Sunday, November 21, 2010

ബര്‍ക്ക ദത്തെ, നീയും!

Barkha Dutt ----------------------------Vir Sanghvi

മന്‍മോഹന്‍
സിംഗിന്‍റെ ഭരണം എത്ര മോഹനം എന്നാണ് MI ഷാനവാസ് എപ്പോഴും ഉണര്‍ത്താറുന്ടായിരുന്നത്. അല്പം ഉപ്പു തൊട്ടാണെങ്കിലും വലിയ പരിഭവമില്ലാതെ അധികപേരും അത് വിഴുങ്ങാറുമുണ്ടായിരുന്നു. മന്‍മോഹന്‍ജി മഹാനായ ഒരു ജിയാണെന്ന് എതിരാളികള്‍ പോലും പുകഴ്ത്തി നടന്നത് ഇന്നലെയാണെന്നു തോന്നുന്നത് വെറുതെയല്ല. ശരിക്കും ഇന്നലെ വരെയും അങ്ങിനെ തന്നെയായിരുന്നു. ഇന്ന് എന്തു പറ്റി എന്ന് ചോദിച്ചാല്‍, അദ്ദേഹത്തിന്‍റെ മന്ത്രിവൃന്തത്തില്‍ പലരും അദേഹത്തെ പറ്റിച്ചു എന്നതല്ലാതെ വേറെ ഒന്നും പറ്റിയിട്ടില്ല എന്ന് കോണ്ഗ്രെസ്സുകാര്‍ പറയും.

ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞപോലെ കോമണ്‍ വെല്‍ത്ത് ഗയിംസ് എന്ന് പറഞ്ഞാല്‍ അത് എല്ലാവരും ചേര്‍ന്ന് പൊതു
ജനാവിലെ ധനം പങ്കിട്ട് പോക്കറ്റിലാക്കി കളിക്കുന്ന ഒരു കളിയാണ് എന്ന ഒരു സോഷ്യലിസ്റ്റ് പരിപ്രേകഷ്യത്തില്‍ നിന്നാണ് സുരേഷ് കല്‍മാടി cwg കളിച്ചു കുറച്ചു കോടികള്‍ അടിച്ചു മാറ്റിയത് എന്നാണ് ആരോപണം. ഏതായാലും മന്‍മോഹന്‍ജിയുടെ കഷ്ടകാലം ഇവിടെ തുടങ്ങി. കല്‍മാടിജിയെ കഴുത്തിനു പിടിക്കാതെ തള്ളി ശ്വാസം വിടുന്നതെയുണ്ടായിരുന്നുള്ളൂ. അഴിമതി മതി എന്ന് പ്രധാനമന്ത്രിജി നല്ല അര്‍ത്ഥത്തില്‍ ഉപദേശിച്ചത് മന്ത്രിമാര്‍ അഴിമതി മാത്രം മതി എന്നാണോ കേട്ടത് എന്നറിയില്ല, ഇതാ വന്നിരിക്കുന്നു മറ്റൊരു രാജകീയ അഴിമതിക്കിസ്സ. DMK മന്ത്രി എ രാജ 2G spectrum ഇടപാടില്‍ ഒരു ചെറിയ തുകയായ Rs. 1,76,000 കോടി രൂപ അടിച്ചു മാറ്റി എന്നാണ് ആരോപണം. ഒരു രജനീകാന്ത് സ്റ്റയിലില്‍ പറഞ്ഞാല്‍ രാജാ ഒരു കോടി അടിച്ചു മാറ്റിയാല്‍ ആയിരം കോടി അടിച്ചുമാറ്റിയ മാതിരി. അങ്ങിനെയായിരിക്കാം വലതുവശത്തെ പൂജ്യങ്ങള്‍ കൂടിയത്. ഏതായാലും രാജയും ഒടുവില്‍ ഉലകമക്കള്‍ക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്തു. പക്ഷെ മന്‍മോഹന്‍ജിക്ക് മേല്‍ പതിഞ്ഞ കരിനിഴല്‍ രാജി വെച്ചു പോവുന്ന ലക്ഷണം കാണുന്നില്ല. പങ്കായം നഷ്ടമായ ഒരു കപ്പിത്താനിലെക്കുള്ള ഈ വേഷപ്പകര്‍ച്ച ഒരു രാശിയിലും ദൃശ്യമായിരുന്നില്ല.

മന്‍മോഹന്‍ജി first lady മിഷേല്‍ ഒബാമയുടെ നൃത്തച്ചുവടുകള്‍ ആസ്വദിച്ചിരിക്കുന്ന നേരത്താണ് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗമാക്കാം എന്ന് ഒബാമ മന്മോഹന് വാക്ക് കൊടുത്തത്. ആണവ കരാറിനൊപ്പം ഇതും കൂടി ചേരുമ്പോള്‍ തന്‍റെ ശിരസ്സില്‍ വന്നു ചേരാന്‍ പോവുന്ന പൊന്‍തൂവലുകള്‍ എത്രയെന്നു ആലോചിക്കുകയായിരുന്നു ബഹുമാന്യ പ്രധാനമന്ത്രിജി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പു വരുത്താന്‍ തന്‍റെ താടി രോമങ്ങളില്‍ സ്വയം പിടിച്ചു വലിച്ചു നോക്കി. ഈ നേരത്താണ് ദ്രാവിഡ മകനും ടെലികോം മന്ത്രിയുമായ എ രാജയുടെ റിയാലിറ്റി ഷോ റ്റെലികാസ്റ്റ് തുടങ്ങുന്നത്. യഥാ രാജാ, തഥാ പ്രജാപതി എന്നാണല്ലോ.

Nira Radia, PR consultant and lobbyist.

ഇതെല്ലം നമ്മള്‍ കണ്ടു മടുത്ത കാര്യങ്ങള്‍. എന്നാല്‍ ND TV യുടെ നെടും തൂണായ ബര്‍ക്ക ദത്തും, ഹിന്ദുസ്ഥാന്‍ ടൈംസിലെ കൌണ്ടര്‍ പോയിന്‍റ് കോളമെഴുത്തുകാരന്‍ വീര്‍ സംഘ് വിയും കോര്‍പ്പറേറ്റ് ദല്ലാളന്‍മാരുമായി അധികാരത്തിന്‍റെ ഇടനാഴിയില്‍ വില പേശുന്നതിന്‍റെ ഓഡിയോ പുറത്തു വന്നതാണ് കാര്യങ്ങളെ വ്യത്യസ്ഥമാക്കുന്നത്. വീര്‍ സംഘ് വി ഫോണില്‍ നീര റാഡിയ എന്ന ദാല്ലാളിനോട് സംസാരിച്ചത് മുകേഷ് അംബാനിക്ക് അനുകൂലമായി സര്‍ക്കാര്‍ തലത്തില്‍ കരുക്കള്‍ നീങ്ങാന്‍ വേണ്ടി തന്‍റെ പത്രത്തില്‍ എഴുതുന്നതിനെ പറ്റിയാണെങ്കില്‍, ബര്‍ക്ക ദത്ത് നീരാ റാഡിയക്ക് ഉറപ്പു കൊടുക്കാന്‍ ശ്രമിച്ചത് എ രാജയെ രണ്ടാം UPA മന്ത്രിസഭയിലും കോട്ടമില്ലാതെ എങ്ങിനെ ഉള്‍പെടുത്താമെന്നതിനെ കുറിച്ചായിരുന്നു. ഓപ്പണ്‍ മാഗസിനും outlook ഉം ചേര്‍ന്നാണ് ഈ ആരോപണവാര്‍ത്ത "തെളിവ്" സഹിതം പുറത്തു വിട്ടിരിക്കുന്നത്. ഇത് ഒരു ഇല്ലാ കഥയാവട്ടെ എന്ന് ആശിക്കാം.

അനീതിക്കും അഴിമതിക്കുമെതിരെ "നിരന്തരം നിര്‍ഭയം" പോരാടുന്ന ബര്‍ക്ക ദത്തിനോടുള്ള ആരാധന മൂത്ത് 231,074 പേരാണ് (ഇതെഴുതുന്ന സമയം വരെ) അവരെ twitter ഇല്‍ follow ചെയ്യുന്നത്. ബര്‍ക്കയുടെ ഓരോ വാക്കും അവര്‍ക്ക് വേദമന്ത്രമാണ്. രാജ്യം ആര് ഭരിക്കണമെന്നും, ഏതു വകുപ്പ് ആര്‍ക്കു കൊടുക്കണമെന്നും തീരുമാനിക്കുന്നത് കോര്‍പറെറ്റുകളും അവരുടെ മാധ്യമ ദല്ലാളന്‍മാരുമാണെന്ന് വരികില്‍ ഒബാമ പറഞ്ഞ പോലെ India is not simply emerging: India has already emerged , എന്ന് ഏറ്റു പറയാം.


Manmohan singh ------------------------------------------ A. Raja

Embedded പത്ര പ്രവര്‍ത്തനത്തിന്‍റെയും paid news ന്‍റെയും കാലത്ത് സുകുമാര്‍ അഴിക്കോട് പറഞ്ഞപോലെ 4 പത്രം ദിനേന വായിച്ചാലും സത്ത്യത്തിന്‍റെ കര കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സത്യവും അസത്യവും ഇടകലര്‍ന്നു പടരുന്നതെങ്കിലും ഇന്റര്‍നെറ്റ്‌ എന്ന വിവര വലയം ഇവിടെ ഒരു ആത്താണിയായി മാറുകയാണ്.

കാലം ആവശ്യപ്പെടുന്ന ഒരു യഥാര്‍ത്ഥ ബദലിന് പിറവി കൊടുക്കാന്‍ കഴിയാതെ ഇടതു പാര്‍ട്ടികള്‍ ലോട്ടറിയില്‍ തപ്പുകയാണ്‌. ആവാസ വ്യവസ്ഥകളില്‍ നിന്ന് കുത്തക കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കുടിയിറക്കപ്പെട്ട മണ്ണിന്‍റെ മക്കള്‍ അതിജീവനത്തിനു വഴി കാണാതെ അലയുമ്പോള്‍ ഹിംസയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ആള്‍കൂട്ട ബലം കൂടുന്നു. ഫാഷിസത്തിന് വളക്കൂറില്ലാത്ത മണ്ണാണിതെന്നു തെളിയിച്ചു കൊണ്ടാണ് കഴിഞ്ഞ രണ്ടു തവണയും ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തത്. അവരെ നിരാശരാക്കാന്‍ ആര് കൂട്ട് നിന്നാലും സോണിയ ഗാന്ധി കൂട്ട് നില്‍ക്കില്ലെന്ന ഒരു വിശ്വാസം അവര്‍ക്കുണ്ട്. ആ വിശ്വാസം അവരെ രക്ഷിക്കുമോ എന്ന ചോദ്യത്തിന് ശൂന്യ വേളയില്‍ പോലും ഉത്തരം കിട്ടുന്ന ലക്ഷണമില്ല. ജന്ദര്‍ മന്തരില്‍ ഒന്ന്
നിരാഹാര സത്യാഗ്രഹം കിടന്നാല്‍ ഇതെല്ലാം ഒന്ന് ഒഴിഞ്ഞു കിട്ടുമോ എന്ന് ചോദിച്ചറിയാന്‍ ഗാന്ധിജിയും ഇല്ലല്ലോ. അദ്ദേഹത്തെ God കൊണ്ട് പോയില്ലേ!

19 comments:

 1. ജന്ദര്‍ മന്തരില്‍ ഒന്ന് നിരാഹാര സത്യാഗ്രഹം കിടന്നാല്‍ ഇതെല്ലാം ഒന്ന് ഒഴിഞ്ഞു കിട്ടുമോ?

  ReplyDelete
 2. വള്ളിക്കുന്ന് ഈ വിഷയം എഴുതുമെന്നു പ്രതീകശിച്ചിരുന്നു. പക്ഷെ ഒന്നും വന്നു കണ്ടില്ല. നിങ്ങളെങ്കിലും എഴുതിയത് നന്നായി. നമ്മുടെ മാധ്യമങ്ങളുടെ അവസ്ഥ ദയനീയം.

  ReplyDelete
 3. It's not merely surrounded by mere Barkha Dutt or Vir Sanghvi. It's all about lobbying/advocacy is an essential part of the democratic process in the sense that it helps articulate private interests that must cope with public policy.
  Matter of the fact here is Media ethics. It's the individual'c choice after all no matter what his/her profile is and we shouldn't have any issues as long as it doesn't evolve a national deficit. You could see many lobbying has created much wealth to the nation. History tells that lobbying has been around from the day one.
  All we gotta discuss is about the integrity and ethics of the media.

  ReplyDelete
 4. വളരെ നല്ല ലേഖനം .
  "Embedded പത്ര പ്രവര്‍ത്തനത്തിന്‍റെയും paid news ന്‍റെയും കാലത്ത് സുകുമാര്‍ അഴിക്കോട് പറഞ്ഞപോലെ 4 പത്രം ദിനേന വായിച്ചാലും സത്ത്യത്തിന്‍റെ കര കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സത്യവും അസത്യവും ഇടകലര്‍ന്നു പടരുന്നതെങ്കിലും ഇന്റര്‍നെറ്റ്‌ എന്ന വിവര വലയം ഇവിടെ ഒരു ആത്താണിയായി മാറുകയാണ്." സത്യം ഇതാണ് അവസ്ഥ

  ReplyDelete
 5. @Ashraf
  Basheer വള്ളിക്കുന്ന് ഈ വിഷയത്തില്‍ ഒരു കിടിലന്‍ പോസ്റ്റ്‌ ഇടുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയെന്ന നിലയില്‍ അദ്ദേഹം പ്രത്യേകിച്ചും ഇവിടെ നിലപ്പാട് അറിയിക്കാന്‍ ബാധ്യസ്ഥനാണ്.

  ReplyDelete
 6. @oasiskerala
  I mentioned Burkha Dutt and Vir Sanghvi because they are the ones seem caught red handed for the time being.

  Lobbying may be unavoidable and at times even beneficial in the process of a nation's progress and growth. But as you said, the issue here is the ethics of journalists themselves becoming lobbyists. I don't think journalism and lobbying can go hand in hand. I think the moment a journalist becomes part of lobbying; he or she becomes divorced from his real profession of journalism.

  Regarding the national deficit. Issue, I think the amount involved in this scandal Rs. 1,76,000 crore definitely have some bearing on the national exchequer.

  Therefore, even if lobbying is a pardonable practice, this particular episode of lobbying has all the hallmark of a gigantic corruption tale to tell, if what's being reported is to be believed.

  ReplyDelete
 7. സണ്‍‌ഡേ മാഗസിനില്‍ വീര്‍ സാംഗ്വി എഴുതിയിരുന്ന കോളം ആവേശത്തോടെ വായിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബര്ഖ ദത്തയുടെ ചങ്കൂറ്റമുള്ള മാധ്യമ മുഖം ഇന്ത്യന്‍ മീഡിയയുടെ എക്കാലത്തെയും അഭിമാനമാണ് എന്നും വിശ്വസിച്ചിരുന്ന കാലം. എല്ലാ ബിംബങ്ങളും തകര്‍ന്നു വീഴുകയാണ്. ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അയല്‍ രാജ്യത്ത് നിന്ന് വരുന്ന ബോംബുകളല്ല. രാജ്യത്തിനകത്തെ ശബ്ദിക്കുന്ന യുവത്വം ഷണ്‍ഡീകരിക്കപ്പെടുമ്പോഴാണ്. ഒരു ജനതയുടെ പ്രതീക്ഷകളെപ്പോലും അധികാര ദല്ലാളന്മാര്‍ വിലക്ക് വാങ്ങുമ്പോള്‍ വല്ലാതെ ഭയം തോന്നുന്നു. ഈ വിഷയം എഴുതണമെന്നു ഞാന്‍ കരുതിയിരുന്നു. മറ്റു ചില തിരക്കുകള്‍ കാരണം കഴിഞ്ഞില്ല. സലാമിന്റെ കരുത്തുറ്റ തൂലിക ആ കുറവ് നികത്തിയിരിക്കുന്നു.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. പ്രതീക്ഷകള്‍ ഓരോന്നായി അസ്തമിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം സ്തോഭജനകമാണ്. ജനാധിപത്യത്തിലെ നാലാം തൂണിനു നാലുപേര്‍ കേള്‍ക്കാന്‍ പറ്റാത്ത നാണക്കേട്‌ വരുന്നത് നമ്മുടെ ആലോചിച്ചുറപ്പിച്ചു വച്ച ചില ധാരണകളുടെ നട്ടെല്ലാണ് തകര്‍ക്കുന്നത്. ബര്ഖ ദത്തിന്റെ ആക്ടിവിസം ഒരു 'ബുര്‍ഖ' മാത്രമായിരുന്നുവെന്നും, ആ മുഖംമൂടിക്കു പിറകില്‍ ഒളിപ്പിച്ചു വച്ച 'താല്പര്യങ്ങള്‍' ക്ക് മൂക്ക് പൊത്തേണ്ട ദുര്‍ഗന്ധ മാണുള്ളതെന്നും ബോധ്യപ്പെടുമ്പോള്‍, ഉടയുന്ന, ആത്മഹത്യ ചെയ്യുന്ന ആ വിഗ്രഹങ്ങളെ നോക്കി 'ദൈവമേ' എന്ന് നെടുവീര്‍പ്പിടുവാനെ നിര്‍വാഹമുള്ളൂ.

  എസ്ടാബ്ലിഷ്മെന്റിന്റെ പേടിസ്വപ്നമായിരുന്ന വീര്‍ സാന്ഗ് വി യും ബര്‍ക്കയോടൊപ്പം, 'വലിയ ജി.' യുടെ പാര്‍ട്ടിക്കാരനായ അഭിഷേക് സിംഗ് വി യുടെ നിലവാരത്തേക്കാള്‍ താഴോട്ടു പതിക്കുമ്പോള്‍ ഷേക്സ്പിയര്‍ അനശ്വരമാക്കിയ ജൂലിയസ് സീസറിന്റെ അവസാന വാക്കുകളെ അനുകരിച്ചത് ഈ കുറിപ്പിന്‍റെ തലക്കെട്ടിനെ മനോഹരമാക്കി.

  സത്യം, ജന്ദര്‍ മന്തരില്‍ ഒന്ന് നിരാഹാര സത്യാഗ്രഹം കിടന്നാല്‍ ചങ്ങലക്കു ഭ്രാന്തു പിടിക്കുന്ന ഈ അവസ്ഥ മാറിക്കിട്ടുമോ എന്ന് ചോദിച്ചറിയാന്‍ ഗാന്ധിജിയും ഇല്ലല്ലോ. അദ്ദേഹത്തെ God (സേ) കൊണ്ട് പോയി; നന്മയുടെ, മാനുഷിക മൂല്യങ്ങളുടെ കാവലാളുകളായി അറിയപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അഴിമതിയുടെ, അധാര്‍മികതകളുടെ കാവല്‍ Dog കളായി പരിണാമപ്പെടുന്ന ഒരു സാഹചര്യവും കൈവന്നു. ഇപ്പോള്‍ ഉറക്കെ ചിരിക്കുവാനാണ്‌ തോന്നുന്നത്; എന്‍. വി. കൃഷ്ണ വാര്യര്‍ എഴുതിയിട്ടുണ്ടല്ലോ: "ഉറക്കെക്കരയുവാന്‍ ധൈര്യമില്ലാത്തതുമൂല മുറക്കെ കൂടെ, കൂടെ പോള്ളയായ് ചിരിപ്പൂ ഞാന്‍"

  അജിത്‌ സാഹിയിലും, തരുണ്‍ തേജ് പാലിലുമൊക്കെ നമുക്കിനിയെത്രകാലം വിശ്വാസമര്‍പ്പിച്ച് പോകാം, സലാം? വിശ്വാസം; അതല്ലേ, എല്ലാം, അല്ലെ?

  ReplyDelete
 10. അൽഭുതമോ ഞെട്ടലോ തോന്നുന്നില്ല. അധികാരവും അതിനു ചുറ്റുമുള്ള പ്രലോഭനങ്ങളും അതിനു വേണ്ടിയുള്ള ഉപജാപങ്ങളും എന്നും അങ്ങനെയാണ്.

  പോസ്റ്റ് നന്നായി.

  ReplyDelete
 11. @ബഷീര്‍ Vallikkunnu
  അതെ സണ്‍‌ഡേ മാഗസിനില്‍ ഞാനും അതിന്റെ ഒരു അടിക്റ്റ് ആയിരുന്നു. ബര്കയും സംഘവിയും ഒക്കെ വെറും tip of the iceberg മാത്രം. മാവോഇസം ആണ് the gravest internal security threat എന്ന് PM മുന്‍പ് പറഞ്ഞിരുന്നു. കോര്‍പറെറ്റുകളുടെ പിംപുകലായി തരം താഴുന്ന മന്ത്രിമാരാണ് രാജ്യത്തിനു ഏറ്റവും വലിയ ഭീഷണി എന്ന് തിരുത്തി പറയാന്‍ മന്മോഹന്ജി തയ്യാറാവുമോ?

  ReplyDelete
 12. @Noushad Kuniyil
  തരുണ്‍ തേജ്പാലിനെ ഒരിക്കലും ഈ ഗണത്തില്‍ അറിയാന്‍ നമുക്ക് ഇട വരില്ല എന്നാണു ഞാന്‍ കരുതുന്നത്. "മുഖം മൂടി അണിഞ്ഞിട്ടും വെളിച്ചത്തിന്‍ മുത്തുകളെ മറയ്ക്കുവാന്‍ കഴിഞ്ഞില്ലല്ലോ" എന്ന് പാടിയ പോലെ, പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ ആവുക തന്നെ ചെയ്യും. ഈ വിഷയക മായി എം.ഡി. നാലപ്പാട്ട് മാധ്യമത്തില്‍ എഴുതിയ ലേഖനം അവസാനിക്കുന്നത് ഇങ്ങിനെയാണ്‌. ഇതില്‍ എല്ലാം ഉണ്ട്.

  "ഞാന്‍ ചോദിക്കട്ടെ, മാധ്യമപ്രവര്‍ത്തനത്തെ പവിത്രമായി കാണുന്നവരെ, അഴിമതിയെ വെറുക്കുന്നവരെ എത്ര പത്രമുതലാളിമാര്‍ ഇഷ്ടപ്പെടും? പുറം ചൊറിയുകയും തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കുവേണ്ടി അവിഹിത നീക്കം നടത്തിക്കൊടുക്കുകയും ചെയ്യുന്നവരെയാണ് പത്രമുതലാളിമാര്‍ക്ക് പഥ്യം.
  ഇത്തരം ആളുകള്‍ക്ക് വഴിവിട്ട് പ്രമോഷന്‍ നല്‍കും. ഉന്നത പദവികള്‍ നല്‍കും. മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കും. വിദേശ യാത്രകളില്‍ അവരെ കൂടെ കൂട്ടും. ഇതൊക്കെ കാണ്‍കെ, ഉള്ളില്‍ അല്‍പമെങ്കിലും മൂല്യബോധമുള്ളവന്‍ നിലപാട് മാറ്റി മുതലാളിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അതിലും വലിയ വിധേയത്വം കാണിക്കും. ഇന്ത്യന്‍ മാധ്യമലോകം നേരിടുന്ന വലിയൊരു ദുരന്തംകൂടിയാണിത്. സത്യസന്ധരായ ജേണലിസ്റ്റുകള്‍ക്ക് സ്വന്തം സ്ഥാപനത്തില്‍പോലും സ്ഥാനമില്ലെന്ന് വരുമ്പോള്‍ പിന്നെ എന്തു മാധ്യമ ധാര്‍മികതയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്? "

  ReplyDelete
 13. നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

  ReplyDelete
 14. beware! his flashing eyes and floating hair
  he on honey hath fed
  and drunk the milk of paradise.

  this is the corrupt(?-- for want of a better modifier) mediacian in the 21century. still, be careful the muslim brothers! if you open your mouth you will be labelled islamic or muslim terrorist. let us keep mum!

  ReplyDelete
 15. @കാക്കര kaakkara
  അഴിമതിയുടെ കാര്യം വരുമ്പോള്‍ നിങ്ങളാണോ ഞങ്ങളാണോ വലിയ അഴിമതിക്കാര്‍ എന്ന കാര്യമാണ് BJP യും CONGRESS ഉം debate ചെയ്യുന്നത്. It says a lot.

  ReplyDelete
 16. @yoos peram
  Yeah. But what if even keeping mum doesn’t help sometimes. Ehasan Jafri of Congress - Gujarath wasn’t much vocal on the topic, yet think about how he was dealt with!

  ReplyDelete
 17. അഴിമതി പാർട്ടിയടിസ്ഥാനത്തിൽ ന്യായികരിക്കുന്ന നാമല്ലെ ഒന്നാം പ്രതി...

  ReplyDelete
 18. വിശ്വാസം തകര്‍ത്ത ഒറ്റപ്പെട്ട ആളുകളുടെ കഥ പറഞ്ഞ ഈ പോസ്റ്റ് 2010-ല്‍ പിറവിയെടുത്ത ശേഷം പത്രലോകം കൂട്ടത്തോടെ ചില അജണ്ടകള്‍ക്ക് വേണ്ടി കുഴലൂതുന്ന ജീ്‌ര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയോട് ജനമനസ്സുകളും കണ്ണുകളും സമരസപ്പെട്ടുകഴിഞ്ഞ അവസ്ഥ വന്നെത്തി. ജീര്‍ണ്ണതയില്‍ നിന്ന് അഴുകലിലേക്ക് എന്ന നിലയാണ്‌ കാര്യങ്ങള്‍ എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.

  ഈ കുറിപ്പെഴുതി അഞ്ചുവര്‍ഷം കഴിയുമ്പോഴും ഇത്തരം എഴുത്തുകളുടെ പ്രസക്തി ഏറിവരികയാണെന്നു ചുരുക്കം.

  ReplyDelete