Wednesday, December 22, 2010

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ഡി. സി ബുക്സില്‍


കേരളം ഒന്ന് കാണാനുള്ള തന്‍റെ ഏറെ നാളത്തെ ആശയുടെ ചിറകിലേറിയാണ് ലാറ്റിനമേരിക്കന്‍ സാഹിത്യലോകത്തെ സുല്‍ത്താന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്ന് വെളുപ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. തന്‍റെ പുസ്തകങ്ങള്‍ ധാരാളമായി വിറ്റഴിച്ചു തരുന്ന ഡി. സി ബുക്സ്‌ ഒന്ന് സന്ദര്‍ശിക്കുക, അത് ഏറ്റവും കൂടുതല്‍ വാങ്ങി വായിക്കുന്ന മലയാളികളെയും കേരളത്തെയും അല്‍പം ‍അടുത്തറിയുക എന്നിത്യാദി മോഹങ്ങളാണ് മാര്‍ക്കേസിന്‍റെ മനസ്സിലുണ്ടായിരുന്നത്.

ഡി. സി രവി തന്നെ എയര്‍പോര്‍ട്ടില്‍ കാറുമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്നിട്ടുണ്ടായിരുന്നു.
തന്‍റെ അനിതരസാധാരണമായ തൂലികയാല്‍ മലയാളികളുടെ മനം കവര്‍ന്നിരുന്ന ആ മഹാന്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടും, കുശലങ്ങള്‍ ചോദിച്ചും പറഞ്ഞും കൊണ്ടും രവിയോടൊപ്പം കോട്ടയത്തേക്ക് യാത്ര തിരിച്ചു. റോഡുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന വന്‍ഗര്‍ത്തങ്ങളില്‍ തങ്ങളുടെ വാഹനം താഴ്ന്നു പൊങ്ങുമ്പോള്‍ അദ്ദേഹം ആദ്യം ഒന്നമ്പരന്നു. പിന്നെ നോക്കുമ്പോഴാണ് കാണുന്നത് റോഡില്‍ അങ്ങുമിങ്ങും നിറയെ മനോഹരമായ ചെറുതും വലുതുമായ കുളങ്ങള്‍. അതില്‍ മുങ്ങിയും പൊങ്ങിയും ഈണം തികഞ്ഞ ഒരു ജാസ് ട്യൂണ്‍ പോലെ പാട്ടും പാടി അനായാസം ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ റോഡു നിറയെ. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മാര്‍ക്കേസിനു മനസ്സിലായത്‌ ഇത് കൊളംബിയയിലുള്ളത് പോലുള്ള റോഡില്‍ മാത്രം ഓടുന്ന കാറും ബസ്സുകളുമല്ല, അതിലുപരി കരയിലും വെള്ളത്തിലും ഒരുപോലെയോടുന്ന അതിനൂതനമായ പ്രത്യേക നിര്‍മ്മിത വാഹനങ്ങളാണ്. മൊത്തത്തില്‍ അന്ന് പാരിസില്‍ വെച്ച് കണ്ട ഒരു സറിയലിസ്റ്റിക്ക് ചിത്രം പോലെ തോന്നി അദ്ദേഹത്തിന്. ആകെ നോക്കുമ്പോള്‍ മലയാളികളോട് ഒരു അസൂയയും തോന്നി.

അങ്ങിനെ കോട്ടയത്തെത്തിയ അദ്ദേഹം ഡി. സി കുടുംബത്തിന്‍റെ വീട്ടില്‍ തന്നെയാണ് അന്ന് തങ്ങിയത്. ഉറങ്ങുന്നതിനു മുന്‍പ് താന്‍ യാത്ര പുറപ്പെട്ട ശേഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്നറിയാനായി അദ്ദഹം T V തുറന്നതും മനുഷ്യക്കോലത്തിലുള്ള ചില വിചിത്രജീവികളാണ് സ്ക്രീനില്‍ തെളിഞ്ഞത്. വലിയ തലയും ഏറെ മെലിഞ്ഞ മേനിയുമുള്ള മനുഷ്യര്‍. പുറത്തേക്ക് പൂര്‍ണമായും തുറിച്ചു തൂങ്ങിക്കിടക്കുന്ന തടിച്ചു വീര്‍ത്ത നാവുള്ളവര്‍. കാലിനു പകരം കൈവിരലില്‍ നടക്കുന്നവര്‍, തുടങ്ങി താന്‍ ഇത് വരെ ഒരു സയന്‍സ് ഫിക് ഷനിലും കാണാത്ത രംഗങ്ങള്‍ നേരോടെ കണ്ട് അദ്ദേഹത്തിന്‍റെ കണ്ണ് തള്ളി. കാഫ്ക്കയുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൈവന്നതാണോ എന്നതിശയിച്ചു.
കാസറഗോട്ടെ ബന്തടുക്ക എന്ന സ്ഥലത്ത് നിന്നും മറ്റുമുള്ള ദൃശ്യങ്ങലായിരുന്നു അത്. അന്തരീക്ഷത്തില്‍ നിന്ന് പ്രത്യേക ലായനി തെളിക്കാന്‍ അനുമതി കൊടുത്തുകൊണ്ട് നാട്ടുകാരെ മൊത്തമായി രൂപപരിണാമം വരുത്താന്‍ ജനങ്ങളുടെ സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നതെന്ന് അദ്ദേഹം വാര്‍ത്തയില്‍ നിന്നറിഞ്ഞു.

കേരളത്തിലെ ജീവിക്കുന്ന മായാജാല-യാഥാര്‍ത്യങ്ങള്‍ക്ക് മുമ്പില്‍ തന്‍റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളോ" മാജിക്കല്‍ റിയാലിസമോ ഒന്നും ഒരു ചുക്കുമല്ലെന്ന തിരിച്ചറിവില്‍ അദ്ദേഹം വിനയാന്വിതനായി.

തുടര്‍ന്ന് സ്ക്രീനില്‍ തെളിഞ്ഞത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നുള്ള അക്ഷരശ്ലോക മത്സരമാണ്. അതിലെ വിജയികളെ പാനല്‍ ജഡ്ജ്മാര്‍ പ്രഖ്യാപിക്കുമ്പോഴേക്കും
മാര്‍ക്വേസിന്‍റെ മിഴികളെ തലോടി നിദ്രയെത്തി.

പതിയെ മയക്കത്തിലേക്ക് വീഴുമ്പോള്‍ തന്‍റെ അടുത്ത രചനയുടെ അദ്യ അദ്ധ്യായത്തിന്‍റെ ആദ്യ വാചകം ഒരു ഗൂഢസ്മിതത്തോടെ അദ്ദേഹം മനസ്സില്‍ ഇങ്ങിനെ കുറിച്ചിട്ടു: "അങ്ങ് കിഴക്ക് കിഴക്ക്, പഞ്ചതന്ത്രം കഥകള്‍ പിറന്ന മണ്ണില്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ വാഴും നാട്ടില്‍, തെക്കേ അറ്റത്ത് കാസറഗോഡ് എന്ന ദേശമുണ്ട്. അവിടെ...

Images: Google

52 comments:

 1. പലരും പല രീതിയില്‍ പറഞ്ഞു കഴിഞ്ഞ ഒരു വിഷയം മറ്റൊരു രീതിയില്‍ പറഞ്ഞു നോക്കിയതാണ്.
  തല്ലലിനും തലോടലിനും സ്വാഗതം.

  ReplyDelete
 2. തലോടാനെ കഴിയൂ ...നന്നായി

  ReplyDelete
 3. നന്നായി..
  അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വായിച്ച അന്നു തൊട്ട് ആഗ്രഹിക്കുന്നതാണു...

  ReplyDelete
 4. നന്നായിട്ടുണ്ട്....

  ReplyDelete
 5. "അങ്ങ് കിഴക്ക് കിഴക്ക്, പഞ്ചതന്ത്രം കഥകള്‍ പിറന്ന മണ്ണില്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ വാഴും നാട്ടില്‍, തെക്കേ അറ്റത്ത് കാസര്‍ക്കോട് എന്ന ദേശമുണ്ട്. അവിടെ...

  Yes ഞാനും ആ ചിന്തയില്‍ പങ്കു ചേരുന്നു

  ReplyDelete
 6. അതെ, തികച്ചും പുതുമയാര്‍ന്ന ഒരു അവതരണം. നേരിട്ട് പറയുന്നതിനേക്കാള്‍ ശക്തിയുണ്ട് ഇതിന്. മാര്‍ക്കെസിനെപ്പോലെ ഒരു വലിയ എഴുത്തുകാരന്റെ കണ്ണിലൂടെ താങ്കള്‍ ഇത് അവതരിപ്പിച്ചത് എന്ത് കൊണ്ടും നന്നായി. എഴുത്തിലെ ഇത്തരം പരീക്ഷണങ്ങള്‍ ആവേശം ഉണര്‍ത്തുന്നു.

  ReplyDelete
 7. അയ്യോ...എന്നിട്ട് അദ്ദേഹം പോയോ..?അതോ ഇനി പുതിയ നോവല്‍ എഴുതി കഴിഞ്ഞേ പോകൂ എന്നുണ്ടോ..?കാസര്‍ക്കോടിനെ എന്താകും അദ്ദേഹം വിളിക്കുക..? പുതിയൊരു മാക്കൊണ്ടോ എന്നോ അതോ ഫോക്നറുടെ യോക്നാപറ്റാഫേ എന്നോ..?എനിക്കൊരു ഇന്റര്‍വ്യൂ വേണമായിരുന്നു....
  ആശംസകള്‍.

  ReplyDelete
 8. Good one dear,first I taught really Gabba had came :)

  ReplyDelete
 9. തികച്ചും നന്നായി

  ReplyDelete
 10. മറ്റുള്ളവര്‍ക്ക് കാണാനും അത്ഭുതപ്പെടാനനും നിറയെ കാഴ്ചകള്‍.....

  ReplyDelete
 11. അല്ല, ശരിക്കും മാര്‍ക്കേസ് കേരളത്തില്‍ വന്നുവോ? അതോ കഥയ്ക്ക് വേണ്ടി സലാം കൊണ്ടുവന്നതാണോ?

  ഓഫീസില്‍ എന്റെ മോണിട്ടറില്‍ വാള്‍ പേപ്പര്‍ ഒരു മൂന്നാര്‍ സീനറിയാണ്, അത് കണ്ടിട്ട് സയ്യിദ് എന്ന എന്റെ അറബിക്കൂട്ടുകാരന്‍ ഹോ സ്വര്‍ഗ്ഗം എന്ന് പറഞ്ഞു. ഹെലികോപ്ടരില്‍ നിന്ന് നോക്കിയാല്‍ സ്വര്‍ഗം, മണ്ണിലിറങ്ങിയാല്‍....

  ReplyDelete
 12. പുതിയൊരു രീതി. വിത്യസ്തമായ സമീപനം.
  എഴുത്തില്‍ ഈ പരീക്ഷണം വിജയിച്ചു.
  ഇന്നത്തെ നല്ല വായന ലിസ്റ്റില്‍ ഇതും ഉണ്ട്.
  ആശംസകള്‍

  ReplyDelete
 13. ...തെക്കേ അറ്റത്ത് കാസര്‍ക്കോട് എന്ന ദേശമുണ്ട്. അവിടെ........? അവിടെ ഉള്ളത് അദ്ദേഹത്തിന് ഭാവനയില്‍ കണ്ടു ഒരു പുസ്തകം ഇറക്കേണ്ടി വരില്ല. അതിനൊക്കെ അപ്പുറം ആയിരിക്കില്ലേ ഈ കാഴ്ചകള്‍. പുതിയ രീതി വളരെ അഭിനന്ദനം അര്‍ഹിക്കുന്നു .

  ReplyDelete
 14. വളരെ നന്നായി....എന്താണോ ഉദ്ദേശിച്ചത് അതു മനസിലാക്കി തന്നു.......നല്ല എഴുത്ത്.....
  keep it up..........

  ReplyDelete
 15. അവതരണത്തില്‍ നല്ല പുതുമ കൊണ്ടു വരാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ :)

  ReplyDelete
 16. എഴുത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി നന്നായി.. അല്ലെങ്കിലും ഇത്രയും ഭീകരമായ ഒരു സ്തിഥി വിശേഷത്തെ
  നമ്മുടെ ജനനായകന്മാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത്..കഷ്ടം തന്നെ..

  ReplyDelete
 17. മാര്‍ക്കോസ് വന്നാലും വന്നില്ലെങ്കിലും നിങ്ങള്‍ അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ ഭംഗിയായി വായനക്കാരില്‍ എത്തിച്ചു.

  കുളങ്ങളായ റോഡുകളും, എന്ടോസള്‍ഫാന്‍ ദുരിതത്തില്‍ മുങ്ങിയ ഒരു പ്രദേശത്തെ ദുരിതങ്ങളും കാണാതെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു വീണമീട്ടി അക്ഷരശ്ലോക മത്സരം നടത്തുന്ന എന്റെ നാടേ കേരള നാടേ നമോവാകം...
  സലാംജി അഭിനന്ദനങ്ങള്‍....

  ReplyDelete
 18. Salem, thank you for this post.

  Gabriel Garcia Marquez- the very name sends me frenzy!
  I am one of the ardent admirers of this great think-tank, an adorable genius in realm of global literature-
  And, a prodigious personification of human philosophy! He dwarfed many a literary giant (so-called) with his ingenuity and perspicacity.
  As always the case, I read him, and hear him with awesome respect...
  I salute this great Master!

  ReplyDelete
 19. ..............അവിടെ ഒരിയ്ക്കല്‍ കുറച്ചു മനുഷ്യരുണ്ടായിരുന്നു. ഞാന്‍ ഗദ്ഗദത്തോടു കൂടി പൂരിപ്പിയ്ക്കട്ടെ. ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു കാണുക.

  ReplyDelete
 20. ഇതെന്തൂട്ട് കീറാ ഗഡീ ...
  ആക്ഷേപഹാസ്യം നന്നായി എഴുതി..

  ReplyDelete
 21. കാസറഗോഡ് നിന്നും നിങ്ങളുടെ പ്രതിനിധി ഉമേഷ്‌ പിലിക്കോട്

  ReplyDelete
 22. പുതിയ പരീക്ഷണം നന്നായി. എത്ര പേര്‍ പറഞ്ഞാലും എന്ടോ സള്‍ഫാന്റെ ദുരിതം പേറുന്ന ഒരു ജനതയുടെ കഥന കഥയ്ക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല.

  ReplyDelete
 23. @ഒറ്റയാന്‍
  ആദ്യ അഭിപ്രായത്തിന് നന്ദി

  @നൗഷാദ് അകമ്പാടം
  നൌഷാദിന്റെ ആഗ്രഹം പങ്കുവെയ്ക്കുന്നു.

  @Naushu
  thank you Noushu

  @MT Manaf
  മാഷുടെ കവിത ഈ വിഷയത്തില്‍ അവിസ്മരണീയമാണ്

  @ബഷീര്‍ Vallikkunnu
  ബഷീറിന്റെ ഈ കമന്റ് എനിക്ക് ആവേശം പകരുന്നു. എനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു.

  @മുല്ല
  കാസറഗോഡിനു മുന്‍പില്‍ മകൊണ്ടോ തോറ്റ് കിടപ്പാണ്. മുല്ലപ്പൂ കമന്‍റ് വേറിട്ട്‌ നില്‍ക്കുന്നു.

  @junaith
  Just a fantasy.

  @krishnakumar513
  നന്ദി

  @പട്ടേപ്പാടം റാംജി
  അതെ ദൈവത്തിന്റെ സ്വന്തം നാട്.

  @ajith
  അതെ, മേലെ നിന്ന് നോക്കിയാല്‍ മായാലോകം. താഴെ വന്നാലോ തറനിലവാരം.

  @ചെറുവാടി
  ഈ പോസ്റ്റ്‌ നല്ല വായനയില്‍ പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

  @sreee
  എല്ലാ ഭാവനകള്‍ക്കും അപ്പുറത്തു ഭരണക്കാര്‍ ജനങ്ങളെ വിഡ്ഢികലാക്കുന്നു.

  @ priyadharshini
  thank you for reading and commenting.

  @ഹംസ
  ഹംസക്കാ. വരവിനും വായനക്കും, കമന്റിനും

  @Muneer N.P
  ശരിയാണ്. പക്ഷെ ഈ ജനനായകന്മാരെ നമ്മള്‍ ലാഘവത്തോടെ തിരിച്ചു കാണാതിരുന്നാല്‍ മതി.

  @elayoden
  എലാ പാര്‍ട്ടിക്കാരും ഒന്നാകുമ്പോള്‍ ജനം തോല്‍ക്കുന്നു.

  @ V P Gangadharan, Sydney
  great writer indeed he is. i share your passion. and you said it very well.

  @കുസുമം ആര്‍ പുന്നപ്ര
  eagerly waiting for that Mathrubhumi mag.

  @ ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
  "ഇതെന്തൂട്ട് കീറാ ഗഡീ"
  സ്ലാന്ഗ് തൃശൂരന്‍ ആണോ? അത് കലക്കി.

  @ഉമേഷ്‌ പിലിക്കൊട്
  എങ്കില്‍ ഈ വിഷയത്തില്‍ ഉമേഷ്‌ കൂടുതല്‍ എഴുതണം.

  @Akbar
  അതെ അതിന്റെ പ്രസക്തി നില നിര്‍ത്തുക എന്നുള്ളത് അതിജീവനത്തിന്റെ പ്രശ്നമാവേണ്ടതുണ്ട്.

  ReplyDelete
 24. സലാം ബായി അധികവും ഇന്ഗ്ലിഷ് എഴുതുന്നത്‌ കൊണ്ട് ഞാന്‍ കരുതി നിങ്ങളുടെ ബ്ലോഗും ഇന്ഗ്ലീഷില്‍ ആയിരിക്കും എന്ന് ...

  പക്ഷെ ഇതഉ സംഭവം ആണല്ലോ ....ഇനി എന്നും വരും ...നല്ല അവതരണം ...

  ReplyDelete
 25. നല്ല അവതരണം. അതിലൂടെ കേരള റോഡുകളെ ഒന്ന് കളിയാക്കുകയും ചെയ്തു. നന്നായി.

  ReplyDelete
 26. വളരേ ഗൌരവമാര്‍ന്ന ഒരു വിഷയത്തെ ഹാസ്യത്തിലും , പരിഹാസത്തിലും പൊതിഞ്ഞ്‌ അതീവ സുന്ദരമാക്കി അനിതരസാധാരണമായ അഭ്യാസത്തോടെ അവതരിപ്പിച്ച ശ്രീ .സലാമിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ഹൃദയത്തില്‍ നിന്നും . വേറിട്ട വഴിയിലൂടെയുള്ള ഈ സഞ്ചാരത്തില്‍ നിന്നും ഒരു കാര്യം വസ്തു നിഷ്ടമായി തെളിഞ്ഞു വരുന്നു .താങ്കളില്‍ ശക്തനായ ഒരെഴുത്തുകാരനുണ്ട് . ആ പ്രതിഭ നാള്‍ക്കുനാള്‍ തിളങ്ങട്ടെയെന്നു പ്രാര്‍ഥിക്കുന്നു .

  ReplyDelete
 27. നന്നായി എഴുതി

  ReplyDelete
 28. @faisu madeena
  മലയാളം യൂണികോഡിനെ മെരുക്കിയെടുക്കാനുള്ള പാട് ഓര്‍ത്ത് പലപ്പോഴും ഇംഗ്ലീഷില്‍ എഴുതുന്നു എന്നെ ഉള്ളൂ. ഫയ്സു ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും നന്ദി. ഹൃദയത്തില്‍ നിന്നുള്ള താങ്കളുടെ എഴുത്ത് എനിക്ക് ഏറെ ഇഷ്ടമാണ്. ഇനിയും നിങ്ങളെ ഒരുപാട് വായിക്കാമെന്ന പ്രതീക്ഷയോടെ.

  @Shukoor
  വായനക്കും വാക്കുകള്‍ക്കും നന്ദി.

  @Abdulkader kodungallur
  ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ക്ക് നന്ദി. അങ്ങയെ പോലെ പരിണിതപ്രജ്ഞനായ ഒരാളില്‍ നിന്ന് അഭിപ്രായം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. വിമര്‍ശനമായാലും പ്രോത്സാഹനമായാലും. thanks again.

  @jyo
  നന്ദി. ഇനിയും വരിക

  ReplyDelete
 29. ഈ രീതി കൊള്ളാം മാഷെ...

  ആശംസകൾ....

  ReplyDelete
 30. പലരും പറഞ്ഞ ഒരു വിഷയം, തന്റെ സ്വതസിദ്ധമായ സിദ്ധിയായ 'വേറിട്ടൊരു ശൈലി' യിലൂടെ, വേറൊരു രൂപത്തിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു, സലാം മാഷ്‌.

  തെക്കേ അമേരിക്കയില്‍ നിന്ന്, തെക്കേ ഇന്ത്യയിലെ കേരളത്തിലെത്തിയ മാര്‍ക്വേസ് വടക്കെ അറ്റത്തുള്ള കാസറഗോഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെക്കുറിച്ചു നോവലെഴുതുന്ന ഒരു ഭാവന സാമൂഹ്യ പ്രതിബദ്ധതയോടൊപ്പം, അനുഗൃഹീതമായൊരു പ്രതിഭാവിലാസത്തിന്റെ കൂടി ആനുകൂല്യമുള്ള ഒരു എഴുത്തുകാരന് സാധിക്കുന്ന അതിശയമാണ്.

  എഴുത്തുകാരന്റെ മൌനം ഒരു സാമൂഹത്തിന്റെ ചലനാത്മകത അസ്തമിച്ചു പോകുന്നതിന്റെ ദൃഷ്ടാന്തമാണ്. ഗുജറാത്ത് കലാപം പോലെയുള്ള മാനവിക വിരുദ്ധമായ പ്രശ്നങ്ങളോട് നിസ്സംഗ സമീപനം പുലര്‍ത്തിയ എഴുത്തുകാരെ നമുക്കറിയാം. അതിനു മുന്‍പേ 'ബുദ്ധിജീവികളെക്കൊണ്ടെന്തു പ്രയോജനം?' എന്ന്‍ സക്കറിയ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സാമ്രാജ്യത്വത്തോടു എതിര് നില്‍ക്കുന്ന, അമേരിക്ക പോലെയുള്ള അധിനിവേശ ശക്തികളുടെ അനീതിക്കെതിരെ അതിശക്തമായ നിലപാടെടുക്കാറുള്ള മാര്‍ക്വേസിനെ തന്നെ ഈ ഭാവനയിലെ നായകനാക്കിയതിലെ സാംഗത്യം മഹത്തരമാണ്. മാജിക്കല്‍ റിയലിസത്തിന്റെ സംഭ്രമിപ്പിക്കുന്ന ഭാവുകത്വത്തിനപ്പുറം, യാഥാര്‍ത്യ ബോധത്തിന്റെ നേര്ചിത്രങ്ങളും, വാക്കുകളും മാര്‍ക്ക്വേസില്‍ നിന്നും അനേകം വന്നിട്ടുണ്ട്. വെനിസ്വലെയുടെ ഷാവേസ് തന്റെ രാജ്യത്തിന്റെ ഭരണഘടന പരിഷ്കരിച്ചെഴുതുവാന്‍ മാര്‍ക്വേസിനെ എല്പ്പിക്കുന്നുവെന്നൊരു വാര്‍ത്ത വന്നിരുന്നു. തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോകുമ്പോള്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നും അവര്‍ക്ക് അനഭിമതനായതിന്റെ പേരില്‍ തിരിച്ചു പോരേണ്ടി വന്ന, ഭാര്യയും മക്കളും അതിര്‍ത്തിക്കപ്പുറവും താന്‍ ഇപ്പുറവും നില്‍ക്കേണ്ടി വന്ന ഒരു അവസ്ഥ മാര്‍ക്വേസ് വികാര തീക്ഷണമായി എഴുതിയിട്ടുണ്ട്.

  അതിഗുരുതരമായൊരു പ്രശ്നം നമ്മെ പേടിപ്പിക്കുമ്പോള്‍ , തലവലുതാകുന്ന മനുഷ്യക്കോലങ്ങളെ സൃഷ്ടിക്കുവാന്‍ ഹെതുവായൊരു ലായനിയെ വെള്ളപൂശുവാന്‍ മനസ്സു വലുതാവാത്ത ആളുകള്‍ ശ്രമിക്കുമ്പോള്‍, ക്രിയാത്മകമായി ഇതിലിടപെടേണ്ട വ്യക്തിത്വങ്ങള്‍ അക്ഷരശ്ലോകം കളിക്കുമ്പോള്‍, എഴുത്തുകാരും, കവികളും കൊട്ടാരം വിദൂഷകരായി റാന്‍ മൂളുമ്പോള്‍ , നാവു ഇറങ്ങിപോവാത്ത, എഴുതുന്ന കൈകള്‍ മരവിച്ചിട്ടില്ലാത്ത മാര്‍ക്വേസിനെ പോലെയുള്ളവരെ നമുക്ക് import ചെയ്യേണ്ടി വരും. മനോഹരമായ ഈ രചനയിലെ മാര്‍ക്വേസിന്റെ സാന്നിധ്യത്തിന്റെ importance ഇവിടെയാണ്‌ ബോധ്യമാകുന്നത്‌.

  അഭിനന്ദനങ്ങള്‍ സലാം... എഴുത്തിലെ പുതിയ പരീക്ഷണങ്ങള്‍ ഒരു 'എന്‍ഡോസള്‍ഫാന്‍ ദുരിതമാകാതെ, എന്നാല്‍ ചിന്തയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനുള്ള ഹേതുവാകുന്നതില്‍ സന്തോഷം.

  ReplyDelete
 31. @Noushad Kuniyil
  നൌഷാദിന്‍റെ ഈ in depth analysis ചെയ്യാനുള്ള കഴിവിനോട് അസൂയ തോന്നിയവര്‍ ബ്ലോഗ്‌ ലോകത്ത് ഞാന്‍ മാത്രമല്ലെന്ന് എനിക്കുറപ്പുണ്ട്. മാര്‍ക്വേസിന്‍റെ പേര് എഴുതുമ്പോള്‍ പോലും പാലിക്കുന്ന ആ കിറുകൃത്യത പരന്ന വായനയിലൂടെ, ദീര്‍ഘമായ മനനത്തിലൂടെ പിന്നെ expeditious and adventurous ആയ യാത്രകളിലൂടെ കൈവന്നതാനെന്നു ഞാന്‍ ഊഹിക്കുന്നു. വീണ്ടും പറയാനുള്ളത് ഈ gems of knowledge and experience കേവലം കമ്മന്റുകളില്‍ ഒതുക്കിയാല്‍ പോര. അത് വിശദമായ ബ്ലോഗ്‌ കാന്‍വാസില്‍ തന്നെ വിടര്‍ന്നു പരിലസിക്കേണ്ടതാണ്. 2011 ജനുവരി 1 ന് എങ്കിലും അതിനു നാന്ദി കുറിക്കുക.

  വിശദമായ ഈ കമെന്റിന് വീണ്ടും നന്ദി.

  ReplyDelete
 32. നല്ല എഴുത്ത്.....

  ReplyDelete
 33. ഈ ലേഖനം വായിച്ചപ്പോള്‍ എനിക്ക് ഓര്‍മയില്‍ വന്ന ഒരു കാര്യം ഞാനിവിടെ കുറിക്കുന്നു..
  ഒരു പ്രവാസി പ്രവാസത്തിനെ കുറിച്ച് വളരെ ആഴത്തില്‍ ഒരു ലേഖനം എഴുതാന്‍ തീരുമാനിച്ചു. അയാള്‍ ‍ ആതീവ താല്പര്യത്തോടെ എല്ലാ ജോലികളും മാറ്റിവെച്ചു പേനയും കടലാസും എടുത്തു. പക്ഷെ, അയാള്‍ക്ക്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ഈ ലേഖനം കാണുന്ന ഓരോ ആളുകളും അത് മുഴുവനായും വായിക്കണം എന്ന്. പക്ഷെ തലക്കെട്ട്‌ എന്ത് എഴുതും?. ഒരു ലേഖനത്തിന്റെ തല്കെട്ടയിരിക്കാം ചിലപ്പോള്‍ ആ ലേഖനം മുഴുവനും നമ്മെ വായിപ്പികുന്നത്. പ്രവാസം, ഒരു പ്രവാസിയുടെ വേദനകള്‍, അങ്ങിനെ പ്രവാസതിനെ സംബന്ധിച്ച ഒരുപാട് ലേഖനങ്ങള്‍ വായിച്ചും കണ്ടും മടുത്ത ആളുകള്‍ വീണ്ടും ഒരു പരിചിതമായ തലക്കെട്ട് കാണുമ്പോള്‍ മുഖം തിരിക്കും. അല്ലെങ്കില്‍ അതിനോട് അപ്രിയം കാണിക്കും. അയാള്‍ ആശയകുഴപത്തിലായി. എന്നിരുന്നാലും നീണ്ട ആലോചനയുടെ അവസാനം അയാള്‍ തന്റെ ലക്‌ഷ്യം നിറവേറ്റി.
  ആ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. "മെഴുകുതിരി നാളം അണയുമ്പോള്‍ ഉറ്റവരും ഉടയവരും എന്ത് ചെയ്യും?"
  പ്രവാസം എന്ന ഒരു വാക്ക് പോലും അതില്‍ ഇല്ലാതെ പ്രവാസത്തിന്റെ ഹ്രദയത്തില്‍‍ തൊട്ടു അയാള്‍ വളരെ നന്നായി കഥ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അവസാനത്തെ വരിയില്‍ അയാള്‍ക്ക് ആ വാക്ക് കൊടുക്കാന്‍ നിര്‍ബന്ധിധനായി. ആ ലേഖനത്തിന്റെ അവസാനം ഇങ്ങനെ ആയിരുന്നു. " പ്രവാസം എന്ന ലേബലില്‍ നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി സ്വയം കത്തിതീരുമ്പോള്‍ അതിന്റെ തീനാളങ്ങള്‍ ആവുന്ന സ്വന്തം ജീവിതത്തിന്റെ പിന്നിട്ട വഴികളില്‍ തനിക്കു ഗുണപരമായ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നോ എന്ന് കൂടി ഓര്‍ക്കണം."

  ഈ ലേഖനത്തില്‍ അവസാനം പോലും പിടിതരാതെ സമകാലിക സംഭവങ്ങളുടെ ശരീരത്തില്‍ മുറിവേല്പിച്ചു വായനക്കാരെ മടുപിക്കാതെ അതിന്റെ ഹ്രദയത്തില്‍ തൊട്ടു വളരെ നന്നായി കഥ പറഞ്ഞു. അഭിനന്ദനങ്ങള്‍. ഇനിയും പ്രതീക്ഷിക്കുന്നു..

  ReplyDelete
 34. @വീ കെ
  നന്ദി, വീണ്ടും വരിക.

  @lekshmi. lachu
  thank you.

  @snow
  വ്യതസ്തമായ ഒരു കമ്മന്റ് ആണ് താങ്കളുടെത്. എന്റെ പോസ്റ്റിനേക്കാള്‍ ഇമ്പമാര്‍ന്നത്. ഈ കമെന്റും വായിച്ചു തുടങ്ങിയാല്‍ അതെ suspense ഇല്‍ വായിച്ചു പോവുന്നത് തന്നെ. ഒരു ബ്ലോഗ്‌ ആരംഭിക്കാന്‍ വൈകരുത് എന്ന് താങ്കളോടും പറയട്ടെ.

  ReplyDelete
 35. സലാം,ഇതൊരു പുതുമയുള്ള ലേഖനം തന്നെ...തികച്ചും ആസ്വാദ്യമായി വിരസതയില്ലാതെ വായിക്കാന്‍ കഴിഞ്ഞു..ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 36. മാര്‍ക്കേസ്സിലൂടെ ആക്ഷേപഹാസ്യം അവതരിപ്പിച്ചത് വളരെ നന്നായി....
  അഭിനന്ദനങ്ങള്‍ സലാം...

  ReplyDelete
 37. ആഞ്ഞു തറക്കാന്‍ പ്രാപ്തമായ,മൂര്‍ച്ചയേറിയ കൂരമ്പുകള്‍,തറക്കെണ്ട ഇടതുതന്നെ തറക്കും വിധം
  സരസമായും,ലളിതമായും പറഞ്ഞിരിക്കുന്നു.

  ഒരുപാട്,പറഞ്ഞുകഴിഞ്ഞ വിഷയമെന്കിലും,ഈ
  അവതരണം വായന സുഖകരമാക്കി.

  എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ സന്തോഷം
  ഭാവുകങ്ങളോടെ,
  ---ഫാരിസ്‌

  ReplyDelete
 38. അവതരണത്തിലെ ഈ പുതുശൈലി ശ്ളാഘനിയം..ഏറെ ചര്‍വ്വണം ചെയ്യപ്പെട്ട മാരകവിഷയം,മടുപ്പില്ലാതെ വായിക്കാം..
  അതും ഭുവനപ്രശസ്തനായ മാര്‍ക്വേസിന്‍റെ ചെലവില്‍..!
  ഈ മാര്‍ക്വേസിയന്‍ മൈത്രി തുടരട്ടെ..

  ReplyDelete
 39. നല്ലോരുദ്യമം.
  നല്ല ശൈലി.
  അഭിനന്ദനങ്ങള്‍...

  ReplyDelete
 40. awful thought... keep it up...

  AM റേഡിയോവില്‍ ഒരു പാട് പ്രാവശ്യം കേട്ട ഒരു വാര്‍ത്ത FM ല്‍ക്കൂടി തികച്ചും വ്യത്യസ്തമായ അവതരണ രീതിയില്‍ കേട്ടതുപോലെയുണ്ട്...

  ReplyDelete
 41. കാര്യം പറഞ്ഞ രീതി ഗംഭീരം.
  കുറച്ചു കൂടെ ആവാമായിരുന്നു എന്ന് തോന്നി
  പെട്ടെന്ന് നിര്‍ത്തിയ പോലെ
  ഇനിയും കാത്തിരിക്കാം

  ReplyDelete
 42. @jazmikkutty
  @ചാണ്ടിക്കുഞ്ഞ്
  @F A R I Z
  @pushpamgad
  @nomad / നാടോടി
  @zuhail s

  വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.

  ReplyDelete
 43. കുറച്ചു ദിവസമായി ഇങ്ങോട്ട് പുറപെട്ടിട്ടു , മാര്‍ക്കസിന്റെ ചിന്താധാരകള്‍ ..പുതിയ ശൈലി എല്ലാം ഇഷ്ടായി , നീ വൈകാതെ ഇടയ്ക്കിടെ വരാം ....ആശംസകള്‍ ..

  ReplyDelete
 44. തീര്‍ത്തും പുതുമയുള്ള എഴുത്ത്...അഭിനന്ദനം.

  ReplyDelete
 45. എന്നാലും എന്റെ സലാമേ.. മാർക്കേസിന്നെ കൊണ്ടു വന്ന് ഇവർക്കിട്ട് ക്വട്ടേഷൻ കൊടുപ്പിച്ചത് വല്യ ചെലവുള്ള കാര്യമല്ലിയോ...

  റോഡ്, എൻഡോസൾഫാൻ,കാഫ്ക, കൊളമ്പിയ, സർ‌റിയലിസം, എന്നുവേണ്ട ഒരു കോക്ടെയിൽ എഴുത്തല്ലിയോ.

  പറഞ്ഞു പഴകിതതിനെ നമ്മൾ അവതരിപ്പിക്കുംപ്പോൾ
  ഇങ്ങനെയൊക്കെയാണ് പരീക്ഷിക്കേണ്ടത്.

  ഞാൻ ആദ്യം കരുതി ദിവാകരൻ എഴുതിയ മാർക്കേസിന്റെ ജീവചരിത്രം നിരൂപണം ചെയ്യാൻപോവുകയാണെന്ന്.

  എന്തായാലും രവി ഡി സി ഇത് വായിച്ചാൽ മാർക്കേസിനെ ഒന്നു കൊണ്ടുവാരാൻ ശ്രമം നടത്തും.

  ReplyDelete
 46. പിശുക്കില്ലാതെ തലോടുന്നു കിടിലന്‍ തന്നേയ് നിശംശയം .

  ReplyDelete
 47. സുരേഷ് മാഷിന്റെ കമന്റ് വായിച്ചപ്പോല്‍ ഒരു സംശയം, അപ്പൊ മാര്‍ക്വേസ് വന്നില്ലെ?

  പറയേണ്ടത് എല്ലാം പറഞ്ഞിരിക്കുന്നു, അദ്ദെഹം വന്നാലും ഇല്ലേലും :)

  ആശംസകള്‍ ഈ ഫിക്ഷന്‍ എഴുത്തിന്ന്.

  പുതുവത്സരാശംസകളോടെ..

  ReplyDelete
 48. വേറിട്ടൊരു ശൈലി ഈ എഴുത്തിലുണ്ട്..അഭിനന്ദനംസ്

  ReplyDelete
 49. @എന്‍.ബി.സുരേഷ്
  വേറിട്ട ശൈലിയിലുള്ള ഈ കമ്മെന്റ് മറക്കില്ല. പ്രോത്സാഹനത്തിനു നന്ദി.

  @iylaserikkaran
  കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ പറയുന്നു താങ്കള്‍, നന്ദി.

  @നിശാസുരഭി
  നന്ദി. പുതുവത്സരാശംസകള്‍

  @കുഞ്ഞായി
  നന്ദികള്‍സ്, കുഞ്ഞായി.

  ReplyDelete
 50. YOU HAVE STOPPED THE PIECE AT THE CORRECT POINT SO AS WE CAN GUESS AND WANDER FOR THE NEXT PARA.

  ReplyDelete
 51. അവതരണ ശൈലിയെ അഭിനന്ദിക്കാതെ വയ്യ.
  സത്യം പറയട്ടെ ഇദ്ദേഹത്തിന്‍റെ പുസ്തകങ്ങളൊന്നും എനിക്കു വായിക്കാന്‍ സാധിച്ചിട്ടില്ല. ഈ കുറിപ്പ്‌ അതിനുള്ള പ്രചോദനമായി!

  ReplyDelete
 52. ഏകാന്തതയിലിരുന്ന് എല്ലാ കാലത്തെയും പ്രണയ കഥ പറഞ്ഞ കഥാകാരന്‍ നൂറു വര്‍ ഷങ്ങള്‍ തികക്കാനാകാതെ തന്റെ 86 ആം വയസ്സില്‍ യാത്രയായി. അവാര്‍ ഡുകളാല്‍ അം ഗീകരിക്കപ്പെടുന്നത് മിക്കപ്പോഴും പുരസ്കാര ജേതാക്കള്‍ ആയിരിക്കും . ചില ഘട്ടങ്ങളില്‍ അവാര്‍ ഡുകള്‍ അവ ഏറ്റുവാങ്ങുന്ന മഹത്തുകളാലാണ്‌ അം ഗീകരിക്കപ്പെടുന്നത്. ടോ ള്‍ സ്റ്റോയ്ക്കു നല്‍ കാനാവാതെ പോയതിനാല്‍ സാഹിത്യ ത്തിന്റെ നോബെലിനു സം ഭവിച്ച വിലയിടിവ് നികത്താന്‍ മാര്‍ ക്വസ് വരേണ്ടി വന്നു എന്നതാണ്‌ യാഥാര്‍ ത്ഥ്യം . .....മാര്‍ക്വസ് ആരോടും വിട പറയുന്നില്ല. അദ്ധേഹത്തിന്റെ രചനകള്‍ നില നില്‍ ക്കുന്നിടത്തോളം കാലം മാര്‍ ക്കെസിന്റെ സാന്നിധ്യം ലോകത്തെങ്ങോളമുള്ള വായനക്കാര്‍ അനുഭവിച്ചറിയും ...തീര്‍ ച്ച

  ReplyDelete