Saturday, March 5, 2011

ശാന്തി തേടുന്ന യുദ്ധങ്ങള്‍


പാരിലാകെ ശാന്തി പടര്‍ത്താനീ
യുദ്ധങ്ങളനിവാര്യമെന്നുരയുന്നു
ചില്ലുമേടയിലുയരങ്ങളിലിരുന്നീ
നാട് വാഴും തമ്പ്രാക്കള്‍ നിങ്ങള്‍

നേരോ, നിങ്ങളുരിയാടുമീ വചസ്സുകള്‍?
പറയട്ടെയിവര്‍ പതിത കോടികള്‍
ബോംബു വര്‍ഷത്തിന്‍ പുകച്ചുരുളില്‍
ജീവിതം ആവിയായ് പുകഞ്ഞവര്‍

പറയട്ടെ, മണ്ണില്‍ കട്ട പിടിച്ചു കിടക്കും
കടും ചോരയിലാര്‍ത്തിയോടെ
കണ്‍ പാര്‍ത്തിരിയ്ക്കുമീ കഴുകന്‍റെ കണ്ണുകള്‍.

പറയട്ടെയീ
അച്ഛന്‍ തന്‍റെ
മൃതനായ മകന്
ശവക്കച്ച ചാര്‍ത്തി ശിലയായിരിക്കുമ്പോള്‍.

പറയട്ടെയീ
പ്രണയിനിയവ
ന്‍റെ ചുടുചുംബനത്തില്‍
തുടുത്തയവളുടെ വിരല്‍തുമ്പില്‍ വിതുമ്പുമ്പോള്‍.

പറയട്ടെയവ
ന്‍റെ ജീവന്‍റെ ജീവനീ
പ്രിയ പത്നിയവളുടെ ബോധമുണരുമ്പോള്‍.

പറയട്ടെയവന്‍റെ ജനനിയവളുടെ
കണ്ണീരു തോര്‍ന്നെങ്കില്‍.

പറയട്ടെയീ അനാഥബാല്യങ്ങള്‍
തെരുവിലലയും സങ്കടങ്ങള്‍.
തകര്‍ന്നുടഞ്ഞ ശേഷിപ്പുകളില്‍‍
ജീവിതം തെണ്ടിയലയും ചോദ്യങ്ങള്‍.

44 comments:

 1. "പറയട്ടെയീ അച്ഛന്‍ തന്‍റെ മൃതമായ മകന്
  ശവപ്പുടവ ചാര്‍ത്തി ശിലയായിരിക്കുമ്പോള്‍.

  പറയട്ടെയീ പ്രണയിനിയവന്‍റെ ചുടുചുംബനത്തില്‍
  തുടുത്തയവളുടെ വിരല്‍തുമ്പില്‍ വിതുമ്പുമ്പോള്‍."

  വരികളിലെ തീഷ്ണത മനസ്സിനെ സ്പര്‍ശിച്ചു.

  ReplyDelete
 2. ഉത്തരം കിട്ടാതെ തിരിച്ചെത്തുന്ന ചോദ്യങ്ങൾ...

  ഹ്ര്‌ദയസ്പർശിയായ വരികൾ..
  വേദന വിങ്ങുന്ന ചിന്തകളുണർത്തുന്ന വരികൾ...

  ReplyDelete
 3. മൃതനായ മകന്‍ ആണ് ശരി
  പുടവ സന്ദര്‍ഭത്തിനു യോജിച്ച വാക്കല്ല ശവ ക്കച്ചയാണ് പറ്റിയത് ,,
  വിരല്‍തുമ്പില്‍ വിതുമ്പുമ്പോള്‍. ?
  മനസിലായില്ല
  ജനനിയാമമ്മ (ജനനി എന്നാല്‍ അമ്മ എന്നാണു അര്‍ഥം ,,വീണ്ടും എന്തിനാണ് അമ്മ ?)
  തിരുത്തലുകള്‍ ശ്രദ്ധിക്കുമല്ലോ ...ആശംസകള്‍ :)

  ReplyDelete
 4. അതി സുരക്ഷയുടെ ഉരുക്ക് മറയ്ക്കകത്ത് ആസ്വാദനത്തിന്റെ ചതുരംഗപ്പലകയില്‍ മാത്രം യുദ്ധം ചെയ്യുന്ന ദന്ത - പളുങ്കു ഗോപുരവാസികളായ വാഴുന്നോര്‍ക്ക് മാത്രമാണ് യുദ്ധവും സമാധാനവും ചേരും പടി ചേരുന്നവയാകുന്നതും, പരസ്പര പൂരകമാവുന്നതും! തകര്‍ന്നുടഞ്ഞ ശേഷിപ്പുകളില്‍ നിന്നുമുയരുന്ന ചോദ്യങ്ങളോട് പ്രതിവചിക്കുവാന്‍ ഇനിയൊരു അശോകന്‍ വരുമെന്ന വിശ്വാസം വിശ്വസനീയമല്ല തന്നെ. പടര്‍ക്കളത്തില്‍ പൊരുതി മരിച്ച ഭരണാധികാരിയെ ടിപ്പു സുല്ത്താന് ശേഷം വേറെയാരെയെങ്കിലും താങ്കള്‍ കേട്ടിട്ടുണ്ടോ, സലാം?

  സമകാലികവും, സാര്‍വകാലിക പ്രസക്തവുമായ വരികള്‍. കാലത്തിനു നേരെ കണ്ണുരുട്ടി, മുഷ്ടി ചുരുട്ടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

  ReplyDelete
 5. @ രമേശ് അരൂർ
  വിരൽതുമ്പുകൾ ചുണ്ടോട് ചേർത്ത് വിതുമ്പുമ്പോൾ എന്നാകാം രചയിതാവ് ഉദ്ദേശിച്ചത് എന്ന് എനിയ്ക്ക് തോന്നി.

  ReplyDelete
 6. ഈ ശ്രമം അഭിനന്ദനാര്‍ഹം.
  ചില എഡിറ്റിംഗ് ആവശ്യമുണ്ട്.

  ReplyDelete
 7. @ രമേശ്‌അരൂര്‍

  thank yoiu, രമേശ് ഭായ്. തിരുത്തിയിരിക്കുന്നു. ഈ എഴുത്ത് കൊണ്ടുള്ള ഒരു ഗുണം ഇതാണ് കവിതയ്ക്ക് കത്തി വെച്ചാണെങ്കിലും, കുറച്ചു മലയാളം പഠിക്കാം.
  വിരല്‍ തുമ്പിന്റെ കാര്യത്തില്‍ ഉസ്മാന്‍ സാഹിബ് പറഞ്ഞതാണ് ഞാന്‍ ഉദ്ദേശിച്ചത്. ചുള്ളിക്കു, കാട്ടാക്കട, കടമ്മനിട്ട ഒക്കെ ഇങ്ങിനെ പ്രയോഗിച്ചു കണ്ടപോലെ തോന്നുന്നു.

  ReplyDelete
 8. @Noushad Kuniyil
  വിശദമായ് കമെന്റ് നന്നായി. പുതിയ പ്രൊഫൈല്‍ ഫോട്ടോ അതിലേറെ നന്നായി.

  ReplyDelete
 9. അനുവാചക ഹൃദയത്തിലേക്ക് തറച്ചു കയറിയ
  ചിന്തകള്‍.വാക്യങ്ങളുടെ വ്യാപ്തിയെക്കാള്‍
  ആശയത്തിന്റെ ഗാംഭീര്യം കവിതയ്ക്ക് മഹത്വം
  ചാര്‍ത്തുന്നു സലാം.എന്‍റെ വീതം ഒരു അഭിനന്ദന
  ചാര്‍ത്ത് കൂടി....

  ReplyDelete
 10. നഷ്ടമേല്‍ക്കുന്നവര്‍ മാത്രമല്ലോ
  ചിന്തിക്കുന്നൂ ഈവിധം
  ജയിച്ചു പോകുന്നവര്‍
  എന്തുന്നു പിന്നെയും ആയുധം
  എങ്കിലും വേണമീ യുദ്ധമെന്ന്
  ചോല്ലുവോര്‍ വെറും തുച്ഛം
  തലപ്പത്തിരുന്നു തലതല്ലികീറാന്‍
  ഉത്തരവിടും യുദ്ധക്കൊതിയന്മാര്‍

  ReplyDelete
 11. എഴുപതുകളില്‍ ഒരു യുദ്ധം
  ലോകത്ത് എവിടെയെങ്ങിലു
  മുണ്ടായാല്‍ ലബനനില്‍ പോയി
  സുഖമായി താമസിക്കാമായിരുന്നു.
  ഓര്‍ക്കുക അറബ് ഇസ്രയേല്‍യുദ്ധ
  കാലത്തും ലബനന്‍ പരമ ശാന്ത
  മായിരുന്നു. ഇന്നവിടെ യുദ്ധത്തിന്റെ
  പറുദീസയാണു്. ആരാണണിതിനു
  കാരണക്കാര്‍? പഴയ ലീഗ് ഓഫ്
  നേഷന്‍സിന്റെ പാഴ് പ്രതിരൂപമായി
  ഒരു യുഎന്‍. അത് ഷോകേസ് മത്ര
  മാണു്. രാഷ്ട്രപ്രതിനിധികളെന്ന പാവ
  കളെ നിരത്തി വെച്ചിരിക്കുന്ന അന്താ
  രാഷ്ട്ര ഷോ കേസ്.

  ReplyDelete
 12. കേട്ട് പഴകിയ 'പ്രണയകവിത'കള്‍ക്കിടയില്‍ ഇത്തരം തിരിച്ചറിവുകള്‍ വേറിട്ട്‌ നില്‍ക്കുന്നു.
  ഇറാക്കില്‍ അധിനിവേശം നടത്താന്‍ ദൈവം എന്നോട് കല്‍പ്പിച്ചു എന്ന ലോകപോലീസിന്റെ വിടുവായത്തം നാം കേട്ടതാണ്.
  (വരികളിലെ 'കവിത്വ'ത്തിനെക്കാള്‍ എനിക്ക് ഇഷ്ടമായത് അതിലെ നിറഞ്ഞ സന്ദേശമാണ്
  വരികള്‍ ആയുധമാകട്ടെ
  ആശംസകള്‍

  ReplyDelete
 13. കുറെ ചോദ്യങ്ങള്‍, സന്ദേശങ്ങള്‍, ചിന്തകള്‍.
  മികച്ചതായി സലാം ഭായ്.
  അഭിനന്ദനങ്ങള്‍ .

  ReplyDelete
 14. ലാഭം കൊയ്യുന്നവര്‍ മറ്റുള്ളവരുടെ നഷ്ടങ്ങളെ ഓര്‍ക്കാറില്ലല്ലോ . സാധാരണക്കാരുടെ ജീവിതം എന്നും എവിടേയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തന്നെ .

  ReplyDelete
 15. ഉചിതമായി എല്ലാവരികളും ഭാവങ്ങളും ആശയവും എല്ലാം .
  മനുഷ്യനും അവന്റെ കണ്ണുനീരിനും വില നല്‍കാത്ത ഒരു തത്വശാസ്ത്രവും നമുക്ക് സ്വസ്ഥത നല്‍കില്ല !
  അനുമോദനങ്ങള്‍ ......

  ReplyDelete
 16. ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ജീവിക്കുന്ന കുറെ ജീവിതങ്ങള്‍....

  ReplyDelete
 17. യുദ്ധങ്ങളിലെ നേട്ടങ്ങളെല്ലാം അധികാരികള്‍ക്ക്..നഷ്ടങ്ങളൊക്കെ അടിയാളര്‍ക്കും..ശാസ്ത്രവിജയങ്ങളിലും ഏതാണ്ടിങ്ങിനെത്തന്നെയാണെന്നു തോന്നുന്നു..
  അടിയാളരുടെ ആ മുറവിളിതന്നെയാണ് തീവ്രമായ ഈ വരികളിലെ ചാരുത..

  ReplyDelete
 18. സമാധാനങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധങ്ങള്‍ ആണല്ലോ ലോക ചരിത്രത്തില്‍ എന്നും അശാന്തി വിതച്ചിട്ടുള്ളത്.
  കവിതകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകം തന്നെയാണ്.

  വരികള്‍ ഇഷ്ടപ്പെട്ടു.

  എല്ലാ എഡിറ്റിങ്ങും കഴിയാതെ ധൃതി കൂട്ടി പോസ്റ്റരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 19. നല്ലചിന്തകള്‍ക്ക്
  സല്യൂട്ട് സലാം.. നല്ലസലാം..

  ReplyDelete
 20. നേരോ, നിങ്ങളുരിയാടുമീ വചസ്സുകള്‍?
  പറയട്ടെയിവര്‍ പതിത കോടികള്‍
  ബോംബു വര്‍ഷത്തിന്‍ പുകച്ചുരുളില്‍
  ജീവിതം ആവിയായ് പുകഞ്ഞവര്‍

  ReplyDelete
 21. യുദ്ധങ്ങള്‍ ബാക്കിയാക്കുന്ന ദുരന്തങ്ങള്‍
  കരുത്തുറ്റ വരികളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
  അഭിനന്ദനങ്ങള്‍ .

  ReplyDelete
 22. പണ്ടുകാലം മുതൽ ഇന്ന് വരെ നമ്മെ വിട്ടു പോകാത്ത വിഷയം നാടു വാഴും തമ്പ്രാക്കൾക്ക് കൽ‌പ്പിച്ചാൽ മതിയല്ലോ ശാന്തിക്കുവേണ്ടി യുദ്ധ തന്ത്രങ്ങൾ മെനിഞ്ഞെടുത്ത് അശാന്തി പടർത്തി നേരിനെതിരെ നെറികേടു നൽകി ഉന്നതർ വിലസുന്നു... ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി പാവം മാതാപിതാക്കൾ, ഭാര്യമാർ, സഹോദരിമാർ, അനാഥത്വം പേറി നീറി ജീവിക്കുന്ന എല്ലാം നഷ്ട്ടപ്പെട്ട കുരുന്നുകൾ.. ഇവർക്കു മുന്നിൽ എല്ലാം വെറും ചോദ്യമായി അവശേഷിക്കുന്നു... നല്ല ഒരു സന്ദേശമുണ്ട് വരികളിൽ ചിന്തകളിൽ വേദനയുടെ പരിഭവങ്ങൾ. എന്നാലും ധൃതിപ്പെട്ട് പോസ്റ്റിയതു പോലെ. ഇത്തരം വിഷയങ്ങൾ... ഇനിയും ഭാവനയിൽ ഉയർന്നിടട്ടെ.. ആശംസകൾ..

  ReplyDelete
 23. യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നു ഞാന്‍. മനുഷ്യര്‍ തമ്മില്‍ യുദ്ധമില്ല, അയല്പക്കങ്ങള്‍ തമ്മില്‍ യുദ്ധമില്ല, ഗ്രാമങ്ങള്‍ തമ്മില്‍ യുദ്ധമില്ല, സംസ്ഥാനങ്ങള്‍ തമ്മില്‍ യുദ്ധമില്ല, രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമില്ല, എല്ലാരും സ്നേഹത്തോടെ വസിക്കുന്ന ഒരു ലോകം. മനുഷ്യരുടെ അന്തരംഗത്തിലാണ് യുദ്ധത്തിന്റെ ബീജാവാപം ആദ്യം നടക്കുന്നതെന്ന് തോന്നുന്നു. ഓ, എല്ലാ മനുഷ്യരും സ്നേഹവും സഹാനുഭൂതിയും കൊണ്ട് നിറഞ്ഞിരുന്നുവെങ്കില്‍, എല്ലാവരും പുഞ്ചിരിക്കുന്നവരായിരുന്നെങ്കില്‍, ക്രോധമകന്ന്, ശാന്തതയേറിയവരായി, വാളും കുന്തവുമൊക്കെ ഉരുക്കിപ്പണിത് കലപ്പയും തൂമ്പയുമൊക്കെ ആക്കിയിരുന്നെങ്കില്‍, ശാന്തിയാത്ര നയിക്കയും ഇരുള്‍ മറവില്‍ ബോംബുണ്ടാക്കയും ചെയ്യാത്തവര്‍, ഘനശാലികളായ പുരുഷന്മാരും സൌമ്യതയുള്ള സ്ത്രീകളും ആയിരുന്നെങ്കില്‍, എങ്കില്‍, എങ്കില്‍.....

  ReplyDelete
 24. @Ajith
  താങ്കളുടെ ഈ നല്ല കമ്മന്ടു കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ജോണ്‍ ലെനന്‍റെ ഈ പ്രശസ്ത യുദ്ധ വിരുദ്ധ ഗാനമാണ്.
  ഇത് കണ്ടു കേള്‍ക്കണമെങ്കില്‍ ഇവിടെ പോവാം.
  http://www.youtube.com/watch?v=2xB4dbdNSXY&feature=related

  Imagine there's no Heaven
  It's easy if you try
  No hell below us
  Above us only sky
  Imagine all the people
  Living for today

  Imagine there's no countries
  It isn't hard to do
  Nothing to kill or die for
  And no religion too
  Imagine all the people
  Living life in peace

  You may say that I'm a dreamer
  But I'm not the only one
  I hope someday you'll join us
  And the world will be as one

  Imagine no possessions
  I wonder if you can
  No need for greed or hunger
  A brotherhood of man
  Imagine all the people
  Sharing all the world

  You may say that I'm a dreamer
  But I'm not the only one
  I hope someday you'll join us
  And the world will live as one

  ReplyDelete
 25. അതെ പറയാതിരിക്കുന്നതെങ്ങിനെ നാം
  നമുക്കുമുണ്ടാകില്ലിത്പോല്‍ എന്നുള്ളതെന്ത് ഉറപ്പ്‌
  കവിതയിലെ വരികളില്‍ കവിയുടെ മനം അറിയുന്നു
  വേറിട്ട്‌ നില്‍ക്കുന്നു ഈ കവിത

  ReplyDelete
 26. എനിക്കാകം പക്ഷെ നിനക്ക് പറ്റില്ല..ഞാന്‍ ബോംബിട്ടാല്‍ അത് സമാധാനത്തിനും നീയിട്ടാല്‍ സഹജീവികളെ കൊന്നൊടുക്കുന്നതിനും ... ഞാന്‍ യുറേനിയം സൂക്ഷിച്ചാല്‍ അത് വാണിജ്യാവശ്യത്തിന് ...നീ അത് കയ്യില്‍ വെച്ചാല്‍ ലോകത്തിന്റെ മുഴുവന്‍ വിനാശത്തിന്.. യുദ്ധത്തിന്റെ നിര്‍വചനം നമുക്ക് തോന്നിയത് പോലെ... നമ്മുടെ താല്പര്യത്തിനനുസരിച്ച്....
  കാലിക പ്രസക്തമായ ഈ പ്രമേയം തന്നെ തെരഞ്ഞെടുത്തതിന് അഭിനന്ദിക്കാതെ വയ്യ. ...

  ReplyDelete
 27. പറയട്ടെയീ അനാഥബാല്യങ്ങള്‍ തെരുവിലലയും സങ്കടങ്ങള്‍. തകര്‍ന്നുടഞ്ഞ ശേഷിപ്പുകളില്‍‍ ജീവിതം തെണ്ടിയലയും ചോദ്യങ്ങൾ, കാലികം. പ്രസക്തം, നല്ല കവിത.. ഭാവുകങ്ങൾ......ചന്തു നായർ കാട്ടാക്കട

  ReplyDelete
 28. നല്ല ആശയം. അജിത്ത്ജിയുടെ അഭിപ്രായം തന്നെയാണു എനിക്കും. പക്ഷേ നടക്കുമോ അതൊക്കെ...
  എല്ലാ ആശംസകളും.

  ReplyDelete
 29. പരീക്ഷണങ്ങളില്ലാതെ ജീവിതമുണ്ടോ... ഇല്ല.. അതുപോലെതന്നെ യുദ്ദമില്ലാത്ത ഭൂമിയുമില്ല. അഭിനന്ദനമര്‍ഹിക്കുന്ന ചിന്തയും സന്ദേശങ്ങളും തന്നെ... സ്ംശയമില്ല.

  ReplyDelete
 30. യുദ്ധമില്ലാക്കാലം ഇനി ഉണ്ടാവുമോ ...സംശയമാണ്..
  ഓരോരോ രാജ്യങ്ങളില്‍ ആയി ഗള്‍ഫില്‍ അസ്വസ്ഥത പടരുന്നു..

  ഈ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അസ്വസ്തനാവുന്നത് നമ്മുടെ ആളുകള്‍ തന്നെ..

  നല്ല കവിത...അനുമോദനങ്ങള്‍

  ReplyDelete
 31. അനിവാര്യമായ ദുരന്തം എന്ന് ഉദ്ബോധിപ്പിക്കുന്നവർ മനപൂർവ്വം കാണാൻ മറക്കുന്ന കാഴ്ചകൾ. ഉത്തരം ആരു തരും.

  ReplyDelete
 32. ശാന്തിതേടിയുള്ള യുദ്ധമായാലും ഓരോന്നും അവസാനിക്കുന്നത് അന്തമായ അശാന്തിവിതച്ചുകൊണ്ടാണ്. ഇതിനിടയില്‍ ഉത്തരം കിട്ടാത്ത ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു ആശരണര്‍.

  കവിതയിലെ സന്ദേശത്തെ മാനിക്കുന്നു.

  ReplyDelete
 33. പാവപ്പെട്ടവർക്കെന്നും ഒരിടത്തും സ്ഥാനം കണ്ടതായി ചരിത്രത്തിലില്ല എന്നാണെന്റെ ഓർമ്മ. ചവിട്ടിയും മെതിച്ചും പാവപ്പെട്ടവരെ മൃതപ്രായരാക്കിയിരിക്കുന്നു. അതു കൊണ്ട് ആളെ അപായപ്പെടുത്താം അവന്റെ മുതൽ കവർന്നെടുക്കാം..പ്രതികരിക്കില്ല..ഒരിക്കലും.

  ReplyDelete
 34. പണ്ടത്തെ സിങ്കപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാന്‍ യു പറഞ്ഞത് ഓര്‍മ്മവരുന്നു.

  ചേരിചേരാരാഷ്ട്രങ്ങളുടെ ഒരു സമ്മേളനത്തില്‍ ഏതോ ഒരു നേതാവു പറഞ്ഞു "ആനകള്‍ തമ്മില്‍ പൊരുതുമ്പോള്‍ പുല്ലാണ് കഷ്ടപ്പെടുക". മറുപടിയായി ലീ പറഞ്ഞത് "ആനകള്‍ തമ്മില്‍ ഇണചേരുമ്പോളും പുല്ലാണ് കഷ്ടപ്പെടുക".

  ഇതൊക്കെ ഇങ്ങനെയേ നടക്കൂ സലാം ഭായ്. എല്ലാവര്‍ക്കും മരിക്കുവോളം ജീവിച്ചാല്‍ മതിയല്ലോ-അത്രയും ആശ്വാസം...

  ReplyDelete
 35. വാക്കുകളുടെ തീക്ഷണത പയറ്റിത്തെളിഞ്ഞ ഒരാളെന്ന് വ്യക്തം. ആശയവും പ്രസക്തമാണ്.
  തുടരട്ടെ, ഈ വേറിട്ടൊരു വഴി.

  ReplyDelete
 36. ശക്തമായ വരികള്‍...ആശംസകള്‍.

  ReplyDelete
 37. രോഷത്തെക്കാള്‍ ഉപരി വേദനയുണ്ട് ഈ കവിതയില്‍...ഇഷ്ടപ്പെട്ടു..

  ReplyDelete
 38. വായിച്ചു..ഇഷ്ടപ്പെട്ടു

  ReplyDelete
 39. ശാന്തിയുടെ പേരും പറഞ്ഞാണല്ലോ എല്ലാം......വരികൾ നന്നായിട്ടുണ്ട്.

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. പാരിലാകെ ശാന്തി പടര്‍ത്താനീ യുദ്ധങ്ങളനിവാര്യമെന്നുരയുന്നു ചില്ലുമേടയിലുയരങ്ങളിലിരുന്നീ നാട് വാഴും
  (ലോകം വാഴും എന്നായിരുന്നു അര്‍ത്ഥഗര്ഭം) തമ്പ്രാക്കള്‍ നിങ്ങള്‍
  നേരോ, നിങ്ങളുരിയാടുമീ വചസ്സുകള്‍ ?

  അതെ, സലാം ഭായ്‌. വര്‍ത്തമാന ലോകത്ത്
  അന്യായങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ
  ചൂണ്ടുവിരലുകള്‍ ഉയര്‍ത്തുക എന്നതാണ് ഏറ്റവും വലിയ നേര്.

  കവിതയുടെ ഉള്ളടക്കം ഏറെ ബോധിച്ചു.
  യുദ്ധങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറുന്നു,ഓരോ വരിയും.

  അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 42. viet ..fucking ..naam .. ഓര്‍മ്മയുണ്ടോ ഈ ആഹ്ലാദം? forest gump കാണുക.വിയട്നാമിന് മേല്‍ agent orange പ്രയോഗിച്ചതിനു ശേഷവും അതിന്റെ വിപ്ലവ വീര്യം കെടുത്താന്‍ കഴിഞ്ഞില്ല. യുദ്ധം അതിന്റെ കെടുതികളില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്‍ക്കുന്നത് ജപ്പാനില്‍ നമ്മള്‍ കണ്ടതാണ്. ജീവനുള്ളവ, മനുഷ്യനോ മൃഗമോ എന്ത് തന്നെയും ആയ്ക്കൊള്ളട്ടെ, ഉള്ളിടത്തോളം യുദ്ധം ഉണ്ടാകും.വിപ്ലവങ്ങള്‍ , വെട്ടിപ്പിടിക്കലുകള്‍ , സമാധാനത്തിനും , സ്നേഹത്തിനും വേണ്ടിയുള്ള കേഴലുകള്‍ ഇതൊന്നും ഒരിക്കലും അവസാനിക്കില്ല. നമുക്ക് പ്രാര്‍ഥിക്കാം, കവിതകളും,ലേഖനങ്ങളും എഴുതാം..സലാമിന് ആശംസകള്‍. നമതു കാലവും വാഴ്വും ഇങ്ങനെ ആകുമ്പോള്‍ ഒഴുക്കില്‍ പെട്ട് പോകാത്തതിന്

  ReplyDelete