Thursday, February 24, 2011

പ്രണയിക്കുന്നവര്‍ക്കായ്‌


പൂര്‍ണ ചന്ദ്രന്റെ പൂമുഖം കാണ്‍കെ
ശിശിര സൂര്യന്‍റെ പ്രദോഷ കിരണമെന്‍
ജാലകപ്പടിയില്‍ തീര്‍ക്കും
സുവര്‍ണ്ണ വെളിച്ചം കണ്‍കെ,
എന്നോര്‍മ്മകള്‍ നിന്നിലേക്ക് ചിറകടിക്കുന്നു.
സുഗന്ധങ്ങള്‍, ദള മര്‍മ്മരങ്ങള്‍, എല്ലാം
എനിക്കായ്‌ നീ കാത്തു നില്‍ക്കും തീരത്തിലേക്കെന്നെ
വന്നു വീണ്ടും വിളിക്കുന്നു.

എങ്കിലും, ഈ വേളയില്‍ നീയെന്നെ
മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.
ഞാന്‍ ചവിട്ടും വഴികള്‍, വീഥികള്‍
ദീര്‍ഘവും, ഭ്രാന്തവുമെന്നു മടുത്തു നിനക്കെങ്കില്‍
എന്‍ വേരുകള്‍ പടര്‍ന്നൊരീ ഹൃദയതീരത്തിലെന്നെ
തനിച്ചാക്കി, വിട പറയുവാന്‍ നിന്‍ മനം കൊതിക്കുകില്‍
ആ ദിവസമാ നിമിഷം നീ
നിന്‍ ചിറകു വിടത്തി പറന്നകന്നീടുക

അതല്ലാതെ,
ഓരോ ദിനവുമോരോ നിനവും
നീയെന്നില്‍ നിറയേണ്ട
മധുവാണെന്നു നിന്‍ മനസ്സ് മന്ത്രിയ്ക്കുകില്‍
ദിനമോരോന്നും ഒരു പൂ
നിന്നധരത്തിലെന്നെ തിരയുന്നുവെങ്കില്‍
പിന്നെയും ജ്വലിക്കുന്നുവെന്‍ പ്രണയം
നിനക്കായ്‌,
എന്നിലെയഗ്നി പിന്നെയണയുന്നില്ല
മറവിയായ്‌ മൃതമാവുന്നില്ല
നിന്‍ പ്രണയതുടിപ്പുകളിലാണെന്‍
പ്രണയത്തുടര്‍ച്ചയുടെ ജീവജലം
നിന്‍ ആയുസ്സഖിലവുമെന്‍ പ്രണയം
നിന്‍ കൈകളില്‍ കോര്‍ത്തിടു
മെന്‍ കൈകള്‍ വിടാതെ
****************************************************************

Note: *പാബ്ലോ നെരൂദയുടെ ചില വരികള്‍ വായിച്ചപ്പോള്‍ കുത്തിക്കുറിച്ചതാണ്.
*ഒരു പദാനുപദ വിവര്‍ത്തനമല്ല.
* കവിതയെന്നു വിളിക്കുന്നുമില്ല.

51 comments:

 1. വളരെ നല്ല വരികള്‍. വിവര്‍ത്തനം ആണെങ്കിലും കവിത ആണെങ്കിലും ഉപയോഗിച്ച വാക്കുകള്‍ വളരെ അനുയോജ്യമായവ.

  ReplyDelete
 2. എങ്കിലും, ഈ വേളയില്‍ നീയെന്നെ
  മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.
  ഞാന്‍ ചവിട്ടും വഴികള്‍, വീഥികള്‍
  ദീര്‍ഘവും, ഭ്രാന്തവുമെന്നു മടുത്തു നിനക്കെങ്കില്‍
  എന്‍ വേരുകള്‍ പടര്‍ന്നൊരീ ഹൃദയതീരത്തിലെന്നെ
  തനിച്ചാക്കി, വിട പറയുവാന്‍ നീയൊരുങ്ങുന്നുവെങ്കില്‍
  ആ ദിവസമാ നിമിഷം നീ
  നിന്‍ ചിറകു വിടത്തി പറന്നു പോവുക


  ഈ വരികളെ ഞാൻ നന്നായി പ്രണയിക്കുന്നുണ്ട്.

  നന്നായിട്ടുണ്ട്.

  ReplyDelete
 3. (നെരൂദയുടെ കവിതയുടെ) മാറ്റൊലിക്കവിത എന്ന് വിളിക്കാം അല്ലെ ..
  കൊള്ളാം ..നന്നായിട്ടുണ്ട് ,,:)

  ReplyDelete
 4. “നിന്‍ പ്രണയതുടിപ്പുകളിലാണെന്‍
  പ്രണയത്തുടര്‍ച്ചയുടെ ജീവജലം“ . പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന അനശ്വരപ്രണയങ്ങൾക്ക് ജീവജലം ... സുന്ദരം. ശുദ്ധം, വിശുദ്ധം.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. വരികളിലെ പ്രണയം മനസ്സിലേരുന്നു.
  സുന്ദരം.

  ReplyDelete
 7. കവിതയുടെ ആശയം വളരെ നന്നായി...പോണാല്‍ പോകട്ടും പോടാ...മട്ട്....:)

  ReplyDelete
 8. 'എങ്കിലും, ഈ വേളയില്‍ നീയെന്നെ
  മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.'
  നല്ല ആശയം .
  വിട്ടുവീഴ്ച നല്ലതാണ് ...!
  അഭിനന്ദനങ്ങള്‍ ......

  ReplyDelete
 9. വരികൾ കൊള്ളാം ....ഇപ്പൊ പ്രണയത്തിനു വില തീരെ കുറവാ അല്ലെ ഒരാളെങ്കിലും ആത്മാർഥമായി പ്രണയിച്ചിരുന്നെങ്കിൽ നിന്നെ മറന്നിടാം നീ മെല്ലെ മെല്ലെ എന്നെ മറന്നേക്കുക എന്ന വരികൾ പിറവിയെടുക്കില്ലായിരുന്നു... പണ്ടൊക്കെ പറയുക നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല മരിക്കുവോളം നീ എന്റെ കൂടെ ഉണ്ടാകുമെന്നൊക്കെയാ..................തനിച്ചാക്കി, വിട പറയുവാന്‍ നിന്‍ മനം കൊതിക്കുകില്‍
  ആ ദിവസമാ നിമിഷം നീ
  നിന്‍ ചിറകു വിടത്തി പറന്നകന്നീടുക
  എത്ര നിസ്സാരമായി പറയുന്നു അല്ലെ ..കാലത്തിനൊപ്പം വികാരവും വിചാരവുമെല്ലാം മാറുന്നു.. നീയുണ്ടോ എങ്കിൽ ഞാനും ഉണ്ട്.. എന്ന മട്ടിലായി കാര്യങ്ങൾ നീയില്ലെങ്കിലും നിന്റെ ഓർമ്മയിൽ ഞാൻ എന്നുമുണ്ടാകും എന്ന വാക്കുകളൊക്കെ ഇന്നു എഴുത്തുകളിൽ പോലും കാണുന്നില്ല.. ഏതായാലും വരികൾ നന്നായിരിക്കുന്നു.. പ്രണയം ഒരിക്കലും മരിക്കുന്നില്ല...

  ReplyDelete
 10. ...നിനക്കായ് ജ്വലിയ്ക്കുന്ന പ്രണയം..

  പ്രണയിയ്ക്കുന്നവര്‍ക്കുള്ള കവിത എന്നതിനേക്കാള് പ്രണയിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന കവിത എന്നു പറയുന്നതാവാം കൂടുതല്‍ ശരി.. :)

  പ്രണയ ഗീതം നന്നായിരിയ്ക്കുന്നൂ ട്ടൊ.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. പ്രണയം കേള്‍ക്കുന്നവര്‍ക്ക് മാത്രമായി പ്രണയത്തെ പറയുകയെന്ന എളുപ്പത്തെയാണ് കവിത സ്വീകരിച്ചിരിക്കുന്നത്. ഒരു പക്ഷെ, ഒട്ടും ഉപാധിയില്ലാത്ത പ്രണയത്തെയും...!!!

  മറ്റൊന്ന്, നിനക്കായി നിന്‍റെ താത്പര്യമെന്തോ അതിന്നായി ഞാനെന്നെ ഒരുക്കിയിരിക്കുന്നുവെന്ന വിശാലതയും കവിതയില്‍ പ്രകടമാണ്.

  രണ്ടായാലും, കവിത വ്യത്യസ്തമായ ഒരനുഭവമാകുന്നു.

  നന്ദി.. ഈ മൊഴി മാറ്റത്തിന്.

  ReplyDelete
 13. എങ്കിലും, ഈ വേളയില്‍ നീയെന്നെ
  മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.
  ഞാന്‍ ചവിട്ടും വഴികള്‍, വീഥികള്‍
  ദീര്‍ഘവും, ഭ്രാന്തവുമെന്നു മടുത്തു നിനക്കെങ്കില്‍
  എന്‍ വേരുകള്‍ പടര്‍ന്നൊരീ ഹൃദയതീരത്തിലെന്നെ
  തനിച്ചാക്കി, വിട പറയുവാന്‍ നിന്‍ മനം കൊതിക്കുകില്‍
  ആ ദിവസമാ നിമിഷം നീ
  നിന്‍ ചിറകു വിടത്തി പറന്നകന്നീടുക

  പ്രണയത്തിന്റെ ചില വികൃതികള്‍

  ReplyDelete
 14. കവിതാല്‍മകമായി ഞാന്‍ കരുതി വെച്ചത് നാമൂസ് കൊണ്ടു പോയി...എന്നാപ്പിന്നെ എനിക്ക് അറിയാവുന്ന ഭാഷയില്‍ പറയാം..

  if you are happy iam also happy ...if you are
  sad me too. പ്രണയം ഒക്കെ കൊള്ളാം.മനസ്സുണ്ടെങ്കില്‍
  മതി..ഇല്ലെങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും നമ്മുടെ വഴി നോക്കാം എന്ന് അല്ലെ..ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ?
  മാഷേ കവിത കലക്കി..ആശംസകള്‍...

  ReplyDelete
 15. ഞാനൊന്നും പറയാന്‍ ഇല്ല
  വായിച്ചു.ഇഷ്ടപ്പെട്ടു.
  തിരിച്ച് പോകുന്നു.

  ReplyDelete
 16. എന്റെ മനസ്സില്‍ കവിതയില്ല. പ്രണയമുണ്ട്. ഇത് വിവര്‍ത്തനമല്ലെങ്കിലും ഒരു ഇംഗ്ലിഷ് പ്രണയത്തിന്റെ കവിത പോലെയിരിക്കുന്നു. വായിച്ചിട്ട് “ ആഹാ നല്ല രസം” എന്ന് തോന്നിയില്ല സലാം.

  ReplyDelete
 17. കൊള്ളാം ,,അല്ലെ.

  : )

  ReplyDelete
 18. എങ്കിലും, ഈ വേളയില്‍ നീയെന്നെ
  "മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.
  ഞാന്‍ ചവിട്ടും വഴികള്‍, വീഥികള്‍
  ദീര്‍ഘവും, ഭ്രാന്തവുമെന്നു മടുത്തു നിനക്കെങ്കില്‍
  എന്‍ വേരുകള്‍ പടര്‍ന്നൊരീ ഹൃദയതീരത്തിലെന്നെ
  തനിച്ചാക്കി, വിട പറയുവാന്‍ നിന്‍ മനം കൊതിക്കുകില്‍
  ആ ദിവസമാ നിമിഷം നീ
  നിന്‍ ചിറകു വിടത്തി പറന്നകന്നീടുക"

  ഇങ്ങിനെയും പ്രണയം?.പ്രണയ സാഫല്യത്തിനായി
  തലതല്ലി ചാവാന്‍ തയാറാകുന്ന കുമിതാക്കളുടെ കാലം കഴിഞ്ഞുവോ?
  നീ എന്നെ കൈവിട്ടു അവനെ പ്രേമിക്കുന്നെന്കില്‍, ഞാന്‍ നിന്നെ കൈവിട്ടു നിന്റെ കൂട്ടുകാരിയെ പ്രേമിക്കാം, അല്ലെങ്കില്‍ വെരോരുത്തിയെ,നിനക്കെന്നെ ഇഷ്ടമില്ലാതാകുമ്പോള്‍,നീ മറ്റൊരുത്തനെ പ്രേമിചോളൂ,
  എന്ന നിലയില്‍ പ്രേമത്തിന് പോലും മധുരം നുണയാന്‍ നമുക്ക് കഴിയില്ലെന്നോ? ഇത് പ്രേമമാണോ?
  ഹൃദയ ബന്ധങ്ങളാണ് അനുരാഗം.അറിയാതെ അലിഞ്ഞു ചേരുന്ന വികാരം.പറിച്ചേറിയാനാവാത്ത വിധം,മായിച്ചു കളയാനാവാത്തവിധം ഹൃദയത്തില്‍
  എഴുതപ്പെടുന്ന ദിവ്യാനുരാഗം.അതിന്നു ദൈവീക
  സാന്നിദ്യമുണ്ട്.

  പാശ്ചാത്യരിലും,ചില പരിഷ്കൃത - ഈജിപ്റ്റ്‌- പോലുള്ള അറബു രാജ്യങ്ങളിലും,പ്രണയിച്ചു വിവാഹ മോതിരം കൈമാറിയാലും, അവള്‍ക്കു വെരോരുത്തനോട് താല്പര്യം തോന്നിയാല്‍, പഴയവന്റെ മോതിരം ഊരി വലിച്ചെറിഞ്ഞു പുതിയവനെ സ്വീകരിക്കും.അതിനു അവരെ പ്രേരിപ്പിക്കുന്ന ഘടകം പ്രായമോ, സൌന്ദര്യമോ അല്ല.
  പണം. പടുകിഴവന്മാരെപോലും പതിനാരുകാരികള്‍ പ്രേമിക്കാനും, വിവാഹം കഴിക്കാനും തുനിയുന്നു.

  നമ്മുടെ പടുകിഴവരായ മഹാ നടന്മാരുടെ കൂടെ കിടന്നാടാന്‍ പതിനാരുകാരികള്‍ കൊതിക്കുന്നതും,പണവും പ്രശസ്തിയും തന്നെ.

  എങ്കിലും പ്രേമം, അതിന്‍റെ മാധുര്യം, ഹൃദയം, ഹൃദയതോടളിഞ്ഞുള്ള, ദിവ്യമായ പ്രേമ ബന്ധത്തിന്‍റെ
  മാസ്മരീകമായ ആനന്ദത്തിന്റെ തെനോലിമ ഇന്നുമുണ്ട്.പ്രണയമില്ലാത്ത ലോകത്തിനു നിലനില്പ്പില്ലതന്നെ.

  കവിതാശയത്തോട് ഒട്ടും യോജിപ്പില്ല.

  എഴുത്തിന് ഭാവുകങ്ങള്‍,
  --- ഫാരിസ്‌.

  ReplyDelete
 19. നെരൂദയുടെ കവിതയുടെ ആശയം പകര്‍ത്തി എന്നേയുള്ളൂ. എന്നാല്‍ ഇതിന്റെ മധ്യത്തില്‍ വന്ന "എങ്കിലും, ഈ വേളയില്‍ നീയെന്നെ
  മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ."

  എന്ന വരികള്‍ ആണ് ഈ ഇതിന്റെ മൊത്തം കാമ്പ് എന്ന അനുമാനത്തില്‍ ചിലര്‍ പ്രതികരിച്ചു കാണുന്നു.
  എനിക്ക് തോന്നിയത് കവി ഇവിടെ പറയുന്ന കാര്യം അതല്ല എന്നാണ്. അതറിയാന്‍ അവസാന വരികള്‍ ആണ് നോക്കേണ്ടത്.
  "എന്നിലെയഗ്നി പിന്നെയണയുന്നില്ല
  മറവിയായ്‌ മൃതമാവുന്നില്ല
  നിന്‍ പ്രണയതുടിപ്പുകളിലാണെന്‍
  പ്രണയത്തുടര്‍ച്ചയുടെ ജീവജലം"
  എന്നാണു കവി പറയുന്നത്. അതാണ്‌ കവിയുടെ യഥാര്‍ത്ഥ വികാരം. ആ വേദനയില്‍ നിന്നുന്ന ഒരു താല്‍ക്കാലിക വിക്ഷോഭം മാത്രമാണ് ആദ്യത്തെ വരികള്‍ എന്നാണു എനിക്ക് തോന്നിയത്.

  ReplyDelete
 20. ഇനിയും വരട്ടെ നല്ല നല്ല വരികൾ , പ്രണയവും സ്വാതന്ത്ര്യവും ആഘോഷിയ്ക്കുന്ന വരികൾ....

  ReplyDelete
 21. എങ്കിലും, ഈ വേളയില്‍ നീയെന്നെ
  മെല്ലെ മെല്ലെ വിസ്മരിച്ചീടുകില്‍
  ഞാനും മറന്നിടാം നിന്നെ മെല്ലെ മെല്ലെ.... സലാമിനൊരു സലാം.കവിതകൊള്ളാം..ഒരു പദാനുപദ വിവര്‍ത്തനമല്ല എന്നതു കൊണ്ടു തന്നെ സ്വന്തം രീതിയിൽ താളത്തിലാക്കാമയിരുന്നൂ..പിന്നെയും ജ്വലിക്കുന്നുവെന്‍ പ്രണയം... എല്ലാവരിലും ഇതു നിറയട്ടേ....ഭാവുകങ്ങൾ

  ReplyDelete
 22. പ്രണയത്തോട് താത്പര്യമില്ലാത്തത് കൊണ്ട് ഇത്തരം കവിതകള്‍ ആസ്വദിക്കാന്‍ കഴിയാറില്ല...വായിച്ചു..നല്ല വരികള്‍...

  ReplyDelete
 23. കൊള്ളാം....നന്നായിട്ടുണ്ട്....

  ReplyDelete
 24. ഉമ്മു അമ്മാറിന്റെ കമന്റിനു താഴെ ഒരു ഒപ്പ്.

  ReplyDelete
 25. മഞ്ഞുതുള്ളിയോടൊരു ചോദ്യം..പ്രണയത്തോട് താല്‍പ്പര്യം വേണോ മഞ്ഞുതുള്ളി നല്ല
  പ്രണയ കവിതകള്‍ ആസ്വതിക്കാന്‍??പിന്നെ സ്വന്തം ബ്ലോഗില്‍
  കണ്ടല്ലോ ചില പ്രണയകാവ്യങ്ങള്‍...

  ReplyDelete
 26. അമ്പടാ..അപ്പോ സീരിയസ് ആക്കില്ലേ..
  എന്‍റെ പൊന്നു ലച്ചൂ വെറും പുട്ട് തിന്നാല്‍ ബോര്‍ അടിക്കില്ലേ അപ്പോ കുറച്ച് പീരയും കൂടി ചേര്‍ക്കാമെന്ന് വെച്ചതാ..അതാ‌ എന്‍റെ ബ്ലോഗില്‍ കണ്ടത്...പ്രണയം സത്യത്തില്‍ എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..ഒരു റിസര്‍ച്ച് തന്നെ നടത്താം..

  ReplyDelete
 27. നല്ല romantic മൂഡില്‍ ആണല്ലോ

  ReplyDelete
 28. പ്രണയിതാക്കളുടെ ആത്മസംയോഗമാണ്‌ സാക്ഷാല്‍ പ്രണയം. പ്രണയത്തിന്‌ ദിവ്യത കണ്ടെത്തുന്നതും അപ്പോഴത്രെ. കവിത സ്ഫഷ്ടമായി ഈ സത്യം വെളിപ്പെടുത്തിക്കഴിഞ്ഞു.
  ആദ്യത്തെ പദ്യഭാഗത്തില്‍ (stanza) കുമിതാവിന്റെ പ്രണയാത്മക വികാരം ബിംബകല്‍പ്പനകളുടെ(imagery) കൂട്ടുചേര്‍ത്ത്‌ വ്യക്തമായി കുറിച്ചു കാണുന്നു.
  നടുവിലെ പദ്യഭാഗത്തില്‍, 'നിന്റെ ധാരണയും ഹിതവും അതാണെങ്കില്‍ നീ നിന്റെ വഴി തേടിപ്പോകുക...' എന്ന്‌ മൗനമൊഴി നല്‍കുന്നത്‌ അതിന്റെ ആത്മവേദനയോടെ കേള്‍ക്കാം. വിവേചന ബുദ്ധി ഒട്ടും കൈ വിട്ടിട്ടില്ലാത്തവനാണ്‌ ഞാന്‍ എന്ന്‌ സമര്‍ത്ഥിക്കപ്പെടുക കൂടി ചെയ്യുന്നു, ഇവിടെ.

  നിന്റെ ആത്മാവിന്റെ മന്ത്രണത്തില്‍ എന്റെ നാമം നിമജ്ജനം ചെയ്തു കിടക്കുകയാണെങ്കില്‍, നമ്മിലെ പ്രേമത്തിന്‌ മരണമില്ലെന്നും, കൈകള്‍ തമ്മില്‍ കോര്‍ത്തുകെട്ടി ചുടല വരെ നമ്മുടെ ജൈത്രയാത്ര തുടരുകതന്നെ ചെയ്യും എന്നും, അന്ത്യമായി ദൃഢപ്രതിജ്ഞ നടത്തുകയുമാണ്‌ കവിതയുടെ അവസാന ഭാഗത്തില്‍.
  യഥാര്‍ത്ഥ പ്രേമത്തെക്കുറിച്ച്‌ അവഗാഹമില്ലാതെ, അനുരാഗ തല്‍പ്പരര്‍ പരസ്പരം ആത്മപരിശോധനക്കധീനരാവാതെ, കേവലം മൃഗതൃഷ്ണ തേടി അലയുകയും, ഒടുക്കം കയരിന്റെ തുമ്പില്‍ സ്വയം കഴുത്ത്‌ കുടുക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ കുമിതാക്കള്‍ക്ക്‌ കീറിയെടുത്ത്‌ നെഞ്ചോടു ചേര്‍ത്തു വെക്കാനൊരു ഏട്‌, ഇതാ ഇവിടെ....
  ഏതാണ്ട്‌ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌, Passionate Poetry of Pablo Neruda- The Essential Selected Poems വായിച്ചതോര്‍ക്കുന്നു. ഏതൊരു വിഷയത്തിന്റെയും ബാഹ്യതലങ്ങളെ ഉള്‍ക്കണ്ണാല്‍ തലോടിത്തലോടി മന്ദമായി ആന്തരീകതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌, തിരിനിറത്തി സത്ത തേടുന്ന കവിയാണ്‌ പാബ്ലോ. അതുകൊണ്ടുതന്നെയാണ്‌ ഈ കവി വിശ്വസാഹിത്യത്തില്‍ ഒരു മഹാരഥസ്ഥാനം കൈവരിക്കാനിടയായതും.
  ശ്രദ്ധാപൂര്‍വ്വം, ഭംഗി കളയാതെതന്നെ പാബ്ലോയെ സലാം നമുക്ക്‌ കാട്ടിത്തന്നു.
  സലാമിന്‌ സലാം!

  ReplyDelete
 29. ആവശ്യത്തിനു സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രണയം.

  അതത്ര പതിവുള്ളതല്ല.

  പ്രണയം മാംസനിബദ്ധതയ്ക്കപ്പുറത്തേയ്ക്ക് വളരുമ്പോൾ ആതു സാധ്യമായേക്കും.

  നെരൂദയെ ഇംഗ്ലീഷിൽ വായിക്കാൻ കഴിയാത്ത എന്നെപ്പോലെയുള്ളവർക്ക് ഇത്തരം പരിശ്രമങ്ങൾ സ്വാദിഷ്ടമായ വിരുന്നു തന്നെയാണ്. കവിതയെന്നു വിളിച്ചിട്ടില്ലെങ്കിലും കാവ്യാംശം വരികളിൽ അവിടവിടെ സ്പന്ദിക്കുന്നത് ദർശനീയമാണ്.

  നന്ദി.

  ReplyDelete
 30. പ്രണയത്തെക്കുറിച്ചു
  ആരും പ്രണയിച്ചു പോകുന്ന കവിത
  നെരൂദയെ സ്മരിക്കുന്നു

  ReplyDelete
 31. പരസ്പരം തിരിച്ചറിഞ്ഞുള്ള പ്രണയങ്ങളിലല്ലേ
  ജീവന്‍ തുടിക്കുന്നത്..പ്രണയം അതിന്റെ ഉന്നതങ്ങളിലേക്ക് പ്രയാണം നടത്തുന്നതും ആത്മാര്‍ത്ഥ്മായ ഉള്‍ത്തുടിപ്പുകളിലാണ്..
  പ്രണയിക്കുന്നവര്‍ക്കായുള്ള ഈ ഉപഹാരത്തെ സീകരിക്കുന്നു..കാമ്പുള്ള വരികള്‍ തന്നെ..

  ReplyDelete
 32. ഹോ, കവിതേം അതിനേക്കാള്‍ ഗഡാഗഡിയന്‍ കമന്റുകളും വായിച്ച് ആകെ അലുക്കുല്‍ക്കായ്.

  നന്നായിട്ടുണ്ട് ആശംസകള്‍
  പ്രണയവും സ്നെഹവും ,സ്വന്തമാക്കല്‍ മാത്രമല്ല വിട്ടു കൊടുക്കലും കൂടിയാണു.നിന്റെ സന്തോഷമാണു എന്റെ സന്തോഷം,അതിനു ഞാന്‍ എത്ര വേണേലും വേദനിക്കാം.
  ഒരുമിച്ച് നടക്കുന്നതിനിടെ ഒരാള്‍ക്ക് തിരിഞ്ഞ് നടക്കേണ്ടി വന്നാല്‍ അപരന്‍ അവിടെ തന്നെ നില്‍ക്കും,എങ്ങോട്ട് പോവാനാണു..?

  ReplyDelete
 33. 'പ്രണയം' എന്താണെന്ന് അറിയില്ല . അതിനാല്‍ വിശദമായ ഒരു അഭിപ്രായത്തിനു മുതിരുന്നില്ല.
  ആശംസകള്‍!!

  ReplyDelete
 34. കൊഴിഞ്ഞു പോയ പ്രണയത്തിന്റെ സുഖമുള്ള നൊമ്പരങ്ങള്‍ വര്‍ഷബിന്ദുക്കള്‍ പൊഴിഞ്ഞു കൊണ്ടിരികുന്നതോടപ്പം തന്നെ നിറം മങ്ങി കൊണ്ടിരികുമ്പോള്‍ ഒരു തൂവല്‍ ബ്രഷിനാല്‍ ആ ഓര്‍മകളുടെ നിറങ്ങള്‍ വീണ്ടെടുത്ത്‌ ആ സുഖമുള്ള നോവിന്റെ ആഴത്തിലേക്ക് ഒരിക്കല്‍ കൂടി യാത്രക്കയച്ചതിനു ഒരുപാട് നന്ദി.
  ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 35. കൊഴിഞ്ഞു പോയ പ്രണയത്തിന്റെ സുഖമുള്ള നൊമ്പരങ്ങള്‍ വര്‍ഷബിന്ദുക്കള്‍ പൊഴിഞ്ഞു കൊണ്ടിരികുന്നതോടപ്പം തന്നെ നിറം മങ്ങി കൊണ്ടിരികുമ്പോള്‍ ഒരു തൂവല്‍ ബ്രഷിനാല്‍ ആ ഓര്‍മകളുടെ നിറങ്ങള്‍ വീണ്ടെടുത്ത്‌ ആ സുഖമുള്ള നോവിന്റെ ആഴത്തിലേക്ക് ഒരിക്കല്‍ കൂടി യാത്രക്കയച്ചതിനു ഒരുപാട് നന്ദി.

  ഇനിയും പ്രതീക്ഷിക്കുന്നു.
  snowrain75

  ReplyDelete
 36. വെണ്മതി വെണ്മതിയേ നില്ല് ,നീ വാനുക്കാ മേഘത്തുക്കാ സൊല്ല്,
  വാനം താന്‍ ഉന്നുടയ ഇഷ്ടം എന്ട്രാല്‍ മേഘത്തുക്കില്ലൈ ഒരു നഷ്ടം !
  കവിതയിലെ സ്വാഭിമാനം ഭംഗിയായിട്ടുണ്ട് ..
  ജാതിയില്‍ താഴ്ന്നവനെന്നത് കൊണ്ട് പ്രണയം നിരസിച്ഛവള്‍ക്കും , പ്രണയത്തിനപ്പുറത്തെ ജീവിതം കണ്ടു ഭയന്നോടിയവനും ഒരു വിവാഹ സമ്മാനമായി ഞാനിതു നല്‍കുന്നു.ആശംസകള്‍ !

  ReplyDelete
 37. വരികള്‍ നല്ലത് വെത്യസ്തത എന്നും ഉള്ള ബ്ലോഗാണ് ഇത് പ്രണയം എല്ലാ ജീവജാലങ്ങളിലും ഉണ്ട്‌ .
  ഇല്ല എന്നത് വെറും പൊയ് വാക്കുകള്‍

  തണലിനോട് ഒരുകാര്യം..
  ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ വശമാണ് പ്രണയം‍. സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം.

  ReplyDelete
 38. നെരുദയെയും, അദ്ദേഹത്തിന്റെ നാടിനെയുംകുറിച്ച് ഒടുവില്‍ അഭിമാനം കൊണ്ടത്‌ 'ഫിനിക്സ്' രക്ഷാപേടകത്തില്കൂടി ഖനിത്തൊഴിലാളികളില്‍ അവസാനത്തെയാളും രക്ഷപ്പെട്ടപ്പോഴായിരുന്നു. താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍ നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നെരൂദ നടത്തിയ പ്രസിദ്ധമായ പ്രഭാഷണം (1971 ഡിസം: 13 ) ഒന്ന് കൂടി വായിച്ചു. സുദീര്‍ഘമായ ആ ഭാഷണത്തിലെ മനസ്സിലും, കടലാസ്സിലും കുറിച്ചിട്ട വരികള്‍ പങ്കുവെക്കുവാന്‍ ഇഷ്ടം തോന്നുന്നു:

  "കവി ഒരു കൊച്ചു ദൈവമല്ല. അങ്ങനെയല്ലതന്നെ. അയാളെ മറ്റു വേലയും, ജോലിയും ചെയ്യുന്നവരെക്കാള്‍ മുന്തിയ പരിഗണനയോടെ ദൈവ വിധി തെരഞെടുത്തതല്ല. നമ്മുടെ അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ്‌ ഏറ്റവും നല്ല കവിയെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്തുള്ള അപ്പക്കാരന്‍, താന്‍ ദൈവമെന്നു അയാള്‍ വിശ്വസിക്കുന്നില്ല. മാവ് കുഴച്ചു, അപ്പക്കൂടില്‍ വെച്ച്, സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ ചുട്ടെടുത്ത്, സഹവര്‍ത്തിത്വത്തിന്റെ ചുമതലയെന്ന നിലയില്‍ നമുക്ക് അന്നന്നത്തെ അപ്പം തന്ന് ഇയാള്‍ തന്റെ പ്രൌട്യവും, (അക്ഷരത്തെറ്റിനു ക്ഷമിക്കണം), നാട്യമില്ലാത്തതുമായ ക്രിയ നിര്‍വഹിക്കുന്നു. ഈ ലളിതമായ ബോധം നേടാന്‍ കവിക്കാകുമെങ്കില്‍ ഇതും വലിയൊരു പ്രവര്‍ത്തിയുടെ ഘടകമായി മാറും. ഒരു സമുദായത്തിന്റെ നിര്‍മ്മാണം, മനുഷ്യവംശത്തെ വലയം ചെയ്യുന്ന സാഹചര്യങ്ങളെ മാറ്റല്‍, മനുഷ്യ വംശത്തിന്റെ ഉല്പന്നങ്ങളായ അപ്പം, സത്യം, വീഞ്ഞ്, സ്വപ്‌നങ്ങള്‍ എന്നിവയെ കൈമാറ്റം ചെയ്യല്‍, ഇവയ്ക്കൊക്കെ രൂപം നല്‍കുന്ന ലളിതമോ, സങ്കീര്‍ണ്ണമോ ആയ ഘടനയില്‍ ഒരു ഘടകം. താന്‍ ഏറ്റെടുത്ത ഒരു കാര്യം, തന്റെ ഉദ്യമം, എല്ലാ ആളുകളുടെയും ദൈനം ദിന പ്രവൃത്തിയോടു തനിക്കുള്ള മമത, ഇതെല്ലാം ഓരോരുത്തരുടെ കൈയിലും എത്തിക്കാനുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത, ഈ സമരത്തില്‍ കവി പങ്കാളിയാവുകയാണെങ്കില്‍ , കവിക്ക്‌, വിയര്‍പ്പിലും, അപ്പത്തിലും വീഞ്ഞിലും മനുഷ്യരാശിയുടെ മുഴുവന്‍ സ്വപ്നത്തിലും പങ്കാളിയാവണം. കവി പങ്കാളിയാവും. സാധാരണക്കാരാവുക എന്ന ഒഴിവാക്കാന്‍ പറ്റാത്ത ഈ രീതിയിലൂടെ മാത്രമേ കവിതയ്ക്ക്, ഓരോ കാലഘട്ടത്തിലും അതില്‍ നിന്ന് കൂടെക്കൂടെ മുറിച്ചു കളഞ്ഞ (ഓരോ കാലഘട്ടത്തിലും നമ്മളെയും ചെത്തിക്കുറച്ചത് പോലെത്തന്നെ) ഗംഭീര വിശാലത തിരികെ നല്‍കാനാവൂ."

  "ചെങ്കുത്തായ ഭൂഘടനകൊണ്ട് മറ്റെല്ലാ നാടുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒരു നാട്ടില്‍ നിന്ന്. കവികളില്‍ ഏറ്റവും നിരാലംബനാണ് ഞാന്‍. എന്റെ കവിത നാടനാണ്. മര്‍ദ്ദിതവും മഴ പെയ്യുന്നതുമാണ്. എങ്കിലും ഞാന്‍ എപ്പോഴും മനുഷ്യനില്‍ വിശ്വാസമര്‍പ്പിച്ചു. എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ഒരു പക്ഷെ, ഇതുകൊണ്ടാണ് ഞാന്‍ എന്റെ കവിതയും, കോടിയുമായി ഇത്രത്തോളം എത്തിയത്."

  ReplyDelete
 39. ഇനി ഒരു കമന്റിനു പ്രസക്തി ഉണ്ട് എന്ന് തോന്നുന്നില്ല. പ്രണയം എല്ലാവരെയും വാചാലരാക്കുന്നു. മുകള്‍ കമന്റുകള്‍ എല്ലാം അതാണ്‌ കാണിക്കുന്നത്.

  ReplyDelete
 40. വായിച്ചു... കവിതയില്‍ ഉള്ള അല്‍പജ്ഞാനം ഒരു അഭിപ്രായത്തില്‍ നിന്നും എന്നെ വിലക്കുന്നു...

  ReplyDelete
 41. നല്ല വരികള്‍ സലാം ഭായ്..

  ReplyDelete
 42. പ്രണയം തുളുമ്പുന്ന വാക്കുകള്‍.നന്നായിരിക്കുന്നു.

  ReplyDelete
 43. പ്രണയ സമ്പന്നമായ വരികള്‍...!
  നന്നായി ഇഷ്ട്ടായി.

  ReplyDelete
 44. ആശംസകള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
 45. പോക്കറ്റിന്റെ വലിപ്പം നോക്കിയുള്ള ഇന്നത്തെ പ്രണയത്തിന് ഇതുമായിട്ട് ബന്ധമൊന്നുമില്ല...
  ആശംസകൾ...

  ReplyDelete
 46. വരികളിൽ നിറയുന്ന പ്രണയം ;)
  ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റുകരനായ നെരുദ എന്ന തൂലിക നാമത്തിൽ അറിയപെടുന്ന കവി പച്ച മശികൊണ്ടാണ് കവിതകളെഴുതിയിരുന്നത്. അതിന് കാരണമായി പറഞ്ഞത്, പച്ച എന്നത് പ്രതീക്ഷയുടെ കളറാണെന്ന്.
  ആശംസകൾ

  ReplyDelete
 47. എന്റെ ഹ്രദയം ദാമാസ്കസിലെ
  വീഞ്ഞ് പോല്‍ നുരക്കുന്നു,
  കാരണം, ഞാന്‍
  പ്രണയത്തിന്റെ തീചൂളയിലാകുന്നു!
  ----------

  പ്രണയമെന്ന വികാരത്തെ അലക്ഷ്യമായാണെന്കിലുമ് ആശയോടെ കൈകാര്യം ചെയ്യുന്ന ഈ കവിതം കൊള്ളാം.. നന്നായിരിക്കുന്നു.

  ReplyDelete
 48. നിരുപാധികപ്രണയം.
  അത് തന്നെയാണ് പ്രണയത്തിന്റെ പൂർണ്ണവളർച്ച.
  ചപലതയുടെ ഹ്രസ്വദൂരങ്ങൾ പിന്നിട്ട പ്രണയത്തിന്റെ ഭാവസാക്ഷാത്ക്കാരം നെരൂദയിൽനിന്നല്ലെങ്കിൽ പിന്നെ ആരിൽനിന്ന്‌ കേൾക്കാൻ...

  ഈ മൊഴിമാറ്റത്തിന് നന്ദി.

  ReplyDelete