Monday, February 7, 2011

മീനച്ചിലാറിന്‍റെ ശോകവും, നൈല്‍ നദിയുടെ ക്ഷോഭവും


ഫറോവമാര്‍ക്ക് മേല്‍ സാഗരങ്ങള്‍ ഗര്‍ജ്ജിക്കുമ്പോള്‍
ബിന്‍ അലിയുടെ പലായനം ഒരു നിമിത്തം മാത്രമായിരുന്നു. തുനിഷ്യന്‍ സ്വേഛാധിപതി ബഹുജന പ്രക്ഷോഭത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ നാട് വിട്ടപ്പോള്‍ തന്നെ പിരമിഡുകളുടെ നാട്ടിലെ അമേരിക്കന്‍ പാവ ഹുസ്നി മുബാറക്ക്‌ ചരിത്രത്തിന്‍റെ ചുവരെഴുത്ത് വായിച്ചു കഴിഞ്ഞിരുന്നു. പക്ഷെ അത് ഇത്ര പെട്ടെന്ന് ഇത്രമേല്‍ ശക്തമായി ഒരു മഴവില്‍ വിപ്ലവമായി ചക്രവാള സീമകള്‍ കയ്യടക്കുമെന്ന് ടിയാന്‍ സ്വപ്നേപി നിനച്ചിരിക്കില്ല. ‍ഏതായാലും ചരിത്രം അതിന്‍റെ പ്രതികാരനിര്‍വഹണത്തില്‍ ഒരിക്കലും പിറകോട്ടു പോവാറില്ല. അത് അനുസ്യൂതമായി തുടരുക തന്നെ ചെയ്യും, നൈല്‍ നദിയിലെ ഒഴുക്കുപോലെ. ലോകപോലിസുകാരന്‍റെ ചിറകിനടിയില്‍ എത്ര പോയൊളിച്ചാലും അത് അലകളായ് വന്ന് എല്ലാം തൂത്തെറിയും. കാത്തിരിക്കുകയാണ്, പ്രവാചകന്‍ മൂസയുടെ (മോശെയുടെ) വിമോചന കാഹളത്തിന്‍റെ പുതിയ കൊമ്പുവിളികള്‍ വിണ്ണില്‍ മുഴങ്ങുന്നു. സാഗരങ്ങള്‍ വീണ്ടും പിളരാന്‍ വെമ്പി കാത്തു നില്‍ക്കുന്നു. നോക്കൂ. നൈല്‍ നദീ തടങ്ങളില്‍ ചരിത്രം പിന്നെയും വിരേതിഹാസം രചിക്കയായി. ചെവിയോര്‍ക്കുക, കണ്ണ് ചിമ്മാതെ കാത്തിരിക്കുക, നാം കടന്നു പോവുന്ന ഈ ചരിത്രമുഹൂര്‍ത്തം അത്ര മേല്‍ ഉന്നതമാണ്. അത് കണ്ണിലും കരളിലും ഖല്‍ബിലും രേഖപ്പെടുത്തുക.


റാഹേലും എസ്തയും വരുന്നു.
എഴുത്തിലെ മാസ്മരിക സ്പര്‍ശം കൊണ്ടും, അതിരുകള്‍ അപ്രസക്തമാക്കുന്ന ചിന്തയുടെ ഔന്നത്യം കൊണ്ടും വായനാലോകത്തിന്‍റെ തീരാ വിസ്മയമായി മാറിയ പ്രിയപ്പെട്ട എഴുത്തുകാരി അരുന്ധതി റോയ് കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിക്കുകയുണ്ടായി. തന്‍റെ The God Of Small Things ഡി സി ബുക്സ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കുവാനായിരുന്നു അവര്‍ വന്നത്.
റാഹേലും, എസ്തയും ഇനി അവരുടെ മാതൃഭാഷയായ മലയാളത്തില്‍ സംസാരിക്കും എന്നാണ് അരുന്ധതി പറഞ്ഞത്.

റാഹേലും എസ്തയും അയ്മനത്ത് മീനച്ചിലാറിന്‍റെ തീരങ്ങളിലാണ് വളര്‍ന്നത്‌. 40 തിലധികം ലോകഭാഷകളില്‍ ഈ പുസ്തകത്തിനു പരിഭാഷ ഇറങ്ങിയെങ്കിലും, 1997 ല്‍ ഇറങ്ങി ബുക്കര്‍ പ്രൈസ്‌ വാങ്ങിയ ഈ ലോകനിലവാരത്തിലുള്ള കൃതിക്ക് ഇപ്പോഴാണ് അതിലെ കഥാപാത്രങ്ങളുടെ സ്വന്തം ഭാഷയില്‍ പുസ്തകം ഇറങ്ങുന്നത്. റാഹേലും, എസ്തയും ഇരട്ടക്കുട്ടികള്‍. അരുന്ധതിയുടെ ആത്മാംശം കലര്‍ന്ന കഥ. മറ്റൊരു മുഖ്യ കഥാപാത്രം "വെളുത്ത", കീഴാള ജാതിക്കാരനായ, പേരിന്‍റെ ‌വിപരീത നിറമുള്ള കറുത്തവന്‍. ചടങ്ങില്‍ വെച്ച് അരുന്ധതി കാര്യമായും പറഞ്ഞത് മലയാളികള്‍ ഈ നോവലിനെ അതിന്‍റെ യഥാര്‍‍ത്ഥ സത്തയില്‍ ഒന്നുകൂടി മനസ്സിരുത്തി അറിയണം എന്നായിരുന്നു. ഇത് കേവലം ഒരു പ്രണയ കഥയല്ല. മറിച്ച് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്‍റ് ആണ് എന്നായിരുന്നു.

നക്സല്‍ ഉണര്‍വിന്‍റെ, കാലത്തിന്‍റെ പാശ്ചാതലത്തിലാണ് കഥ തുടങ്ങുന്നത്. അത് പിന്നെ വിമോചന സമരകാലത്തിലേക്ക് ഇടയ്ക്ക് പിറകോട്ടു സഞ്ചരിക്കുന്നുണ്ട്. ഇ.എം.എസ്സിനെ "running dog" "Soviet stooge" എന്നൊക്കെ നോവലില്‍ അപഹസിക്കുന്നുണ്ട് എന്ന ഒരു ആരോപണം ഇടതു സുഹൃത്തുക്കള്‍ അരുന്ധതിക്കെതിരെ ഉന്നയിച്ചിരുന്നു ഈ പുസ്തകത്തിന് അവര്‍ക്ക് ബുക്കര്‍ പ്രൈസ് കിട്ടി അവര്‍ നക്ഷത്ര നഭസ്സിലേക്കുയര്‍ന്ന കാലത്ത് തന്നെ. യഥാര്‍ത്ഥത്തില്‍, തീവ്ര ഇടതുപക്ഷക്കാര്‍ ഇ.എം.എസ്സിന് ചാര്‍ത്തിയ ചില വിശേഷണങ്ങള്‍ സാന്ദര്‍ഭികമായി കഥയില്‍ ഉദ്ധരിക്കുകയായിരുന്നു എന്ന സത്യം അവര്‍ വിസ്മരിച്ചു.

"വെളുത്ത" കീഴാള വിഭാഗമായ പറയ സമുദായത്തില്‍ പെട്ടയാളാണ്. റാഹേലിന്‍റെ മുത്തശ്ശി മമ്മാച്ചി ഒരു ഘട്ടത്തില്‍ റാഹേലിനോടും എസ്തയോടും ഓര്‍ത്ത്‌ പറയുന്നുണ്ട് അവരുടെ കുട്ടിക്കാലത്തെ കാഴ്ചകളെ പറ്റി. അന്ന് വെളുത്തയുടെ സമുദായക്കാര്‍ നടക്കുമ്പോള്‍ പിറകില്‍ ഒരു ചൂല് കെട്ടിയിട്ടാണ് നടക്കുക. അവര്‍ നടക്കുന്ന കാലടിപ്പാടുകള്‍ ആ നടത്തത്തില്‍ തന്നെ മായ്ഞ്ഞു പോവാന്‍ വേണ്ടിയാണത്. കാരണം ബ്രാഹ്മണരും, സവര്‍ണ്ണ സിറിയന്‍ ക്രിസ്ത്യാനികളും ആ കാല്‍പാടുകളില്‍ അറിയാതെ ചവിട്ടി സ്വയം ആശുദ്ധമാവാതിരിക്കാന്‍ വേണ്ടി. പിന്നോക്ക ജാതിക്കാര്‍ അവരവരുടെ മേനിയില്‍ തന്നെ ഒരു ചൂല് കെട്ടി താഴ്ത്തിയിട്ടു തങ്ങളുടെ അശുദ്ധ കാലടിപ്പാടുകള്‍ നടത്തത്തില്‍ തന്നെ മായ്ച്ചു കളയണം എന്നത് അക്കാലത്തെ ഒരു അംഗീകൃത നിയമമായിരുന്നു.
ഇങ്ങിനെ അതി ശക്തമായ രാഷ്ട്രീയ മാനങ്ങളുള്ള ഈ കൃതി മലയാളത്തില്‍ ഇറങ്ങുന്നതോടെ അത് കൂടുതല്‍ വായിക്കപ്പെടാനും, വിലയിരുത്തപ്പെടാനും ഇടയാവട്ടെ. paulo coelho എന്നൊക്കെ പറഞ്ഞു മേനി നടിക്കുന്ന നമ്മള്‍ മലയാളികള്‍ പക്ഷെ അരുന്ധതി റോയ് എന്ന മലയാളി നക്ഷത്രത്തെ അറിയേണ്ട വിധം ഇനിയും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
*******************
Links to download free and read some of the works by Arundhati Roy
THE GREATER COMMON GOOD

36 comments:

 1. നൈല്‍ നദീ തടങ്ങളില്‍ ചരിത്രം പിന്നെയും വിരേതിഹാസം രചിക്കയായി. ചെവിയോര്‍ക്കുക, കണ്ണ് ചിമ്മാതെ കാത്തിരിക്കുക, നാം കടന്നു പോവുന്ന ഈ ചരിത്രമുഹൂര്‍ത്തം അത്ര മേല്‍ ഉന്നതമാണ്. അത് കണ്ണിലും കരളിലും ഖല്‍ബിലും രേഖപ്പെടുത്തുക...

  :)

  ======
  നമ്മടെ യൂസ്ഫാ അരുന്ധതിയെ നേരില്‍ കണ്ടിരുന്നു, കയ്യോടെ മലയാളം പ്രതിയില്‍ കയ്യൊപ്പും വാങ്ങിയെന്ന് കണ്ടിരുന്നു. സലാം വായിച്ചിരുന്നില്ലെ?

  ReplyDelete
 2. http://mazhakkeeru.blogspot.com/2011/02/blog-post.html

  ഇവിടേണ്ട് കേട്ടൊ :)

  ReplyDelete
 3. അതെ നാം കടന്നു പോകുന്ന ചരിത്ര മുഹൂര്‍ത്തം
  അത്ര മേല്‍ പ്രധാനം ആണ് ..ഉള്ളത് പറയുന്നവരെ
  പക്ഷെ ആര്‍കും വേണ്ട .അരുന്ധതിയും കണ്ണിലെ കരടു ആയി മാറുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ .കാത്തിരുന്നു
  കാണാം .നന്ദി സലാം .

  ReplyDelete
 4. ഇടതു പക്ഷ ബുദ്ധിജീവികളാണ് ബുക്കര്‍ പ്രൈസ് കിട്ടിയാലും ഇല്ലെങ്കിലും അരുന്ധതീ റോയിയെ കൊണ്ടാടുന്നത് ..പുസ്തകമോ ..പത്രമോ വായിക്കപ്പെടണം എങ്കില്‍ ഇടതു പക്ഷത്തെ പൊതുവിലോ കമ്യൂണിസത്തെ കേന്ദ്രീകരിച്ചോ എഴുതുക എന്നത് എഴുത്തിന്റെ എക്കാലത്തെയും ഒരു വിജയ ഫോര്‍മുല തന്നെയാണ്..ഒരു പക്ഷെ ഇടതു പക്ഷ വിമര്‍ശനം ഇല്ലായിരുന്നുവെങ്കില്‍ ..ഈ പുസ്തകം ഇത്രമേല്‍ ചര്ച്ചചെയ്യപ്പെടില്ലായിരുന്നു എന്നാണ് എന്റെ പക്ഷം,,കാരണം ബുക്കര്‍ പ്രൈസ് കിട്ടിയ മറ്റു എത്ര കൃതികള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്...???

  ReplyDelete
 5. സാമൂഹ്യ പുരോഗതിയില്‍ എഴുത്തുകാരുടെ സ്തുത്യര്‍ഹ സേവനങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടുള്ളതല്ല. പക്ഷെ, ഈ നാട്ടിലെ സമസ്ത ജനങ്ങളുടെയും, സ്വതന്ത്രമായും,സമാധാനമായും ജീവിക്കുവാനുള്ള ജന്മാവകാശം,(എഴുത്തുകാരും, സാഹിത്യകാരുമടക്കം)ഇവിടുത്തെ രാഷ്ട്രീയക്കാര്‍, മൊത്തമായും ചില്ലറയായും, കുത്തകപ്പാട്ടം ഏറ്റെടുത്തിരിക്കുകയല്ലേ?
  നാം എന്തുടുക്കും, എന്തു ഭക്ഷിക്കും, എന്തു പറയും, എന്തെഴുതും, എന്നെല്ലാം അവര്‍ തീരുമാനിക്കും!

  ReplyDelete
 6. ഈജിപ്ത്- മധ്യപൂര്‍വ്വ ദേശത്തെ ശക്തര്‍.. ചരിത്രപരമായും സാംസ്ക്കാരികപരമായും സമ്പന്നര്‍.. സ്വന്തം നാട്ടില്‍ ഇത്രയും അരാജകത്വം നടമാടുമ്പോള്‍ ഇങ്ങനെ കണ്ണുമടച്ചിരിക്കാന്‍ സലാം പറഞ്ഞ ആ മുബാറക് പാവ ഭരണകൂടത്തിനെ കഴിയൂ..
  നൈലിന്റെ സംസ്കാരം...അത് പുസ്തകത്താളുകളില്‍ മാത്രം ഉണ്ടായിട്ടു കാര്യമില്ല..അതിന്റെ പിന്തുടര്‍ച്ചക്കാരുടെ വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയുമാണ് ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത്..
  --അന്നാട്ടിലെ ചിലരുടെ അഹന്ത നിറഞ്ഞ'വല്യേട്ടന്‍'മനോഭാവം കാണുമ്പോള്‍ തോന്നിയ അഭിപ്രായമാണ്--..
  -ഇതൊക്കെ പറയാന്‍ നമുക്ക് എന്ത് അവകാശം അല്ലെ?-

  ReplyDelete
 7. കാലോചിതമായ കുറിപ്പുകൾ.
  അന്ധമായ വിചാര,വികാരങ്ങൾക്ക് കൈക്കൂപ്പി നില്ക്കുന്ന മലയാള മനസ്സെന്നും വളരെ കാതങ്ങൾക്ക് പിന്നിലാണ്‌. നേരു നെറിയും ഉള്ള ആക്റ്റിവിസ്റ്റുകളെ ഭാരതത്തിന്റെ ഒറ്റുകാർ എന്ന് വിളിക്കുന്ന കാലം. മലയാളി ഏത് പുണ്യ നദിയിൽ പ്പോയി കുളിച്ചാലും അവന്റെ അളിഞ്ഞ മനസ്സ് ശുദ്ധിയാവില്ല.സ്വതന്ത്ര ചിന്ത എന്ന് മലയാളമണ്ണിൽ ജയിക്കുന്നുവോ അന്നേ അരുന്ദതി റോയിയെ പോലെയുള്ളവരെ കേൾക്കാനും അറിയാനും കഴിയൂ.

  ആധുനീക കാലഘട്ടത്തിലെ ഫറോവയായ ഹുസ്നി മുബാറക്ക് എന്നേ കെട്ടു കെട്ടേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
  അഹങ്കാരികളായ അവിടുത്തെ ഒരു വിഭാഗം ജനത തന്നെയാണ്‌ അരാജക വാഴ്ചക്ക് കാരണക്കാരും. ഒരു വലിയ മാറ്റം വരാനിരിക്കുന്നു. ഒപ്പം വലിയ വിപത്തും.ബ്രദർ ഹുഡ് അധികാരത്തിൽ വന്നാൽ ഇസ്രയേലും അമെരിക്കയും വെറുതെ ഇരിക്കില്ല.ഈജിപ്ത് നശിക്കാൻ അവിടത്തെ ജനത തന്നെ മതി.കത്തിരുന്നു കാണാം.

  സലാം സാഹിബേ..,
  അപ്പോ,ഡിസി ഹാളിൽ ഉണ്ടായിരുന്നു അല്ലേ..?

  ReplyDelete
 8. നൈല്‍ ഒഴുകുന്നത്‌ പുതിയ ചരിത്രം പറഞ്ഞു കൊണ്ടാകട്ടെ.
  കൂടെ കാറ്റിന് സമാധാനത്തിന്റെ സുഗന്തം കൂടിയുണ്ടാവട്ടെ.

  ReplyDelete
 9. നൈലിന്റെ മക്കള്‍ അധികാര ദാഹത്തിനു വേണ്ടി അല്ല സ്വതന്ത്ര മോഹമാണ്

  ReplyDelete
 10. ചെറു വാടി പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു .
  ഇവിടെ കാറ്റിനു സമാധാനത്തിന്റെ സുഗന്ധ മുണ്ടാകട്ടെ ..

  ReplyDelete
 11. അനുഭവങ്ങളെ മറ്റൊരു പ്രതലത്തില്‍ സമന്വയിപ്പിച്ച എഴുത്താണ് അരുന്ധതി നിര്‍വ്വഹിച്ചത്‌.
  പ്രവാസ മനസ്സിന്‍റെ നൊമ്പരങ്ങള്‍ ഇഴ ചേര്‍ന്ന് നില്‍ക്കുമ്പോഴും തന്‍റെ ദേശത്തിന്‍റെ സ്പന്ദനങ്ങള്‍ നന്നായി ചാലിച്ചിട്ടുണ്ട് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌. വൈകിയാണെങ്കിലും മലയാള വിവര്‍ത്തനം ഇതിലെ സാമൂഹ്യ പശ്ചാത്തലത്തെ നമുക്ക് കൂടുതല്‍ അനുഭവപ്പിക്കും, തീര്‍ച്ച.

  ReplyDelete
 12. ഈ പുസ്തകം മലയാളത്തില്‍ ഇറങ്ങാന്‍ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്.
  ഇനി വായിക്കാമല്ലോ.ഡിസീ ബുക്സില്‍ കിട്ടുമായിരിക്കും അല്ലെ.

  ReplyDelete
 13. നന്നായിട്ടുണ്ട്

  ReplyDelete
 14. ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഈജിപ്ത് മണ്ണില്‍ പുതിയ ചരിത്രം കുറിക്കട്ടെ!

  ReplyDelete
 15. രമേശ് അരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
  ഒരു പക്ഷെ ഇടതു പക്ഷ വിമര്‍ശനം ഇല്ലായിരുന്നുവെങ്കില്‍ ..ഈ പുസ്തകം ഇത്രമേല്‍ ചര്ച്ചചെയ്യപ്പെടില്ലായിരുന്നു.

  ReplyDelete
 16. മുപ്പതു വര്‍ഷത്തെ അമേരിക്ക-ജൂത പിണിയാള്‍ ഭരണം ജനങ്ങള്‍ക്ക്‌ മടുത്തു..

  ReplyDelete
 17. നൈൽ നദി ശാന്തമായി ഒഴുകട്ടെ. (അവസാന ഭാഗത്ത് വാക്കുകൾക്കു എന്തൊരു ശക്തി.)

  ReplyDelete
 18. The God of small things ഞാന്‍ വായിച്ചിട്ടുണ്ട്.കേരളത്തിലെ കഥ പറയുന്നതിനാല്‍ മലയാളത്തില്‍ കൂടുതല്‍ നന്നാവും.

  ReplyDelete
 19. സലാം, God of small things വായിച്ചിട്ടുണ്ട്. ഒരു സാധാരണ നോവല്‍ എന്നല്ലാതെ കൊട്ടിഘോഷിക്കപ്പെടാന്‍ മാത്രം ഒന്നും കാണുന്നില്ല എന്നെനിക്ക് തോന്നി. ബുക്കര്‍ പ്രൈസ് ഇല്ലെങ്കില്‍ ഒരുപക്ഷെ ആരും അറിയുക പോലുമില്ലാത്ത ഒരു കഥ. (ബുക്കര്‍ എന്ന മനുഷ്യ ന്റെ ഉദ്ഭവം തെരഞ്ഞു പോകുന്നതും നല്ലതാണ്) സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് സുസ്മിതാ സെന്‍ ലോകസുന്ദരി(?) ആയി തെരഞ്ഞെടുക്കപ്പെട്ടത്. ചൈന അവഗണിക്കപ്പെടുന്നത് സ്വപ്നത്തില്‍ പോലും സഹിക്കാത്ത അക്കോ ലിം എന്നോട് പറഞ്ഞത്: “അമേരിക്കയ്ക്ക് ഇപ്പോള്‍ ഇന്‍ഡ്യയിലും കണ്ണുണ്ട്. ചുമ്മാ സുഖിപ്പിക്കാന്‍ മാത്രം ഒരു കിരീടം കൊടുത്തതല്ലേ മണ്ടാ” ബുക്കര്‍ പ്രൈസ് സുഖിപ്പിക്കാന്‍ കൊടുത്തതാണോ?
  *************
  പല സമയത്ത് അനീതികള്‍ കാണുമ്പോള്‍, അതിന്റെ വലിപ്പവും ദുഃശ്ശക്തിയും കാണുമ്പോള്‍ നാം സാധാരണക്കാര്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ വെള്ളിയാഴ്ച്ച “മാദ്ധ്യമവിചാരം” എന്ന ഡോ.സെബാസ്റ്റിന്‍ പോളിന്റെ പംക്തി വായിച്ചപ്പോള്‍ ആ ധാരണ മാറി. പോലീസും ഭരണവും അച്ചടി മാദ്ധ്യമങ്ങളെ കടിഞ്ഞാണിട്ടാലും ഇലക്ട്രോണിക് മാദ്ധ്യമം തടസ്സമില്ലാതെ പ്രവഹിച്ചാണ് ഈജിപ്തില്‍ ഈയൊരു മുന്നേറ്റം സാദ്ധ്യമായതെന്ന് അദ്ദേഹം. ശരിയാവാം തെറ്റാവാം, പക്ഷെ ഈ ബ്ലോഗിനും മെയിലിനും ഒക്കെ ഒരു നിയന്ത്രണാതീതമായൊരു പവര്‍ ഉണ്ട്.

  ReplyDelete
 20. സ്വാതന്ത്ര്യത്തിന്‍റെ സൌരഭ്യം തുളുമ്പുന്ന മാരുതന് വേണ്ടി എന്‍റെയും എളിയ ഒരു കയ്യൊപ്പ്‌

  ReplyDelete
 21. എഴുത്തിന്റെ ശൈലി അതിഗംഭീരം എന്നു പറയേണ്ടതില്ലല്ലോ .. ശാന്തിയും സമാധാനവും കളിയാടുന്ന ഒരു നല്ല പുലരി ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം..

  ReplyDelete
 22. ഈ പുസ്തകം വാങ്ങണം ഇന്‍ഷാ അല്ലാഹ്

  ReplyDelete
 23. കാണാനും അറിയാനും മനസ്സിലാക്കാനും ഇനിയും എത്രയോ ബാക്കി കിടക്കുന്നു. പരിഭാഷകളുടെ കുറവും ഒരുപക്ഷെ വേണ്ടത്ര വായന ലഭിക്കുന്നതിനു അറിയുന്നതിന് തടസ്സമായിട്ടുണ്ട് എന്ന് തോന്നുന്നു.

  ReplyDelete
 24. അരുന്ധതി റോയ് എന്ന മലയാളി നക്ഷത്രത്തെ അറിയേണ്ട വിധം ഇനിയും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

  ReplyDelete
 25. ബുക്കര്‍ പ്രയിസിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയമായത് അരുന്ധതി റോയി വഴി തന്നെ. 'God of small things ' മലയാള പരിഭാഷ അവരെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയപ്പെടാന്‍ ഇടവരുത്തും. ബുദ്ധി ജീവികള്‍ അല്ലാത്ത സാധാരണക്കാര്‍ കൂടി പുസ്തകം നെഞ്ചില്‍ ഏറ്റിയാല്‍ മാത്രമേ ഏതൊരു കൃതിയും വിജയം വരിക്കുകയോള്ളൂ.

  ഹുസ്നി മുബാറക്ക്‌ എന്ന അമേരിക്കന്‍ പാവ അടുത്ത് തന്നെ ജനരോഷത്തില്‍ മുങ്ങി പാലായനം ചെയ്യുമെന്ന് ആശിക്കാം. നൈല്‍ നദി ഒഴുകട്ടെ, സമാധാനത്തിനെ ജല പ്രവാഹവുമായി.
  സാലം ജി ആശംസകള്‍..

  ReplyDelete
 26. അരുന്ധതി റോയിയെ നമ്മൾ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലെന്നു തന്നെയാണ് തോന്നുന്നത്. അവരുടെ പുസ്തകങ്ങളൊന്നും ഇതുവരെ വായിച്ചിട്ടില്ല.ഇനി വിവർത്തനം ചെയ്ത് മലയാളത്തിൽ വരുന്നുണ്ടല്ലൊ.

  ReplyDelete
 27. നല്ല എഴുത്ത് സലാംജി.നൈല്‍ ശാന്തമായ് ഒഴുകട്ടെ.
  പിന്നെ അജിത്ത്ജി പറഞ്ഞപോലെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ് അത്ര നല്ല പുസ്തകമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ചിലപ്പോള്‍ എന്റെ വായനയുടെ കുഴപ്പമാകാം.എന്നാലും അരുദ്ധതിയെ എനിക്ക് ഇഷ്റ്റമാണു. അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവരുടെ ആര്‍ജ്ജവത്തെ ഞാന്‍ മാനിക്കുന്നു.

  ReplyDelete
 28. "god of small things" ഞാന്‍ പഠിച്ചിട്ടുണ്ട് ഡിഗ്രിക്ക്..നല്ല ഒരു സ്റ്റോറി ആണത്..പക്ഷേ ഇവിടെ paulo coelhoയുമായി താരതമ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല കാരണം "Veronika Decides to Die" എന്ന ഒരൊറ്റ പുസ്തകം മതിയല്ലോ അദ്ദേഹത്തിന്‍റെ മേന്മ അറിയാന്‍...

  ReplyDelete
 29. " Oh.. Meena! How I wish if i were in your place with my favorite icon. How many times I read her G.O.S.T. and her essays right from 1997. How many times i quote her whenever I write whatever in my small way! How many times i bring her name in my conversations with my friends! You are so lucky. May god bless both of you. Great...."

  " @ABdul, something similar with me. I tried prose becoz I loved what she did with it. We used to read her novel out loud, that's how much girls of my generation loved her. I quoted sections of GOST to her. I used her as teaching material in my classrooms. I worship her man :)..."

  മീന കണ്ടസാമി ഡല്‍ഹിയില്‍ വച്ച് അരുന്ധതി റോയിയെ കണ്ട നിമിഷത്തില്‍ എടുത്ത ഫോട്ടോ മീന തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ സലാം എഴുതിയ comment ഉം അതിനു മീനയുടെ മറു കമ്മെന്ടുമാണ് മുകളില്‍ കൊടുത്തത്. എത്ര നിഷ്കളങ്കമായാണ്, എത്രമാത്രം വികാരവായ്പോടെയാണ്, എത്ര സുന്ദരമായിട്ടാണ് സലാം അരുന്ധതി റോയ് എന്ന എസ്ടാബ്ലിഷ്മെന്റിന്റെ മൂട് താങ്ങാന്‍ കൂട്ടാക്കാത്ത, കാപട്യം എന്തെന്നറിയാത്ത, സോഷ്യല്‍ കമ്മിട്മെന്റ്റ് എന്തെന്ന് ശരിക്കുമറിയുന്ന ഒരു ആക്ടിവിസ്റ്റിനോടുള്ള സ്നേഹവായ്പ് പ്രകടിപ്പിച്ചിരിക്കുന്നത്!

  അയ്മനത്തെ കഥാപാത്രങ്ങള്‍ മലയാളം സംസാരിക്കുവാന്‍ പോകുന്ന അവസരത്തില്‍ സന്തോഷം പ്രകടിപ്പിച്ചെഴുതിയ ഈ കുറിപ്പും G.O.S.T. യിലെ അതിശയിപ്പിക്കുന്ന ആഖ്യാനശൈലിപോലെ തന്നെ വായനാസുഖം നല്‍കി....സലാം പതിവ് തെറ്റിച്ചതേയില്ല!

  വിമര്‍ശനത്തെ ഉള്‍കൊള്ളുവാന്‍ ‍മനസ്സുവരാത്ത, വായുകടക്കാത്ത, വെള്ളം ചോരാത്ത ഒരു ഡോഗ്മാറ്റിക് പരിസരത്തെ മരത്തണലിലാണ് The G.O.S.T പോലെയുള്ള കൃതികളില്‍ ഇടതു വിരോധം വാസനിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ രൂപപ്പെടുക. മുകുന്ദന്റെ 'കേശവന്റെ വിലാപങ്ങളിലും' കമ്മ്യൂണിസ്റ്റു വിരോധം ദര്‍ശിച്ചവര്‍ ഉണ്ടായിരുന്നുവല്ലോ. വിശാലാര്‍ത്ഥത്തില്‍ തികഞ്ഞ ഇടതുപക്ഷക്കാരിയും, 'അനാര്‍ക്കിസ്റ്റും' ആയ അരുന്ധതി, ഇരട്ടത്താപ്പ് എന്തെന്ന് അറിയാത്തതിനാലാവണം ഇടതിനും, വലതിനും പ്രിയങ്കരിയാവാത്തത്. തന്‍റെ നിലപാടുകളിലെ ആത്മാര്‍ഥത ബോധ്യമാകുവാന്‍ റോയിയുടെ ശബ്ദത്തിലെ ആ നിഷ്കളങ്കത ഒന്ന് മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും; എടുക്കുന്ന നിലപാടുകളിലെ സാധു ജന പക്ഷ പാതിത്വവും, സാമ്രാജ്യത്വ വിരോധവും.

  സലാം,
  മീനച്ചിലാറിന്റെ , നൈല്‍നദിയുടെ ഒഴുക്കുപോലെ ഹൃദ്യമായ താങ്കളുടെ എഴുത്തിന്‍റെ തിലകക്കുറിയാണ് വിസ്മയിപ്പിക്കുന്ന ആ തലക്കെട്ടുകള്‍. 'മിന്നല്‍ പിണറായി' പോലെ, 'ലാലു പ്രസാദം' പോലെ, 'ശ്രീ ലങ്കയെ തോല്‍പിച്ചു' പോലെ, കാവ്യ മനോഹരം ആ അക്ഷരക്കൂട്ടുകള്‍. നന്ദി.

  ReplyDelete
 30. ഈ പോസ്റ്റിനോട് യോജിച്ചും വിയോജിച്ചും ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും അളവറ്റ നന്ദി.
  അരുന്ധതി റോയ് യുടെ god of small things മാത്രമല്ല അവര്‍ ഇത് വരെ എഴുതിയ ഏതാണ്ടെല്ലാ എസ്സയ്സും വായിച്ചിട്ടുള്ള ഈ വിനീതന്റെ അഭിപ്രായത്തില്‍ ധിഷണയുടെ തലത്തില്‍ അവര്‍ നോം ചോംസ്കിക്ക് ഒപ്പമോ അതിനും മീതെയോ നില്‍ക്കുന്നു.
  പക്ഷെ, ഇവിടെ വിയോചനക്കുറിപ്പെഴുതിയവരുടെ സ്വരങ്ങളെ ഞാന്‍ വില മതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
  വിയോജിക്കുവാനുള്ള എല്ലാവരുടെയും അവകാശ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഹൃദയത്തിന്റെ ഒപ്പ് വെയ്ക്കുന്നു. ഞാന്‍ വിയോജിക്കുന്നു എന്ന് പറയുമ്പോഴും താങ്കള്‍ക്കും എനിക്കും അത് പറയുവാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി നാം പരസ്പരം കൈ കോര്‍ക്കുക.

  ReplyDelete
 31. ഏകാധിപതികളും പാവ ഭരണകൂടങ്ങളും എന്നെങ്കിലും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചിട്ടുണ്ടോ? അന്തിമകാഹളം മുഴങ്ങുന്നത് ചെവിയിൽ പഞ്ഞിയും തിരുകി അവർ കേൾക്കാതിരിയ്ക്കുന്നു.

  അരുന്ധതീ റോയിയുടെ നോവലും എല്ലാ ഉപന്യാസവും ഞാൻ വായിച്ചിട്ടുണ്ട്. അവരുടെ മനുഷ്യസ്നേഹം എന്നെ സ്പർശിച്ചിട്ടുണ്ട്,അവഗണിയ്ക്കപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ തീർച്ചയായും ......

  പോസ്റ്റ് നന്നായി.

  ReplyDelete
 32. Certainly, 'God of small things' is a wonderful novel. It has been recognised as a world-class literary work in English by being conferred the coveted Man Booker prize.
  I have read it voraciously, and immensely enjoyed the warmth of Arundhathi's narrative style and the extravagance of imagery!

  One can easily find a radical prodigy in her personage. Notwithstanding, she may not have been found a comfortable fit into the social fibre though the reason is questionable.

  ReplyDelete
 33. സലാംജി, കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ ഞാന്‍ മേടിച്ചു കേട്ടോ.... വായിച്ചു തുടങ്ങുന്നു....!

  ReplyDelete