്‍." പ്രശ്നത്തിന്റെ മര്‍മ്മം ഇവിടെയാണ്‌ കിടക്കുന്നത് എന്ന് തോന്നുന്നു. തങ്ങളുടെ മണ്ണിനടിയില്‍ എന്തിനാണ് ദൈവം എണ്ണ നിക്ഷേപിച്ചത് എന്ന് ആവലാതിപ്പെടുന്ന യുദ്ധത്തിന്റെ ഇരകളായ ഇറാഖി കുട്ടികളെക്കുറിച്ചു ഒരു കവിതയില്‍ വായിച്ചതോര്‍ക്കുന്നു.

  ReplyDelete
 9. അമേരിക്കയുടെ എന്നത്തേയും ആവശ്യം ചീപ്പ് ഓയിലാണ്. ലോകത്ത് വല്ലയിടത്തും അവര്‍ ഇടപെടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ 'Cheap Energy Resource' നു വേണ്ടിയുള്ള താല്പര്യം കാണും. അഫ്ഗാനിസ്ഥാനിലെ പ്രകൃതി മൂലകങ്ങളുടെ വന്‍ ശേഖരത്തെക്കുരിച്ചുള്ള വാര്‍ത്തകള്‍ വന്നത് ഈയടു ത്താണല്ലോ. സുഡാനിലെ എണ്ണ ശേഖരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, സുധീരനായ അവരുടെ പ്രസിടന്ടു അമേരിക്കയുടെയും, അവരുടെ ഉപഗ്രഹങ്ങളുടെയും കണ്ണിലെ കരടാകുന്ന സംഭവ വികാസങ്ങളും കൂട്ടിവായിക്കുവാന്‍ കുട്ടികള്‍ക്കുപോലും സാധിക്കും! ഇറാന് നേരെയുള്ള അങ്കിള്‍ സാമിന്‍റെയും, കൂട്ടുകാരുടെയും കണ്ണുരുട്ടലിനു പിറകിലും പ്രകൃതിദത്ത ഊര്‍ജ സ്രോതസ്സുകളാണെന്നു കണ്ടെത്താന്‍ ഒരു ഗവേഷണത്തിന്റെ കാര്യമൊന്നുമില്ല.
  സാമ്രാജ്യത്വത്തിന്റെ ഇത്തരം താല്‍പര്യങ്ങളെ ബുദ്ധിപരമായി ചെറുത്തു തോല്പിക്കുന്നതിനു പകരം, മതവുമായി കൂട്ടിക്കുഴക്കുന്നത് സമാധാനത്തിന്റെ ചെറിയ പ്രതീക്ഷകളെപ്പോലും കുഴക്കും എന്നതാണ് നേര്. ജനനശീകരണ ആയുധങ്ങളുണ്ട് എന്ന ശുദ്ധ നുണയുടെ പുറത്ത് ഇറാഖിനെ ആക്രമിക്കാന്‍ സഖ്യ കക്ഷികള്‍ വന്നപ്പോള്‍ തങ്ങളുടെ ആയുധ ശേഖരം യു. എന്‍. പ്രതിനിധികള്‍ക്ക് പരിശോധിക്കുവാന്‍ അവസരം നല്‍കാത്തത് , തങ്ങളുടെ പക്കല്‍ WMD ഇല്ലെന്നു പൂര്‍ണ്ണ ബോധ്യമുള്ള സദ്ധാമിന്റെ ധാര്‍ഷ്ട്യം സമ്മതിച്ചില്ല. അമേരിക്കയും ആഗ്രഹിച്ചിരുന്നത് അത് തന്നെയായിരുന്നല്ലോ.

  ReplyDelete
 10. ഫലസ്തീന്‍ സമരത്തിന്റെ ചരിത്രത്തില്‍ അതൊരു മുസ്ലിം ഇഷ്യൂ എന്നതിനപ്പുറം ഫലസ്തീന്‍ ദേശീയ വികാരം എന്നൊരു നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു. ക്രിസ്ത്യാനികളും, മുസ്ലിംകളും ഒന്നിച്ചു പൊരുതിയ ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ക്ക് സുവര്‍ണ്ണ നിറമാണുള്ളത്. ചരിത്രത്തിന്റെ കറക്കത്തിനിടയിലെവിടെയോ അതൊരു മുസ്ലിം പ്രശ്നമായി വിലയിരുത്തപ്പെടുകയോ, വിലയിരുത്തുവാന്‍ ആഗ്രഹിക്കപ്പെടുകയോ ചെയ്ത ദുരന്തം Salam Pottengal ന്‍റെ നിരീക്ഷണത്തിനു അടിവരയിടുകയും, ആ അക്ഷരങ്ങള്‍ക്ക് 'ബോള്‍ഡ്' നല്‍കുകയും ചെയ്യുന്നുണ്ട്.

  അമേരിക്കയുടെയും, മറ്റേതൊരു അധിനിവേശശക്തികളുടെയും അനീതിക്കും, അക്രമ സ്വഭാവത്തിനും പിറകില്‍ മതത്ത്തെക്കാള്‍ ഉപരി അവരുടെ വാണിജ്യ താല്പര്യങ്ങളോ, രാഷ്ട്രീയ താല്പര്യങ്ങളോ ആണ് സ്വാധീനിക്കപ്പെടുക എന്നതാണ് കൂടുതല്‍ ശരി. കച്ചവട താല്‍പര്യവും, പണത്തെ പൂജിക്കുന്ന സ്വഭാവവും ആഴത്തില്‍ സ്വാധീനിച്ച ഒരു സമൂഹത്തില്‍, വന്‍ ബിസിനസ് സംരംഭങ്ങളാല്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ച ജൂതന്മാര്‍ അമേരിക്കയുടെ വിദേശ നയത്തെപോലും സ്വാധീനിക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ന്നത് ചിന്തിക്കപ്പെടെണ്ട ഒരു വസ്തുതയാണ്. 'ഹോളോ കോസ്റ്റ്' ന്റെ വിശ്വാസ്യതയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, 'പീഡിതര്‍' എന്ന് വിളിക്കപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വാധീന ശക്തി അവര്‍ ഇചചിക്കുന്നത് 'Approved without comment' എന്ന മട്ടില്‍ കല്‍പ്പിക്കപ്പെടുന്ന ഒരു നിലവാരത്തിലേക്ക് എത്തി എന്നത് ചരിത്രത്തിലെ കൌതുകകരമായൊരു അധ്യായമാണ്. ഇവിടെയാണ്‌ മുസ്ലിം ഭരണാധികാരികളുടെ ബുദ്ധിയും, will power ഉം പരീക്ഷിക്കപ്പെടുന്നത്. എണ്ണ സമ്പത്തിനാല്‍ അനുഗൃഹീതരായ അറബ് രാഷ്ട്രങ്ങളും, മറ്റു മുസ്ലിം രാഷ്ട്രങ്ങളും തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ സ്വാധീനങ്ങള്‍ സക്രിയമായി ഉപയോഗിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്നില്ല എന്നത് തന്നെയാണ് ഇറാഖും, അഫ്ഗാനും ഫല്സ്തീനുമൊക്കെ നീറുന്ന മുറിവുകളായി നില നില്‍ക്കുവാന്‍ കാരണം.

  ReplyDelete
 11. "....ഇതിനെ മുസ്‌ലിം മതമൌലിക വാദികള്‍ മതവുമായി കൂടിക്കുഴക്കുകയാണ് - അവരുടെ അജന്ടക്ക് കൂടുതല്‍ വേര് നല്‍കാന്‍....." എന്ന നിരീക്ഷണം വീണ്ടും ചിലതൊക്കെ ഓര്‍മിപ്പിക്കുന്നു. അമേരിക്ക എന്ന രാജ്യത്തിന്റെ വിദേശ നയങ്ങളെയും, അനീതിക്ക് കുടപിടിക്കുന്ന ഭരണ താല്പര്യങ്ങളെയും നമുക്ക് വിമര്‍ശിക്കാം. എന്നാല്‍ അമേരിക്കക്കാരെയൊക്കെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന ഒരു അവിവേകം ആഗോള മുസ്ലിംകളില്‍ വേരുറക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു. വിവധ നാടുകളില്‍ മുസ്ലിം നാമധാരികളായ ആളുകളാല്‍ സാധാരണ അമേരിക്കക്കാരന്‍ ആക്രമിക്കപ്പെട്ടത് ന്യായീക്കപെടാന്‍ കഴിയാത്തതാണ്. അമേരിക്കയുടെ വിദേശ നയത്തെ സ്വാധീനക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ലോബിയിംഗ് മുസ്ലിം സാമ്പത്തിക ശക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്ക് നടത്താവുന്നതാണ്.
  ആ രാജ്യത്തെ ജനതയെ വിശ്വാസത്തിലെടുക്കുന്ന നിലപാടുകളാണ് മുസ്ലിം സമൂഹത്തിനു കൂടുതല്‍ ഗുണകരം. കാരണം:
  എ. അമേരിക്കകാരന്‍ ഒരു തുറന്ന മനസ്സുള്ള വ്യക്തിത്വമാണ്. മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ സത്യമെന്ന് ധരിക്കുന്ന 'ശുദ്ധ മാനസര്‍' ആണവര്‍. എന്നാലും അമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്ന് 'The fastest growing religion' ഇസ്ലാം ആണ്! Sept:11 ന്റെ പ്രതിസ്ഥാനത്ത് മുസ്ലിംകള്‍ ആരോപിക്കപ്പെടുമ്പോഴും അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റയിക്കപ്പെടുന്ന ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ പ്രതികളാണ്.

  ReplyDelete
 12. ബി. സൌദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസ് പത്രത്തില്‍ ഈയടുത്തു അമേരിക്കയില്‍ താമസമാക്കിയ ഒരു സൗദി പൌരന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഇസ്ലാമിക മൂല്യങ്ങള്‍ ഏറ്റവും നന്നായി നടപ്പിലാക്കുന്ന രാജ്യം അമേരിക്കയാണെന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം അദ്ദേഹം നടത്തിയിട്ടുണ്ട്. തൊഴിലാളിയും, തൊഴിലുടമയും തമ്മിലുള്ള ബന്ധവും, പരസ്പര ബഹുമാനത്തിന്റെ അമേരിക്കന്‍ നടപ്പുരീതികളുമൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. (ഒരു ഇസ്ലാമിക സമൂഹം അല്ല എന്നതിനാല്‍ തന്നെ അമേരിക്കയുടെ ഒരായിരം ജീവിത രീതികളെ നമുക്ക് വിമര്‍ശിക്കാം. എങ്കിലും അവരുടെ നന്മകളെ അന്ഗീകരിക്കാമല്ലോ) ഇയൊരു സമൂഹത്തില്‍ ഇസ്ലാമിന്റെ ബാധ്യതകളും സാധ്യതകളും വ്യക്തമായി മനസ്സിലാക്കി കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു പോവല്‍ മുസ്ലിംകളുടെ ബാധ്യതയാണ്. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും അക്രമ മാര്‍ഗത്തില്‍ ചലിക്കുന്നത് ബുദ്ധിപരമായൊരു നിലപാടല്ല.
  അമേരിക്കന്‍ നയങ്ങളെ അതിശക്തമായി വിമര്‍ശിക്കുന്ന ചോംസ്കിയെപ്പോലെയുള്ള ആളുകള്‍ അമേരിക്കയില്‍ തന്നെയാണല്ലോ ഇപ്പോഴും ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്നത്.

  അമേരിക്കയില്‍ പൊതുവേ മുസ്ലിംകളുടെ ഇമേജ് സീറോയില്‍ എത്തിനില്‍ക്കുന്ന ഒരു അവസരത്തിലാണ് 'ഗ്രൌണ്ട് സീറോ' ക്ക് സമീപം ഒരു ഇസ്ലാമിക കേന്ദ്രം സ്ഥാപിക്കുവാന്‍ നല്ലൊരു ശതമാനം അമേരിക്കകാരും, അവരുടെ പ്രസിഡാന്ടും സമ്മതിച്ചത് എന്നത് ചെറിയ കാര്യമല്ല.

  സോവിയറ്റ് സൌഹൃദത്തിന്റെ കാരണത്താല്‍ ഇന്ത്യയെ ശത്രു പക്ഷത്ത് നിര്‍ത്തിയിരുന്ന അമേരിക്ക ഇന്ത്യയിന്നൊരു സാമ്പത്തിക, സൈനിക ശക്തിയായി മാറുന്നതിനാല്‍ തങ്ങളുടെ നിലപാട് മാറ്റുന്നുണ്ട്. ഇന്ത്യയുടെ ഈ നേട്ടം അറബ് - മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഒരു പാഠമായി എടുക്കാവുന്നതാണ്. പണത്തിന്റെ ഭാഷ മാത്രമറിയുന്ന അമേരിക്കന്‍ അധികാരി വര്‍ഗത്ത്തോട് ആ നിലയില്‍ തന്നെ വിലപേശുവാന്‍ സാധിക്കുന്ന ഒരു കൂട്ടായ്മ കാലത്തിന്റെ തേട്ടമാണ്‌. പക്ഷെ അമേരിക്കന്‍ കഴുകന്റെ കഴുത്തില്‍ ആര് മണികെട്ടും എന്നൊരു ചോദ്യത്തിന്റെ ഉത്തരം Bob Dylan തന്നെ പറയെട്ടെ: "The answer, my friend, is blowing in the wind. The answer is blowing in the wind"


  Salam Pottengal, പതിവ് തെറ്റിച്ചില്ല, ഹൃദ്യമായി എഴുതി. താങ്കളുടെ അതിമനോഹരമായ നിരീക്ഷണം , ഭാഷയിലെ ഏറ്റവും fit ആയ വാക്കുകള്‍ ഉപയോഗിക്കുന്ന ശൈലി, രചനയുടെ ഘട്ടത്തില്‍ പുലര്‍ത്തുന്ന ഏകാഗ്രത , സംവദിക്കുമ്പോള്‍ പുലര്‍ത്തുന്ന ഡീസന്‍സി' എന്നിവ അഡ്വ: സെബാസ്റ്യന്‍ പോളിനെ ഓര്‍മിപ്പിക്കും, മതവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ സിയാവുദ്ധീന്‍ സര്‍ദാരിനെ താങ്കളില്‍ കാണാന്‍ സാധിക്കും. ആഗോളവും ദേശീയവുമായ പ്രശ്നങ്ങളില്‍ നിലപാടെടുക്കുമ്പോള്‍ അരുന്ധതി റോയ് തന്നെയാണ് താങ്കളുടെ താരം.
  പരിഷ്കരിച്ച താങ്കളുടെ ബ്ലോഗില്‍ ഷെയര്‍ ചെയ്യുവാനുള്ള ഒരു സൗകര്യം നല്‍കിയാല്‍ Face book പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ താങ്കളുടെ രചനകള്‍ ഷെയര്‍ ചെയ്യാവുന്നതാണല്ലോ. ഉയര്‍ന്ന ചിന്തകളും, വായിക്കപെടെണ്ട നിരീക്ഷണങ്ങളും കൂടുതല്‍ ആളുകള്‍ വായിക്കട്ടെ. നല്ല നമസ്കാരം!

  ReplyDelete
 13. @ബഷീര്‍ Vallikkunnu
  അതെ ബഷീറിന്‍റെ സരസ ശൈലിയില്‍ പറഞ്ഞാല്‍, ഒബാമ സമാധാനത്തിന്‍റെ ബീജത്തിന് ജീവന്‍ നല്കുന്നതൊന്നും നമ്മള്‍ അറിഞ്ഞില്ല, പക്ഷെ പിന്നെ നമ്മള്‍ കേട്ടത് ഈ കുട്ടിയെ പ്രസവിച്ചെന്നും നൊബേല്‍ ഒബാമ എന്ന് പെരിട്ടെന്നുമാണ്. പിന്നീട്, അത് കേവല വാഗ്വിലാസങ്ങല്‍ക്കപ്പുറം നേരാണോ എന്ന സന്ദേഹത്തിലാണ് ലോകം. പ്രസംഗിക്കാന്‍ എളുപ്പമാണ്. പ്രവര്‍ത്തിക്കുമ്പോള്‍ ടെല്‍ അവീവില്‍ നിന്ന് അനുവാദം ആവശ്യമാണല്ലോ.

  ReplyDelete
 14. @ Noushad Kuniyil
  ബ്ലാക്ക്‌ വാട്ടര്‍ തുടങ്ങി അനേകം വേറെയും വാടക "സംഘങ്ങള്‍" ഇറാഖിലും അഫ്ഘാനിലും US വിന്യസിപ്പിച്ചിട്ടുണ്ട്. ഇവരുടെ എല്ലാം ചരടുകള്‍ പെന്റഗണിലെക്കും സി ഐ എ യിലേക്കും മാത്രമല്ല മൊസ്സാദിലേക്കും zionist ഗൂഡവട്ടങ്ങളിക്കും നീളുന്നതാണ്. നമ്മളെകൊണ്ട് തന്നെ "ഹാ, കണ്ടില്ലേ, ഇറാഖികള്‍ പരസ്പരം കൊല്ലുന്നു" എന്ന് പറയിപ്പിക്കാന്‍ അവര്‍ക്ക് പുഷ്പം പോലെ കഴിയും. മുഖ്യധാര മാധ്യമങ്ങള്‍ക്കപ്പുറം www.democracynow.org പോലുള്ള alternative മാധ്യമങ്ങള്‍ക്ക് നാം കൂടുതല്‍ ചെവി കൊടുക്കുക.

  ReplyDelete
 15. @Noushad Kuniyil
  നൗഷാദ് പറഞ്ഞപോലെ cheap energy resouces തന്നെയാണ് US Establishment ന്റെ മുഖ്യ അധിനിവേശ പ്രചോദനം. എന്നാല്‍ ഇതിനകത്ത് ഒരു embedded ഇവാന്‍ജെലിക്കല്‍ അജണ്ട അടങ്ങിയിട്ടുണ്ട് എന്നതിന് ധാരാളം ത്ളിവുകള്‍ വന്നിട്ടുണ്ട്. അതായത് ഇതില്‍ കുരുശുയുധത്തിന്‍റെ ഒരു ധാര അടങ്ങിയിട്ടുണ്ട്. ഇറാഖിനെ ആക്രമിക്കാന്‍ ദൈവം സ്വപ്നത്തില്‍ വന്നു പറഞ്ഞു എന്ന് ബുഷ്‌ പറഞ്ഞത് ഓണ്‍ ദി റെക്കോര്‍ഡ്‌ ആണ്. തങ്ങളുടെ ഇവാന്‍ജെലിസ്റ്റ് ആഭിമുഖ്യം ബുഷും ബ്ലെയറും അറിയിച്ചിട്ടുള്ളതാണ്. അതെ സമയം ഇസലാമിക മതമൗലികവാദത്തിനുള്ള ഒഴികഴിവായി ഇതിനെ ഉപയോഗിക്കുമ്പോള്‍ അത് തിരിച്ചറിയപ്പെ ടേണ്ടതും ഉണ്ട്.

  ReplyDelete
 16. @Noushad Kuniyil
  ഫലസ്തീന്‍ വിഷയത്തില്‍ താങ്കളുടെ നിരീക്ഷണം ഏറെ ശ്രദ്ധാര്‍ഹമാണ്. അത് ഒരു മത വിഷയമാക്കി ചുരുക്കിക്കെട്ടുക എന്നത് പാശ്ചാത്യരുടെയും zionist കളുടെയും കൂടി ആവശ്യമായിരുന്നു.

  "'പീഡിതര്‍' എന്ന് വിളിക്കപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വാധീന ശക്തി അവര്‍ ഇചചിക്കുന്നത് 'Approved without comment' എന്ന മട്ടില്‍ കല്‍പ്പിക്കപ്പെടുന്ന ഒരു നിലവാരത്തിലേക്ക് എത്തി എന്നത് ചരിത്രത്തിലെ കൌതുകകരമായൊരു അധ്യായമാണ്.'പീഡിതര്‍' എന്ന് വിളിക്കപ്പെട്ട ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വാധീന ശക്തി അവര്‍ ഇചചിക്കുന്നത് 'Approved without comment' എന്ന മട്ടില്‍ കല്‍പ്പിക്കപ്പെടുന്ന ഒരു നിലവാരത്തിലേക്ക് എത്തി എന്നത് ചരിത്രത്തിലെ കൌതുകകരമായൊരു അധ്യായമാണ്"

  താങ്കളുടെ ഈ നിരീക്ഷണം ഏറെ സൂക്ഷ്മ തലത്തിലുള്ള സാധാരണക്കാര്‍ കാണാതെ പോകുന്ന ഒന്നാണ്. Jews അവരുടെ "victimhood" marketize ചെയ്തും "celebrate" ചെയ്തും ആണ് ഈ ആനുകൂല്യത്തില്‍ നില നില്‍ക്കുന്നതും എല്ലാ അക്രമങ്ങള്‍ക്കും നീതീകരണം തേടുന്നതും. യോറോപ്യര്‍ തങ്ങള്‍ പണ്ട് യാഹൂടരോട് ചെയ്ത കടുംകൈകളുടെ പൊതു കുറ്റബോധമനസ്സിനാല്‍ ഇന്ന് എല്ലാറ്റിനും നേരെ കണ്ണടച്ചാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കില്‍ അവരുടെ മുഖ്യധാരാ മനസ്സിനെ അങ്ങിനെ സ്വാധീനിക്കാന്‍ zionist കള്‍ക്ക് സാധിക്കുന്നു.

  ReplyDelete
 17. നൌഷാദ് കുനിയിലിന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ വായിച്ചു. സലാമിന്റെ ലേഖനത്തോളം കരുത്ത് കമന്റ് കോളത്തില്‍ കിടക്കുന്ന നൌഷാദിന്റെ വാക്കുകള്‍ക്കുമുണ്ട്. യുക്തി ഭദ്രമായ ചിന്തയുടെ ഒരു പുതിയ വാതായനം തുറന്ന ഇരുവര്‍ക്കും അഭിനന്ദനങള്‍

  ReplyDelete
 18. @Noushad Kuniyil
  തീര്‍ച്ചയായും, business corporate + israeli + christian right wing എന്ന ത്രയം തീര്‍ക്കുന്നതാണ് അമേരിക്കന്‍ വിദേശനയം. ഈ അളവുകോല്‍ വെച്ച് നമ്മള്‍ സാധാരണ US ജനതയെ അളന്നാല്‍ അത് തികച്ചും അവാസ്തവമായിരിക്കും അത്. അവര്‍ വളരെ തുറന്ന മനസ്സുള്ള നല്ല മനുഷ്യരാണ്. അവരുടെ മീഡിയ അവരെ പുറംലോക വാര്‍ത്തകള്‍ സത്യസന്ധമായി നല്‍കാതെ തടവില്‍ പാര്‍പിച്ചിരിക്കുന്നു എന്ന് മാത്രം.

  ReplyDelete
 19. @ Noushad Kuniyil
  ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ അതിനെക്കാള്‍ ചുരുങ്ങിയ വാക്കുകളില്‍, അതിനേക്കാള്‍ ഭംഗിയായി നൗഷാദ് അവതരിപ്പിച്ചിരിക്കുന്നു. പ്രതികരണങ്ങള്‍ അനുകൂലവും പ്രതികൂലവും ആവാം. മറ്റൊരു ലോകനിര്‍മിതിയുടെ സാധ്യത അറിയാനുള്ള ഒരു ജിഞാസയുണ്ടാവുക എന്നുള്ളത് നമ്മള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ഒരു അടയാളമാവാം.ഇങ്ങിനെ അഭിപ്രായങ്ങളെ ഇനിയും കൂട് തുറന്നു വിടുക നൗഷാദ്.
  “Another world is not only possible, she is on her way. On a quiet day, I can hear her breathing.”

  ReplyDelete
 20. @റഷീദ്‌ കോട്ടപ്പാടം
  ഇനിയും വരിക

  @ബഷീര്‍ Vallikkunnu
  നൗഷാദില്‍ ഒരു കിടിലന്‍ നിരൂപകനും, എഴുത്തുകാരനും ഒളിഞ്ഞിരിപ്പുണ്ട്. അദ്ദേഹം അതിനെ തന്‍റെ തൂലികയിലൂടെ സ്വതന്ത്രമാക്കിയില്ലെങ്കില്‍ നഷ്ടം അദ്ധെഹത്തിന്‍റെതു മാത്രമല്ല വായനക്കാരന്‍റെതു മായിരിക്കും.

  ReplyDelete
 21. "നട്ടെല്ലൊടിഞ്ഞു കിടക്കുന്നത് കൊണ്ടുള്ള നിസ്സഹായതയില്‍ നിന്നാണ് ഈ അവസ്ഥ, അല്ലാതെ അധിനിവേശവിശപ്പ്‌ തീര്‍ന്നത് കൊണ്ടല്ല എന്നത് മറ്റൊരു നേര്".

  സാലാമിന്റെയും നൌഷാദിന്റെയം കുറിപ്പുകള്‍ വായിച്ചു. കാര്യങ്ങള്‍ നല്ല ഭാഷയില്‍ പറയാനുള്ള ഇരുവരുടെയും കഴിവിനെ അഭിനന്ദിക്കുന്നു. ഒബാമയില്‍ ഇപ്പോള്‍ ഒബാമക്ക് പോലും പ്രതീക്ഷയില്ല എന്നതാണ് നേര്.

  ReplyDelete
 22. @Akbar
  ഈ പോസ്റ്റിന്‍റെ തലക്കെട്ട്‌ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുന്ടെന്നു ഞാന്‍ പിന്നീട് ഓര്‍ത്തു. "ഒബാമ ഇഛിച്ചതും, നെതന്യാഹു കല്‍പിച്ചതും" എന്ന് പറയുമ്പോള്‍ ഒബാമ ആഗ്രഹിച്ചത്‌ തന്നെ നെതന്യാഹു കല്പിച്ചത് എന്ന് പഴയ ക്ലീഷേ വെച്ച് ധരിക്കാനിടയുണ്ട്. സത്യത്തില്‍ ഞാന്‍ ഒരു വിരുധോക്തി ഉപയോഗിച്ചതാണ്. (ഇതിനു വിരുധോക്തി എന്ന് പറയാമോ എന്നറിയില്ല.) ഏതായാലും ഞാന്‍ ഉദ്ദേശിച്ചത് ഒബാമ ആഗ്രഹിച്ചത്‌ സമാധാനതിലെക്കുള്ള മാറ്റവും നെതന്യാഹു കല്പിച്ചത് അതിനു വിരുദ്ധവും ആയിരുന്നു എന്ന നിലക്കാണ്.

  തീര്‍ച്ചയായും ബുഷ്‌ കലാപകാരിയായ ഒരു മാടമ്പിയായുരുന്നു. സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളെ വിണ്ണിലുയര്‍ത്താന്‍ കൊതിക്കുന്നയാളാണ് ഒബാമ എന്ന് തന്നെയാണ് തോന്നുന്നത്. നിര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ എസ്റ്റാബ്ലിഷ്മെന്റ് മൊത്തത്തില്‍ ഒരു വലിയ ബുഷ്‌ ആണ്. ജോര്‍ജ് ബുഷ്‌ പോയാലും ഒബാമ വന്നാലും ഒന്നും ഇതിനു ഉടനെ മാറ്റമുണ്ടാവുമെന്ന യാതൊരു സൂചനയുമില്ല. ഒബാമയെന്ന ഒറ്റയാള്‍ പട്ടാളത്തിനു സിനിമയിലെ അമാനുഷ നായകനെപോലെ ഒരു വിപ്ലവം നടത്താന്‍ കഴിയുമെന്നോ അതിനുള്ള ഇഛാശക്തിയുന്ടെന്നോ കരുതാനും കഴിയില്ല. ഉണ്ടെന്നു വരികില്‍ ചോംസ്കിയും അരുന്ധതിയും ഫിസ്കുമൊക്കെ തലയില്‍ ആള്‍താമസമില്ലാത്തവര്‍ ആണ് എന്ന് പറയേണ്ടി വരും, അതിനുള്ള സാധ്യത ഏറെയില്ല.

  ReplyDelete
 23. Salam Pottengal said: "തീര്‍ച്ചയായും, business corporate + israeli + christian right wing എന്ന ത്രയം തീര്‍ക്കുന്നതാണ് അമേരിക്കന്‍ വിദേശനയം. ഈ അളവുകോല്‍ വെച്ച് നമ്മള്‍ സാധാരണ US ജനതയെ അളന്നാല്‍ അത് തികച്ചും അവാസ്തവമായിരിക്കും. അവര്‍ വളരെ തുറന്ന മനസ്സുള്ള നല്ല മനുഷ്യരാണ്. അവരുടെ മീഡിയ അവരെ പുറംലോക വാര്‍ത്തകള്‍ സത്യസന്ധമായി നല്‍കാതെ തടവില്‍ പാര്‍പിച്ചിരിക്കുന്നു എന്ന് മാത്രം.".

  തങ്ങളുടെ മി. പ്രസിഡണ്ട് ഒരു മുസ്ലിം ആണെന്ന് ധരിച്ച ആളുകളുടെ എണ്ണം വന്‍തോതില്‍ വികസിച്ചു വരുന്ന ഒരു വികസിത രാഷ്ട്രമാണ് അമേരിക്ക എന്ന കൌതുക വാര്‍ത്തക്ക് നാം ചെവി കൊടുത്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. മീഡിയ നല്‍കിയ ചില ധാരണകള്‍ തന്നെയായിരിക്കണം ഇങ്ങനെ ചിന്തിക്കുവാന്‍ ആ ജനതയെ പ്രേരിപ്പിച്ചത്. വിഷ്വല്‍ - പ്രിന്‍റ് മീഡിയയുടെ ജൂത - സിയോണിസ്റ്റ് ബന്ധവും, ബാന്ധവവും സുവിധിതവുമാണ്. നിലപാടുകള്‍ എപ്പോഴും തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ അതുകൊണ്ട് തന്നെ ജൂതര്‍ക്കും, അവരുടെ മൂട് താങ്ങികളായ അമേരിക്കന്‍ എസ്ടാബ്ലിഷ്മെന്റിനും എളുപ്പത്തില്‍ സാധിക്കും. ലോകത്തെ തന്നെ നല്ലൊരു പക്ഷം ജനതയെ നന്നായി സ്വാധീനിക്കാന്‍ കഴിയുന്ന ഹോളിവുഡിന് ജൂത ലോബിയുമായുള്ള ബന്ധം അതി ശക്തമാണ്. പ്രശസ്ത എഴുത്തുകാരന്‍ സ്കോട്ട് ജെറാള്‍ട്‌ (F. Scott Fitzgerald ) Holywood നെ വിശേഷിപ്പിച്ചത്‌, "a Jewish holiday, a gentiles tragedy." എന്നാണ്!.
  മീഡിയ അവരെ പാര്‍പ്പിച്ചിരിക്കുന്ന എയര്‍ടൈറ്റ് സെല്ലുകളിലേക്ക് ബദല്‍ മാധ്യമത്തിന്റെ ശുദ്ധവായുവും പുതുവെളിച്ചവും എത്തിക്കുക എന്നത് സുപ്രധാനമാണ്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ ആഗോള മുസ്ലിം പക്ഷത്ത് നിന്നും ഉണ്ടായ ഏറ്റവും ക്രിയാത്മകമായൊരു ഇടപെടലാണ് 'അല്‍ജസീറ ടി.വി. യുടെ Launching. വാര്‍ത്തയുടെ പടിഞ്ഞാറു നിന്നും കിഴക്കോട്ടെക്ക് ഒഴുകുന്ന സാമ്പ്രദായിക രീതിക്ക് ചെറിയ വെല്ലുവിളിയാകാന്‍ ജസീറക്ക് കഴിഞ്ഞിട്ടുണ്ട്. മാധ്യമ രംഗത്ത് കൂടുതല്‍ മുതല്‍ മുടക്കി മര്‍ദ്ദിത പക്ഷത്തിന്റെ നിലപാടുകള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുക ഒരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്. ഒപ്പം ഇലെക്ട്രോണിക് മീഡിയത്തിന്റെ പുതിയ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യേണ്ടതുമുണ്ട്‌.

  ReplyDelete
 24. Salam Pottengal said: "Jews അവരുടെ "victimhood" marketize ചെയ്തും "celebrate" ചെയ്തും ആണ് ഈ ആനുകൂല്യത്തില്‍ നില നില്‍ക്കുന്നതും എല്ലാ അക്രമങ്ങള്‍ക്കും നീതീകരണം തേടുന്നതും. യോറോപ്യര്‍ തങ്ങള്‍ പണ്ട് യാഹൂടരോട് ചെയ്ത കടുംകൈകളുടെ പൊതു കുറ്റബോധമനസ്സിനാല്‍ ഇന്ന് എല്ലാറ്റിനും നേരെ കണ്ണടച്ചാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കുന്നു. അല്ലെങ്കില്‍ അവരുടെ മുഖ്യധാരാ മനസ്സിനെ അങ്ങിനെ സ്വാധീനിക്കാന്‍ zionist കള്‍ക്ക് സാധിക്കുന്നു."
  നിഷ്പക്ഷമായി ആലോചിച്ചാല്‍ Victimhood എന്ന യാഥാര്‍ത്ഥ്യം ഏതു അളവുകോല്‍ വച്ചും ചേരുക ഫലസ്ത്വീനികള്‍ക്കാണല്ലോ. എന്നാല്‍ ഇത് വാണിജ്യവല്‍ക്കരിക്കുവാനോ , പൊതു സമക്ഷത്തില്‍ കൊണ്ടുവരുവാനോ ഉള്ള Tools ന്‍റെ അഭാവം അവര്‍ അനുഭവിക്കുന്നുണ്ട്. ഫ്ലോടില്ലയെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ കൂടിയാണ് ഗസ്സ മുനമ്പിലെ ആളുകള്‍ ഇസ്രയേല്‍ ക്രൂരതയാല്‍ നരകയാതന അനുഭവിക്കുന്ന വിവരം കുറച്ചെങ്കിലും ലോകം അറിഞ്ഞത്. ഇസ്രായേലിലെ അറബ് ഗ്രാമങ്ങളിലെ ആളുകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന കഷ്ടപ്പാടിന്റെയും, നഷ്ടപ്പാടിന്റെയും നേര്‍ ചിത്രം സൂസന്‍ നഥാന്‍ എന്ന ജൂത ആക്ടിവിസ്റ്റ് തന്‍റെ 'Other side of Israel' -ല്‍ ഹൃദയസ്പര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

  തങ്ങളോടുള്ള തുല്യത ഇല്ലാത്ത അനീതി പൊതു ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ബുദ്ധിപരമായ നീക്കങ്ങളാണ്, മര്‍ദ്ദിത പക്ഷം നടത്തേണ്ടത്. അതിനു മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മകള്‍ക്ക് വ്യക്തമായ ധാരണയും, അത് നടപ്പില്‍ വരുത്തുവാനുള്ള റോഡു മാപുകളും ഉണ്ടാക്കാവുന്നതാണ്. ഫ്ലോടില്ല പ്രശ്നത്തെ തുടര്‍ന്ന്, ഇറാന്‍ തങ്ങള്‍ ഗസ്സയിലെക്ക് ഒരു കപ്പല്‍ സഹായം അയക്കുമെന്ന് പറഞ്ഞപ്പോള്‍ അത് നിരസിച്ച ഹനിയ്യയുടെ നിലപാട് തീര്‍ത്തും ബുദ്ധിപരമായിരുന്നു. ഫലസ്തീന്‍ പ്രശ്നത്തിന്റെ 'Other side' ലോക ജനതക്ക് കൂടുതല്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പരിസരത്തില്‍ കൂടുതല്‍ വിചാരപരമായ നീക്കം മുഖ്യധാരാ മനസ്സിനെ ഫലസ്തീനോട് കൂടുതല്‍ ആഭിമുഖ്യം പുലര്ത്തുന്നതാക്കുവാന്‍ സഹായകമാകും.

  എന്നും ഒരു ജനത മാത്രം മര്‍ദ്ധിക്കപ്പെടുന്ന അവസ്ഥ മാറാതിരിക്കുന്നത് Sociology യുടെ തത്വത്തിനു വിരുദ്ധമാണ്. ഒരു പുതുയുഗ പിറവി മുഴുവന്‍ മര്‍ദ്ധിതര്‍ക്കും ഉണ്ടാകും എന്നത് കൂടുതല്‍ ബോധ്യമാകുന്ന സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
  അരുന്ധതി റോയിയുടെ പ്രശസ്തമായ ആ വാക്യം ഒരാവര്‍ത്തി കൂടി വായിക്കട്ടെ: “Another world is not only possible, she is on her way. On a quiet day, I can hear her breathing.”

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. ഈ ചര്‍ച്ച തീര്‍ചയായും തുടരണം ,എന്നേ പോലുള്ളവര്‍ക്ക് അറിവിന്റെ അഭാവം ഈ ഉന്നതമായ സദസ്സില്‍ കേള്വിക്കാരനെന്നതില്‍ പരിമിതപ്പെടുത്തുന്നു ,വായിക്കുന്നവര്‍ അടുത്ത മറുപടി എന്തായിരിക്കും എന്ന് കാത്തിരിക്ക്യ്കയാണ്,സലാമിന്റെ പോസ്റ്റും നൗഷാദിന്റെ ഏറെ ചിന്തിപ്പിക്കുന്ന വിലയിരുത്തലുകളുമായി തുടരുന്ന ഇവിടെ അടുത്ത പോസ്റ്റില്‍ എന്താണെന്ന് കാത്തിരിക്കുന്നവരിലൊരാളായി ഈ ഉള്ളവനും ചേരുന്നു,

  ReplyDelete
 27. @ Noushad Kuniyil
  അതെ, അല്‍ ജസീറ മാധ്യമരംഗത്തു ഒരു വഴിരിവ് തന്നെയായിരുന്നു.ഖത്തര്‍ പോലെ ഏകാധിപഥ്യം നില നില്‍ക്കുന്ന ഒരു രാജ്യത്ത് നിന്ന് അത് സാധ്യമായി എന്നത് അടിലേറെ അതിശയകരവും.നമ്മള്‍ മഹത്വപ്പെടുത്താന്‍ വെമ്പുന്ന മറ്റു പല അറബ് പുണ്ണ്യ രാജ്യങ്ങളില്‍ നിന്നും സ്വതന്ത്ര മീഡിയയെ പറ്റി സ്വപ്നം കാണാന്‍ പോലും കഴിയില്ല എന്ന് നാം വീണ്ടും ഓര്‍ക്കുക.

  അന്നത്തെ victims Jews ആയിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം ഫലസ്തീനികള്‍ക്ക് തന്നെ. അന്നത്തെ മര്‍ധകന്‍ ഹിറ്റ്ലര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനം Jews ഏറ്റെടുത്തു എന്നതിനെ എന്തു നീതിയെന്ന് വിശേഷിപ്പിക്കാം?

  ReplyDelete
 28. @ktahmed mattanur
  അഹമദ്‌ പറഞ്ഞ ആ പരിമിതി താങ്കളുടെ പരിമിതിയല്ല. അത് നമ്മുടെ മലയാള മാധ്യമങ്ങളുടെ പരിമിതിയാണ്. വി എസ് പിണറായി അടുക്കളപ്പോരും, രമേശ്‌-മുരളി സോണിയാ സേവാ മത്സരങ്ങളും ലോകവാര്‍ത്തകളെന്ന വ്യാജേന വായനക്കാരന് വിളമ്പുന്ന "മലയാളത്തിന്‍റെ സുപ്രഭാതവും, നേര് നേരത്തെ അറിയിക്കുന്നവരും, യതാര്‍ത്ഥ പത്രത്തിന്റെ ശക്തിയും " പിന്നെ "നേരോടെ നിര്‍ഭയം നിരന്തരം" ഇതേ ചേരുവ വിളമ്പുന്ന "ഒരു ജനതയുടെ ആത്മാവിഷ്കാരം" ലോട്ടറിയാക്കി നടത്തുന്ന മലയാള ചാനലുകളും അടങ്ങുന്ന ദൂഷിത വലയങ്ങളുടെ പരിമിതിയാണ്. അഹമദ് മാത്രമല്ല നാമെല്ലാവരും അതിന്‍റെ തടവുകാരാണ്.

  ReplyDelete