Friday, December 31, 2010

ഡിസമ്പര്‍ ജനുവരിയോട് പറഞ്ഞത്



എന്‍റെ ഒടുക്കം
നിന്‍റെ തുടക്കം
ജിജ്ഞാസയോടെ കേള്‍ക്കുന്ന നിന്നോട്
ജീവിതം എന്നോട് പറഞ്ഞത്
ഇന്ന് ഞാന്‍ പറയട്ടെ

നിന്‍റെ പ്രായത്തില്‍
എന്നെയും ഇവര്‍ തോളിലേറ്റി
വാഗ്ദാനങ്ങളൊരുപാട് നല്‍കി
യുദ്ധം ഇനി ചെയ്യില്ലെന്ന്
ഊരിയ വാളിനെ ദൂരെ കളഞ്ഞെന്ന്
ചിന്തിയ ചോരയില്‍
പുതിയ ചാവേറുകള്‍ കിളിര്‍ക്കില്ലെന്ന്
നവലോക സൃഷ്ടിയ്ക്കായ്‌
നാടിനെ സേവിക്കുമെന്ന്......

ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
ആശകള്‍ ഇനി ബാക്കിയില്ല
എല്ലാം മറന്നിവര്‍ തീര്‍ത്ത
പോര്‍ക്കളത്തില്‍ വീണ നിണത്തില്‍
എന്‍ അന്ത്യ കൂദാശ

എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
ഈ വെള്ളരിപ്പ്രാവിനെ
ഒരു ദിനം നീ ഇതിനെ
വിണ്ണില്‍ പറത്തുക
വരുമാ ദിനം നിശ്ചയം
നിന്‍റെ ആയുസ്സിലെങ്കിലും

42 comments:

 1. 2010ന്‍റെ ഈ അവസാന മണിക്കൂറില്‍ ഒരു മൂച്ചിന് പെട്ടെന്ന് എഴുതിയതാണ്
  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. കവിത എന്നൊന്നും അവകാശപ്പെടുന്നില്ല.

  ReplyDelete
 2. തികച്ചും അര്‍ത്ഥവത്തായ വരികള്‍....!
  നന്നായി സലാം ഭായീ...

  ReplyDelete
 3. ഡിസമ്പര്‍ ജനുവരിയോട് പറഞ്ഞത്‌
  പാലിക്കാന്‍ കഴിയട്ടെ..
  എന്ന് പ്രാര്‍ത്ഥിക്കാം..

  ReplyDelete
 4. കവിത ഇഷ്ടായി..

  പുതുവത്സരാശംസകള്‍..

  ReplyDelete
 5. ഇത്രയൊക്കെ തന്നെ പറഞ്ഞു കാണൂ അല്ലെ സലാം ഭായ് ..പുതുവത്സരാശംസകള്‍ .

  ReplyDelete
 6. വരുമാ ദിനം നിശ്ചയം

  ReplyDelete
 7. സന്ദര്‍ഭത്തിന്ന് ഉചിതമായ് കവിത.

  വേള്ളരിപ്രാവുകള്‍ എപ്പോഴും വാചകങ്ങളില്‍ ഒതുങ്ങുന്നു.. അവയെ വിണ്ണിലേക്ക് പറത്താന്‍ എന്റെ ചോര പുരണ്ട കൈകളുണ്ട്, അത് മതിയാകുമോ?? ;)


  പുതുവത്സരാശംസകളോടെ..

  ReplyDelete
 8. ക്ഷേമവും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

  ReplyDelete
 9. പുതുവത്സരാശംസകള്‍...
  nalla kavitha...

  ReplyDelete
 10. ഇത് കവിതയല്ല; നിരാശ പൂണ്ടൊരു മാനസത്തിന്റെ പരിഹാസം ഒളിപ്പിച്ചു വെച്ചൊരു ചെറു പുഞ്ചിരിയാണ്!
  ഓരോ ആണ്ടറുതിയിലെയും തിരിഞ്ഞു നോട്ടത്തില്‍ മുഴച്ചു നില്‍ക്കുന്ന മോഹഭംഗങ്ങളെ നോക്കിയുള്ള നെടുവീര്‍പ്പാണ്; വാഗ്ദാന ലംഘനങ്ങളോടുള്ള പ്രതിഷേധ ഗോപ്യമായൊരു മന്ദഹാസമാണ്‌! വെറുതെയീ മോഹമെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹിക്കുന്ന ശുഭാപ്തി വിശ്വാസത്തിന്റെ സമാശ്വാസമാണ്.

  സമാധാനസുന്ദരമായൊരു പുതുവത്സരം നേരുവാന്‍ കവി തെരഞ്ഞെടുത്ത രീതി മനോഹരം. താങ്കള്‍ക്കും ശാന്തിയുള്ള വര്‍ഷം ആശംസിക്കുന്നു. ഒപ്പം അഭിനന്ദനങ്ങളും!

  ReplyDelete
 11. മൂച്ച് വെറുതെയായില്ല....
  പുതുവത്സരാശംസകള്‍....

  ReplyDelete
 12. ജനുവരിയും ഡിസംബറും തമ്മിലും ഒരു ബന്ധമുണ്ടല്ലേ... അടുത്തടുത്താണെങ്കിലും അവരുടെ സ്വപ്‌നങ്ങള്‍ തമ്മില്‍ ‍ ഒരു വര്‍ഷത്തെ ദൈര്‍ഘ്യം ഉണ്ടല്ലോ...കവിത കൊള്ളാം സലാം ഭായ്..!

  ReplyDelete
 13. എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
  ഈ വെള്ളരിപ്രാവിനെ
  ഒരു ദിനം നീ ഇതിനെ
  വിണ്ണില്‍ പറത്തുക
  വരുമാ ദിനം നിശ്ചയം
  നിന്‍റെ ആയുസ്സിലെങ്കിലും


  അർത്ഥവത്തായ വരികളുള്ള നല്ല ഒരു കവിത ..

  ReplyDelete
 14. എന്തു സംശയം സലാംജീ...
  പറത്തുമാ വെള്ളരിപ്രാവിനെ..
  വിണ്ണിലേക്ക് നാം
  നമ്മുടെയീ ആയുസ്സില്‍ തന്നെ.
  I am ok,You too ok
  അതാവട്ടെ നമ്മുടെ മുദ്രാവാക്യം.
  പുതുവത്സരാശംസകള്‍.

  ReplyDelete
 15. ഇക്കാ നവവത്സരാശംസകള്‍ .

  ReplyDelete
 16. പ്രിയ സുഹൃത്തേ ...

  നല്ല മാറ്റങ്ങളുടെതാകട്ടെ ഈ പുതുവര്‍ഷം , ആശംസകള്‍

  ReplyDelete
 17. പുതുവത്സരാശംസകള്‍

  ReplyDelete
 18. എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
  ഈ വെള്ളരിപ്പ്രാവിനെ
  ഒരു ദിനം നീ ഇതിനെ
  വിണ്ണില്‍ പറത്തുക

  ഹാ ...

  മനോഹരമായ വരികള്‍ ...


  ഒപ്പം ,

  'എന്തെ എന്നിട്ടും ഇങ്ങനെ ? '

  എന്നൊരു മുന വെച്ച ചോദ്യവും !


  കൊള്ളാം,

  നന്നായിട്ടുണ്ട് സലാം .


  പുതു വത്സര ആശംസകള്‍ ...

  ReplyDelete
 19. നല്ല മാറ്റങ്ങൾ വരട്ടെ.
  പ്രതീക്ഷിയ്ക്കാം.........

  അഭിനന്ദനങ്ങൾ.

  ReplyDelete
 20. പ്രതീക്ഷിക്കാം
  പ്രാര്‍ഥിക്കാം
  പ്രയത്നിക്കാം

  ReplyDelete
 21. എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
  ഈ വെള്ളരിപ്പ്രാവിനെ
  ഒരു ദിനം നീ ഇതിനെ
  വിണ്ണില്‍ പറത്തുക
  വരുമാ ദിനം നിശ്ചയം
  നിന്‍റെ ആയുസ്സിലെങ്കിലും

  നിന്റെ ആയുസ്സിലല്ലെങ്കില്‍ AKG പറഞ്ഞതുപോലെ നിന്റെ മക്കളുടെ ആയുസ്സില്‍.

  വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രമാശ്രയം.

  ReplyDelete
 22. സലാം ജി,
  നല്ല കവിത,
  വെള്ളരി പ്രാവിനെ വിണ്ണില്‍ പറത്താന്‍ ഒരായിരം പേര്‍ മുന്നോട്ടു വന്നെങ്കില്‍ - വരും, ചിലരെങ്കിലും വരാതിരിക്കില്ല, - ഡിസംബറിനു വിട ചൊല്ലാം സന്തോഷത്തോടെ.... നമുക്ക് ജനുവരിയെ വരവേല്‍ക്കാം, പുത്തന്‍ പ്രതീക്ഷകളോടെ..

  എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
  ഈ വെള്ളരിപ്പ്രാവിനെ
  ഒരു ദിനം നീ ഇതിനെ
  വിണ്ണില്‍ പറത്തുക
  വരുമാ ദിനം നിശ്ചയം
  നിന്‍റെ ആയുസ്സിലെങ്കിലും

  ReplyDelete
 23. അര്‍ത്ഥവത്തായ വരികളാല്‍ മനസ്സിലെ ആശങ്കകള്‍ പങ്കുവക്കുന്ന ഒരു കവിത..
  ആശംസകള്‍

  ReplyDelete
 24. നല്ല സന്ദേശം പകരുന്ന, ചിന്തകള്‍ ചിറകു വിടര്‍ത്തുന്ന, പ്രതിഭ തിളങ്ങുന്ന , കാലിക പ്രസക്തിയുള്ള ,ബൌദ്ധിക തലത്തിലേക്കുയര്‍ത്തുന്ന നല്ല കവിത .
  തിരക്കിലെഴുതിയിട്ടും തീരം പുല്‍കാന്‍ വെമ്പുന്ന തിരമാലകള്‍ പോലെ വരികള്‍ . ആശംസകള്‍

  ReplyDelete
 25. ഇനി അപ്പോള്‍ തിരക്കില്‍ എഴുതിയാല്‍ മതി.
  അനുഭവിച്ചവര്‍ അനുഭവിക്കാന്‍ പോകുന്നവരോട് പറയുന്നത്.
  പുതുവല്‍സരാശംസകള്‍.

  ReplyDelete
 26. @നൗഷാദ് അകമ്പാടം
  വന്നതിനും നിന്നതിനും നന്ദി നൗഷാദ്‌.
  @~ex-pravasini*
  let's pray
  @lekshmi. lachu
  പുതു വര്‍ഷം പുതുമ കൊണ്ട് വരട്ടെ
  @ സിദ്ധീക്ക..
  പ്രധാനമായും
  @Akbar
  അതെ
  @ നിശാസുരഭി
  ഗ്ലൌസിട്ട് വരണം. വെള്ളരിപ്രാവാണ്
  @ചെറുവാടി
  same to you
  @ jazmikkutty
  പുതുവത്സരാശംസകള്‍...
  @ചാണ്ടിക്കുഞ്ഞ്
  to you too
  @ faisu madeena
  വീണ്ടും വരിക
  @സലീം ഇ.പി.
  അകലെ അകലെ, ഏറെ അരികെ
  @ ഹംസ
  സ്വപ്‌നങ്ങള്‍
  @നേന സിദ്ധീഖ്
  നവവത്സരാശംസകള്‍ .
  @ഉമേഷ്‌ പിലിക്കൊട്
  മാറ്റങ്ങളുടെതാകട്ടെ ഈ പുതുവര്‍ഷം ,
  @Jishad Cronic
  പുതുവത്സരാശംസകള്‍
  @ pushpamgad
  ഇനിയും വരണം
  @എച്ച്മുകുട്ടി
  പ്രതീക്ഷയാണെല്ലാം
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  പ്രയത്നിക്കാം
  @എലയോടെന്‍
  പ്രതീക്ഷകളുടെ ജനുവരി
  @ആറങ്ങോട്ടുകര മുഹമ്മദ്‌
  ആശങ്കള്‍ അവസാനിക്കാതിരിക്കട്ടെ

  ReplyDelete
 27. പുതുവത്സര ‘resolutions' ഏടുത്തു അവസാനം കാറ്റില്‍ പറത്തുന്നവര്‍ക്കൊരു താക്കീതാണല്ലോ കവിത..
  നവവത്സരാശംസകള്‍ നേരുന്നു

  ReplyDelete
 28. @Noushad Kuniyil
  പരസ്യ വരുമാനത്തിനായി ടെലിവിഷന്‍ ഒരുക്കുന്ന കൃത്രിമ ആഘോഷങ്ങല്‍ക്കപ്പുറം, ഉണ്മയായ് നമുക്കാഘോഷിക്കാന്‍ എന്തുണ്ട് നൌഷാദ്?
  @മുല്ല
  ഈ സ്തൈര്യം വഴി കാണിക്കട്ടെ.
  if you're ok, i'm ok, then we'll be ok.
  @ajith
  പ്രതീക്ഷകള്‍ അങ്ങിനെയാണ്. നമ്മള്‍ പോയാലും, അത് ഇവിടെ ശേഷിക്കേണ്ടതുണ്ട്
  @Abdulkader kodungallur
  പറഞ്ഞപോലെ പ്രതീക്ഷകളുടെ ശക്തി മാത്രം
  @പട്ടേപ്പാടം റാംജി
  തിരക്കിട്ടെഴുതുന്ന കഥയാണ് തിരക്കഥ എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.
  @Muneer N.P
  തക്കീതൊന്നും ഇല്ല മുനീറെ. ഒരു വിലാപം.
  നവവത്സരാശംസകള്‍

  ReplyDelete
 29. എങ്കിലും നല്‍കുന്നു നിനക്ക് ഞാന്‍
  ഈ വെള്ളരിപ്രാവിനെ
  ഒരു ദിനം നീ ഇതിനെ
  വിണ്ണില്‍ പറത്തുക
  വരുമാ ദിനം നിശ്ചയം
  നിന്‍റെ ആയുസ്സിലെങ്കിലും

  പ്രതീക്ഷയാണല്ലോ ജീവിതം...എങ്കിലും
  2011 ഡിസംബര്‍ 2012 ജനുവരിയോട് ഇതു തന്നെ പറയാന്‍ ഇടവരുത്താതിരിക്കട്ടെ. നല്ല വരികള്‍ ....പുതുവത്സരാശംസകള്‍

  ReplyDelete
 30. ഇന്ന്, ഞാനിതാ അരങ്ങൊഴിയുന്നു
  ആശകള്‍ ഇനി ബാക്കിയില്ല
  എല്ലാം മറന്നിവര്‍ തീര്‍ത്ത
  പോര്‍ക്കളത്തില്‍ വീണ നിണത്തില്‍
  എന്‍ അന്ത്യ കൂദാശ
  പെട്ടെന്നെഴുതിയിട്ട് ഇത്ര മനോഹരം..അപ്പോള്‍ സമയമെടുത്തെഴുതിയാലോ??????????????
  നവവത്സരാശംസകള്‍

  ReplyDelete
 31. be an optimistis my dear friend.

  ReplyDelete
 32. ഇന്‍സ്റ്റെന്‍റ് കവിത നന്നായി.

  മണ്ണിലും വിണ്ണിലും വെള്ളരിപ്രാവിന് കുറുകാനിടമില്ല.!

  നന്മയുടെ,സമാധാനത്തിന്‍റെ ശാന്തിയുടെ സന്തോഷത്തിന്‍റെ നാളുകള്‍ ഈ പുതുവത്സരത്തിലും തുടര്‍വര്‍ഷങ്ങളിലെ നാളുകളിലും
  ഉണ്ടാവട്ടെ.
  ആശംസകള്‍.

  ReplyDelete
 33. വരുമാ ദിനം നിശ്ചയം
  നിന്‍റെ ആയുസ്സിലെങ്കിലും
  അങ്ങനെ തന്നെയാകാന്‍ പ്രാര്‍ത്ഥിക്കാം . പുതുവത്സരാശംസകള്‍

  ReplyDelete
 34. വരുമാ ദിനം നിശ്ചയം

  ReplyDelete
 35. കൊള്ളാം മാഷേ..

  ReplyDelete
 36. യുദ്ധത്തേക്കാള്‍ ഭയാനകമായ ഒരു തണുപ്പ് ഇപ്പോഴുണ്ട്..സന്ധികളുടെ, സമാധാന ഉടമ്പടികളുടെ , ജീര്‍ണ്ണിച്ച ഉടലുറകള്‍ ധരിച്ചു കൊണ്ട് ... സലാം കവിത നന്നായിരിക്കുന്നു. ഞാന്‍ എത്തി നോക്കാന്‍ വൈകിപ്പോയി .

  ReplyDelete
 37. 2011 ൽ ഇട്ട കമന്റ് അതെ പോലെ 2012 ന്റെ അവസാനമായപ്പോഴെക്കും ആവർത്തിക്കാനുള്ള മനസ്സാന്നിധ്യം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ലോകം എത്ര മാറിപ്പോയിരിക്കുന്നു ആളുകളും. എന്തെല്ലാം വാർത്തകളാനു ഓരോ ദിവസവും നമുക്ക് മുന്നിലേക്ക് വരുന്നത്. ഇതെവിടെ ചെന്ന് അവസാനിക്കും?

  ReplyDelete
 38. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ലോകമാകെ പാറിക്കളിക്കുന്ന ഒരു ദിനം വിദൂരമെങ്കിലും നമുക്കു സ്വപ്നം കാണാം.....

  കൃത്യമായി ആശയവിനിമയം ചെയ്യുന്ന കവിത.....

  ReplyDelete