Thursday, January 27, 2011

മ്മിണി ബല്യ ഒന്ന്


("രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്നേഹത്തിന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ശക്തിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കി": സ്വാമി അസീമാനന്ദ)
ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ഇത് കൂടി വായിക്കുക.
(വാര്‍ത്തയുടെ ഇംപാക്റ്റ്.) , (ആ ജനുവരി സന്ധ്യ മറക്കുവതെങ്ങനെ ?)
*******************************************************************************

അഴികള്‍ക്കകത്തു വെച്ചാണവരറിഞ്ഞത്
മതങ്ങള്‍ക്കപ്പുറം മനുഷ്യരുണ്ടെന്ന്
അലറിവിളിച്ചിരുന്നവര്‍ പരസ്പരം
മതിലിനപ്പുറം നടന്ന നാള്‍കളില്‍

കലീമിന്‍ കണ്ണിലെ നിരാശ്രയ ഭാവം
സ്വാമിതന്നുള്ളില്‍ പെരും നോവായ്‌ നിറഞ്ഞു
കിരാത ചിന്തകള്‍ക്കറുതി വന്നപ്പോള്‍
സീമകള്‍ക്കപ്പുറം സ്നേഹം തുളുമ്പിനാള്‍

രചിപ്പതിക്കഥ പുതിയ പാഥേയം
വെറുപ്പിന്‍ വാക്കുകള്‍ വെറും സ്മരണയാവട്ടെ
ഋതുഭേദങ്ങളില്‍ ഒരേ കുടക്കീഴില്‍ നമ്മള്‍
വഴികളെത്ര മേല്‍ നടന്നു തീര്‍ത്തില്ല

പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ
തിരിച്ചു പോവുക സ്വസ്ഥ ഹൃദയ വനികയില്‍
പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി
തീര്‍ത്ഥ ജലത്തിന്‍ ശുദ്ധിയില്‍ തൊട്ടിനി നമിക്കുക.

56 comments:

 1. "പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ
  തിരിച്ചു പോവുക സ്വസ്ഥ ഹൃദയ വനികയില്‍"
  നല്ല വരികളിലൂടെ നല്ല ചിന്തകള്‍

  ReplyDelete
 2. സലാം ..പുതിയ ചിന്തകളും പ്രതീക്ഷകളുമായി കവിതയിലേക്കുള്ള ഈ കാല്‍വയ്പ്പ്‌ നന്നായി ..
  പുറത്തു കലഹിച്ചും ദ്രോഹിച്ചും കൊന്നും കൊലവിളിച്ചും നടന്ന സമൂഹങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഇരുട്ട് നിറഞ്ഞ കാരഗൃഹങ്ങളില്‍ ഒരുമിക്കുമ്പോള്‍ അറിയുന്ന പരമമായ സത്യത്തെ പ്രതിധ്വനിപ്പിക്കുന്നു ഈ കവിത...ഉദ്ദേശ ശുദ്ധി ഒന്നുമാത്രം മാത്രം മതി
  ഈ രചന നന്നെന്നു പറയാന്‍ ...

  ReplyDelete
 3. പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി
  തീര്‍ത്ഥ ജലത്തിന്‍ ശുദ്ധിയില്‍ തൊട്ടിനീ നമിയ്ക്കുക.
  കവിതയിലേയ്ക്കുള്ള കാല്‍വെയ്പ്
  തുടക്കം നന്നായി

  ReplyDelete
 4. രമേശ് ജി പറഞ്ഞതിനു അടിയില്‍ എന്റേയും ഒരൊപ്പ്.ഉദ്ദേശ ശുദ്ധിക്ക് പ്രണാമം.
  പിന്നെ ഈ വാര്‍ത്തകള്‍ നമ്മുടെ പത്രമുത്തശ്ശിമാര്‍ പറഞ്ഞതിലും ഒരു ഇരട്ടത്താപ്പ് ഉണ്ടായിരുന്നു.ആദ്യദിവസം അവര്‍ക്കത് വെറും റിപ്പോര്‍ട്ട് ആയിരുന്നു.ഉള്‍പ്പേജില്‍,അസിമാനന്ദ കുറ്റം ഏറ്റുപരഞ്ഞതായ് റിപ്പോര്‍ട്ട് എന്നായിരുന്നു.നമുക്ക് സ്വീകരിക്കാം സ്വികരിക്കാതിരിക്കാം.കലീമിന്റെ പൊടിപോലുമുണ്ടായിരുന്നില്ല.പിറ്റേന്ന് മറ്റ് മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിക്കുമ്പോളാണു ഇവര്‍ സത്യം സത്യമായ് കൊടുക്കുന്നത്.അസിമാനന്ദ കുറ്റം ഏറ്റുപറഞ്ഞെന്നും കലീമാണു അതിനു കാരണംഎന്നും.എന്തായാലും അസിമാനന്ദയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.കര്‍ക്കറെ പോയ വഴിക്ക് അദ്ദെഹവും പോകും.ദൈവം അദ്ദേഹത്തിനു ദീര്‍ഘായുസ്സ് കൊടുക്കട്ടെ.
  സലാംജീ താങ്കളൊരു ആള്‍ റൌണ്ടര്‍ ആകുകയാണു.കഥ കവിത,ഇനിയെന്തുണ്ട് ബാക്കി...പോന്നോട്ടെ പോന്നോട്ടെ.

  ReplyDelete
 5. തീർച്ചയായും സലാം. മനുഷ്യൻ തീർത്ത എല്ലാ മതിലുകളും ജീവിതത്തെ നിരർത്ഥകമാക്കുമെന്ന അറിവ് ഉണ്ടാവേണ്ടതുണ്ട്. അന്യമതസ്ഥന്റെ ചോര എന്റെ ദൈവത്തിന്റെ പാനീയം എന്നതിനു പകരം. അന്യന്റെ വാക്കുകൾ എനിക്ക് സംഗീതമായി കേൾക്കാവുന്ന കാലം വരണം. എല്ലാത്തരം അകൽചകളും സ്നേഹത്തിന്റെ സ്പർശനങൾ കൊണ്ട് നാം ഇല്ലാതാക്കണം. വേർതിരിവുകൾ എല്ലാം തകർന്നടിയട്ടെ...

  ReplyDelete
 6. 'രചിക്കതിക്കഥ പുതിയ പാഥേയം
  വെറുപ്പിന്‍ വാക്കുകള്‍ വെറും സ്മരണയാവട്ടെ
  ഋതുഭേദങ്ങളില്‍ ഒരേ കുടക്കീഴില്‍ നമ്മള്‍
  വഴികളെത്ര മേല്‍ നടന്നു തീര്‍ത്തില്ല'
  ഈ കവിതയും സ്നേഹത്തിന്റെ
  പുതിയ പാതകള്‍ സൃഷ്ടിക്കട്ടെ.
  അസീമാനന്ദയുടെ കുറ്റസമ്മതത്തിനു
  പിന്നിലുള്ള കഥ ഇതില്‍ നിന്നാണറിയുന്നത്..
  പുറമെ കലഹിച്ചും പ്രതികാരം തീര്‍ത്തും
  സമൂ‍ഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നവരെല്ലാം
  ഈ യാദാര്‍ത്ഥ്യങ്ങളില്‍ നിന്ന് പഠിച്ചിരുന്നെങ്കില്‍
  എന്നാഗ്രഹിച്ചു പോകുന്നു!കുറച്ചു കാലം മുന്‍പൊരു വാര്‍ത്ത കണ്ടിരുന്നു..പണ്ട് നടന്ന കലാപത്തിന്റെ കേസു ഒത്തു തീര്‍ന്നു എല്ലാവരും ജയില്‍ മോചിതരായത്..രണ്ടു കൂട്ടരും പരസ്പരം തീരുമാനിച്ചത് കൊണ്ടാണ് ഇതിനു കഴിഞ്ഞതും.
  കേസും കോടതിയും ജയിലുമൊക്കെയായി ജീവിതത്തിന്റെ വാര്‍ദ്ധക്യ കാലത്തെത്തിപ്പെട്ടതു കൊണ്ട് മനസ്സില്‍’ ഇനിയെന്തിനു’എന്നൊരു തോന്നല്‍ വന്നതു കൊണ്ടായിരിക്കാം അവരെ ആ ഒരു
  തീരുമാനത്തിലേക്കെത്തിച്ചത്.

  ReplyDelete
 7. വിവേകം വികാരങ്ങള്‍ക്കടിമപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങള്‍, മനുഷ്യനിലെ മൃഗീയത ഉണരാന്‍ പ്രേരകമാകുന്നു.

  അങ്ങിനെ അടിമപ്പെട്ടു പോകുന്ന മനുഷ്യരില്‍,ആ വികാരം തണയുമ്പോള്‍, മാറിനിന്നു അല്പം ചിന്തിക്കുമ്പോള്‍ വന്നു ചേരുന്ന വിവേകം,അടിമപ്പെട്ടുപോയ പൈശാചീക പ്രവര്തിയെകുറിച്ചു ബോധമുണ്ടാവുകയും,അതിനുള്ള പ്രായശ്ചിത്തം ചെയ്യാനുള്ള മാനസീകപക്വതയും ഉണ്ടായിത്തീരുമ്പോള്‍
  അവന്‍ മനുഷ്യത്തമുള്ളവനായിത്തീരുന്നു.തികഞ്ഞ ദൈവ വിശ്വാസിയായിത്തീരുന്നു

  സാമി അസീമാനന്ദ തികഞ്ഞ ഈശ്വര വിശ്വാസിയാണ്.
  അടിയുറച്ച യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ മാനുഷീക മൂല്യങ്ങളാണ് ഇന്ന് നിരപരാധികളായ ഒരുപാടു മുസ്ലിം കുടുംബത്തിന്‍റെ, കണ്ണീരു തുടക്കാന്‍ കാരണമായത്.ഒരുസമദാടായത്തെ, ഭീകരരായി ഒറ്റപ്പെടുത്തി അപമാനിച്ച, അവഗണിച്ച, പീഡിപ്പിച്ച, സമൂഹത്തിന
  മുന്‍പില്‍,അല്പമെങ്കിലും തല നിവര്‍ത്താന്‍ ഇന്ന് ആ ഈശ്വര വിശ്വാസിയെകൊണ്ട് മുസ്ലിം സമുദായത്തിന് കഴിഞ്ഞിരിക്കുന്നു.

  മോചിതരായി പുറത്തിറങ്ങിയ ആ നിരപരാധികളുടെ കുടുംബം എത്രത്തോളം,ആ ഈശ്വര വിശ്വാസിയെ
  നമിക്കുന്നു ണ്ടാവണം.അദ്ദേഹത്തിനു വേണ്ടി എത്രത്തോളം പ്രാര്‍ത്തിക്കുന്നുണ്ടാവണം ?
  അത് മാത്രം മതി, അസീമാനന്ദ ചെയ്തുപോയ പാപത്തില്‍ നിന്നും,ദൈവീകമായ മോക്ഷം ലഭിക്കാന്‍.

  യഥാര്‍ത്ഥ ഈശ്വര വിശാസികളായ അസീമാനന്ദമാര്‍
  ഒരുപാട നിരപരാധികളുടെ കണ്ണീരൊപ്പാന്‍ ഇനിയും വന്നുകൊണ്ടിരിക്കും.കാരണം ഈ പ്രപഞ്ചത്തിനു ഒരു നാഥനുണ്ട് എന്നത് തന്നെ.

  ലളിതമായ ആഖ്യായന ശൈലികൊണ്ട് ആര്‍ക്കും
  മനസ്സിലാവുന്നവിധം, ഉചിതമായ ഒരു സന്ദേശ മാണ് ഈ കവിത നല്‍കുന്നതു.

  കഥയില്‍ നിന്നും,കവിതയിലെക്കുള്ള ചുവടുമാറ്റം പരീക്ഷണമായാലും, സ്ഥായിയായാലും നിലയുറപ്പിക്കാന്‍ പ്രാപ്തമായത് തന്നെ.

  ആശയ പ്രാധാന്യം കൊണ്ട്
  തന്നെ മറ്റെല്ലാം വിടാം.

  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  ReplyDelete
 8. മനുഷ്യനുണ്ടാക്കിയ മതിലുകളെല്ലാം പൊളിഞ്ഞ് വീഴുന്നത് കാത്തുകൊണ്ട്......

  ReplyDelete
 9. ആശയം കൊണ്ടും അവതരണ വൈവിധ്യം
  കൊണ്ടും സലാമിന്റെ ഓരോ രചനകളും വ്യത്യസ്ഥത പുലര്‍ത്തുന്നു...
  വേർതിരിവുകൾ - അത് മതത്തിന്റെ പേരിലായാലും കൊടിയുടെ പേരിലായാലും ഇല്ലതാകട്ടെ..

  ReplyDelete
 10. പൊളിച്ചു മാറ്റുക മതില്‍ ...അത് തന്നെ..

  ReplyDelete
 11. @ചെറുവാടി , രമേശ്‌അരൂര്‍ ,കുസുമം ആര്‍ പുന്നപ്ര ,Naushu , മുല്ല , എന്‍.ബി.സുരേഷ് , Muneer N.P ,F A R I Z , Echmukutty , ഹാഷിക്ക് ,junaith

  മനുഷ്യ സ്നേഹത്തിന്‍റെ മഹിതമായ ആശയം പുകമാറയാക്കി കൊണ്ട് കവിതയെ ഞാന്‍ ഇങ്ങിനെ കൊലക്ക് കൊടുക്കുമ്പോള്‍ എനിക്ക് മാപ് തരാനുള്ള നിങ്ങളുടെയൊക്കെ വലിയ മനസ്സിനെ ഞാന്‍ നമിയ്ക്കുന്നു.

  ReplyDelete
 12. സ്നേഹവും ദയയും വറ്റിവരണ്ട് മനുഷ്യത്തം ഇല്ലാതാകുന്നിടത്തു ഒരു ചെറിയ മഴത്തുള്ളിയെങ്കിലുമായി ഈ സംഭവങ്ങൾ.മതിലുകളില്ലാത്ത ഒരു ലോകത്തിനെ പ്രതീക്ഷിക്കാം.നല്ല കവിത.

  ReplyDelete
 13. ഞാനിവിടെ വന്നു ഒപ്പ് വെച്ചു..ഇതിലും വല്യ ഒന്ന് കിട്ടുമ്പോള്‍ പറയണേ ഇക്കാ

  ReplyDelete
 14. മറ്റുള്ളവന്‍ പറയുന്നത് കേള്‍ക്കുകയും വാര്‍ത്തയും ടീവിയും അതേപടി മനസ്സില്‍ സ്രിഷ്ടിക്കുന്ന സംശയങ്ങള്‍ ശരിയായ സ്വന്തം മനസ്സിന്റെ നന്മകള്‍ വരെ ഉപക്ഷിക്കാന്‍ ഒരു പരിധി വരെ കാരണമാകുന്നുണ്ട്. ചുറ്റും നോക്കാതെ നമ്മുടെ മനസ്സാക്ഷിക്കനുസരിച്ച് ഓരോ മനുഷ്യനും ചിന്തിച്ചാല്‍ ഒരു പക്ഷെ ഈ മതിലുകള്‍ ഉണ്ടാകില്ല എന്ന് തന്നെയാണ് എന്റെ ഒരു ധാരണ. ഇല്ലാത്തതും വേണ്ടാത്തതുമായ കാര്യങ്ങള്‍ അനാവശ്യമായി ആവാഹിച്ച് വേണ്ടാത്ത ചിന്തകള്‍ക്ക്‌ ഇടം നല്‍കുന്നതാണ് ഇന്നിന്റെ രീതി.
  നല്ലൊരു ചിന്തയുടെ നുറുങ്ങുവെട്ടം വിതറിയത്‌ ഉചിതമായി.

  ReplyDelete
 15. നന്നായിട്ടുണ്ട്

  ReplyDelete
 16. മതഭ്രാന്തും മാധ്യമ തമ്പുരാകളും
  സൃഷ്ടടിക്കുന്ന അസിമാനന്ദമാരെയും
  കലീമുകളെയും കാണുമ്പോള്‍...
  പണവും ചോരയും
  ആവശ്യമില്ലാത്ത
  ദൈവം ചിരിക്കുന്നുണ്ടാകും!

  ReplyDelete
 17. അഴികള്‍ക്കകത്തു വെച്ചാണവരറിഞ്ഞത്
  മതങ്ങള്‍ക്കപ്പുറം മനുഷ്യരുണ്ടെന്ന്


  റിപബ്ലിക് ദിനം പ്രമാണിചാണോ ഈ കവിത

  NOTE :തലകെട്ട് ഇഷ്ടമായില്ല

  ReplyDelete
 18. പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി!

  ReplyDelete
 19. മാനവികതയാവട്ടെ ഇനി നമ്മുടെ മതില്‍ക്കെട്ട്. അതല്ലാത്ത എല്ലാ വേര്‍ തിരിവുകളും ഉടച്ചു വാര്‍ക്കുക.

  നല്ല കവിത.

  ReplyDelete
 20. മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയും മതത്തിന്റെ എല്ലാ മനുഷ്യത്വ ഭാവങ്ങളും കാണാതിരിക്കുകയും ചെയ്യുന്നവര സമൂഹത്തില്‍ ഒറ്റപ്പെടുക തന്നെ വേണം. അവര്‍ക്ക് ദൈവം നല്ല വഴികള്‍ കാണിച്ചു കൊടുക്കട്ടെ..
  പ്രസക്തമായ വരികള്‍, മനോഹരമായ ഭാഷ...!

  ReplyDelete
 21. കമന്റുകളുടെ തുടക്കത്തിൽ ശ്രീ.രമേശ് അരൂർ പറഞ്ഞതിനു അടിവരയിടുന്നു.

  കാലഘട്ടം ആവശ്യപ്പെടുന്ന ഒരാശയം ഈ കവിത പ്രക്ഷേപിക്കുന്നു.അതുകൊണ്ട്തന്നെ കാവ്യാംശത്തിന്റെ ഗുണദോഷനിർദ്ധാരണപ്രക്രിയ ഈ കവിതയുടെ പിറവിയ്ക്ക് പിന്നിൽ വർത്തിച്ച വികാരത്തിനുമുന്നിൽ അപ്രസക്തമായിത്തീരുന്നു.

  കവിയുടെ മനസ്സ് വരികളിൽ സുതാരാം വ്യക്തം. അതുതന്നെയാണല്ലോ കവിതയുടെ സാഫല്യം.

  ബഷീറിനെ ഓർമ്മയിൽ കൊണ്ടുവരുന്ന ശീർഷകവും അർത്ഥപൂർണ്ണം. മാനുഷികതയുടെ സമർത്ഥനമായിരുന്നല്ലോ അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും മഹിതലക്ഷ്യം. ഈ കവിതയും ആ ആശയത്തിനു അനുപൂരകം.

  ആശംസകൾ.

  ReplyDelete
 22. 'മനുഷ്യന്‍, ഹാ, എത്ര മനോഹരമായ പദം'എന്നര്‍ത്ഥം വരുന്ന ഒരു കൊച്ചു വാക്യം. സങ്കുചിത ചിന്തകള്‍ മേഞ്ഞു നടക്കുന്നവരുടെ ലോകത്ത് ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ പോലും കാനാനാവില്ലാ.

  ReplyDelete
 23. സലാം, ചില കാര്യങ്ങള്‍ ചില മനസ്സുകളെ ഒരുപോലെ ഉദ്ദീപിപ്പിക്കുന്നു. മാദ്ധ്യമത്തില്‍ ഈ വാര്‍ത്ത കണ്ട അന്നു തന്നെ ഞാന്‍ സ്കാന്‍ ചെയ്തു ഫയലില്‍ ആക്കി. പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചെങ്കിലും പല കാരണങ്ങളാല്‍ കഴിഞ്ഞില്ല. എന്നാല്‍ എന്‍.പി മുനീര്‍ തന്റെ അഭിപ്രായത്തില്‍ അസിമാനന്ദയുടെ മനം മാറ്റത്തിന്റെ കാരണം അറിഞ്ഞിരുന്നില്ല എന്നെഴുതിയത് വായിച്ചപ്പോള്‍ എത്രയും വേഗം പോസ്റ്റ് പബ്ലിഷ് ചെയ്യണമെന്ന് തോന്നുന്നു. ഇനിയും അറിയാത്ത ചിലര്‍ക്ക് വേണ്ടി. ( കവിതയും വഴങ്ങുമല്ലേ? നന്നായി. “രചിക്കതിക്കഥ പുതിയ പാഥേയം” എന്നതിനു പകരം “രചിപ്പതിക്കഥ പുതിയ” എന്നായിരുന്നെങ്കില്‍ ഇനിയും നന്നായേനെ എന്നൊരു തോന്നല്‍)

  ReplyDelete
 24. എല്ലാവര്‍ക്കും കാക്കാം ആ പുലരിയെ എന്നാ‘ശിക്ക’യല്ലാതെ..

  എങ്കിലും ആശയാണല്ലോ എല്ലാത്തിന്റെയും..

  ReplyDelete
 25. ഒന്നും ഒന്നും ഇമ്മിണി വല്യത് ആകാന്‍
  എല്ലാവരും ശ്രമിച്ചെങ്കില്‍....

  ഇത് പോലെ ഒന്നോ രണ്ടോ പേര്‍ എങ്കിലും
  ഉണ്ടാവട്ടെ ഒരു കൈത്തിരി നാളം ആയി..മുഴുവന്‍ ഇരുട്ടിനെയും തീര്‍ക്കാന്‍ കഴിയില്ലെങ്കിലും മുഴുവന്‍ ഇരുട്ടിനും ഒരു മെഴുകുതിരിയുടെ പ്രകാശത്തെ കെടുത്താന്‍
  ആവില്ലല്ലോ അല്ലെ...സലാം കവിത ഇനിയും എഴുതൂ..
  ആശംസകള്‍...

  ReplyDelete
 26. മനസ്സില്‍ പടുത്തുയര്‍ത്തിയ മതിലുകള്‍ പൊളിച്ചുമാറ്റാന്‍ ഓരോരുത്തരും തയ്യാറാകുന്ന ഒരുകാലം വരികയും "മ്മിണി ബല്ല്യ ഒന്നായി" ലോകം മാറുകയും ചെയ്യുന്ന ഒരു പുലരിയെ സ്വപ്നം കാണാനെങ്കിലും നമുക്ക് പഠിക്കാം.

  ReplyDelete
 27. കവിതയുടെ ഉദ്ദേശശുദ്ധിക്ക് സ്വാഗതം .

  പശ്ചാത്താപം അപരാധത്തെ സാധൂകരിക്കുമെന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല .എന്നാലത് ഇനിയൊരു ദുരന്തത്തിനുള്ള വെടിമരുന്നാകുന്നില്ല എന്നതില്‍ ആശ്വാസവും .
  നമിയ്ക്കുകയാണോ നമിക്കുകയാണോ എന്നൊരു സംശയമുണ്ട് ;തൊട്ടിനീ എന്ന ദീര്‍ഘം വേണോ .നോക്കുമല്ലോ .

  ReplyDelete
 28. ഹോ ..ഇതൊരു ഒന്നൊന്നര ഒന്ന് തന്നെ സമ്മതിച്ചു .

  ReplyDelete
 29. വിഭാഗീയതയുടെ വീരേതിഹാസങ്ങള്‍ കുറിച്ചവര്‍ക്ക്‌
  തെളിഞ്ഞ വെളിച്ചത്തില്‍ തിമിരം..
  അഴികള്‍ക്കുള്ളില്‍ വ്യക്തത...
  'രചിക്കതിക്കഥ പുതിയ പാഥേയം
  വെറുപ്പിന്‍ വാക്കുകള്‍ വെറും സ്മരണയാവട്ടെ
  ഋതുഭേദങ്ങളില്‍ ഒരേ കുടക്കീഴില്‍ നമ്മള്‍
  വഴികളെത്ര മേല്‍ നടന്നു തീര്‍ത്തില്ല'
  വെറുപ്പിന്റെ വാക്കുകള്‍ സ്മരണയാവുന്ന കാലം വരുമെന്ന് പ്രത്യാശിക്കാം..

  ReplyDelete
 30. മതങ്ങള്‍ക്കപ്പുറം മനുഷ്യരുണ്ടെന്ന്
  അലറിവിളിച്ചിരുന്നവര്‍ പരസ്പരം
  മതിലിനപ്പുറം നടന്ന നാള്‍കളില്‍"

  സലാംജി: അസ്സീമാനന്ധയുടെ മനസ്സിളക്കി കലീം എന്ന യുവാവ് മൂടപ്പെട്ട ഒരു സത്യം വെളിച്ചം കാണാന്‍ കാരണമായി. സ്വാര്‍ത്ഥതകപ്പുറം മാനുഷിക മൂല്യം വിജയം കണ്ടു.
  ആശംസകള്‍ , താങ്കളുടെ പുതിയ വഴിയും ഉഗ്രന്‍..............

  ReplyDelete
 31. ഇതാണ്‌ അറിവ്‌,
  ഇതാണ്‌ സാധന,
  ഇതാണ്‌ സാത്ത്വികം!
  സലാം,
  താങ്കള്‍ക്ക്‌ സലാം!

  ReplyDelete
 32. ചിലർക്കങ്ങനെയാണ്‌ വെളിച്ചം മനസ്സിലാക്കുവാൻ ഇരുട്ടെന്തെന്നറിയണം!

  ReplyDelete
 33. സലാമേ,സലാം...
  >>പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ തിരിച്ചുപോവുക സ്വസ്ഥ ഹൃദയ വനികയില്‍<<

  ഇരട്ട അടിവര നല്‍കട്ടെ.

  ReplyDelete
 34. സലാം..,
  അറിഞ്ഞതിത്ര
  അറിയാനിനി നാമെത്ര ഇരിക്കുന്നു.

  കാലം സത്യങ്ങൾ വിളിച്ചു പറയട്ടെ,
  ജനം അത് നെഞ്ചിലേറ്റട്ടെ,
  ജീവിക്കട്ടെ സ്നേഹാദരങ്ങളോടെ.

  താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  ReplyDelete
 35. തന്നിരിക്കുന്ന ലിങ്കുകളിലൂടെയെല്ലാം കറങ്ങി, കൂട്ടിവായിച്ചപ്പോള്‍ കവിതയുടെ ഉള്ളടക്കമായ നല്ലൊരു വാര്‍ത്ത വായിക്കാന്‍ കഴിഞ്ഞു. സലാമിനു നന്ദി.

  വെളിച്ചത്തില്‍ കാണാന്‍ കഴിയുന്ന പലനിറങ്ങള്‍ ,ഇരുട്ടില്‍ കറുപ്പുനിറമായി മാത്രം മാറുന്നെന്നത് ലോകസത്യം.

  ചിന്തിപ്പിക്കുന്ന വരികള്‍ . അഭിനന്ദനങ്ങള്‍

  ReplyDelete
 36. @@
  ഹെന്ത്! ഇന്ത്യയില്‍ സത്യമോ!

  ആരവിടെ!
  സത്യം പറയുന്ന സലാം എന്ന ഈ മുസ്ലിംതീവ്രവാദിയെ തുറുങ്കിലടക്കൂ..!

  **

  ReplyDelete
 37. ഇമ്മിണി ബല്ല്യ ഒരു ഒപ്പ് ഞാനും ഇട്ട് മടങ്ങുന്നു
  പോസ്റ്റുകളില്‍ വ്യത്യസ്തത എന്നും ഉണ്ടാകട്ടെ

  ReplyDelete
 38. കരുണയും സ്നേഹവും പുനര്‍ജനിക്കട്ടെ....നന്നായിട്ടുണ്ട്..

  ReplyDelete
 39. അങ്ങിനെ കവിതയിലേക്ക് കടന്നു.നല്ല ആശയം..
  അത് നന്നായി പറഞ്ഞു...ഇനിയും ഇനിയും
  നല്ല നല്ല കവിതകള്‍ പിറക്കട്ടെ..

  ReplyDelete
 40. "പൊളിച്ചു മാറ്റുക മതില്‍ നമുക്കിടയിലെ
  തിരിച്ചു പോവുക സ്വസ്ഥ ഹൃദയ വനികയില്‍
  പൊന്‍പുലരി നമുക്കായ് പിറക്കട്ടെയിനി
  തീര്‍ത്ഥ ജലത്തിന്‍ ശുദ്ധിയില്‍ തൊട്ടിനി നമിക്കുക."
  നന്നായിരിക്കുന്നു !
  ലോകത്തെ സ്നേഹിക്കുന്നവര്‍ എന്നും വേദനയോടെ ജപിക്കുന്ന തീര്‍ത്ഥം പോലുള്ള വരികള്‍ !
  ജാതിയായും മതമായും വര്‍ണ്ണമായും ചിതറിയ മനുഷ്യന്‍ തന്നെ മൂടിയ അജ്ഞതയുടെ തിമിരവരണം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്നു ,ദൈവത്തോട് ..
  അതിന്റെ ഉത്തരം ഇങ്ങനെ ചില വരികളായി ചിലര്‍ വരച്ചു കാണിക്കുന്നു !
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 41. പണം കൊണ്ടും സ്വാധീനം കൊണ്ടും തിണ്ണബലം കൊണ്ടും ആയുധങ്ങള്‍ കൊണ്ടും കീഴടക്കാന്‍ കഴിയാത്തത് മനസ്സുകൊണ്ട് കീഴടക്കാന്‍ കഴിയുമെന്ന് ഒന്ന് കൂടി തെളിയിച്ചു ഈ അസിമാനന്ദ സംഭവം. ഇത് എല്ലാവര്ക്കും ഒരു പാഠമാവേണ്ടാതാണ്
  നന്നായി എഴുതി

  ReplyDelete
 42. ഇതൊരു ഇമ്മിണി ബല്ല്യ ഒന്നു തന്നെയാണ്‌. മതില്‍ക്കെട്ടിണ്റ്റെ പുറത്തേക്ക്‌ പരക്കേണ്ട സൌരഭ്യം ആ മതില്‍ക്കെട്ടിനകത്തു തന്നെ ഒടുങ്ങാതിരുന്നാല്‍ മതിയായിരുന്നു. നല്ല ഉദ്ധ്യേശത്തോടെയുള്ള നല്ല വരികള്‍ക്ക്‌ എണ്റ്റെ ഒരു പ്രണാമം.

  ReplyDelete
 43. മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ തകര്‍ന്ന് തരിപ്പണമാവട്ടെ.
  മതങ്ങള്‍ മനുഷ്യര്‍ക്കെതിരല്ല.... മനുഷ്യര്‍ക്കെതിരെ മതങ്ങളെ കരുവാക്കപ്പെടുകയാണ്....

  എന്നും സ്നേഹവായ്പ്പും സാഹോദര്യവും നിലനിര്‍ത്താന്‍ നമുക്ക് കഴിയട്ടെ!

  ആശംസകള്‍!

  ReplyDelete
 44. പൊന്‍ പുലരി പിറക്കട്ടെ...ആശംസകള്‍.

  ReplyDelete
 45. സാഹോദര്യത്തിന്റെ ആ നല്ല പുലരി പിറക്കട്ടെ.

  ReplyDelete
 46. മനുഷ്യർക്കിടയിലുള്ള വേലിക്കെട്ടുകൾ സ്നേഹത്തിന്റെ ശക്തികൊണ്ട് തട്ടി ത്തരിപ്പണമാകണം പരസ്പരം സ്നേഹിച്ചും ഉള്ളതിൽ പാതി പകുത്തുകൊടുത്തും അയൽക്കാരനായ സഹോദര സമുദായത്തിലെ കൂട്ടുകാരനെ ഊട്ടിയതും അവന്റെ ദുഖത്തിൽ പംകുകൊണ്ട് അവനു ആശ്വാസം പകർന്നതുമായ ഒരു നല്ല കാലം ഉണ്ടായിരുന്നു.. ഇന്ന് അതെല്ലാം അന്യം നിന്നു പോയിരിക്കുന്നു .പരസ്പരം സ്നേഹിക്കുന്നതിനു പകരം പാരവെച്ചും ചോരചിന്തിയും മനുഷ്യർ പകപോക്കുന്നു.. ഇത്തിരി യുള്ള ഈ ജീവിതത്തിൽ ആർക്കും സ്വന്തമല്ലാത്ത ഈ ലോകത്തിലെ സുഖങ്ങൾക്കു വേണ്ടി… എനിക്കിതിൽ ഏറ്റവും ഇഷ്ട്ടമായത് ഇതിന്റെ തലക്കെട്ടാണ് ഒരു ഇമ്മിണി ബല്യ ഒന്നുതന്നെ സ്നേഹം തുളുംബുന്ന മനസ്സിൽ നിന്നെ സ്നേഹവും സഹവർത്തിത്വവും നിറഞ്ഞ ഇങ്ങനെയുള്ള കവിത പിറക്കൂ… നല്ല ആശയം വായനക്കാർക്കു സമ്മാനിച്ചതിനു നന്ദി… സ്നേഹം വളരട്ടെ അനന്തമായി അതിരുകളില്ലാതെ വേർതിരിവുകളില്ലാതെ…ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് .. മതമോ ജാതിയോ വർഗ്ഗമോ ഒന്നും അതിനു വിലങ്ങുതടിയാവാതിരിക്കട്ടെ

  ReplyDelete
 47. വായിച്ചു വിശദമായി അഭിപ്രായങ്ങള്‍ പറഞ്ഞ എന്റെ എല്ലാ സഹൃദയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മനുഷ്യ സ്നേഹത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ "മതങ്ങള്‍" തടസ്സമാവതിരിക്കട്ടെ.
  കാലുഷ്യം ആരും ആഗ്രഹിക്കുന്നില്ല. വേറെ ആരൊക്കെയോ അവരുടെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി അതിനു ശ്രമിക്കുന്നു. അത് ആരൊക്കെയാണെന്ന് ഓരോ ദിനവും നാം അറിഞ്ഞു വരികയാണ്. നമ്മള്‍ ഉണര്‍ച്ചയോടെ ജഗ്രത്തായിരിക്കുക. അത് മാത്രമാണ് വഴി.

  ReplyDelete
 48. എത്ര കഠിനഹൃദയവും അലിയാന്‍
  ഒരിത്തിരി നേരം മതിയെന്ന് അസിമാനന്ദ സമൂഹത്തോട് വിളിച്ചുപറയുന്നു.

  പോസ്റ്റ് ശ്രദ്ധയിൽപെടാൻ അല്പം വൈകിപ്പോയി സലാം.

  ReplyDelete
 49. ഇവിടെ, നമ്മുടെയിടയിൽ ‘മനുഷ്യനെ’യാണ് കണ്ടെത്താൻ ബുദ്ധിമുട്ട്...!?
  ഞാൻ മനുഷ്യനാണെന്നു ബോദ്ധ്യമാകാൻ കലീമിനെപ്പോലെ ഒരെണ്ണം അല്ലെങ്കിൽ ഒരു ഇടിമിന്നൽ വേണ്ടിവരും...!!
  കവിത നന്നായിരിക്കുന്നു..

  ആശംസകൾ...

  ReplyDelete
 50. valare nannayittundu...... aashamsakal......

  ReplyDelete
 51. കവിത നന്നായി . തിരഞ്ഞെടുത്ത വിഷയവും , അവതരണവും , കാവ്യ കൌതുകവും മനോഹരം

  ReplyDelete
 52. നല്ലചിന്തകള്‍
  ആശംസകള്‍.

  ReplyDelete
 53. നന്നായിട്ടുണ്ട്. മതങ്ങളോടു കലഹിക്കു
  ന്നവനാണു ഞാന്‍.

  ReplyDelete