Friday, April 1, 2011

ക്രിക്കെറ്റ്, ജോര്‍ജ് ഓര്‍വെല്‍ പിന്നെ വലിയേട്ടനും‌


ഇംഗ്ലീഷുകാര്‍ വര്‍ഷത്തോട് വര്‍ഷം നീണ്ടു നില്‍ക്കുന്ന അവരുടെ കൊടുംതണുപ്പില്‍ നിന്ന് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ വേണ്ടി കണ്ടെത്തിയ ഒരു "കളി"യാണല്ലോ ഈ ക്രിക്കെറ്റ്. കൂലിപ്പണിയെടുക്കുന്ന ജോലിക്കാര്‍ പോലും ഇതിലും വൈകി ഇറങ്ങി ഇതിലും നേരത്തെ കയറിപ്പോവും. പിന്നെ നമ്മള്‍ക്ക് ഇഷ്ടമില്ലെങ്കിലും അവര്‍ ഉച്ചക്ക് ഒരു long ബ്രേക്ക് എടുക്കുകയും ചെയ്യും. എന്നാല്‍ ക്രിക്കെറ്റ്‌ അങ്ങിനെയല്ല ഏകദിന മത്സരമാണെങ്കില്‍ തന്നെ ഒരു ചെറിയ ഇടവേള ഒഴിച്ച് ഉദയം മുതല്‍ അസ്തമയം വരെ ഗ്രൗണ്ടില്‍ തന്നെ, അല്ലെങ്കില്‍ തത്തുല്യ സമയം രാത്രിയായാലും. ടെസ്റ്റ്‌ കളിയാണെങ്കില്‍ പറയുകയും വേണ്ട. പായും തലയിണയും ഭക്ഷണവും എല്ലാം കൂടെ കൊണ്ടുവന്നാല്‍ ഇരുന്നു കിടന്നു കളി കണ്ടു അടുത്ത ആഴ്ച വീട്ടില്‍ പോവാം, ഒരു മത്സരം മാത്രം. പെപ്സിക്കും മറ്റു കുത്തകഭീമന്‍മാര്‍ക്കും അവരവരുടെ പരസ്യങ്ങള്‍ 24 മണിക്കൂറും ജനങ്ങളെ തീറ്റിക്കാന്‍ പറ്റിയ ഒരു ദൃശ്യമാധ്യമ "വിനോദ"മാണിത് എന്ന് വന്നപ്പോള്‍ അത് ഉപഭൂഖണ്ഡത്തിലെ ഏറ്റവു വലിയ കായിക വിനോദമായി വളരുകയായിരുന്നു. ഇന്ന് സ്കോര്‍ എത്രയായി എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ അറിയില്ല എന്ന് പറയുന്നതില്‍ പരം നാണക്കേടില്ല എന്നാണു വെയ്പ്പ്. ഒക്കെ വിടാം. ഒരു കേവല വിനോദം എന്ന് മാത്രം വരികില്‍ കുഴപ്പമില്ലായിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കളിക്കുമ്പോള്‍ ആവേശം കൊള്ളുക, അതും സ്വാഭാവികം. പക്ഷെ......

കുറെയേറെ പേര്‍ ഇതിനെ കേവലം ഒരു കായികവിനോദം എന്ന നിലയ്ക്ക് മാത്രമേ കാണുന്നുള്ളൂ എന്നത് നേരാവാം. എന്നാല്‍ നല്ലൊരു പങ്ക് ആരാധകരുടെ സ്ഥിതി അതാണോ? പ്രത്യേകിച്ച് ഇന്ത്യ-പാക്ക്‌ മത്സരം വരുമ്പോള്‍. മനസ്സുകളില്‍ ഒരു വ്യാജരണഭൂമി തീര്‍ത്ത്‌ അവിടെ ഒരു കൃത്രിമയുദ്ധരതിയും നിര്‍വൃതിയും അനുഭവിപ്പിക്കുന്ന രീതിശാസ്ത്രമാണ് ഈ ഉന്മാദത്തില്‍ പലപ്പോഴും ദൃശ്യമാവുന്നത്.

ഈ ആവേശത്തില്‍ പെടുന്നവര്‍ കൃത്രിമ രാജ്യസ്നേഹത്തിന്‍റെ താളം ചവിട്ടിത്തിമിര്‍ക്കുന്നത് കാണുമ്പോള്‍ എന്ത് കൊണ്ടോ ജോര്‍ജ് ഓര്‍വെലിന്‍റെ വിഖ്യാതമായ 1984 എന്ന കൃതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നെയും ഓര്‍മ്മ വരുന്നു. Oceania എന്ന സാങ്കല്‍പ്പിക നാമത്തിലുള്ള ഒരു രാജ്യവും അതിലെ ജനങ്ങളും അവരുടെ മനസ്സുകളെ പോലും തടവിലാക്കി അവിടം ഭരിക്കുന്ന ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരും അവരുടെ പാര്‍ട്ടിയും ഒക്കെയാണ് പശ്ചാത്തലം ഈ കൃതിയില്‍. Oceania എന്ന നാടും അവിടെ പറയുന്ന അവസ്ഥയും, ഇന്ന് പല നാട്ടിലും നില നില്‍ക്കുന്നതായാണ് കാണുന്നതാണ്. പേരിനു ജനാധിപത്യം എന്നൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും. കഥയില്‍ പറയുന്ന രാജ്യം അതിന്‍റെ അയല്‍ രാജ്യങ്ങളുമായി നിതാന്തയുദ്ധത്തിലാണ്. മണ്ണില്‍ യുദ്ധമില്ലാത്ത നേരത്തും മനസ്സുകളില്‍ യുദ്ധമാണ്. സര്‍ക്കാര്‍ ചാരകണ്ണുകള്‍ സ്വന്തം പ്രജകള്‍ക്കു മേല്‍ സദാ ജാഗരൂകമാണ്. ജനത എന്ത് ചിന്തിക്കണം എന്ത് ചിന്തിക്കരുത് എന്നതും സര്‍ക്കാര്‍ തന്നെ തീരുമാനിക്കും. സര്‍ക്കാര്‍ എന്ന് പറഞ്ഞാല്‍ പാര്‍ട്ടി. പാര്‍ട്ടി പ്രോപഗണ്ട പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ പ്രത്യേക വകുപ്പ് തന്നെയുണ്ട്. Big Brother എല്ലാം ഇപ്പോഴും വീക്ഷിക്കുന്നുണ്ട്. Big Brother എന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍, അഥവാ പാര്‍ട്ടി തന്നെ. ബ്ലോഗ്‌ എഴുത്ത് പോലും സര്‍ക്കാര്‍ നേരിട്ട് തന്നെ നിരീക്ഷിക്കുന്ന സംവിധാനം ഇന്ത്യയില്‍ പോലും വന്നുകൊണ്ടിരിക്കുന്നു എന്നത് വേണമെങ്കില്‍ ചേര്‍ത്തു വായിക്കാം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന്‍റെ അറസ്റ്റ്. മവോയിസ്റ്റുകളുമായുള്ള സര്‍ക്കാരിന്‍റെ സമാധാന ചര്‍ച്ചയില്‍ മാവോയിസ്റ്റുകളുടെ ഏക പ്രധിനിധി മാത്രമായിരുന്ന Cherukuri Rajkumar എന്ന Azad നെ സര്‍ക്കാര്‍ തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത്. ഇങ്ങിനെ ഉദാഹരണങ്ങള്‍ എത്ര.

Big Brother, doublethink, thoughtcrime,എന്നിങ്ങിനെ ഓര്‍വെല്‍ 1949ല്‍ രചിച്ച ഈ നോവലില്‍ അവതരിപ്പിച്ച സംജ്ഞകളെല്ലാം ഇന്നും പുതുപുത്തനായി നിലകൊള്ളുന്നത് കൊണ്ടാണ് ഈ കൃതി ഇന്നലെ മാത്രം എഴുതിയ പോലെ ഇന്നും നമുക്ക് തോന്നുന്നത്. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത യുദ്ധങ്ങളെ ഒരു ഉന്മാദരോഗമാക്കി പരിവര്‍ത്തിപ്പിച്ചു വളര്‍ത്തിയെടുക്കുന്ന സര്‍ക്കാരുകളും പാര്‍ട്ടികളും നാള്‍ക്കുനാള്‍ കൂടിവരുന്നു. സമാധാനത്തിലേക്കുള്ള ഏതു കാല്‍വെപ്പിനും തുരങ്കം വെയ്ക്കാന്‍ തിടുക്കം കൂട്ടുന്ന അവസരവാദ പാര്‍ട്ടികള്‍.
ഓര്‍വെല്‍ പറഞ്ഞതിലും അപ്പുറം കടന്ന് മതങ്ങളുടേയും മതമന്ദിരങ്ങളുടേയും പേരില്‍ വരെ നാടിനകത്തു തന്നെ നിരന്തരമായ ആഭ്യന്തരകലാപങ്ങള്‍ തന്നെ കൃത്രിമമായി സംഘടിപ്പിച്ച് സ്ഥിരമായി സംഘര്‍ഷാവസ്ഥ നില നിര്‍ത്തി വോട്ടുറപ്പാക്കലോളം കാര്യങ്ങള്‍ "പുരോഗമിച്ചിരിക്കുന്നു"

doublethink എന്ന് പറഞ്ഞാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് മനസ്സില്‍ അറിഞ്ഞു കൊണ്ടു തന്നെ അതിനു തീര്‍ത്തും വിരുദ്ധമായ കല്ലുവെച്ച നുണകള്‍ പൊതു വേദികളില്‍ പാര്‍ട്ടിക്കുവേണ്ടി സ്ഥാപിച്ചെടുക്കല്‍. ഇന്ത്യയില്‍, കേരളത്തില്‍ കഴിയുന്നവര്‍ക്ക് ഇതിനു ഉദാഹരണം ആവശ്യമേയില്ലല്ലോ. thoughtcrime എന്ന് പറഞ്ഞാല്‍, പാര്‍ട്ടി പറയുന്നതിനപ്പുറമുള്ള ഏതു ചിന്തയും ആ ഗണത്തില്‍ വരും. അത് കണ്ടെത്താനും നടപടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ വലിയേട്ടന് ഉണ്ട്.

ക്രിക്കെറ്റായാലും, അമ്പലവും പള്ളിയുമായാലും ഇതിന്‍റെ പേരിലുള്ള കോലാഹലങ്ങള്‍ക്ക് വേണ്ടി, അരിയെക്കാളും അന്നത്തെക്കാളും അതിന്‍റെ കുതിച്ചുയരുന്ന വിലയേക്കാളും ബേജാറ് കാണിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുന്ന‌തില്‍
വലിയേട്ടന്‍ വിജയിക്കുന്നു എന്ന് വരുന്നത് എത്ര മേല്‍ അസ്വസ്ഥജനകമാണ്.

A related read:

ദുരന്തങ്ങളെ വിസ്മൃതിയിലാഴ്ത്തുന്ന ക്രിക്കറ്റ് ജ്വരം

58 comments:

 1. കാലികമായ പോസ്റ്റ് ..പറഞ്ഞ കാര്യങ്ങള്‍ ചിന്തനീയം തന്നെ..പക്ഷെ ഒരു പോയിന്റിലും ഊന്നല്‍ നല്‍കാതെ പോയി എന്ന ഒരു കുറവുണ്ടായോ? ക്രിക്കറ്റ് ജ്വരം ,ജോര്‍ജു ഓര്‍വെലിന്റെ നോവല്‍ അവലോകനം ,രാഷ്ട്രീയക്കാരുടെയും .സര്‍ക്കാരുകളുടെയും ഏകാധിപത്യ പ്രവണതകള്‍ ,അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം ഇങ്ങനെ വിഷയങ്ങള്‍ സാമാന്യ വല്ക്കരിച്ചു പരത്തിക്കളഞ്ഞു !! ഏതെങ്കിലും ഒരു പോയിന്റില്‍ ഊന്നല്‍ നല്‍കിയാല്‍ വിഷയം സമഗ്രവും ശില്പ ഭംഗിയുള്ളതും യുക്തി സഹവും ആകും ..അഭിനന്ദനങ്ങള്‍ ..

  ReplyDelete
 2. രമേശേട്ടന്റെ കമന്റിനു താഴെ ഒരൊപ്പ്

  ReplyDelete
 3. ഇന്നത്തെ വിഷയം നല്ലപോസ്ട്
  ചിന്തിക്കാനുള്ള വക തരുന്നു .

  ReplyDelete
 4. അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കു മേല്‍ പുക മറ സൃഷ്ടിച്ച് ജനങ്ങളെ വിനോദങ്ങളുടെ ഒരു മൂഡസ്വര്‍ഗ്ഗത്തിലേക്കെത്തിക്കുന്നതില്‍
  ‘വലിയേട്ടന്‍’ വിജയിക്കുന്നു വളരെ ശരി തന്നെ.കാലിക പ്രസക്തമായ പോസ്റ്റ് .

  ReplyDelete
 5. വായിച്ചു കഴിഞ്ഞപ്പോള്‍ വിഷയം തിങ്ങിക്കൂടി കിടക്കുന്നത് പോലെ എനിക്കും അനുഭവപ്പെട്ടു സലാം ഭായി. കാലിക പ്രസക്തിയുള്ള പോസ്റ്റ്‌.

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. ശരിയാണ് രമേശ് അരൂർ പറഞ്ഞത്..1,ക്രിക്കറ്റ് ജ്വരം ,2,ജോര്‍ജു ഓര്‍വെലിന്റെ നോവല്‍ അവലോകനം,,3രാഷ്ട്രീയക്കാരുടെയും സര്‍ക്കാരുകളുടെയും ഏകാധിപത്യ പ്രവണതകള്‍. ഇങ്ങനെ മൂന്ന് ലേഖനങ്ങളാക്കാ‍മായിരുന്നു. പിന്നെ താങ്കളുടെ രചനാശൈലി എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടൂ. രചനക്ക് നല്ല ഒഴുക്കുണ്ട് ഭാവുകങ്ങൾ

  ReplyDelete
 8. നന്നായിരിക്കുന്നു...
  അഞ്ചു ലേഖനമായ് എഴുതാമായിരുന്നു..,അതിനുള്ള വിശാലതയുണ്ട് ഈ ലേഖനത്തിന്

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. വിഷയത്തോട് യോജിപ്പോ വിയോജിപ്പോ എന്നത് തല്‍ക്കാലം മാറ്റിവെക്കുന്നു.
  കാരണം നിങ്ങളെഴുതുന്നത് ഇഷ്ടപ്പെടുന്ന എനിക്ക് ഈ പോസ്റ്റ്‌ വായിച്ച് ആസ്വദിക്കണമെങ്കില്‍ ഒരു ക്രിക്കറ്റ് ഭ്രാന്തന്‍റെ വേഷം അഴിച്ചു വെച്ചേ പറ്റൂ.
  അതായത് ആ കാരണം കൊണ്ട് ഒരു സലാമിയന്‍ പോസ്റ്റ്‌ വായിക്കാതെ പോകരുത്. ടൈറ്റില്‍ വായിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ച വിത്യസ്തതകിട്ടിയതില്‍ സന്തോഷം. ഒരു സച്ചിന്‍ സെഞ്ചുറി പോലെ. :)

  ReplyDelete
 11. വിഷയ ബാഹുല്യം തിക്കിത്തിരക്കി എന്ന വിമര്‍ശനം ശരിയാണ്. പ്രത്യക്ഷത്തില്‍ ഇവ വിഘടിച്ചു നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും എല്ലാം പരസ്പരബന്ധിതമാണ്. അത് convincingly connect ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ ഒരു പാടു നീണ്ടു പോവും എന്ന പേടിയില്‍ വെട്ടിച്ചുരുക്കിയതാണ്.

  ReplyDelete
 12. വളരെ നല്ല പോസ്റ്റ്‌...ഇന്നത്തെ ചിന്താവിഷയം....വളരെ നന്നായി പറഞ്ഞു......

  ReplyDelete
 13. ക്രിക്കെറ്റ് എന്ന കളിയെക്കുറിച്ച് വളരെ നാളുകളായുള്ള ആക്ഷേപമാണ് , അത് മടിയന്മാരുടെ കളിയാണെന്നും ഇംഗ്ലണ്ട്കാര്‍ തണുപ്പകറ്റാന്‍ കണ്ടു പിടിച്ച 'ഫയര്‍ സൈഡ് ' ആണെന്നുമൊക്കെയുള്ള വാദങ്ങള്‍. വിദേശികളില്‍ നിന്നും നാം ഇന്ത്യക്കാര്‍ ഈ ഒരു കായിക വിനോദം മാത്രമല്ല മറ്റു പല വിനോദങ്ങളും കടം കൊണ്ടു. ഓരോ കളികള്‍ക്കും അതിന്റേതായ നിയമങ്ങളും സമയക്രമങ്ങളും ഉണ്ടായിരിക്കും. രണ്ടു പേര്‍ മാത്രം കളിക്കുന്ന ടെന്നീസ് മൂന്നും നാലും മണിക്കൂര്‍ സമയത്തേക്ക് നീണ്ടു പോകുന്നില്ലേ? അപ്പോള്‍ കേവലം ഒരു കളിയുടെ പേരില്‍ അവനവന്റെ വേലയും സമയവും മാറ്റി വെച്ചെങ്കില്‍ അത് അവരുടെ തന്നെ കുറ്റം .

  സലാം പറഞ്ഞ പല കാര്യങ്ങളോടും ഞാനും യോജിക്കുന്നു. പക്ഷെ, ഒരു കായിക വിനോദത്തെ അതിന്റെ ശരിയായ വ്യാപ്തിയില്‍ കാണേണ്ടത്തിനു പകരം അതിനെ വാതു വെയ്പില്‍ കൂടി പണമുണ്ടാക്കുന്നതിനുള്ള ഷോര്‍ട്ട് കട്ടായും ദേശീയതയുടെ സിമ്പല്‍ ഒക്കെയായും കാണുന്നത് നമ്മുടെ മാത്രം തെറ്റാണ് . ജനാധിപത്യം എന്ന ലോകത്തെ ഏറ്റവും ശ്രേഷ്ടമായ ഭരണസംവിധാനത്തെ സ്വജനപക്ഷപാതത്തിനും സ്വന്തം കീശ വീര്‍പ്പിക്കുന്നതിനുള്ള മാര്‍ഗമായും മാത്രം കാണുന്നത് പോലെ ....

  ReplyDelete
 14. തികച്ചും അവസരോചിതമായ പോസ്റ്റ്. ഈ കളിയുടെ പിറകെ എല്ലാം മറന്നു ദിവസങ്ങൾ കളയുന്ന എത്രയോ പേരാണു. പരീക്ഷകാലമായിട്ടു കൂടി കുട്ടികൾ മിനക്കെട്ടിരുന്നു കളി കാണുന്നുവെങ്കിൽ അതിന്റ്റെ സ്വാധീനം അവരിൽ ഭയങ്കരം തന്നെ. ‘ഇന്ദുലേഖ‘ യിൽ സൂരിനമ്പൂതിരിപ്പാടിന്റെ ‘കളിഭ്രാന്ത്’ പോലെ , അല്ലെങ്കിൽ അതിലും മാരകമായി പടരുന്ന ഒരു രോഗം. എന്താ ആവേശം. സ്പോർട്സ് എന്ന വിഭാഗത്തിൽ ഇത്ര ആവേശം പടർത്താൻ ഈ കളിക്കു കഴിഞ്ഞു. അതിലേറെ സമയം നഷ്ടപ്പെടുത്താനും. കുറച്ചു സമയം കൊണ്ട് അവസാനിപ്പിക്കുന്ന ഫുട്ബോളിനൊന്നും ഈ ഗ്ലാമർ കിട്ടുന്നുമില്ല. പണവും ഗ്ലാമറും കൊണ്ടു വരുന്ന കളി. കളികൾ രാജ്സ്നേഹം വർധിപ്പിക്കുന്നെങ്കിൽ നല്ലതു. പക്ഷെ , ഇതിന്റെ പിറകെ സമയം കളയുന്നതിനെ ന്യായീകരിക്കാൻ പറ്റുന്നില്ല.

  ReplyDelete
 15. ചെറുവാടി മാഷ് പറഞ്ഞതു പോലെ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നതിനാല്‍ ഒന്നും പറയാനും പറ്റുന്നില്ല

  ReplyDelete
 16. ഞാന്‍ ക്രിക്കറ്റ്‌ കാണാറില്ല. താല്പര്യവുമില്ല. ഒരു സമയം കൊല്ലി ആയാണ് എനിക്ക് തോന്നിയത്.

  അത്കൊണ്ട് ഈ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു. കളി എന്ന വികാരം വിട്ട് ദേശീയതയിലെക്കും മതവികാരത്തിലേക്കും കടക്കാറുണ്ട് എന്നത് ശരി തന്നെ. പക്ഷെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഈയിടെ നടന്ന പോലുള്ള സൌഹൃദശ്രമങ്ങള്‍ ക്രിക്കറ്റിലൂടെയാണെങ്കില്‍ അതും പ്രോത്സാഹിപ്പിക്കപ്പെടണം.

  ReplyDelete
 17. Samgathi sathyamanu. Pakshe kaliye kaliyayi kandal theeravunna probleme ullu. Cricket oru game aanu. Aa sense il edukkuka ellavarum. And enjoy it. ( njanum oru cricket branthi aane... Pakshe ee lekhanam enik ishtamayi:))

  ReplyDelete
 18. പക്ഷെ എല്ലാം നന്നായി എന്ന് തോന്നുന്നു .
  അഭിനന്ദനങ്ങള്‍ .........

  ReplyDelete
 19. ക്രിക്കറ്റ് ഒരു മതം അതില്‍ കുറെ ദൈവങ്ങള്‍. തോറ്റുകഴിഞ്ഞാല്‍ ദൈവങ്ങള്‍ പിശാചുക്കളായി രൂപാന്തരം പ്രാപിക്കും, അവരുടെ വീടുകള്‍ക്ക് കല്ലേറ് കിട്ടും, പോസ്റ്ററില്‍ കരി ഓയില്‍ തളിക്കും, എപ്പോഴും ജയിച്ചുകൊണ്ടേയിരിക്കണം പോലും. ക്രിക്കറ്റിനെയോ ടീമിനെയോ എന്തെങ്കിലും വിമര്‍ശിച്ച് പറയുന്നത് രാജ്യദ്രോഹസമമായ കുറ്റം അല്ലെങ്കില്‍ ബ്ലാസ്ഫെമി. ഈ ഉപഭൂഖണ്ഡത്തിന്റെ ഇപ്പോഴത്തെ കായികമനം ഇങ്ങിനെയാണ്.

  1984 ലെ ബിഗ് ബ്രദര്‍ മനസ്സില്‍ നിന്ന് പോയിട്ടില്ല. ആ നോവല്‍ വായിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഓര്‍മ്മ വന്നു.

  ReplyDelete
 20. അഭിനന്ദങ്ങള്‍..വളരെ നല്ല പോസ്റ്റ്.

  ReplyDelete
 21. തിയേറ്ററില്‍ എല്ലാവരും സിനിമ കാണുമ്പോള്‍ അതില്‍ സിനിമയെ കാണുന്നവര്‍ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരിക്കയുള്ളൂ.

  മറ്റേതൊരു കളിയേയും പോലെ ഒരു കളി മാത്രമായി കാണേണ്ട ക്രിക്കറ്റിനെ ഒരു വികാരമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍, ദേശീയതയുടെയും രാജ്യസ്നേഹതിന്റെയും പര്യായമായി അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വല്യേട്ടന്മാര്‍ ഒറ്റക്കെട്ടാണ്.

  തങ്ങളുടെ അരുതായ്മകള്‍ക്കെതിരെ,സ്ഥാപിത താല്പര്യങ്ങള്‍ക്കെതിരെ,സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന അനീതികള്‍ക്കെതിരെ നീളേണ്ട ചൂണ്ടു വിരലുകളെയാണ് വളരെ സമര്‍ത്ഥമായി ഇവര്‍ ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നത്.യുവതയുടെ അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാത്രമേ ഭരണകൂട-കുത്തക-സാമ്രാജ്യത്വ നയതാല്‍പര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോവാന്‍ സാധിക്കൂ. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിക്കറ്റിനെയും സിനിമയെയും പോലെ ഇതിനുപയോഗിക്കാന്‍ പറ്റുന്ന ഉപകരണങ്ങള്‍ വേറെയില്ല.മുഖ്യധാരാ മാധ്യമങ്ങളുടെയും ചാനലുകളുടെയും മൂടുതാങ്ങല്‍ കൂടിയാവുമ്പോള്‍ കളി പൂര്‍ണമാവുന്നു.

  അവിടെയാണ് വന്‍ ടൂ ത്രീ കരാറിനേക്കാള്‍ കാര്യക്ഷമമായി സച്ചിന്‍റെ റണ്‍ ശരാശരി ചര്‍ച്ച ചെയ്യപ്പെടുന്നത്.അവിടെയാണ് കാശ്മീരില്‍ സൈന്യത്താല്‍ മാനഭംഗതിനിരയായി കൊലചെയ്യപ്പെട്ട നിലോഫര്‍ ബീഗതെയും നാത്തൂനെയും മറന്നു ഐശ്വര്യ റായിയുടെ ഐറ്റം ഡാന്‍സ്‌ കടന്നുവരുന്നത്.
  അവിടെയാണ് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മൂക്കിലൂടെ ഭക്ഷണം കഴിച്ചു സമരം ചെയ്യുന്ന മണിപ്പൂരിലെ ഇറോം ശര്മിളയെ അറിയാത്ത യുവജനം ഇഷ്ടതാരത്തിന്റെ പുത്തന്‍പ്രണയബന്ധം മതിമറന്ന് ആഘോഷിക്കുന്നത്.അവിടെയാണ് വമ്പന്‍ പദ്ധതികള്‍ക്ക് വേണ്ടി കുടിയോഴിപ്പിക്കപ്പെട്ടു തെരുവില്‍ അലയുന്ന പതിനായിരങ്ങളെ കാണാതെ ഫോറിന്‍ കാറിന്‍റെ ഇന്റീരിയര്‍ ഡെക്കറേഷനെ കുറിച്ച് അവര്‍ വാചാലരാവുന്നത്.

  സലാം ഭായ്‌, ക്രിക്കറ്റ് ജ്വരത്തിനിടയില്‍ ഇത് പോലൊരു പോസ്റ്റ്‌ ഒരു അവിവേകം തന്നെയാണ്.താങ്കളുടെ ആര്‍ജവത്തിനു ഭാവുകങ്ങള്‍ നേരുന്നു.

  ReplyDelete
 22. @ബിന്‍ഷേഖ്
  ഞാന്‍ തിരക്കിട്ടെഴുതിയ എന്റെ പോസ്റ്റിനെ വെല്ലുന്ന, എന്നാല്‍ അതിന്റെ spirit എന്നെക്കാളേറെ ഉള്‍കൊണ്ട്, പോസ്റ്റിനേക്കാള്‍ മനോഹരമായി അത് സമര്‍ത്ഥിച്ച താങ്കളുടെ ഈ comment നു three cheers.

  ReplyDelete
 23. കളി ഒരു ആവേശം എന്നതിനപ്പുറം ഭ്രാന്തു ആവരുത്.

  ReplyDelete
 24. ഈ ക്രിക്കറ്റിനെക്കൊണ്ട് തോറ്റു. ആശുപത്രിയിൽ ഡോക്ടർമാർ രോഗികളെ ചികിത്സിക്കാതെ കളി കണ്ടുകൊണ്ടിരുന്നത് കേരളത്തിൽ മുമ്പൊരിക്കൽ വലിയ വാർത്തയായിരുന്നു. മാധ്യമങ്ങളും ഈ കളിക്ക് അമിതമായ പ്രാധാന്യമാണു കൊടുക്കുന്നത്.

  കാലികപ്രസക്തമായ നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ.

  ReplyDelete
 25. സലാം ഭായിയുടെ പോസ്റ്റും ബിന്‍ഖേഷിന്റെ കമെന്റും ചേര്‍ന്നപ്പോള്‍ വായന പൂര്‍ണ്ണമായി.

  തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചിന്തകളെ അട്ടിമറിക്കാന്‍ Bread and Circuses എന്ന സൂത്രം ആദ്യം ഉപയോഗപ്പെടുത്തിയത് റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരാണ് . ഓര്‍വെല്ലിനു ഏറെ മുമ്പേ, ഒന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന യുവെനാല്‍ (Juvenal) ആ സത്യം എഴുതിയിരുന്നു. റേഷനരിയും, വിനോദങ്ങളും, പകിട്ടും, സുരക്ഷാഭീഷണിയും കാട്ടി ഒതുക്കാന്‍ പറ്റാത്ത ജനതയുണ്ടോ! ഇനി അഥവാ കുറച്ചെണ്ണം ഉണ്ടെങ്കില്‍ അവര്‍ക്ക് ആവേശപൂര്‍വ്വം വിളിച്ചുകൂവാന്‍ കുറച്ചു മുദ്രാവാക്യങ്ങള്‍ ഇട്ടുകൊടുത്തേക്കണം.

  These are all time-tested strategies. They always worked.

  ReplyDelete
 26. മികച്ച എഴുത്തു തന്നെ സംശയമില്ല. എന്നാല്‍
  ലേഖനമെഴുതുമ്പോള്‍ വിവിധ വിഷയങ്ങളെ
  ബന്ധപ്പെടുത്തി പറയാനുള്ള ആശയത്തെ രൂപപ്പെടുത്തി ഉപസംഹാരത്തില്‍ അതു ഊന്നിപ്പറയണം. ഉപസംഹാരത്തില്‍ ഈ ഊന്നിപ്പറയുന്ന പ്രക്രിയ ഉണ്ടാകാത്തതാണു വിഷയങ്ങളെ സാമാന്യവത്ക്കരിച്ചുവെന്നതോന്ന
  ലുളവാക്കുന്നതു്.ഓര്‍വെല്‍ക്രാന്തദര്‍ശിയായ
  അപൂര്‍വ്വം എഴുത്തുകാരിലൊരാളാണെന്നു
  താങ്കളുടെ എഴുത്തിലൂടെ നമ്മുടെ നാടിനെ
  ഉദാഹരിച്ചു കാണിക്കാനാകും.
  പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ കേവല വിനോദ
  ത്തിനു ഭരണകൂടം തന്നെ നല്കുന്ന അനാവശ്യ
  പ്രാധാന്യത്തിന്റെ യുക്തിരാഹിത്യമാണു താങ്കള്‍
  ഉദ്ദേശിച്ചതെന്നാണു ഞാന്‍ അനുമാനിക്കുന്നതു്.

  ReplyDelete
 27. തൂക്കുപാവകൾ നാം....

  ജഗന്നാഥാ..... എന്തൊക്കെ കാണണം ഞങ്ങൾ.?

  ReplyDelete
 28. ക്രിക്ക് @ ക്രികറ്റ്. സമ്പന്നരായവർ ചൂടുകൊള്ളാനും സമയം കൊല്ലാനുമായി ഉപയോഗപെടുത്തിയ ഈ ഗൈം ലക്ഷകണക്കിനാളുകളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിരാകരിക്കുന്നു. രാഷ്ട്ര നയതന്ത്രപരമായ വിഷയങ്ങൾ വരെ ഇതിലേക്ക് വലിച്ചിഴക്കപെട്ടു.
  കാലിക പ്രസക്തമായ ലേഖനം.

  ReplyDelete
 29. കൊള്ളാം ... നല്ല പോസ്റ്റ്‌

  ReplyDelete
 30. lekhanathinundaayirunna cheria prasanam Binsheikhnteyum Kochu kocheechiyuteyum abhiprayangalode parihruthamaayi.
  post valare prasakthamaanu. abhinandanangal.

  ReplyDelete
 31. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഘോരയുദ്ധം നടക്കുമ്പോള്‍ പോലും നമുക്ക് ഇത്ര ടെന്‍ഷന്‍ ഉണ്ടാകില്ല.
  ക്രിക്കറ്റ് വെറുമൊരു കളിയല്ല, കോടികള്‍ കൊണ്ടുള്ള കളിയാണ്.
  ഇന്ത്യന്‍ മനസ്സുകളെ തളര്‍ത്തുന്ന, ശരീരത്തെ മയക്കുന്ന മയക്കു മരുന്നാണ്.
  രാജ്യസ്നേഹം തീറെഴുതി വാങ്ങിയ മാമാങ്കമാണ്.
  ക്രിക്കറ്റിനെ എതിര്‍ക്കുകയോ ന്യൂനപക്ഷ്ത്തിന്നെതിരായ നീതിനിഷേധതിനെ കുറിച്ച് സംസാരിച്ചാലോ തീവ്രവാദിയായി മുദ്രകുത്തപ്പെട്ടെക്കാം.
  ക്രിക്കറ്റ് കളിയുള്ള ദിവസം എവിടെക്കെന്കിലും വിരുന്നു പോകാന്‍ ഭയമാണ്.ആതിഥേയര്‍ നമ്മെ മനസാ ശപിക്കില്ലെന്നു ആരുകണ്ടു?
  അന്ന് ഗവര്‍മെന്റ് ഓഫീസില്‍ പോയിട്ട് ഒരു കാര്യവുമില്ല. ബസ്സുകൂലിയും സമയവും നഷ്ടം.
  HMV യുടെ ലോഗോ ഓര്‍മ്മിപ്പിക്കുമാര് ഭക്ഷണമോ 'ശ്വാസമോ' വേണ്ടാതെ ആബാലവൃദ്ധം ടീവിക്ക് മുന്നില്‍തന്നെ!
  'സൌമ്യമാര്‍' നമുക്ക് മുന്നില്‍ പിടഞ്ഞു മരിച്ചാലും നാവോ കൈയോ പൊങ്ങാത്ത നാം, കളിയുടെ നേരത്ത് കറണ്ട് പോയാല്‍ രോഷം കൊണ്ട് electricity office കത്തിച്ചു കളയും!

  (ഇപ്പോഴിതാ പൂനം എന്ന ഒരു മോഡല്‍ ഇന്ത്യ ജയിച്ചാല്‍ തുണി പരസ്യമായി തുണി ഉരിഞ്ഞുകാണിക്കും എന്ന് കേള്‍ക്കുന്നു. ചിയര്‍ ഗെളുകള്‍ ഇപ്പഴേ നമ്മെ പലതുംകാണിക്കുന്നുണ്ട്. ഇന്ത്യ ജയിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.
  കാരണം അത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുധമാണല്ലോ.രാജ്യസ്നേഹമാണല്ലോ. ആര് നന്നായി കളിക്കുന്നു എന്നത് പ്രസക്തമല്ലല്ലോ.

  എന്തിനു പൂനതിനെ കുറ്റം പറയണം? നമ്മളെല്ലാവരും ഇപ്പഴേ ഇവിടെ നഗ്നരാണ്)

  ReplyDelete
 32. സലാമിന്റെ പോസ്റ്റിനു പ്രചോദനമായ വികാരങ്ങൾ പങ്കിടുന്ന മനസ്സാണെന്റേത്. അതിനാൽ സംത്ര്‌പ്തമായിരുന്നു എന്റെ വായന.

  ഒന്നിലധികം അർത്ഥതലങ്ങൾ ഒരു പോസ്റ്റിലേക്ക് ചുരുക്കിക്കെട്ടി എന്ന അഭിപ്രായത്തിൽ കാമ്പുണ്ടായിരിക്കാം. പക്ഷെ ചിന്തയ്ക്ക് വഴിമരുന്നിടാൻ ഈ ചെറുകുറിപ്പ് തന്നെ പര്യാപ്തം.

  നന്ദി.

  ReplyDelete
 33. യാഥാർത്ഥ്യങ്ങൾക്ക് ഒരുവിലയുമില്ലാത്തിടത്ത് ജാഡകളും നാടകങ്ങളും അരങ്ങ് തകർക്കാനെ തരമുള്ളൂ. നാടകങ്ങൾ പലപ്പോഴും ദുരന്തനാടകങ്ങളാവുമ്പോഴും സംവിധായകരും നിർമാതാക്കളും പിന്നിലിരുന്ന് ചിരിക്കും. പേരിന് ജനാധിപത്യവും മതേതരത്വവും മതങ്ങളെപോലും മറയാക്കും....

  ReplyDelete
 34. @ചെറുവാടി
  ഈ വിശാല മനസ്കത തന്നെ നമുക്ക് വേണ്ടത്. സച്ചിന്‍ സെഞ്ച്വറി എന്ജോയ്‌ ചെയ്യുന്ന ഒരാള്‍ തന്നെ ഞാനും. ആ അര്‍ത്ഥത്തില്‍ എല്ലാ സ്പോര്‍ട്സും‌ പോലെ ഒരു സ്പോര്‍ട്സ് തന്നെ ക്രിക്കെറ്റും. അത് മതമാകുമ്പോള്‍ പ്രശ്നമാകുന്നു എന്ന് ചുരുക്കം. നന്ദി നല്ല വാക്കുകള്‍ക്ക്

  @ഹാഷിക്ക്
  ഹഷിക്ക് പറഞ്ഞ എല്ലാറ്റിനോടും ഞാന്‍ യോചിക്കുന്നു.
  "വിദേശികളില്‍ നിന്നും നാം ഇന്ത്യക്കാര്‍ ഈ ഒരു കായിക വിനോദം മാത്രമല്ല മറ്റു പല വിനോദങ്ങളും കടം കൊണ്ടു. ഓരോ കളികള്‍ക്കും അതിന്റേതായ നിയമങ്ങളും സമയക്രമങ്ങളും ഉണ്ടായിരിക്കും" എന്ന് താങ്കള്‍ പറഞ്ഞതിനോടും. തണുപ്പിനുള്ള കളി എന്ന് എല്ലാവരും പറയുന്ന കാര്യം വെറുതെ എഴുതി എന്നെ ഉള്ളൂ. അതുപോലെ സമയ പ്രശ്നവും. എന്നാല്‍ യഥാര്‍ത്ഥ issue അതല്ല. സത്യത്തില്‍ ഞാന്‍ ഒരു ക്രിക്കെറ്റ് വിരോധിയല്ല. ഇന്നത്തെ ഫൈനലിന്‍റെ അവസാന പത്തോവര്‍ കണ്ടു, ഇന്ത്യ ജയിക്കുന്നത് കണ്ടു enjoy ചെയ്ത ശേഷമാണ് ഇത് എഴുതുന്നത്. കുറെ കാലം ഈ കളി കളിക്കുകയും ചെയ്തിത്തുണ്ട്, ഒരിക്കല്‍ ഒരു india-pak കളി നേരിട്ട് ticket എടുത്തും കണ്ടിട്ടുണ്ട്.
  നമ്മെപോലുള്ള സാധാരണ സ്പോര്‍ട്സ്‌ പ്രേമിക്കള്‍പ്പുറം ചില കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. ഞാന്‍ എഴുതിയതിനെക്കാള്‍ ഭംഗിയായി ഈ കമന്റ്‌ കോളത്തില്‍ പലരും അത് എഴുതിക്കഴിഞ്ഞു.

  നല്ല വായനക്കും, കാര്യഗൌരവമുള്ള അഭിപ്രായപ്രകടനത്തിനും നന്ദി.

  ReplyDelete
 35. ക്രിക്കറ്റിനു പുറകില്‍ എന്തെങ്കിലുമൊക്കെ നടക്കട്ടെ....ആത്യന്തികമായി അത് നമുക്ക് സന്തോഷവും, എക്സൈറ്റ്മെന്റും നല്‍കുന്നുണ്ടോ എന്ന് നോക്കിയാ പോരെ...

  ReplyDelete
 36. സലാം പോസ്റ്റ്‌ നന്നായി .ഞാനും കളിയുടെ
  റിസള്‍ട്ട്‌ വന്നു കഴിഞ്ഞാണ് ഇപ്പോള്‍ പോസ്റ്റ്‌
  വായിച്ചത്.
  പോസ്റ്റ്‌ നീണ്ടു പോകാതെ ചുരുക്കി പറഞ്ഞത്
  കൊണ്ടു പലതും ചേര്‍ത്തു വായിക്കാന്‍ ഒത്തു
  എന്നതാണ് സത്യം .വിശദീകരിച്ചാല്‍ വളരെ മുന്നോട്ടു
  പോകേണ്ടത് ആണ് ഓരോന്നും എന്നത് ശരി തന്നെ ...
  ചുരുക്കി എങ്കിലും പോസ്റ്റ്‌ ചെയ്ത സമയം ഉത്തമം
  ആയി. ചൂട് ആറാതെ വായികാനും ചിന്തിക്കാനും.
  അവസരം കിട്ടി ..അഭിനന്ദനങ്ങള്‍ ..

  ReplyDelete
 37. പ്രസക്തമായ പോസ്റ്റ്. ആശംസകള്‍...

  ReplyDelete
 38. ചിന്തിക്കാന്‍ വക തരുന്ന പോസ്റ്റ്‌ ....

  ReplyDelete
 39. ശ്രദ്ധേയമായ ഈ പോസ്റ്റിനെ മനോഹരമായി അപനിര്‍മ്മിച്ചിരിക്കുന്നു, @ബിന്‍ഷേഖ്. താങ്കളുടെ കുറിപ്പിന്‍റെ തികവൊത്തൊരു അനുബന്ധം!

  കളികളുടെ പിന്നില്‍ സാമ്രാജ്യത്വ അജണ്ടയുടെ കാര്യമായ ചരട് വലികള്‍ ഉണ്ടെന്ന സത്യം അനാവരണം ചെയ്യപ്പെടണമെങ്കില്‍ മുഖ്യധാരാ മീഡിയ മുതലാളിത്ത ഉല്‍പന്നങ്ങളുടെ പരസ്യ റവന്യൂവില്‍ കൂടി നിലനിന്നു പോകുന്ന അവസ്ഥ ഇല്ലാതാവണം. അത് ഇല്ലാതാവുന്ന ലക്ഷണം ഇല്ലല്ലോ. ഇവിടെയാണ്‌ ബ്ലോഗ്‌ പോലെയുള്ള സമാന്തര പ്രതികരണ, പ്രതിരോധ മീഡിയത്തിന്റെ പ്രസക്തി കൂടുന്നതും, ബ്ലോഗ്‌ എഴുത്തുകാരന്‍റെ ഉത്തരവാദിത്തം വര്‍ധിക്കുന്നതും.

  ക്രിക്കറ്റ് കളിയുടെ ആവേശത്തിമര്‍പ്പില്‍ ആവശ്യങ്ങളും, അവകാശ ബോധവും മറക്കുന്ന ഒരു സമൂഹം ജനിക്കപ്പെടുകയോ, ജീവിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട് എന്ന ഒരു സത്യം ഭയപ്പെടുത്തുന്നതാണ്. സക്രിയമായൊരു തലമുറയെ സ്വപ്നം കാണുന്നവരെ മോഹഭംഗപ്പെടുത്തുന്നതാണ് ഈയൊരു അവസ്ഥയുടെ നിലനില്‍പ്പ്‌. കളിയുടെ ലഹരിയില്‍ അകപ്പെട്ടു പ്രതികരണ ശേഷി നഷ്ടം വന്നൊരു പൌരനെയാണല്ലോ 'വല്യേട്ടന്മാരും', ഗോഡ്ഫാദര്‍മാരും തേടുന്നത്. ഈ തേട്ടത്തിന്റെ വഴിയിലാണ് ഇത്തരം കളികള്‍ സംരക്ഷിക്കപ്പെടുന്നതും, പ്രചരിപ്പിക്കപ്പെടുന്നതും.

  കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ , പ്രത്യേകിച്ച് ഇടതുപക്ഷ ഭൂമികയുടെ വികാസത്തില്‍ നാടകങ്ങളും, കഥാ പ്രസംഗങ്ങളും പോലെയുള്ള പരിപാടികളുടെ സ്വാധീനം ഒരു ചരിത്രമാണ്. മനുഷ്യനെ ആഴത്തില്‍ സ്വാധീനിക്കുവാന്‍ സാധിച്ച ഇത്തരം മാധ്യമങ്ങള്‍ ഇന്ന് കുറ്റിയറ്റുപോയി. പകരം മിമിക്സ് പരേഡുകള്‍ ഉദയം ചെയ്തു. ആബേലച്ചന്റെ കലാഭവന്‍' പ്രസ്ഥാനം നാടക, കഥാ പ്രസംഗ മേഖലയിലെ ഇടതുപക്ഷത്തിന്റെ വ്യക്തമായ സ്വാധീനം തകര്‍ക്കുവാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് വിജു വി. നായര്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നിരീക്ഷിച്ചിരുന്നത് ഓര്‍ക്കുന്നു. കലാ ഭവന്‍റെ മിമിക്സ് പരേഡുകള്‍ ഇന്ന് കാണണമെങ്കില്‍ വിപ്ലവ പാര്‍ട്ടിയുടെ ചാനല്‍ ട്യൂണ്‍ ചെയ്യണം എന്ന വിരോധാഭാസം മറ്റൊരു കറുത്ത ഫലിതം!!!

  ഇ. പി. ശ്രീകുമാറിന്റെ മനോഹരമായൊരു കഥയാണ് 'വര്‍ത്തമാനം'. സാത്വികനായൊരു റിട്ടയേട് അധ്യാ‌പകന്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം വോട്ടു ചോദിച്ചു ചെല്ലുന്നിടത്തൊക്കെ ആളുകള്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ആര്‍ക്കും അദ്ധേഹത്തിന്റെ വികസന സ്വപ്നം കേള്‍ക്കുവാന്‍ സമയമില്ല. അദേഹത്തെ ആകെ ശ്രദ്ധിച്ചത് രണ്ടു കൂട്ടര്‍ മാത്രം; ചെവി കേള്‍ക്കാത്ത വൃദ്ധ ദമ്പതികളും, ബധിര- മൂക സ്ഥാപനത്തിലെ അന്തേവാസികളും! മാഷോടൊപ്പം വോട്ടു ചോദിക്കുവാന്‍ വന്ന പാര്‍ട്ടി പ്രവര്‍ത്തകരും എപ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, 'ഗെയ്മില്‍ ഏര്‍പ്പെടുകയോ, ചെയ്യുന്ന തിരക്കിലാണ്! അസ്വസ്ഥനായ മാഷ്‌ ഈയൊരു അവസ്ഥയെക്കുറിച്ച് പാര്‍ട്ടി നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ നേതാവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: "ജനങ്ങള്‍ വര്‍ത്തമാനം പറഞ്ഞു ജീവിച്ചോട്ടെ, മാഷേ. എല്ലാം മറന്ന് പറഞ്ഞുകൊണ്ടിരിക്കട്ടെ. പറഞ്ഞു പറഞ്ഞു തളരട്ടെ. പിന്നെ ചിന്തിക്കില്ലല്ലോ; ചോദ്യം ചെയ്യില്ലല്ലോ. അതിനല്ലേ ഈ മൊബൈല്‍ വിദ്യ എത്തിച്ചത് തന്നെ! , ഇതില്ലാതായാല്‍ അവര്‍ക്ക് ശ്രദ്ധിക്കാന്‍ പലതുമുണ്ടാകും. അവര്‍ വിമര്‍ശിക്കും, വിമതരാകും. തീവ്രവാദ പ്രവര്‍ത്തിയിലേക്ക് നീങ്ങും.."

  കളിയുടെ പിന്നിലെ രാഷ്ട്രീയവും, അരാഷ്ട്രീയതയും മനസ്സിലാക്കപ്പെടുന്നിടത്താണ് 'അവരുടെ' അജണ്ടകള്‍ പൊളിയപ്പെടുന്നത് .

  സലാമിന്റെ മറ്റൊരു കിടിലന്‍ പോസ്റ്റ്! 'സലാമികം'; സമകാലികം! നന്ദി സലാം മാഷ്‌.

  ReplyDelete
 40. ഒരു കായിക വിനോദത്തിന് ഇന്ത്യയില്‍ പുരോഗതിയും സാമ്പത്തിക നേട്ടവും കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാവരും ഈ കളി കാണണം എന്ന് ഇവിടെ ആരും നിര്‍ബന്ധം പിടിക്കുന്നില്ല. ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയില്‍ ഈ പോസ്റ്റിനെ അനുകൂലിച്ച് അഭിപ്രായമെഴുതാന്‍ ബുദ്ദുമുട്ടുണ്ട്... പ്രത്യേകിച്ച് ഇന്ത്യ ലോക ചാമ്പ്യന്മാരായ ഈ അവസരത്തില്‍. നല്ല വായന തന്നതിന് നന്ദി.. ആശംസകള്‍

  ReplyDelete
 41. Excellent observations..

  "വേള്‍ഡ് കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റില്‍ താത്പര്യമില്ലാത്ത ഏത് കൊഞ്ഞാണനും അല്പം താത്പര്യം വരും. അങ്ങനെ താത്പര്യം കൂടിയ ഒരു കൊഞ്ഞാണനാണ് ഞാനും.".. hi.hi..

  ReplyDelete
 42. സ്കോര്‍ ചോദിച്ചിട്ട് അറിയില്ല എന്ന് പറയുന്നത് ഒരു നാണക്കേടായിരുന്നു ..പണ്ടൊക്കെ...
  ഇപ്പൊ അങ്ങനെ ഉണ്ടോ എന്നൊരു സംശയം !

  ReplyDelete
 43. കളിയില്‍ കച്ചവടം കടന്നുവരുമ്പോള്‍ അത് കച്ചവടക്കാരുടെ 'കളി'

  ReplyDelete
 44. ഓര്‍വെല്ലിന്റെ നിരീക്ഷണങ്ങള്‍ ഏതു കാലത്തും പ്രസക്തിയുള്ളവ തന്നെ.

  പക്ഷെ ക്രിക്കറ്റ് ഇപ്പോള്‍ വാത് വെപ്പുകാര്‍ക്ക് പണമുണ്ടാക്കനുള്ള എളുപ്പവഴിയായി മാറിയിരിക്കുന്നോ?

  ReplyDelete
 45. @Noushad Kuniyil
  താങ്കളുടെത് ഒരു കമ്മന്റ് അല്ല ഒരു പോസ്റ്റ്‌ തന്നെയാണ്. നൌഷാദിന്റെതടക്കം ഇതില്‍ വന്ന മികച്ച വിലയിരുത്തലുകള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത് ഞാനൊക്കെ എഴുതുമ്പോള്‍ കൂടുതല്‍ കൃത്യത പാലിക്കുകയും കൂടുതല്‍ വായിക്കുകയും ചെയ്യണമെന്നാണ്. പോസ്റ്റിനേക്കാള്‍ informed ആയ കമന്റ്സ് ആണ് വരുന്നത്.
  നന്ദി. ഇത് പൂര്‍ണമാക്കുന്നതിന്.

  ക്രിക്കറ്റ് ലൈവ് റ്റെലെകാസ്റ്റില്‍ വന്നിരുന്ന മറക്കാത്ത ഒരു പെപ്സി പരസ്യം പറയാം: യെ ദില്‍ മാംഗെ മോര്‍.

  ReplyDelete
 46. @ഷബീര്‍ (തിരിച്ചിലാന്‍)
  താങ്കളുടെ വിയോചനക്കുറിപ്പിനു സ്വാഗതം. let's agree to disagree. ഒരു പെപ്സി ക്രിക്കെറ്റ് ad കൂടി ഓര്‍മ വരുന്നു:
  eat cricket, sleep cricket,
  drink pepsi.

  ReplyDelete
 47. കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ് .

  ജനാധിപത്യമായാലും സ്വേച്ഛാധിപത്യമായാലും അധികാരം മനസ്സുകളെ മതിഭ്രമത്തിലാക്കുന്ന ഒരുതരം ലഹരിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത് . രാഷ്ട്രീയക്കാര്‍ രാഷ്ട്രത്തെ പുരോഗതിയിലേക്കും നന്മയിലേക്കും നയിക്കുക വഴി രാഷ്ട്രത്തിന്റെ ഭാഗമായി കുടുംബവും നന്നാവുമെന്ന്‍ കാ‍ണാന്‍‌കഴിയാതെ , കുടുംബം നന്നാക്കി അത് രാഷ്ട്രത്തിന്റെ ഭാഗമായതുകൊണ്ട് തങ്ങള്‍ രാഷ്ട്രീയക്കാരാണെന്ന നാട്യവുമായി നടക്കുകയല്ലെ .
  പ്രതികരിക്കാന്‍ കഴിവില്ലാത്ത ജനതയുടെ ഭാഗമായ നമുക്ക് കേവലം കായികവിനോദങ്ങളെ വികാരമായിക്കൊണ്ട് നടന്ന് നിര്‍‌വൃതിയടയാം ....

  ReplyDelete
 48. വളരെ പ്രസക്തമായ കാര്യങ്ങള്‍.. ലോക കപ്പു കഴിഞ്ഞു, ഇപ്പൊ ഇതാ IPL തുടങ്ങാന്‍ പോകുന്നു.
  ഇതിനൊക്കെ കളയാന്‍ മാത്രം സമയം ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
  നല്ല ലേഖനം.

  ReplyDelete
 49. രാജ്യസ്നേഹത്തിന്റെ പേരിൽ വിറ്റഴിക്കപ്പെടുന്ന ഹാനികരമായ ഉല്പന്നങ്ങളുടെ നിലവാരത്തിലേക്ക് നാം താഴ്ന്നുപോവുംബോൾ അതിനെ വിമർശിക്കുന്നത് പോലും തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന പേടിയിൽ യതാർഥ രാജ്യസ്നേഹികൾ മൌനം പാലിക്കുന്നു.

  ReplyDelete
 50. പോസ്റ്റും കമെന്റുകളും ശ്രദ്ധേയം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 51. വളരെ നല്ല പോസ്റ്റ്‌...ഇന്നത്തെ ചിന്താവിഷയം....വളരെ നന്നായി പറഞ്ഞു......

  ReplyDelete
 52. മണ്ണില്‍ യുദ്ധമില്ലാത്ത നേരത്തും മനസ്സുകളില്‍ യുദ്ധമാണ്.
  വളരെ ശരിയാണ് ക്രിക്കറ്റിന്റെ ജ്വരത്തിൽ ഒരു കാലഘട്ടത്തിലെ യേറെകുറെ വലിയ ഒരു ജനവിഭാഗം ചടഞ്ഞിരിക്കുന്നു .ഇതൊരു ഭീകരമായ മുരടിപ്പിനെ വിളിച്ചറീയിക്കുകയും ചെയ്യുന്നു .
  നല്ല പോസ്റ്റ്

  ReplyDelete
 53. വളരെ നല്ല പോസ്റ്റ്‌ ... ഇവിടെ പറഞ്ഞത് പോലെ ഇത് ഒരു ഭ്രാന്തായി മാറരുത് ..

  ReplyDelete
 54. ഞാനാദ്യമായാണു ഇത് വഴി വരുന്നത്..
  ശ്രദ്ധേയമായ പോസ്റ്റ്, ചിന്തയനീയം.
  അഭിനന്ദനങ്ങൾ

  ReplyDelete
 55. ഇവിടെ വന്നു. വായിച്ചു. നന്നായി. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

  ReplyDelete