Friday, February 11, 2011

മേ ഗൂര്‍ഖാ ഹൈ! ഹും!! ഹൈ!!! ഹൈ!!!!


16000 രൂപയിലേറെ വിലയുള്ള സ്മാര്‍ട്ട്‌ ഫോണായിരുന്നു. നഷ്ടപ്പെട്ടിരിക്കുന്നു. അതോടൊപ്പം അമൂല്യമായ ഒരുപാട് ഫോട്ടോയും വീഡിയോയും. കഴിഞ്ഞ വെക്കേഷന്‍ കാലത്തിന്‍റെ തുടിക്കുന്ന ചിന്തുകള്‍.

തലക്കകത്ത് ഒരു കൊള്ളിയാന്‍ മിന്നി. പാന്‍റിന്‍റെ ഇടതു, വലതു, പിന്‍ പോക്കറ്റുകളിലും ഷര്‍ട്ടിന്‍റെ ഒരു പോക്കറ്റിന്‍മേലും രണ്ടു കൈകളും മാറി മാറി അമര്‍ത്തി നോക്കി. മൈക്ക്‌ള്‍ ജാക്സന്‍റെ ഒരു നൃത്ത-പോസിലെന്നപോലെ.

കാറിറങ്ങി ഓഫീസിലേക്കുള്ള പാതി വഴിയിലാണ്. എന്ത് ചെയ്യണം? ധൃതിയില്‍‍ മുന്നോട്ടു നടന്നു, ഓഫീസിലേക്ക് തന്നെ. എന്‍റെ അവസ്ഥ കണ്ട സഹപ്രവര്‍ത്തകന്‍ അഹമദ്‌ (യമനി) അവന്‍റെ ഫോണ്‍ എടുത്ത് എന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ടര്ര്ര്‍ , ടര്ര്ര്‍ , ടര്ര്ര്‍ , റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ ആരും എടുക്കുന്നില്ല. പിന്നെയും ചെയ്തു. ഒന്നും ഇല്ല. അപ്പോള്‍ കേട്ടത്: "ആഫുഅന്‍..., "The number you've dialed cannot be reached at this time. please try later." പിന്നെയും ഡയല്‍ ചെയ്തു നോക്കുന്നു. ഇല്ല. ഓഫ്‌ തന്നെ. കിട്ടിയവന്‍ ഒരു തവണ റിംഗ് ചെയ്യുന്നത് കേട്ട ശേഷം ഫോണ്‍ സ്വിച് ഓഫ്‌ അക്കിക്കൊണ്ട് തന്‍റെ നയം വ്യക്തമാക്കിയിരിക്കുന്നു. ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു ചെറിയ ശ്രമം കൂടി നടത്തി നോക്കാം. കാര്യമൊന്നുമില്ലെങ്കിലും. ഉടനെ കാറെടുത്ത് ഒരു സുഹൃതുമൊന്നിച്ച് ഞാന്‍ വന്ന ടാക്സി പോയ വഴിയെ വെച്ച് പിടിക്കുന്നു. പക്ഷെ, പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.

ഡ്രൈവര്‍ ഒരു പാകിസ്ഥാനി, മുന്നിലെ സീറ്റില്‍ ഒരു ബംഗാളി, പിറകില്‍ എന്‍റെ അടുത്ത് ഒരു ഇന്ത്യക്കാരന്‍ തമിഴന്‍, ഇത്രയും പേര്‍ ആണ് ഞാന്‍ വന്ന ടാക്സിയില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. വഴിയില്‍ നിന്ന് വേറെ ആരെങ്കിലും പിന്നെ കയറാനുള്ള സാധ്യത വളരെ കുറവാണ്. അവര്‍ക്ക് അവരവരുടെ ഓഫീസിലേക്കെത്താന്‍ പിന്നെ കുറച്ചു ദൂരമേ ബാക്കിയുള്ളൂ. എന്ന് വെച്ചാല്‍, കിട്ടിയത്‌ ഒന്നുകില്‍ തമിഴന് അല്ലെങ്കില്‍ പാകിസ്ഥാനി ഡ്രൈവര്‍ക്ക്. രണ്ടു കൂട്ടരെയും എനിക്ക് പണ്ടേ വിശ്വാസമില്ല. ഇവരെപ്പറ്റി സങ്കുചിത മനസ്ഥിതിക്കാരായ ചില പരിചയക്കാര്‍ അവജ്ഞയോടെ സംസാരിക്കുമ്പോള്‍ "പുരോഗമനവാദിയും വിശാലമനസ്കനുമായ" ഞാന്‍ അവരെ എപ്പോഴും തിരുത്താറുണ്ട് എന്നത് സത്യം തന്നെ. പക്ഷെ, സ്വന്തം കാര്യം വരുമ്പോള്‍ എന്തു പുരോഗമന ചിന്ത, എന്ത് വിശാലമനസ്കത? എന്‍റെ ഫോണ്‍ എടുത്തത്‌ ഈ തമിഴനോ പാകിസ്ഥാനിയോ ആണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. ഏതായാലും അധികമൊന്നും ചുറ്റിത്തിരിയാതെ ഞാനും സ്നേഹിതനും തിരച്ചില്‍ നിര്‍ത്തി ഓഫീസിലേക്ക് തന്നെ തരിച്ചു പോന്നു.

ഇനിയിപ്പോള്‍, ആ മൊബൈല്‍ തന്നെ ബ്ലോക്ക്‌ ചെയത് കിട്ടിയവര്‍ക്കത് ഉപയോഗ്യമല്ലാതാക്കാന്‍ വഴിയുണ്ടോ എന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാം. ഇല്ല, അതിനും ഒരു വഴി കാണുന്നില്ല. അങ്ങിനെ ഞാന്‍ മ്ഴാന്നു വിഷാദം കൊണ്ടിരിക്കുമ്പോഴാണ് സഹൃദയനായ അഹമദ് അവന്‍റെ ഓഫീസില്‍ നിന്ന് എന്‍റെ നേരെ വീണ്ടും വരുന്നത്. അവന്‍ എന്‍റെ നമ്പറില്‍ വീണ്ടും ഡയല്‍ ചെയ്തതാണ്. ഒരാള്‍ ഫോണ്‍ എടുത്തിരിക്കുന്നു. അയാള്‍ പറയുന്നത് അഹമദിനും, അഹമദ് പറയുന്നത് അയാള്‍ക്കും മനസ്സിലാവുന്നില്ല. ഫോണ്‍ എന്‍റെ കയ്യില്‍ തന്നു അഹമദ്. അങ്ങേ തലക്കല്‍ നേപ്പാളിയായ ഡ്രൈവര്‍ ബസുവാന്. ഞങ്ങളുടെ കംപനിയിലെ ലോജിസ്റ്റിക്കില്‍ കോണ്ട്രാക്റ്റ് ബേസില്‍ ജോലി ചെയ്യുന്ന മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരന്‍‍. "ഇത് ആരാണ്?" ഞാന്‍ ചോദിച്ചു. "മെ, ബസു ആപ്ക കംപനിമേ..." "ആപ് ക ഫോണ്‍ ഹമാരെ പാസ് ഹൈ. റോഡ്‌ക്ക സൈഡ് മെ പടാ ഥാ." നിന്‍റെ ഫോണ്‍ എനിക്ക് കിട്ടിയിട്ടുണ്ട്. റോഡ്‌ സൈഡില്‍ കിടക്കുകയായിരുന്നു." ഒരു നിമിഷം! ഇവന് ഇത് എങ്ങിനെ കിട്ടിയെന്നും, ഇവന്‍ എങ്ങിനെ ഇതൊക്കെ അറിഞ്ഞെന്നും ഞാന്‍ വാ പൊളിച്ചു. യാദൃശ്ചികതയ്ക്ക് ഇത്ര യാദൃശ്ചികതയുണ്ടാവുമോ? ‍ വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് പറഞ്ഞപോലെ. കിട്ടിയ ഫോണില്‍ നിന്ന് അവന്‍റെ ഫോണിലേക്ക് ഡയല്‍ ചെയ്തു നോക്കിയപ്പോഴാണ് ബസുവിന് ഇത് എന്‍റെ ഫോണ്‍ ആണെന്ന് മനസ്സിലായത്‌. ഞാന്‍ ടാക്സിയിറങ്ങി നടക്കുന്ന സമയത്ത് എങ്ങിനെയോ എന്‍റെ കയ്യില്‍ നിന്നു തന്നെ റോഡില്‍ വീണു പോയതാണ്. എന്‍റെ കയ്യിലുള്ള ബാഗ്‌ തോളിലിട്ടപ്പോഴാവാം. ഫോണിന്‍റെ ഒരു സൈഡില്‍ വേറെ വാഹനം തട്ടി ചില്ലറ കേടുപടുണ്ട്. അപ്പോഴാവാം ആദ്യം സ്വിച് ഓഫ്‌ ആയ അറിയിപ്പ് വന്നത്. ഞാന്‍ പോക്കറ്റ് പരതി വെപ്രാളപ്പെട്ട് നിന്ന നേരത്ത്, രണ്ടടി പിറകോട്ടു താഴെ നോക്കി നടന്നിരുന്നെങ്കില്‍ സാധനം കേടു കൂടാതെ തിരികെ കിട്ടുമായിരുന്നു.

ഭയങ്കര ബുദ്ധിമാന്‍ തന്നെ എന്നാണല്ലോ ഞാന്‍ എന്നെക്കുറിച്ച് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടായിരിക്കാം ഞാന്‍ നേരെ മുന്‍പോട്ടു തന്നെ നടന്നത്. കള്ളന്മാരെ കൂര്‍മബുദ്ധിയായ ഞാന്‍ ഇതിനകം തന്നെ മനസ്സില്‍ കണ്ടു പിടിച്ചു തീരുമാനിച്ചു കഴിഞ്ഞിരുന്നല്ലോ. പിന്നെ എന്തിനു പിറകോട്ടും മുന്‍പോട്ടും ഒക്കെ ആലോചിക്കണം? സ്ഫോടനം നടന്നാലുടനെ പ്രതികള്‍ ആരെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ കുറ്റാന്വേഷകരെക്കാള്‍ സ്മാര്‍ട്ടല്ലേ ഞാന്‍.

അങ്ങിനെ ബസു നല്‍കിയ വെളിപാട് കേട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെയെന്നോ മറ്റോ പറയാവുന്ന ഒരു നില്‍പ്പ് നിന്നു ഞാന്‍. പാക്കിസ്ഥാനി ഡ്രൈവറെയും അണ്ണനെയും മനസ്സില്‍ പറഞ്ഞ തെറിയെല്ലാം ഞൊടിയിടയില്‍ ഞാന്‍ തിരിച്ചെടുത്തു. അടുത്ത ദിവസം രാവിലെ ടാക്സി നില്‍ക്കുന്ന ജംഗ്ഷനില്‍ ചെന്ന് പാക്കിസ്ഥാനിയെയും തമിഴനെയും ഒന്ന് എന്‍കൌണ്ടര്‍ ചെയ്യണം എന്ന് മനസ്സില്‍ വിശദമായി പ്ലാന്‍ ഇട്ടിരുന്നതാണ്. രണ്ടു പേരെയും അവിടെ വെച്ച് രാവിലെ കാണാറുണ്ട്‌. ഏതായാലും ആ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ഒരു സീന്‍ ഉണ്ടാക്കി തടി കേടാവാതിരിക്കാനും ദൈവം തുണച്ചു. ബസു തുണച്ചു.

മറ്റുള്ളവരുടെ സത്യസന്ധതയെ സംശയത്തോടെ കാണുകയും, നന്മകളുടേയും മൂല്യങ്ങളുടേയും മൊത്തക്കുത്തകയും മൊണോപൊളിയും എനിക്കാണെന്നു സ്വയം ഭാവിച്ചു നടക്കുകയും ചെയ്യുന്ന എന്‍റെ അഹന്തയുടെ ബലൂണില്‍ പതിച്ച ഒരു സൂചിമുനയായിരുന്നു ഈ സംഭവം.

55 comments:

 1. nice post!
  ini valathum kalanju poyal thazhottu koodi nokkanam..
  ha ha..

  ReplyDelete
 2. എന്തായാലും സാധനം തിരിച്ചു കിട്ടയല്ലോ ? ഇങ്ങിനെ എന്തൊക്കെ നാം തിരിച്ചറിയാന്‍ കിടക്കുന്നു ഭായ് !

  ReplyDelete
 3. ചില മിഥ്യാധാരണകള്‍ ഇപ്പോഴും നമ്മെ പിന്തുടരുന്നുണ്ട്. ആരെന്തു പറയുമ്പോഴും നമ്മള്‍ ആ വിശ്വാസത്തിനു അനുസരിച്ച് പ്രവര്‍ത്തിക്കുന്നു, വിളിച്ച് പറയുന്നു. അത് ശരിയാണെന്ന വിശ്വാസത്തില്‍ നമ്മള്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതുപോലെ നമ്മള്‍ പ്രതിയാക്കുന്ന വ്യക്തിയിലും അത്തരം ഒരു ധാരണ ഉണ്ടായിരിക്കാം. അത് പക്ഷെ നമ്മള്‍ ചിന്തിക്കുന്ന അതേ പോലെ തന്നെയായിരിരിക്കും എന്ന് കരുതുന്നിടത്താണ് പ്രശ്നം.
  നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത് ഒന്നുമല്ല. ഇനിയും എത്രയോ മനസിലാക്കാന്‍ ഇരിക്കുന്നു അല്ലെ സലാം ഭായി.

  ReplyDelete
 4. എന്താണേളും കിട്ടിയല്ലോ.ഇനിയെങ്കിലും ഫോണിലെ നമ്പര്‍ ഒഴിവു സമയങ്ങളില്‍ ഏതെങ്കിലും ഡയറിയിലോ മറ്റോ കുറിച്ചിട്ടാല്‍ നമുക്ക് ഉപകാരമായിരിക്കും.എനിയ്ക്കും ഇങ്ങനെ പോയിട്ടുണ്ട്.തിരിച്ചു കിട്ടിയിട്ടും ഇല്ല.

  ReplyDelete
 5. അങ്ങനെ എന്തൊക്കെ പുതിയ പുതിയ അറിവുകളാണ് കിട്ടുകയെന്നോ.........ഉം ഇനീം ധാരാളം സമയമുണ്ട്.എന്തായാലും ഫോൺ കിട്ടിയല്ലോ. നന്നായി.

  ReplyDelete
 6. “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” എന്ന നിലപാടിനു എല്ലായിപ്പോഴും സാധൂകരണമില്ലെന്ന തിരിച്ചറിവ്.

  സ്വാനുഭവത്തിൽ നിന്ന് നിർവ്വിശങ്കം വെളിവായ ഈ വസ്തുതയെ അതേ അബദ്ധസിദ്ധാന്തത്തിന്റെ വർത്തമാനകാലപ്രയോഗവൽക്കരണ സന്ദർഭങ്ങളിലേയ്ക്ക് (സ്ഫോടനം) വെളിച്ചം വീശിക്കൊണ്ട് ആവിഷ്ക്കരിച്ചപ്പോൽ കേവലം വൈയക്തികാനുഭവാലേഖനം എന്നതിലുപരിയായ പുതിയ മാ‍നങ്ങൾ കൈവന്നു.

  യഥാർത്ഥ എഴുത്തിന്റെ ശക്തിയും സൌന്ദര്യവും ഉന്നവും അതു തന്നെ.

  നന്ദി.

  ReplyDelete
 7. ഇന്നലെ ചെയ്തോരബദ്ധം, മൂഡർക്കിന്നത്തെയാചാരമാകാം...നാളത്തെ ശാസ്ത്രമതാകാം തെല്ലും മൂളായ്ക സമ്മതം രാജൻ ..ചില മിഥ്യാധാരണകള്‍ ഇപ്പോഴും നമ്മെ പിന്തുടരുന്നുണ്ട്. അതു മാറണം, അല്ല മാറ്റണം ‘രണ്ടു കൂട്ടരെയും എനിക്ക് പണ്ടേ വിശ്വാസമില്ല‘ എന്ന ധാരണ പൊളിഞ്ഞത് കണ്ടീല്ലേ...ഇത്തരം അനുഭവങ്ങൾ...(?) വായനക്കാർക്കും പ്രയോജനപ്പെടട്ടെ...ചന്തുനായർ

  ReplyDelete
 8. ഒരു ഗൂര്‍ഖ ക്കഥയാണെന്ന് കരുതിയാണ് വായനതുടങ്ങിയത്.
  സരസമായി എഴുതിയിരിക്കുന്നു.

  ഇത്തരം പെട്ടെന്നുള്ള "തീര്‍പ്പ്‌കല്‍പ്പിക്കല്‍"സംശയങ്ങള്‍ ഒരിക്കലെങ്കിലും ഉണ്ടാകാത്തവര്‍ ചുരുക്കമായിരിക്കും.
  നമ്മള്‍ കരുതിയുരപ്പിച്ചതില്‍നിന്നും വെത്യസ്ഥമായി കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ മ്ളങ്ങസ്യാ ന്നാകും.ശെരിയാ..

  ReplyDelete
 9. “ചത്തത് കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ“ എന്ന വിശ്വാസത്തിൽ കാര്യങ്ങൾക്കു തീർപ്പു കൽ‌പ്പിച്ചാൽ ഇങ്ങനിരിക്കും.ശ്ശൊ! അതവരല്ല എന്നു മനസ്താപം.ഇങ്ങനെയൊരു അവസ്ഥ മിക്കവാറും പേർക്കും അനുഭവം കാണും.മറ്റുള്ളവരിൽ കുറ്റം ആരോപിക്കുമ്പോൾ ‘അങ്ങനെ പറയാൻ പാടില്ല’ എന്നു വിലക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ കുറ്റവാളിയെ നമ്മൾ തന്നെ നിശ്ചയിക്കും!

  ReplyDelete
 10. "മറ്റുള്ളവരുടെ സത്യസന്ധതയെ സംശയത്തോടെ കാണുകയും, നന്മകളുടേയും മൂല്യങ്ങളുടേയും മൊത്തക്കുത്തകയും മൊണോപൊളിയും എനിക്കാണെന്നു സ്വയം ഭാവിച്ചു നടക്കുകയും ചെയ്യുന്ന എന്‍റെ അഹന്തയുടെ ബലൂണില്‍ പതിച്ച ഒരു സൂചിമുനയായിരുന്നു ഈ സംഭവം."ഇത് നമ്മുടെ എല്ലാവരുടെയും കാര്യം.

  സാധനം തിരിച്ചു കിട്ടിയല്ലോ.. സരസമായി കാര്യങ്ങള്‍ അവതരിപ്പിച്ചു..ആശംസകള്‍.

  ReplyDelete
 11. സ്ഫോടനം നടന്നാലുടനെ പ്രതികള്‍ ആരെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ കുറ്റാന്വേഷകരും,നിരപരാധികളായ പച്ചയേയും,അണ്ണനേയും സംശയിച്ച താങ്കളും സമം. എന്തായാലും സാധനം തിരിച്ചു കിട്ടയല്ലോ ?

  ReplyDelete
 12. 'വിശ്വാസം അതാണല്ലൊ എല്ലാം...’
  നാം പുലർത്തിപ്പോരുന്ന പല വിശ്വാസങ്ങളും തെറ്റാണെന്ന് അനുഭവം കൊണ്ടു മാത്രമേ മനസ്സിലാവുകയുള്ളു...

  ആശംസകൾ...

  ReplyDelete
 13. നന്ദി..സമാനമായ ഒരു സംഭവം ഓര്‍മ്മിക്കാന്‍ ഇട നല്‍കിയതിന്.
  വളരെ നന്ദി, ഇനി ഈയുള്ളവനും ഇതിന്‍റെ ചുവടു പിടിച്ചു ആ സംഭവം ഒന്ന് പോസ്റ്റാമല്ലോ!

  ReplyDelete
 14. ചില സാഹചര്യങ്ങള്‍ വച്ച് സംഭവങ്ങളെ വിലയിരുത്തി ക്രോഡീകരിക്കുന്ന രീതിയാണ് പൊതുവേയുള്ളത് ,,സംഭവങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു ചെന്ന് ഒളിഞ്ഞു കിടക്കുന്ന യാഥാര്‍ത്യത്തെ കണ്ടെത്താന്‍ മിനക്കെടാറില്ല കൂടുതല്‍ പേരും..സത്യം എപ്പോളും നമ്മളുടെ പ്രതീക്ഷകള്‍ക്കപ്പുറത്ത് ഒളിഞ്ഞു നിന്ന് ചിരിക്കുന്നുണ്ടാകും ...നന്നായി എഴുത്ത് ..

  ReplyDelete
 15. എന്തിനും നമ്മുടെ അശ്രദ്ധയാണ് കാരണമെങ്കിലും അതിനൊക്കെ മറ്റുള്ളവരുടെ ഒരു പങ്കല്ലെ എന്നും നമുക്ക് വാചാലനാകാനുള്ള കച്ചിതുരുമ്പ്.
  ആതുരുമ്പ് മറക്കും എന്നും നമ്മിലെ അശ്രദ്ധ

  ReplyDelete
 16. പഞ്ചാരക്കിത്ര മധുരമോ..!!? എന്ന്കേട്ടിരുന്നു
  വെളിച്ചത്തിന്റെ അതിവെളിച്ചവും കണ്ടു!!
  വൈകിക്കത്തലുകളില്‍ പ്രഭാപൂരങ്ങളാവും..!!
  നന്നായി പറഞ്ഞു,ആശംസകള്‍.

  ReplyDelete
 17. ഞാനും വിചാരിച്ചിരുന്നു താങ്കൾ ഭയങ്കര ബുദ്ധിമാനാണെന്ന് ഇപ്പോ ഞാനും മാറ്റാം ആ ധാരണ അല്ലെ ... അശ്രദ്ധ അനുഭവമായപ്പോൾ അതു തന്നെ പകർത്തിയപ്പോൽ വായനാ സുഖം ഒന്നു വേറെ തന്നെ വളരെ നന്നായി എഴുതി... നാൻ നമ്മുടെ തെറ്റുകളെ കണ്ട് തിരുത്തുന്നതിനു മുൻപെ മറ്റുള്ളവരെ പറ്റി ഒരു ധാരണ കൊണ്ടു വരും ഊഹത്തിലൂടെ അവരുടെ പിരടിക്കു വെച്ചു കെട്ടും ... എല്ലാരും ചിന്തിക്കേണ്ടുന്ന ഒരു നല്ല ഗുണപാഠം ഒളിച്ചിരിപ്പുണ്ട് വരികൾക്കിടയിൽ.. നന്നയി എഴുതിയിരിക്കുന്നു .. ആശംസകൾ..

  ReplyDelete
 18. "പുരോഗമനവാദിയും വിശാലമനസ്കനുമായ" ഞാന്‍ അവരെ എപ്പോഴും തിരുത്താറുണ്ട് എന്നത് സത്യം തന്നെ. പക്ഷെ, സ്വന്തം കാര്യം വരുമ്പോള്‍ എന്തു പുരോഗമന ചിന്ത, എന്ത് വിശാലമനസ്കത?

  ഇതാ പറഞ്ഞത് ആദര്‍ശം പ്രസങ്ങിക്കാന്‍ മാത്രം പറ്റുന്ന ഒരു സംഗതി
  പ്രായോഗികമാക്കാന്‍ മാത്രം പറ്റാത്തെ ഒന്ന്
  (അത് കൊണ്ടാണ് ഞാന്‍ എന്റെ നട്ടെല്ല് പെണ്ണും പിള്ളക്ക് അടിയറവു വെച്ചത് )

  ReplyDelete
 19. കുറഞ്ഞപക്ഷം നമ്പറെങ്കിലും സൂക്ഷിച്ച് വെക്കുന്നത് നല്ലതെന്നാണ് എന്റെയും അനുഭവം..

  ReplyDelete
 20. സ്വയം വിമര്‍ശനത്തോടെയുള്ള എഴുത്താണെങ്കിലും
  മിക്കവര്‍ക്കും സംഭവിക്കുന്നതു തന്നെ..റാംജി പറഞ്ഞതു പോലെ ചില മിഥ്യാ ധാരണകള്‍ നമ്മെ പിന്തുടരുന്നുണ്ട്..നമ്മുടെ ശരി പിന്നീടൊരു തെറ്റായി തോന്നാം...‘സന്തോഷത്തിന്റെ ഉന്നതിയിലും കോപം കൊണ്ടു ജ്വലിക്കുമ്പോഴും തീരുമാനങ്ങളെടുക്കരുത്
  എന്നൊരു വാക്യം ഉണ്ടല്ലോ..എങ്കിലും ചില സമയത്തെ ധാരണകളുടെ പിന്‍ബലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഗുണങ്ങളും ഉണ്ടാക്കാറുണ്ട്.
  ഒരു പക്ഷേ ആലോചിച്ചോ മറ്റോ എടുത്തിരുന്നെങ്കില്‍ നടക്കാത്തത്..

  ReplyDelete
 21. തലക്കെട്ട്‌ കണ്ടപ്പോള്‍ തോന്നി നേപാളി ഗൂര്‍ഖ
  ജീവിക്കാന്‍ വേണ്ടി ഹിന്ദി പഠിച്ച ഒന്നാന്തരം മലയാളി ആയി ഗതി കെട്ടു തല കുത്തി താഴെ
  വീഴും എന്ന്. സംഗതി അവസാനം സീരിയസ് ആയി. വെറും ഒരു മൊബൈല് ഫോണില്‍ നിന്നും
  ആഗോളാന്തര ചിന്തകളിലേക്കും വ്യക്തി വിഷയത്തില്‍ നിന്നും വിശാല മനസ്ഥിതിയിലേക്കും വായനക്കാരെ എതിച്ചല്ലോ.അതാണ്‌ എഴുത്തിന്റെ ധര്‍മവും മര്മവും.
  അഭിനന്ദനങ്ങള്‍ സലാം.ആദ്യത്തെ കമന്റ്‌ കണ്ണനും അടിച്ചു
  നര്‍മത്തിന്റെ ഒരു ഗോള്. വല്ലതും കളഞ്ഞു പോയാല്‍ ആദ്യം കുനിഞ്ഞു കീഴ്പോട്ടു നോക്കു എന്ന്..ഹ..ഹ..

  ReplyDelete
 22. മറ്റുള്ളവരുടെ സത്യസന്ധതയെ സംശയത്തോടെ കാണുകയും, നന്മകളുടേയും മൂല്യങ്ങളുടേയും മൊത്തക്കുത്തകയും മൊണോപൊളിയും എനിക്കാണെന്നു സ്വയം ഭാവിച്ചു നടക്കുകയും ചെയ്യുന്ന എന്‍റെ അഹന്തയുടെ ബലൂണില്‍ പതിച്ച ഒരു സൂചിമുനയായിരുന്നു ഈ സംഭവം...അതെന്നെയാണ്.....നന്നായി...ഞാന്‍ ഒരു ഗൂര്‍ഖ കഥയാണ് വിജാരിച്ചത്...പക്ഷെ അവരുടെ ജനുസ്സ് തന്നെ അല്ലെ...

  ReplyDelete
 23. കുന്തം ഗായബ് ഹോഗാതൊ കുടത്തില്‍ ഭി ഗോജ് നാ പഡേഗാ..ഗേ..ഗോ

  ReplyDelete
 24. ഹോ ഇതാണ് നമ്മുടെയൊക്കെ കുഴപ്പം നഷ്ട്ട പെട്ട സാധനം ആരെങ്കിലും അടിച്ചു മാറ്റി എന്ന് ആദ്യമേ അങ്ങ് ധരിക്കും എന്നിട്ട് ചറപറാ ചീത്തയും മനസ്സില്‍ പറയും ഇതിപ്പോ ഏതായാലും കിട്ടിയല്ലോ ഇനി ശ്രദ്ധിക്കും എഴുതിയവരും വായിച്ചവരും

  ReplyDelete
 25. അയിന്റെ ഐ.എം.ഇ.എ നമ്പരൊക്കെ ഒന്ന് എഴുതിവക്ക് ഭായി...കളഞ്ഞുപോയാലും ട്രേസ് ചെയ്യാൻ പറ്റും..

  ReplyDelete
 26. നന്നായിട്ടുണ്ട്...പിന്നെ തമിഴന്മാരെ സംശയിക്കുന്നത് സ്വാഭാവികം..അനുഭവങ്ങള്‍ മോശമാണല്ലോ......

  ReplyDelete
 27. അറിയാതെ നാം മറ്റുള്ളവരെ സംശയിച്ചു പോകുന്ന
  പല സന്ദര്‍ഭങ്ങളും നമുക്കനുഭാവപ്പെടാറൂണ്ട്.
  നമുക്ക് നഷ്ടപ്പെട്ടു പോകുന്ന,നാം ഉപയോഗിക്കുന്ന, നാം സ്നേഹിക്കുന്ന മുതലിനെ കുറിച്ചുള്ള
  വേദനയില്‍ നിന്നുള്ള വേവലാതി,നമ്മുടെ സംശയങ്ങളെ പല ദിശയിലേക്കും തിരിച്ചു വിടുന്നു.
  അങ്ങിനെ സംശയിക്കാനുള്ള സാദ്ധ്യതകളും
  കാണും.

  മൊബയില്‍ നഷ്ടപ്പെട്ടപ്പോള്‍ തള്ളിക്കളയാനാവാത്ത സാദ്ധ്യതയില്‍ സംശയിച്ചുപോയ തമിഴനെയും, പാകിസ്ഥാനി ഡ്രൈവറെയും,മുതല്‍ തിരിച്ചു കിട്ടിയപ്പോള്‍ ഉടമക്കുണ്ടായ കുറ്റ ബോധവും
  സ്വാഭാവികം.

  സലാം ഭായിയുടെ ശൈലിയില്‍ ‍വിഷയം നന്നായി
  അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ട് വായന മുഷിപ്പില്ലെങ്കിലും,ഒരു പ്രാധാന്യമര്‍ഹിക്കുന്ന
  ഗൌരവതരമായ ഒരു വിഷയമായി കാണുക വയ്യ.

  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  ReplyDelete
 28. മുന്‍വിധികള്‍, മുന്‍വിധികള്‍

  ReplyDelete
 29. ചില മുന്വിധികലാണ് നമ്മെ നയിക്കുന്നത്. മിക്കപ്പോഴും അത് നമ്മെ വലിയൊരു അപകടത്തിലേക്ക് കൊണ്ടെത്തിക്കും. കൂടെ, ഇതിന്നകത്ത് ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമെന്നത് അന്യന്‍റെ തെറ്റിനെ കാണാന്‍ നമ്മുടെ കണ്ണുകള്‍ക്ക് അപാരമായ ഒരു ശക്തി തന്നെയാണുള്ളത്.
  അതിനെ അവരുടെ നന്മകളെ കാണാന്‍ നാം വിനിയോഗിക്കാറുമില്ലാ... എന്തൊരു അനീതിയാണിത്?
  എന്നിട്ട് നാം നീതി ആചരിക്കുന്നവരാണ് എന്ന് ഘോഷിക്കുകയും ചെയ്യും...!!

  ReplyDelete
 30. താങ്കള്‍ പറഞ്ഞ പോലെ ഇതിന്റെ വലിയ രൂപമാണ് സ്ഫോടനം നടക്കുമ്പോള്‍ കുറ്റവാളികളെ തീരുമാനിക്കപ്പെടുന്നത്. നമ്മുടെ മനസ്സിലെ മുന്‍വിധികള്‍ പലപ്പോഴും നമ്മെ അബദ്ധത്തില്‍ ചാടിക്കാറുണ്ട് . ഒഴുക്കുള്ള രചന

  ReplyDelete
 31. അശ്രദ്ധ മൂലമുണ്ടായ ഒരു സംഭവത്തെ സരസമായ രീതിയില്‍ പറഞ്ഞിരിക്കുന്നു..പേരിലടക്കം അത് കാണാനുണ്ട്..

  ReplyDelete
 32. ‍വിഷയം നന്നായി...

  ReplyDelete
 33. രസകരമായിരിക്കുന്നു. ആ വീര്‍പ്പിച്ച
  ബലൂണ്‍ മലയാളിയുടെ സന്തത സഹചാരി
  യല്ലേ

  ReplyDelete
 34. രസകരമായ വിവരണത്തിലൂടെ അല്പം ചിന്തയും .
  നല്ല പോസ്റ്റ്‌

  ReplyDelete
 35. ഒരു മൊബൈല്‍ നഷ്ടപ്പെട്ടതും തിരിച്ചു കിട്ടിയതുമല്ല. അതിലൂടെ താങ്കള്‍ വരച്ചു കാട്ടുന്നത് ഒരു പാട് ചിത്രങ്ങളാണ്. നമ്മുടെ അശ്രദ്ധ, സംശയം, ആരിലെങ്കിലും കുറ്റം ആരോപിക്കുന്നതിലൂടെ കൈവരുന്ന സമാധാനം, പിന്നെ കുറ്റബോധം, ഇമോഷന്‍, അങ്ങിനെ പലതും. എന്ത് എഴുതുതുന്നു എന്നത് പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അതു എങ്ങിനെ എഴുതുന്നു എന്നതും. എഴുതി ഫലിപ്പിക്കാനുള്ള സലാമിന്റെ കഴിവിനെ
  അഭിനന്ദിക്കുന്നു.
  -----------------------
  മുല്ല said...
  കുന്തം ഗായബ് ഹോഗാതൊ കുടത്തില്‍ ഭി ഗോജ് നാ പഡേഗാ..ഗേ..ഗോ
  ഹി ഹി ഹി പോയത് കുന്തം അല്ല. ഒരു വില കൂടിയ മൊബൈല്‍ ആണ് മുല്ലേ.

  ReplyDelete
 36. എന്തായാലും കിട്ടിയല്ലോ

  ReplyDelete
 37. മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ പ്രോവൈടറിനെ വിളിച്ചു IMEI നമ്പര്‍ കൊടുത്താല്‍ മതി...ആ മൊബൈല്‍ ഫോണ്‍ അവര്‍ക്ക് ബ്ലോക്ക് ചെയ്യാന്‍ പറ്റും...പക്ഷെ നമുക്ക് ആ നമ്പര്‍ അറിഞ്ഞിരിക്കണം...ഡയല്‍ പാഡില്‍ *#06# അടിച്ചാല്‍ കിട്ടുന്ന നമ്പരാണ് IMEI നമ്പര്‍...

  ReplyDelete
 38. കളഞ്ഞുപോയ ഫോണ്‍ യാദൃശ്ചികമായി തിരിച്ചു കിട്ടിയതുകൊണ്ട്..നര്‍മ്മത്തില്‍ ചാലിച്ചൊരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞു.

  ReplyDelete
 39. അതന്നെ .
  ന്നാലും കിട്ടീലോ !
  യ്ക്കും സമാധാനായി ..

  ആ നേപ്പാളി ശരിക്കും ഹേ ഹോ ഹൈ കൂര്‍ക്ക തന്നെ !

  ReplyDelete
 40. ഇന്ന് മൊബൈൽ ഫോൺ നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ അത് ജീവൻ നഷ്ടപ്പെടുന്നത് പോലെയാണ്‌.ആരും സംശയ രൂപേണ മറ്റുള്ളവരെ സംശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
  എന്നാൽ,സംശയ ദൃഷ്ടിയോടെയും അവജ്ഞയോടെയും നാം പലരേയും മനസ്സിൽ പ്രതിഷ്ടിക്കാറുണ്ട്- അത് നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആകാം- .നമ്മുടെ അശ്രദ്ധയിലോ മറ്റൊ സംഭവിച്ചത് എത്ര ലാഘവത്തോടെയാണ്‌ നാം അന്യരുടെ തലയിൽ വയ്ക്കുക.പിന്നീട് സത്യം മനസ്സിലായാൽ ...ഒരു ഖേദം ബാക്കി നില്ക്കും.
  മനുഷ്യമനസ്സ് അനിർവ്വചനീയം...

  ReplyDelete
 41. നന്നായിട്ടുണ്ട് ..വായിച്ചു രസിച്ചു. ഇതേ അനുഭവം ഹൈദരാബാദില്‍ വച്ചു എനിക്ക് സംഭവിച്ചിട്ടുണ്ട്. റോഡില്‍ അല്ല വീണു പോയത്, ഓട്ടോ റിക്ഷയില്‍ ആണെന്ന് മാത്രം. ആ സുശീലനായ ഓട്ടോ ഡ്രൈവര്‍ 200 രൂപ കൊടുത്തിട്ടേ മൊബൈല്‍ തിരിച്ചു തന്നുള്ളൂ. സ്വന്തം മൊബൈല്‍ ഞാന്‍ വീണ്ടും വില കൊടുത്ത് വാങ്ങി. പിന്നെ തമിഴന്മാരെ വിശ്വസിക്കാന്‍ കൊള്ളാത്തവരായി ചിത്രീകരിച്ചത് വേണ്ടായിരുന്നു . തമിഴനെന്ട്രു സൊല്ലെടാ , തലൈ നിമര്‍ന്തു നില്ലെടാ എന്ന കവിവാക്യം ഓര്‍മയില്ലേ? തല ഉയര്‍ത്തി നെഞ്ച് വിരിച്ചു നില്‍ക്കണമെങ്കില്‍ സത്യത്തിന്റെ ഉറപ്പു വേണം. പിന്നെ exceptions എല്ലായിടത്തും കാണും. മുംബൈയില്‍ ചെന്നാല്‍ മലയാളിയെ നമ്പുന്നവര്‍ ചുരുക്കം. എന്ന് വച്ചു സകല മലയാളികളും അങ്ങനെയാണോ?

  ReplyDelete
 42. കൊള്ളാം .. ഇനി എപ്പോഴും സാധനം കയ്യില്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുക

  ReplyDelete
 43. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സഹൃദയ സുഹൃത്തുക്കള്‍ക്കും നന്ദി.

  @Aanandi
  നല്ല വായനക്കും, ആസ്വാദനത്തിനും, അഭിപ്രായത്തിനും നന്ദി.

  തമിഴന്‍മാരെ ഇകഴ്ത്താന്‍ വേണ്ടി പറഞ്ഞതല്ല. ഒന്ന് കൂടി വായിച്ചാല്‍ അതിന്റെ യഥാര്‍ത്ഥ nuances വക തിരിച്ചെടുക്കാം. ആളുകളുടെ വംശം നോക്കി മുന്‍വിധികള്‍ വെച്ച് പുലര്‍ത്തുന്ന ഒരാളായി ഞാന്‍ എന്നെ തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. എന്നിട്ട് അവസാനം എന്റെ മുന്‍വിധികള്‍ കാപട്യമാണെന്നും, മനുഷ്യനെ അങ്ങിനെ മതവും ജാതിയും ദേശവും വംശവും നോക്കി കുറ്റം ആരോപിക്കുന്നത് തികഞ്ഞ വങ്കത്തമാണ് എന്നുമാണ് ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ചത്.

  ReplyDelete
 44. oru mobile poyaal oru post idaam alle ....hmmm...thirichu kittiyillaayirunnenkil ....!

  ReplyDelete
 45. പൊട്ടന്‍!!!!!!!!!!!!!!!!

  ReplyDelete
 46. a small incident.. but you have given a very intelligent dimension to it.. a thought provoking piece..

  ReplyDelete
 47. മൊബൈല്‍ തിരിച്ചു കിട്ടിയല്ലോ-എന്ത് വീട്ടില്‍ കാണാതായാലും ഞാന്‍ ഉറപ്പിക്കും-ഇത് കട്ടത് വേലക്കാരി തന്നെ.തിരിച്ച് കിട്ടുമ്പോള്‍ അവളെ പഴിചാരിയതില്‍ അല്പം മന:ക്ലേശം തോന്നും.

  ReplyDelete
 48. ആ തമിഴനും പാകിസ്ഥാനിയ്ക്കും മലയാളം വായിയ്ക്കാന്‍ അറിയില്ലാന്ന് ഉറപ്പാണല്ലോല്ലെ..?

  നന്നായിരിയ്ക്കുണൂ ട്ടൊ, അനുഭവങ്ങളല്ലേ നമ്മുടെ കണ്ണ് തുറപ്പിയ്ക്കാ..

  ReplyDelete
 49. എന്റെ ഓഫീസിലുള്ള മലയാളികൾ അറബികളെ ക്കുറിച്ച് കുറ്റം പറഞ്ഞ് കൊണ്ടിരിക്കും. ഞാൻ അതിനെ പല തവണ ക്രോസ് ചെയ്തീട്ടുമുണ്ട്. ഏതൊരാളെയും ഒരു മുൻ ധാരണയോടെ കാണാൻ പാടില്ല തന്നെ. തെറ്റ് ചെയ്യുന്നവർ എല്ലാ സമൂഹത്തിലുമുണ്ട്. നാട്ടിൽ നാം സ്വന്തം നാട്ടുകാരായ അണ്ണന്മാരോട് ഏത് രീതിയിലാണ് പെരുമാറുന്നത് എന്ന് ചിന്തിക്കാതെയാണ് അറബികളെ കുറിച്ച് കമന്റിടുന്നത്. ബംഗാളി ആയാലും ഏത് രാഷ്ട്രക്കാരനായാലും മനുഷ്യരിലടങ്ങിയ നല്ലതും ചീത്തയുമായ വശങ്ങളുണ്ടാവും. മുൻ ധാരണ ഒഴിവാക്കേണ്ടതാണെന്ന് അനുഭവത്തിലൂടെ പറഞ്ഞുതന്നെ സലാം സാഹിബിന് നന്ദി.

  ReplyDelete
 50. ഇത്തരം ചില മുന്‍ധാരണകള്‍ പലപ്പൊഴും നമ്മുടെ വിശ്വാസങ്ങളെ സ്വാധീനിക്കാറുണ്ട് എന്നത് വാസ്തവമാണ്.

  തിരിച്ചരിവുകള്‍ എല്ലായ്പ്പോഴും വൈകിയെത്തുന്നു.

  ReplyDelete
 51. 16000 രൂപയുടെ മൊബൈല്‍ ആണെങ്കിലും അത് നഷ്ടപ്പെട്ടപ്പോള്‍ നമുക്ക് 16 വയസ്സിന്റെ ബുദ്ധിയായിപ്പോയി!
  "സ്ഫോടനം നടന്നാലുടനെ പ്രതികള്‍ ആരെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ കുറ്റാന്വേഷകരെക്കാള്‍ സ്മാര്‍ട്ടല്ലേ ഞാന്‍" ഈ വാചകമാണ് സൂപ്പര്‍ ആയി എനിക്ക് തോന്നിയത്.
  (സ്വന്തം പോക്കറ്റില്‍നിന്നാണ് കാശുചിലവാക്കുന്നതെങ്കില്‍-വാച്ച്,മൊബൈല്‍,പേന എന്നിത്യാദി വഹകള്‍ ഉപയോഗിക്ക്മ്പോള്‍ താരതമ്യന വിലകുറഞ്ഞത് വാങ്ങിയാല്‍ ഇനിഅഥവാ അത് നഷ്ടപ്പ്ടുമ്പോഴും 'പോനാല്‍ പോകട്ടും പോടാ' എന്ന മട്ടില്‍ പ്രതികരിക്കാന്‍ നമുക്കാവും)

  ReplyDelete