Wednesday, April 20, 2011

നിണമണിഞ്ഞ റോസാപൂക്കള്‍


20,700 അടി ഉയരത്തില്‍ പൂജ്യത്തിനു താഴെ 70 ഡിഗ്രി വരെ പോകുന്ന അതിശൈത്യത്തില്‍ അവര്‍ സര്‍വ്വായുധ സജ്ജരായി നിലയുറപ്പിച്ചിരിക്കുന്നു. അതിര്‍ത്തിരേഖക്കപ്പുറത്ത് അതെ ഉയരത്തില്‍, അതെ തണുപ്പില്‍, അത്ര തന്നെ തയ്യാറെടുപ്പില്‍ പതുങ്ങിയിരിക്കുന്ന അയല്‍ രാജ്യത്തിന്‍റെ സൈന്യവുമുണ്ട്, മുഖാമുഖം. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധമേഖലയായ കശ്മീരിലെ സിയാച്ചിന്‍ ഹിമശൈലശൃംഗത്തിലാണ് രംഗവേദി. മരവിക്കുന്ന തണുപ്പില്‍ പരസ്പരം കൊല്ലാന്‍ പതുങ്ങിയിരിക്കുന്നവര്‍. രാവും പകലും, മാസത്തോടു മാസം, വര്‍ഷത്തോട് വര്‍ഷവും.

രക്തം കട്ട പിടിച്ചു നിമിഷങ്ങള്‍ക്കകം മനുഷ്യന്‍ അസ്ഥികണക്കെ മരവിച്ചു
മൃതമാവുന്ന അതിശൈത്യത്തെ "അതിജീവിക്കാനായി" അഞ്ച് അടുക്കുകള്‍ ഉള്ള, കനം കൂടിയ വസ്ത്രങ്ങള്‍ ധരിച്ചു ഓക്സിജന്‍ മാസ്കില്‍ നിന്നു സദാ ശ്വസിച്ചു ജീവനെ വെല്ലുവിളിക്കുന്ന പ്രത്യേകചുറ്റുപാടുകളിലാണ് അവരുടെ ജീവിതം. അവരുടെ കണ്ണുകള്‍ അടയുന്നില്ല, തോക്കിന്‍റെ കാഞ്ചിയില്‍ നിന്നു അവരുടെ വിരലുകള്‍ വിരമിക്കുന്നില്ല ഒരിയ്ക്കലും. ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ യുദ്ധമേഖലയായ സിയാചിനില്‍ അസഹ്യമായ കാലാവസ്ഥ താങ്ങാനാവാതെ രണ്ടു ദിവസത്തില്‍ ഒരു സൈനികനെങ്കിലും മരിച്ചു വീഴുന്നു. 1984 നും 2004 നും ഇടയില്‍ മാത്രം ഇന്ത്യയുടെ 4000 സൈനികരാണ് ഇവിടെ ഇങ്ങിനെ മൃതിയടഞ്ഞത് എന്നാണു അനൗദ്യോഗിക കണക്കുകള്‍. സിയാചിന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കാട്ടുറോസാപ്പൂക്കള്‍ വിരിയുന്നിടം എന്നത്രെ. വിധിവൈപരീത്യമെന്നു പറയാം യുവസൈനികരുടെ മൃതപുഷ്പങ്ങള്‍ വിരിയുന്നിടമായി ഇരുരാജ്യത്തെയും ഭരണകൂടങ്ങള്‍ ഈ സ്ഥലത്തെ പരിവര്‍ത്തിപ്പിച്ചിരിക്കുന്നു .

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡ് നില കൊള്ളുന്നതും ഇവിടെ തന്നെ. 21000 അടി ഉയരത്തില്‍. പ്രത്യേക നിര്‍മിത ഹെലികോപ്റ്റര്‍ ഈ കാലാവസ്ഥയില്‍ അവിടെയിറക്കിയാലെ സൈനികര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാന്‍ പറ്റൂ. ജെല്‍ ടൂത്ത് പേസ്റ്റ് മരവിച്ചു കല്ലായിപ്പോവുന്ന ഈ തണുപ്പില്‍, ഒരാള്‍ സംസാരിച്ചാല്‍ ആ സംസാരം അവ്യക്തമായി പുറത്തു വരുന്ന, കോച്ചുന്ന കാലാവസ്ഥയുള്ള ഈ പ്രദേശത്ത് പട്ടാളക്കാരെ വിന്യസിപ്പിച്ചു നില നിര്‍ത്തുന്നതിനു ഇന്ത്യക്ക് ഒരു ദിവസം ചിലവാകുന്നത് 50 മില്യന്‍ രൂപ. ഒരു വര്‍ഷം എത്ര ബില്യന്‍ ആയിരിക്കുമെന്നു ഊഹിച്ചു നോക്കുക. ഒരു രൂപ വില വരുന്ന ഒരു റൊട്ടി സിയാച്ചിന് മുകളില്‍ സൈനികരുടെ അടുത്ത് എത്തിക്കുമ്പോഴെക്ക് അതിനു പതിനായിരം രൂപയുടെ ചിലവ് വരും എന്ന് പറയുന്നത് അവിശ്വസനീയമായി തോന്നാം. പക്ഷെ സത്യമാണ്.

77 ശതമാനം ജനങ്ങള്‍ 20 രൂപയില്‍ താഴെ വരുമാനക്കാരായുള്ള ഇന്ത്യ. (Former Rajya Sabha MP Arjun Kumar Sengupta report), (wikipedia) ബോളിവുഡിന്‍റെയും IPL ക്രിക്കറ്റിന്‍റെയും വര്‍ണരാജിയില്‍ പൂത്തുല്ലസിക്കുന്ന നാമമാത്ര ക്രീമിലേയര്‍ ഇന്ത്യയല്ല. ആഫ്രിക്കയിലെ ആകെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ആകെ കണക്കെടുത്താലും പട്ടിണിരേഖയ്ക്ക് താഴെനില്‍ക്കുന്നവരുടെ കാര്യത്തില്‍ പിന്നെയും മുന്നില്‍ തന്നെ നില്‍ക്കുന്ന നാട്.

പാക്കിസ്ഥാന്റെ കഥ പതിന്‍മടങ്ങ്‌ പരിതാപകരമെന്നു പറയേണ്ടതില്ല. തുടര്‍ച്ചയായി
സ്വേച്ഛാധിപതികളും പട്ടാള മേധാവികളും ഭരിച്ചു മുടിച്ച ആ നാടും ഇത്രയും തുക ചിലവിട്ടു തന്നെയാണ് സൈനികരെ ആകാശ സീമയോളമെത്തുന്ന ഈ ഉയരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ദരിദ്രനാരായണ കോടികളുടെ ഉന്നമനത്തിനുതകേണ്ട സമ്പത്ത് ഹിമാലയ സാനുക്കളില്‍‍ ആയിരക്കണക്കിന് സൈനികരെ തോക്കും ബോംബും പിടിച്ചു മുഖാമുഖം നോക്കി കൊല്ലത്തോട് കൊല്ലം മസില്‍ പിടിച്ചിരിക്കാനും freez ചെയ്തു കൊലയ്ക്കു കൊടുക്കാനും ചിലവാക്കുന്ന ഇന്ത്യ പാക്ക് ഭരണ കൂടങ്ങള്‍ ആരുടെ താത്പര്യത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്‌ എന്ന് വിവേകമതികളായ പൌരന്‍മാര്‍ എല്ലാ കാലത്തും സന്ദേഹം കൊണ്ടിട്ടുണ്ട്. അരിയില്ലെങ്കിലും അണുബോംബ് ഉണ്ടാക്കാന്‍ മത്സരിച്ചു വിജയിച്ചു നില്‍ക്കുന്ന മാതൃകാ അയല്‍ക്കാര്‍.

സിയാച്ചിന്‍ പ്രദേശം തന്ത്രപ്രാധാന്യമുള്ള ഒരിടമല്ലെന്ന് ഈ കാര്യങ്ങളില്‍ അറിവുള്ള ആളുകള്‍ തന്നെ വ്യക്തമാക്കുന്നു. സിയാചിന്‍റെ ഉയരങ്ങളിലുള്ള ഈ സൈനിക വിന്യാസം പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റം കൂടിയാണ്. മനുഷ്യ വാസയോഗ്യമല്ലാത്ത ഈ സ്ഥലത്ത് കഴിഞ്ഞു കൂടാന്‍‍ പല കൃത്രിമ മുറകളും രീതികളും അവലംബിക്കാതെ തരമില്ല. ഇതിന്‍റെ ഫലമായി ടണ്‍ കണക്കിന് വിഷരാസ മിശ്രിതങ്ങള്‍ ഈ മലനിരകളുടെ ഉപരിതലങ്ങളില്‍ ദിനേന ഒഴുക്കപ്പെടുന്നുണ്ട്. ഇത് മൂലം അവിടെ നിന്നു ഉത്ഭവിക്കുന്ന നദികളുടെ ഒഴുക്ക് തുടങ്ങുന്നത് തന്നെ ഈ രാസമാലിന്യങ്ങളുടെ അകമ്പടിയോടെയാവുന്നു. മനുഷ്യരുടെ മലിനകരങ്ങള്‍ കന്യാപര്‍വതശിഖരങ്ങള്‍ വരെ നീളുകയും അതേറ്റു വാങ്ങാന്‍ നദികള്‍ പോലും വിധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മരുഭൂമികള്‍ ഉണ്ടാവുന്നത്.

1984 വരെ സിയാച്ചിന്‍ പ്രദേശത്ത് ഇരു രാജ്യങ്ങള്‍ക്കും സൈനിക സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ചിരുന്നു. ഈ കാലത്താണ് ഓപറേഷന്‍ മേഘദൂത് എന്ന ഓമനപ്പേരിട്ട ഒരു നീക്കത്തിലൂടെ സിയാച്ചിന്‍ പര്‍വ്വതത്തിന്‍റെ സിംഹഭാഗവും ഇന്ത്യ നിയന്ത്രണത്തിലാക്കിയത്. ഇതോടെ കിട്ടുന്ന ഭാഗത്ത് പാകിസ്ഥാനും കയറി നിലയുറപ്പിച്ചു. വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്‍റെ എത്രയോ ആയിരം മടങ്ങ്‌ സൈനികര്‍ ഇവിടെ ഇരുഭാഗത്തും മനുഷ്യവാസയോഗ്യമല്ലാത്ത കാലവസ്ഥ താങ്ങാനാവാതെ മരിച്ചു വീഴുന്നു എന്നത് തന്നെ ഈ ഹിമാലയന്‍ മണ്ടത്തരത്തിലടങ്ങിയ യുക്തിരാഹിത്യത്തിനു അടിവരയിടു
ന്നു.

1980 നു ശേഷം സിയാചിന്‍ വിഷയത്തില്‍ ഇന്ത്യ-പാക് ചര്‍ച്ച പല തവണ നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാരുടെയും ഭരിക്കുന്നവരുടെയും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള അവസരവാദ അധരവ്യയത്തിനപ്പുറം അതൊന്നും വളര്‍ന്നിട്ടില്ല. ഈ ഏപ്രില്‍ 22 ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍ ഇസ്‌ലാമാബാദില്‍ ഇക്കാര്യം ഗൗരവമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞുപോയ എണ്ണമറ്റ നിഷ്ഫല ചര്‍ച്ചകള്‍പ്പുറം ഇത്തവണ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്നു പ്രതീക്ഷിക്കാമോ? പ്രതീക്ഷകളാണ് എല്ലാ നൈരാശ്യങ്ങളുടെയും മരണ വാഞ്ഛകള്‍ക്കപ്പുറവും നാളെയിലേക്കുണരാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഏക ഘടകം. ദേശരാഷ്ട്രങ്ങളുടെ മുന്നോട്ടു പോക്കിനുള്ള പ്രത്യാശയും ഇതുതന്നെയാവാതെ തരമില്ല.

48 comments:

 1. വളരെ വളരെ ശ്രദ്ധേയമായ ഒരു ലേഖനം....മാനുഷിക പരിഗണന വെച്ചു നോക്കുമ്പോ സംഗതി സത്യമാ....
  പക്ഷെ എന്തു ചെയ്യാം...ഇതിനു വേറൊരു പരിഹാരമില്ല....എത്ര പൈസ ചിലവായാലും രാജ്യസുരക്ഷ തന്നെയാണ് മുഖ്യം...
  ക്രോണിക്കിള്സിലെ ഏറ്റവും നല്ല പോസ്റ്റ്‌ ഇതാണെന്ന് ഞാന്‍ പറയും...

  ReplyDelete
 2. നല്ല അറിവു പകര്‍ന്നു തന്ന ഈ ലേഖനത്തിനു നന്ദി.

  ReplyDelete
 3. വളരെ വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..

  വളരെ നല്ല ഒരു പോസ്റ്റ്‌ എന്ന് പറയുമ്പോള്‍ തന്നെ ചില കാര്യങ്ങളില്‍ വിയോജിക്കാതെ വയ്യ മാഷെ.
  .
  രാജ്യ സുരക്ഷ അതിപ്രധാനം തന്നെയാണ്. പ്രതേകിച്ചും അതിര്‍ത്തിയില്‍ എന്നും നമ്മുടെ നാടിനെ എങ്ങനെ ഉപദ്രവിക്കാം എന്നും ആലോചിച്ചു തക്കം പാര്‍ത്ത് ഇരിക്കുന്നവര്‍ ഉള്ളപ്പോള്‍. അപ്പോള്‍ അതിലേക്കു വേണ്ടിവരുന്ന പണ ചിലവോ , മനുഷ്യ ജീവന്റെ വിലയോ ഒരു വിഷയമാകുന്നില്ല.

  "അരിയില്ലെങ്കിലും അണുബോംബ് ഉണ്ടാക്കാന്‍ മത്സരിച്ചു വിജയിച്ചു നില്‍ക്കുന്ന മാതൃകാ അയല്‍ക്കാര്‍" അത് കലക്കി..നല്ല പ്രയോഗം !

  ReplyDelete
 4. ഇത് കൌതുക കരമായ ഒരു വാര്‍ത്ത എന്നതില്‍ ഉപരി പരിഹാരം ക്ഷിപ്ര സാധ്യമല്ലാത്ത കാര്യമാണ് ...ഓരോ രാജ്യങ്ങളും പ്രതിരോധത്തിന് വേണ്ടി നീക്കി വയ്ക്കുന്ന തുക ആ രാജ്യത്തെ വികസന ,ഭക്ഷ്യ മേഖലകള്‍ക്ക് വേണ്ടി യുള്ളതിനേക്കാള്‍ പല ശതം ഇരട്ടിയാണ് !
  ഏതു നിമിഷവും ശത്രു വിന്റെ വെടിയുണ്ട അതിര്‍ത്തികള്‍ ഭേദിച്ച് വരും എന്നുള്ളപ്പോള്‍ നമ്മുടെ രാജ്യത്തിന്‌ എന്ത് ചെയ്യാന്‍ കഴിയും ..പണത്തെ കുറിച്ചുള്ള ചിന്ത തല്‍ക്കാലം വിസ്മരിക്കാം ..പക്ഷെ അവിടെ നമുക്ക് വേണ്ടി യുദ്ധാമില്ലാത്തപ്പോളും പ്രകൃതിയോടു പടവെട്ടി മരിച്ചു വീഴുന്ന രാജ്യ സ്നേഹികളായ പട്ടാളക്കാരെ നമുക്കെങ്ങനെ മറക്കാന്‍ കഴിയും ?

  ReplyDelete
 5. സാധാരണക്കാരന് എത്തിപ്പെടാന്‍ കഴിയാത്ത ഒരു ഹിമാലയന്‍ വിഷയം പഠനാര്‍ഹമാക്കിയത്തില്‍ അഭിനന്ദനങ്ങള്‍ ചിന്താര്‍ഹമായ ചില വെളിപ്പെടുത്തലുകള്‍ തന്നെ.പക്ഷെ രമേശ് അരൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.യുദ്ധം പലപ്പോഴും അനിവാര്യമായിത്തീരുന്നു.
  പിന്നെ യുദ്ധത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മറ്റൊരു വശം കൂടി ഒരു വിരോധാഭാസം പോലെ തെളിഞ്ഞു വരുന്നുണ്ട്.ഭൂമിയില്‍ മനുഷ്യര്‍ക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടുമിക്ക നേട്ടങ്ങള്‍ക്കും സഹായകമായ കണ്ടുപിടിത്തങ്ങള്‍ നടന്നതും,നടന്നുകൊണ്ടിരിക്കുന്നതും യുദ്ധസംബന്ധമായോ,അതിനനുബന്ധമായോ നടക്കുന്ന ഗവേഷണങ്ങളിലൂടെയല്ലേ?

  ReplyDelete
 6. പൂര്‍ണ്ണമായും മനസ്സിലാക്കാതെ ഇത്രയ്ക്ക് ഗൌരവകരമായ ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല..പോസ്റ്റ്‌ നന്നായിട്ടുണ്ട്...

  ReplyDelete
 7. വളരെ വളരെ ശ്രദ്ധേയമായ ലേഖനം

  ReplyDelete
 8. ശ്രദ്ധേയമായ ഒരു ലേഖനം..

  ReplyDelete
 9. സത്യത്തില്‍ സിയാച്ചിന്‍ തന്ത്രപ്രാധനമല്ലാത്ത സ്ഥലമാണ് എന്നത് ഈ പോസ്റ്റിലൂടെയാണ് അറിഞ്ഞത്.
  സിയാച്ചിനിലെ ഇന്ത്യന്‍ പട്ടാളക്കാരെ കുറിച്ച് ഇന്നലെയും ഞങ്ങള്‍ സംസാരിച്ചു എന്നത് ഈ പോസ്റ്റിനു മധുരം കൂട്ടുന്നു.
  ഇവിടെ ബഹറിനില്‍ ചൂടിലും പൊടിക്കാറ്റിലും കിടക്കുന്ന പട്ടാലകരെ പറ്റി സുഹുത്തുക്കല്‍ സംസാരിച്ചപ്പോള്‍ ആയിരുന്നു അത്.
  ഒരു ബജറ്റിലും പ്രതിരോധത്തിന്റെ വീതം കൂടുന്നു. പക്ഷെ വെടികൊണ്ടും കാലാവസ്ഥ കാരണവും മരിച്ചു വീഴുന്ന ഇവരുടെ കുടുംബത്തിന്റെ കണ്ണുനീര്‍ . കിട്ടാതെ പോകുന്ന സഹായങ്ങള്‍. അറിയാതെ പോകുന്ന അവരുടെ വേദനകള്‍. ക്രിക്കറ്റ് വിജയങ്ങളില്‍ ഇന്ത്യ മതിമറക്കുമ്പോള്‍ , കള്ളും പാര്‍ട്ടിയും പത്രാസും പൊടിപൊടിക്കുമ്പോള്‍ തണുത്തുറഞ്ഞ മണ്ണില്‍ രാജ്യത്തെ കാക്കുന്ന ഇവരെ നാം മറക്കുന്നു.
  വിത്യസ്തമായ ഇത്തരം വിഷയങ്ങളാണ് സലാം ഭായ് നിങ്ങളുടെ പോസ്റ്റുകള്‍ ഞാനേറെ ഇഷ്ടപ്പെടാന്‍ കാരണം . മികച്ച ഈ ലേഖനത്തിന് എന്‍റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 10. ലേഖനം വളരെ നന്നായി.
  രാജ്യ സുരക്ഷയെ പോലെ തന്നെയാണ്‌ പൗരന്റെ ആവശ്യങ്ങളും.അതൊന്നും ശ്രദ്ധിക്കാതെ ആയുധക്കച്ചവടക്കാരുടെ തുലാസിൽ തൂങ്ങുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.

  ReplyDelete
 11. വളരെയധികം ചിന്തയുണര്‍ത്തുന്ന ലേഖനം.ആധികാരികമായ വിവരണവും.നമ്മുടെ പട്ടാളക്കാര്‍ കൊടും ശൈത്യത്തില്‍ മരിച്ചു
  വീഴുന്നതിന്റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. പ്രതിരോധം രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശയമാണെന്ന വസ്തുത നില നില്‍ക്കെത്തന്നെ
  ഇത്രയും ക്രൂരമായി ജീവിതങ്ങളെ കൊല്ലാക്കോലക്കെറിഞ്ഞു കൊടുക്കുന്ന
  തരത്തില്‍ ദുര്‍ഘടം പിടിച്ച സ്ഥലങ്ങളിലെ പട്ടാള വിന്യാസം നിര്‍ത്തലാക്കേണ്ടതാണ്. വരും നാളുകളിലെ ചര്‍ച്ചകളില്‍ ഒരു സമാധാന ഉടമ്പെടി നിലവില്‍ വരട്ടെ എന്നു പ്രത്യാശിക്കുന്നു.

  ReplyDelete
 12. ശ്രദ്ധേയവും വിച്ഞാനപ്രദവുമായ ലേഖനം.
  പ്രകൃതിയോടു യുദ്ധം ചെയ്തും ജീവത്യാഗം ചെയ്തും രാജ്യം കാക്കുന്ന ജവാന്‍മാര്‍ക്ക് സല്യൂട്ട്.

  ReplyDelete
 13. തിക്തസത്യങ്ങൾ.

  സഹിക്കാൻ മാത്രം വിധിക്കപ്പെട്ടവർക്ക് മനസ്സിൽ കരയാൻ മാത്രമേ കഴിയൂ.

  രാഷ്ട്രീയവും രാഷ്ട്രാന്തരീയവും സാധാരണക്കാരന്റെ പള്ളയ്ക്കടിച്ചുകൊണ്ടേയിരിക്കുന്നു.

  ധാർമ്മികതയുടെ അകക്കാമ്പും മനുഷ്യസ്നേഹത്തിന്റെ അലിവുമുള്ള നേത്ര്‌ത്വങ്ങളുടെ ആവിർഭാവത്തിനായി പ്രാർത്ഥിക്കുകയൂം പ്രത്യാശിക്കുകയുമല്ലാതെ എന്തുവഴി?

  വിഷയത്തിന്റെ ഗൌരവത്തിനൊത്ത ഗാംഭീര്യമാർന്ന അവതരണം.

  ഈ പോസ്റ്റിനു നന്ദി.

  ReplyDelete
 14. ഞാനും വായിച്ചുട്ടോ..

  ReplyDelete
 15. ചൂടൊ തണുപ്പൊ പൊക്കമോ താഴ്ചയോ ഒന്നും ഒരു പ്രശ്നമേയല്ല. രാജ്യത്തിന്റെ സുരക്ഷക്കു തന്നെയാണ് മുൻ‌തൂക്കം. അതിൽ ഒരു വിട്ടു വീഴ്ചക്കും സ്ഥാനമില്ല. പ്രത്യേകിച്ച് രണ്ടു മൂന്നു യുദ്ധങ്ങൾ അയൽക്കാർ തമ്മിൽ നടന്നു കഴിഞ്ഞ സ്ഥിതിക്ക്.

  തണുപ്പിൽ മരവിച്ച് മരിച്ചു വീഴുന്ന ധീര ജവാന്മാർക്കും അവരുടെ കുടുംബത്തിനും അർഹമായ ബഹുമാനവും പരിഗണനയും തീർച്ചയായും നൽകിയേ തീരൂ...

  വളരെ വ്യത്യസ്തമായൊരു വിഷയം..
  ആശംസകൾ...

  ReplyDelete
 16. വ്യത്യസ്ഥമായ ഒരു വിഷയം അവതരപ്പിച്ചതിനു ആ‍ദ്യം അഭിനന്ദിക്കുന്നു.രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് നമുക്ക് മുഖ്യം.

  ReplyDelete
 17. നല്ലലേഖനം..
  വായിച്ചു ഇഷ്ടമായി..
  അഭിനന്ദനങ്ങള്‍.

  ReplyDelete
 18. ഈ അടുത്ത് വായിച്ചതില്‍ തികച്ചും വേറിട്ടതും ശ്രദ്ധേയമായതുമായ ലേഖനം..സലാമിന്റെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്ന്..... പക്ഷെ മുകളില്‍ പലരും പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും. ചുറ്റും അതിര് മാന്താന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കളായ അയല്‍വാസികള്‍ ഉള്ളപ്പോള്‍ പ്രതിരോധത്തില്‍ ശ്രദ്ധിക്കാതിരിക്കാന്‍ നമുക്കാവില്ല. നമ്മുടെ കാശ്മീര്‍ ഇല്ലാത്ത ഭൂപടം ബി ബി സി വെബ്‌ സൈറ്റിലും മറ്റും വന്നത് മറക്കാറായിട്ടില്ല.

  "77 ശതമാനം ജനങ്ങള്‍ 20 രൂപയില്‍ താഴെ വരുമാനക്കാരായുള്ള ഇന്ത്യ" .. വ്യക്തമായ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് എഴുതിയിരിക്കുന്നതെങ്കിലും ഈ കണക്ക് അമ്പരപ്പിച്ചു.. ഭരണ തലപ്പത്ത് കൂടുതല്‍ 'രാജാമാര്‍' വരട്ടെ...

  ReplyDelete
 19. അറിയാത്ത കാര്യങ്ങൾ തന്നെ പലതും.ഈ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു. രാജ്യസുരക്ഷയ്ക്കു വേണ്ടി പാടുപെടുന്ന , അവിടെ പൊലിയുന്ന ജീവിതങ്ങൾക്കു പനിനീർപ്പൂവുകൾ.

  ReplyDelete
 20. ഈ കഷ്ടപ്പാടുകള്‍ എല്ലാം സഹിച്ചു മരിച്ചു വീണ പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ശവപ്പെട്ടിയില്‍പ്പോലും അഴിമതിക്കണ്ണ്‍ മാത്രമുള്ള നമ്മുടെ ഭരണകര്‍ത്താക്കള്‍ ഉള്ളേടത്തോളം കാലം ഈ ചിന്തക്ക് പ്രസക്തിയില്ല. മാത്രവുമല്ല മതവികാരമാണ് പലപ്പോഴും രാജ്യസ്നേഹമെന്നു ദുര്‍വ്യാഖ്യാനം ചെയ്ത് രക്തചൊരിച്ചില്‍ ഉണ്ടാക്കുന്നത്.
  മാനുഷികമായ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതിനു മാത്രമായിരിക്കും ആത്യന്തിക വിജയം.

  വളരെ പ്രസക്തമായ ലേഖനം.

  ReplyDelete
 21. ഇപ്പോള്‍ എല്ലാ ചര്‍ച്ചകളിലും അതിന്റെ കാമ്പ്‌ ഉള്‍ക്കൊണ്ടു ചര്‍ച്ചകള്‍ സജീവമാകുന്നുണ്ടോ എന്ന സംശയമാണ് എനിക്കുള്ളത്. മനുഷ്യന്റെ വെറും സാധാരണമായ ചിന്തകളില്‍ വൈരാഗ്യത്തിന്റെ മുന്‍വിധി നിരത്തി ഒരു വാചകക്കസര്ത്ത് മാത്രമായി തീരുകയല്ലേ എന്ന സംശയം.
  ലേഖനം വളരെ ശ്രദ്ധേയമായി സലിം ഭായി.

  ReplyDelete
 22. വളരെ ഗൌരവസ്വഭാവമുള്ള ഒരു പോസ്റ്റ്. പക്ഷെ പോക്കുവഴികളൊന്നുമില്ല. ചിലപ്പോള്‍ ഭാവിയിലെന്തെങ്കിലും അയവുണ്ടാകുമായിരിക്കും. എന്റെ ഭാര്യാസഹോദരന്‍ ഈ പ്രദേശത്ത് ഡ്യൂട്ടി നോക്കിയിട്ടുണ്ട്.

  ReplyDelete
 23. മികച്ച പോസ്റ്റ്‌, കാലിക പ്രസക്തം.

  ReplyDelete
 24. "മത"വൈകാരികതയും ദേശീയതാവൈകാരികതയും ചരിത്രത്തിന്‍റെ തേര്‍ തെളിക്കുന്ന റോളില്‍ വരുമ്പോള്‍ മനുഷ്യനും സത്യവും നിണം വാര്‍ന്നു മരിയ്ക്കുന്നു തെരുവോരങ്ങളില്‍. സ്നേഹം അനാഥത്വം പേറി നിലവിളിക്കുന്നു.

  ReplyDelete
 25. ഈ പോസ്റ്റിന്റെ തലക്കെട്ട്‌ തന്നെ
  ഒരു സത്യം വിളിച്ചു പറയുന്നു ..
  പരിഹാരത്തിന് മേല്‍ പരിഹാരം തേടുന്ന
  പ്രതിരോധ വിഷയങ്ങള്‍ ...

  ഗൌരവമേറിയ ഈ വിഷയം പരിമിതികള്‍ക്കുള്ളില്‍
  നിന്നു പറയാന്‍ സലാം പരമാവധി ശ്രമിച്ചിരിക്കുന്നു ..
  ഇന്ന് ഇന്ത്യ വിജയകരമായി ഒരു വിക്ഷേപണം നടത്തിയപ്പോള്‍
  ഇന്നലെ പാകിസ്ഥാന്‍ ഒരു ഹ്രസ്വ ദൂര മിസൈല്‍
  വിജയകരമായി പരീക്ഷിച്ചു ..എവിടെ നമ്മള്‍ നിര്‍ത്തും
  ഈ അയല്‍ ‍ സ്നേഹം ?തുടരുക തന്നെ ..കുറെ ബലിയാടുകളെ
  സൃഷ്ടിച്ചു കൊണ്ടു ....വീണ്ടും ..

  ReplyDelete
 26. അതെ, പ്രതീക്ഷകളാണ് നാളെയിലേക്കുണരാന്‍
  മനുഷ്യനെ പ്രേരിപ്പിക്കുന്ന ഏക ഘടകം....
  ഇരുരാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍
  ഇസ്‌ലാമാബാദില്‍ നടത്താന്‍ പോകുന്ന ചര്‍ച്ച
  നിഷ്ഫലമാവില്ലെന്നു ഒരിക്കല്‍ കൂടി നമുക്ക്
  വെറുതെ പ്രതീക്ഷിക്കാം.... രാജ്യ
  സുരക്ഷ എന്ന ബോധം വേണ്ടുവോളമുണ്ടെങ്കിലും,
  അതിനു വേണ്ടി ജീവന്‍ കളഞ്ഞവരെയും, കളയാന്‍
  തയ്യാറായവരെയും പരിഗണിക്കാതിരിക്കുന്ന
  കാര്യത്തല്‍ ഇരു രാജ്യങ്ങളും ഒരുപോലെ തന്നെ.
  നന്ദി സലാമിക്ക .... ഇത്ര നല്ല ഒരു പോസ്റ്റിനു .....

  ReplyDelete
 27. ധീരമായ ചിന്തകള്‍. ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂരാന് ഒരു ഉന്മേഷം കിട്ടിയപോലെ തോന്നുന്നു. ജയ്‌ ഹിന്ദ്‌.

  ReplyDelete
 28. നല്ല ചിന്തകള്‍ .
  യുദ്ധവും സമാധാനവും നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് വേദികള്‍ മാറ്റി പ്രസംഗിക്കാനുള്ള വിഷയം മാത്രമായിരിക്കെ ,യുവസൈനികരുടെ മൃതപുഷ്പങ്ങള്‍ വിരിയുന്നിടത്തെ ഈ നേര്‍ക്കാഴ്ചകള്‍ ഉള്ളു പൊള്ളിക്കുന്നു .
  നല്ലൊരു പോസ്റ്റുതന്നെ !
  അഭിനന്ദനങ്ങള്‍ ........

  ReplyDelete
 29. ശ്രദ്ധേയമായ ഈടുറ്റ ലേഖനം ഗാന്ധിജിയുടെ
  വാക്കു് ചെവികൊണ്ടിരുന്നെങ്കില്‍ ഈ ചെലവ്
  ഉണ്ടാകുമായിരുന്നില്ല.

  ReplyDelete
 30. ചിന്തിക്കപ്പെടേണ്ട സത്യങ്ങള്‍

  ReplyDelete
 31. നാട്ടിലെത്തിയപ്പോള്‍ ഗൌരവം കൂടിയൊ..?നല്ല ലേഖനം. കഞ്ഞി കുടിക്കാന്‍ കാശില്ലെങ്കിലും തോക്ക് വാങ്ങിയേ പറ്റൂ...ആയുധകച്ചവടം വന്‍ ബിസിനെസ്സാണു. രണ്ട് അയല്‍ രാജ്യങ്ങളെ എന്നു ശത്രുതയില്‍ നിര്‍ത്തേണ്ടത് അവരുടെ കച്ചവട തന്ത്രം. അതിലവര്‍ വിജയിക്കുന്നുമുണ്ട് അല്ലേ..

  ReplyDelete
 32. നിങ്ങളുടെ റിയാദ് മീറ്റിന്റെ പടം കണ്ടപ്പോള്‍ ഇഷാക് പോസ്റ്റിയത് ,ഞാന്‍ കരുതി അത് തുഞ്ചന്‍ പറമ്പിലെ ആണെന്ന്...ക്ഷമിക്കുമല്ലോ..

  ReplyDelete
 33. ഞാന്‍ വായിച്ചു, സലാം ഭായി. നല്ല ആര്‍ജ്ജവവും കരുത്തും ഉള്ള എഴുത്ത്. വിഷയത്തെപ്പറ്റി ഒന്നും പറയാനില്ല - ഞാന്‍ "വിദേശി" ആണേ...

  ReplyDelete
 34. കരുത്തുറ്റ നല്ലൊരു ലേഘനം..രാജ്യ സുരക്ഷ അതിപ്രധാനമാനല്ലോ!

  ReplyDelete
 35. മുല്ലയുടെ അഭിപ്രായം ശ്രദ്ധിക്കുക.

  ReplyDelete
 36. ഗൌരവമേറിയ ലേഖനം തന്നെ ഈ കണക്കുകകേട്ടപ്പോൾ പേടിയായി.. ഇതിനെ പറ്റി ഒരറിവുമില്ല പക്ഷെ ഒന്നറിയാം. ഇതിനു മാത്രമാണോ നാം പൈസ ചെലവാക്കുന്നത് ഇതിന്റെ പിന്നിൽ ഒരു നല്ല കാര്യമില്ലെ ഏതൊരു പൌരനും ഉണ്ടാകില്ലെ തന്റെ നാട്ടിലെങ്കിലും സുരക്ഷയോടെ ജീവിക്കുക എന്ന ആഗ്രഹം അതുപോലെ ഒരു രാജ്യവും അതിന്റെ സുരക്ഷക്കായി ചെലവാക്കുന്നു. പക്ഷെ പാവം പട്ടാളക്കാർ അവർക്ക് വെയിലോ മഞ്ഞോമഴയോ എല്ലാം ഒരുപോലെ അതു പോലെ തന്നെ ജീവിതവും . അടുത്ത വരവ് പെട്ടിക്കുള്ളിലാകില്ല എന്ന് എങ്ങിനെ ഉറപ്പിച്ച് പറയാനാകും. എല്ലാം സഹിച്ച് ജീവിതത്തിന്റെ അവശേഷിച്ച കാലത്തും വലിയ ആനൂകൂല്യമൊന്നുമില്ലാതെ പട്ടാളച്ചിട്ടയാ അങ്ങേര് എന്നൊരു വർത്തമാനത്തിൽ മാത്രം ഒരുക്കുന്നു.ചിലപ്പോൾ മരിക്കുന്നത് വരെ കിട്ടാത്ത വിര ചക്രം മരിച്ചിട്ട് കിട്ടുന്നു. മരിക്കും വരെ കിട്ടാത്തത് മരിച്ചിട്ടെന്തിനു.ഷുക്കൂർ സർപറഞ്ഞപോലെ വീരചക്രത്തിനു പിന്നിലും കാണും അഴിമതിയുടെ കറുത്ത കൈകൾ.. .
  മാനുഷികമായ ചിന്തകള്‍ക്ക് മാത്രമാകട്ടെ എന്നും പ്രസക്തി. നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി പടപൊരുതി മരിച്ചു വീഴുന്ന രാജ്യ സ്നേഹികളായ പട്ടാളക്കാരുടെ ജീവന്റെ വില നമുക്കെങ്ങിനെ കൂട്ടി തിട്ടപ്പെടുത്താൻ കഴിയും എല്ലാ രാജ്യസ്നേഹികൾക്കും എന്റെ ആശംസകൾ...പ്രാർത്ഥനകൾ..

  ReplyDelete
 37. ഇന്ന് എവിടെയും യുദ്ധ മാഫിയകള്‍ ലോക ‘സമാധാനം’ നിയന്ത്രിക്കുന്നത്. പട്ടാളക്കാര്‍ അവരുടെ കളിപ്പാവകളായിത്തീരുന്നു. പണ്ടു കാലം മുതല്‍ തന്നെ യുദ്ധ ഭീതിയുണ്ടാക്കി ഭരണപരമായ വൈകല്ല്യങ്ങളില്‍ നിന്നും ജന ശ്രദ്ദ തിരിച്ചു വിടാനും ദേശീയതയെ മുതലെടുപ്പ്‌ നടത്തി രാജ്യ സ്നേഹികളെ വോട്ടുബേങ്കാക്കി മാറ്റാനും ഭാരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ട്.

  ഓരോ വര്‍ഷവും മിലിട്ടറി ബജറ്റ്‌ കൂടികൊണ്ടിരിക്കുന്നു. ഈ വിര്‍ഷം പതിമൂന്നര ശതമാനമാണ്. കഴിഞ്ഞ വര്ഷം ൧൬ ശതമാനത്തിന്റെ അടുത്തായിരുന്നു. യുദ്ധ ഭീതി സ്ര്ഷ്ടിച്ചു ആയുധ കച്ചവടം നടത്തുന്നവരുടെ കളികള്‍ നമുക്ക്‌ ഊഹിക്കാന്‍ പോലും കഴിയില്ല.

  ഹിമാലയത്തിലുണ്ടാകുന്ന നാശം ഐസുരുകാനും അതുവഴി നദികളിലെ ജലവിതരണ തോത വ്യത്യാസപെട്ടു നാടിന്റെവ കാലാവസ്ഥ വ്യതിയാനം വരാന്‍ വരെ കാരണമായിത്തീരുന്നു. നമ്മുടെ രാജ്യത്തെ പ്രധാനപെട്ട നദികളുടെ ജല സ്രോതസ് ഹിമാലയമാകുന്നു. അത് ഇറിഗേഷന്റെന ൩൭ ശതമാനമാണ്. കഴിഞ്ഞ പത്തുവര്ഷലത്തിനിടെ ഗംഗാ നദിയുടെ ഉത്ഭവ ജലപാളികള്‍ ൨൫ മീറ്ററോളം ഉള്‍വലിഞ്ഞതായി റിപോര്‍ട്ടുകളില്‍ വായിച്ചിട്ടുണ്ട്.
  വേണ്ടപെട്ടവര്‍ ശ്രദ്ദിച്ചിരുന്നെങ്കില്‍ :(

  നല്ല ലേഖനം.

  ReplyDelete
 38. രാജ്യസംരക്ഷണം അന്യഗ്രഹജീവികളില്‍നിന്നോ വന്യജീവികളില്‍നിന്നോ അല്ല. മനുഷ്യരില്‍ നിന്ന്തന്നെ!
  ചന്ദ്രനിലേക്ക് ആളെ അയക്കാന്‍ ശ്രമിക്കുന്ന നമുക്ക് ഇപ്പോഴും സിയാച്ചിനിലെ അന്തരീക്ഷം മറികടക്കാനാവുന്നില്ല!
  ദിനേന അഞ്ഞൂറ് കോടി എന്നത് കേട്ട് എന്റെ മുഖം കോടി!
  ഇതെല്ലാം എന്തിന്? ???
  ഇഷ്ടതാരത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന , ക്രിക്കറ്റ് കളിയില്‍ തിളങ്ങിയില്ലെന്കില്‍ കളിക്കാരനെ തെറി പറയുന്ന നമ്മില്‍ ആരും ആ ചോദ്യം ചോദിക്കാന്‍ മുന്നോട്ടു വരാത്തതെന്തേ?
  അഞ്ഞൂറ് കോടി എന്റേത് മാത്രമല്ലല്ലോ..
  അവിടെ പൊലിയുന്ന ജീവന്‍ എന്റെ ആരുടെതുമല്ലല്ലോ..
  (അടുത്തിടെ വായിച്ചതില്‍ വളരെ പ്രസക്തവു കാലികവും ആയ ലേഖനം.ഇത് പത്രത്തിന് അയച്ചു കൊടുക്ക്‌ ഭായി .. കൂടുതല്‍ ആളുകള്‍ വായിക്കട്ടെ)

  ReplyDelete
 39. വളരെ പ്രസക്തമായ ലേഖനം. പക്ഷേ വായിച്ച് അറിഞ്ഞിരിക്കുക എന്നതില്‍ ഉപരി നമുക്കൊന്നും ചെയ്യാനാകുമെന്ന് തോന്നുന്നില്ല. 'രാജ്യസുരക്ഷ' എന്ന് പറഞ്ഞ് എല്ലാവരും ഇതിനെ തള്ളിക്കളയും. സിയാച്ചിന്‍ മേഘലയില്‍ മരിച്ചുവീഴുന്ന പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് ഗവണ്മെന്റ് പരിഗണകൊടുക്കുന്നുണ്ടാവുമായിരിക്കും, അല്ലേ?...

  ReplyDelete
 40. അറിവും യുക്തിയും ഒരു പോലെ സമ്മേളിച്ച പോസ്റ്റിനു സലാമിനു നന്ദി!

  20,000 അടി പറന്നുയരുന്ന സ്വപ്നങ്ങളുമായി നമുക്ക് മഞ്ഞണിഞ്ഞ ആശകളെ കൈവിടാതെയിരിക്കാം...!

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. ഇന്ത്യുടെ പൊതു വരുമാനത്തിന്റെ സിംഹ ഭാഗവും പൊട്ടാസ് വാങ്ങിക്കൂട്ടാന്‍ ചിലാകുന്നില്ലേ നമ്മള്‍. ദരിദ്ര ജനങ്ങളിനിയും ദരിദ്ര നാരായനന്മാരായി നിലനില്‍ക്കട്ടെ. നമുക്ക് ആറ്റം ബോംബിന്റെ എണ്ണം കൂട്ടാം. ഇനി മറ്റൊരു വശം. ആ ഭാഗം ശത്രുക്കളുടെ കയ്യില്‍ കിട്ടിയാല്‍ ഇന്ത്യടെ തലയ്ക്കു മുകളിലെ ഒരു വാള് തന്നെ ആയിരിക്കും ആ ഭാഗം. രാജ്യ സുരക്ഷ ഒരു പ്രധാന വിഷയം തന്നെ അല്ലെ. എന്തായാലും നല്ല ഒരു പോസ്റ്റ്‌.

  ReplyDelete
 43. ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  ReplyDelete
 44. arivu pakarunna lekhanam..... bhavukangal....

  ReplyDelete