Friday, December 3, 2010

ഇരുളും വെളിച്ചവും



എന്‍റെ തിന്‍മകളുടെ ഇരുളില്‍
നിന്‍റെ നന്‍മയുടെ പ്രകാശ വര്‍ഷം
കത്തി നിന്ന വെയിലില്‍
നിന്‍റെ കുടക്കീഴിലഭയം
ഊഷരമായ് തപിക്കും രാവില്‍
പെയ്തിറങ്ങി നീ മഴവര്‍ഷമായ്
എങ്കിലും, നിന്നസാന്നിദ്ധ്യം പകരും വിഭ്രാന്തി
എന്‍റെ ഉറക്കത്തെ ഉണര്‍ച്ചയില്‍ കോര്‍ക്കുന്നു
പ്രഭാത പ്രദോഷ വേളകളിലെ
ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....

23 comments:

  1. വെളിച്ചം സുഖമാണുണ്ണീ
    ഇരുളല്ലോ അതിസുഖം.

    ReplyDelete
  2. നന്നായിരിക്കുന്നു,ആശംസകള്‍

    ReplyDelete
  3. ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
    നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
    പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ....


    കവിത നന്നായിരിക്കുന്നു.:)

    ReplyDelete
  4. http://malayalambloghelp.blogspot.com/p/help.html

    ReplyDelete
  5. പരസ്പരം ഊന്നു വടികള്‍
    ആകുന്ന ബന്ധത്തെ കുറിച്ച്
    എന്‍ എന്‍ കക്കാട് എഴുതിയിട്ടുണ്ട് ..
    വെയിലില്‍ enikkabhayam നീയാകുന്ന കുട
    nanaayi ezhuthi

    ReplyDelete
  6. ലളിതം,സുന്ദരം

    ReplyDelete
  7. കത്തി നിന്ന വെയിലിൽ നിന്റെ കുടക്കീഴിലഭയം!

    ReplyDelete
  8. "കത്തി നിന്ന വെയിലില്‍
    നിന്‍റെ കുടക്കീഴിലഭയം"

    എല്ലാരും പറഞ്ഞ പോലെ നന്നായിട്ടുണ്ട് ഈ വരികള്‍
    ഒരു നല്ല വിഷ്വല്‍ ഇമെജേറി ഉണ്ട്
    ഇനിയും കാത്തിരിക്കട്ടെ
    നല്ല വാക്കുകള്‍ക്കായി

    ReplyDelete
  9. "പ്രഭാത പ്രദോഷ വേളകളിലെ
    ക്ഷണിക നിമിഷങ്ങള്‍ക്കപ്പുറം
    നീയും ഞാനും സന്ധിക്കില്ലെന്നിരിക്കിലും
    പ്രതീക്ഷ പിന്നെയും വിടാതെ ഞാനിവിടെ...."
    പ്രതീക്ഷ കൈവിടാതിരിക്കാനുള്ള മനസ്സ് ... അതുണ്ടെങ്കില്‍...അത് തന്നെ വലിയ അനുഗ്രഹം അല്ലെ.കവിത നന്നായി .

    ReplyDelete
  10. കൈവിടാത്ത പ്രതീക്ഷ തന്നെ എല്ലാം...
    ഭാവുകങ്ങള്‍.

    ReplyDelete
  11. നന്നായിരിക്കുന്നു

    ReplyDelete
  12. പ്രതീക്ഷകള്‍ പൂവണിയുവാന്‍ ഇനിയെത്ര പ്രകാശ വര്‍ഷങ്ങള്‍ കാത്തിരിക്കണം, നാം?

    ReplyDelete
  13. athe pratheekshayaanu ellaam..nannayirikkunu kavitha.

    ReplyDelete
  14. @ബഷീര്‍ Vallikkunnu
    @junaith
    @ഹംസ
    @Noushad Vadakkel
    @രമേശ്‌അരൂര്‍
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)
    @ശ്രീ
    @Echmukutty
    @zuhail
    @sreee
    @പട്ടേപ്പാടം റാംജി
    @Thommy
    @Noushad Kuniyil
    @lekshmi. lachu

    നന്ദി, സന്ദര്‍ശനത്തിന്, അഭിപ്രായങ്ങള്‍ കുറിചിട്ടതിന്.

    ReplyDelete
  15. നന്നായിരിക്കുന്നു!!!

    ReplyDelete
  16. രണ്ടു സമാന്തരരേഖകള്‍ പോലെ ! അല്ലേ? എങ്കിലും പ്രതീക്ഷ കൈവിടരുത്.


    ഓ.ടോ : നന്നായി മലയാളം അറിയാലോ...കമന്റ്സുകളെല്ലാം ഇംഗ്ളീഷിലായതുകൊണ്ടു ചോദിച്ചതാ.. :)

    ReplyDelete
  17. @ Pranavam Ravikumar a.k.a. Kochuravi.

    @ jazmikkutty

    ഇനിയും വരിക.

    ReplyDelete
  18. @സ്വപ്നസഖി
    മലയാള അക്ഷരങ്ങളെ യൂണികോഡില്‍ വല വെച്ച് പിടിക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ ഇംഗ്ലീഷില്‍ എഴുതുന്നത്‌ എന്ന് കണ്ടാണ്. പിന്നെ ചില expressions better said in English.

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  19. തിന്മയും നന്മയും, വെയിലും മഴയും, ഉറക്കവും ഉണര്‍ച്ചയും, പ്രഭാതവും പ്രദോഷവും- പ്രഭിന്ന പ്രതിഭാസങ്ങളെ സംയതപ്പെടുത്തി ഒരു നേര്‍ത്ത വര വരച്ചു പകുത്തുമാറ്റാനുള്ള ശുഭാപ്തിവിശ്വാസിയുടെ ത്വര; പ്രകൃതി വരച്ച അതിര്‍രേഖ (demarcation line), പക്ഷെ, നിര്‍ഭാഗ്യവശാല്‍ മായ്ക്കാന്‍ എളുതല്ലല്ലോ...
    ഭാവുകങ്ങള്‍!

    ReplyDelete