Thursday, April 28, 2011

നിര്‍വാണകമ്മ്യൂണിസത്തിനു മേല്‍ മുതലാളിത്തം അതിന്‍റെ അന്തിമ വിജയം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നും അതോടെ ചരിത്രം അവസാനിച്ചിരിക്കുന്നു എന്നും ഫ്രാന്‍സിസ് ഫൂക്കുയാമ പുസ്തകം എഴുതിയ കാലത്താണ് അയാള്‍ തന്‍റെ മാനസിക പരിവര്‍ത്തനചക്രം പൂര്‍ത്തിയാക്കിയത്. ഇന്‍ക്വിലാബിന്‍റെ കൊടികള്‍ വലിച്ചെറിഞ്ഞ അയാള്‍ ഇന്‍ഫോസിസ് മുതലാളിയുടെ ജീവചരിത്രപഠനത്തില്‍ മുഴുസമയം വ്യാപൃതനായി. മാര്‍ക്സിന്‍റെ മൂലധനം അതിനു മുന്‍പേ തന്നെ അയാളുടെ ലൈബ്രറിയുടെ മൂലയില്‍ കിടന്നു മാറാല പിടിച്ചു തുടങ്ങിയിരുന്നു. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്നതിനും എത്രയോ മുന്‍പ് അഫ്ഘാന്‍ മലമടക്കുകളിലാണ് കമ്മ്യൂണിസം അതിന്‍റെ നിര്‍ണ്ണായക തോല്‍വി ഏറ്റുവാങ്ങിയതെന്നും പിന്നീടു വന്ന തോല്‍വികളെല്ലാം ഭൂകമ്പത്തിനു ശേഷമുള്ള സുനാമികള്‍ മാത്രമായിരുന്നുവെന്നും വരും വരായ്കകളിലെവിടെയോ അയാള്‍ ഉള്ളാലെ വായിച്ചെടുത്തിരുന്നു.

അനിയന്ത്രിത സാമ്പത്തിക ഉദാരീകരണത്തിലാണ് ലോകത്തിന്‍റെ, വിശേഷിച്ച് ഇന്ത്യയുടെ ഭാവി കുടിയിരിക്കുന്നതെന്ന് ടി.വി ചര്‍ച്ചകളില്‍ അയാള്‍ ശക്തിയുക്തം സ്ഥാപിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായിരുന്ന, മൃദുഭാഷിയായ തന്‍റെ പ്രധാനമന്ത്രിയായിരുന്നു അയാളുടെ പുതിയ ഹീറോ. എന്ടോ സള്‍ഫാന്‍ നിരോധിക്കേണ്ടതില്ല എന്ന് പ്രധാനമന്ത്രി സ്റ്റോക്ക്‌ഹോം ചര്‍ച്ചയില്‍ നയം വ്യക്തമാക്കിയ ദിനം അയാള്‍ ഏറെ ആനന്ദപുളകിതനായിരുന്നു. തന്‍റെ ഏക സന്താനത്തിന്‍റെ ജനിതകവൈകല്യം ബാധിച്ച വികൃത രൂപം ഓര്‍മ വരുന്ന ഓരോ നേരത്തും എന്ടോ സള്‍ഫാന്‍റെ ദുരിത പരിസരത്ത് ജീവിക്കേണ്ടി വന്നതിന്‍റെ അമര്‍ഷം അയാള്‍ക്ക് പ്രധാനമന്ത്രിജിയോട് മുന്‍പ് ഉണ്ടായിരുന്നു എന്നത് നേര് തന്നെ. പിന്നീട്‌ അയാള്‍ ബാബയുടെ ആശ്രമത്തില്‍ വെച്ചാണ് സത്യങ്ങള്‍ തിരിച്ചറിഞ്ഞത്. അതോടെ അയാള്‍ അത്തരം ലോല വികാരങ്ങളെയെല്ലാം മറികടന്നു. രാജ്യപുരോഗതിക്കു വേണ്ടി തന്‍റെ സന്താനത്തെ മാത്രമല്ല തന്നെത്തന്നെ അര്‍പ്പിക്കാന്‍ അയാള്‍ കരുത്തു നേടി.

പിന്നീട്‌ ബാബ സ്വയം പ്രവചിച്ച സമയത്തിനു മുന്‍പേ മരിച്ചു എന്ന് ആളുകള്‍ പറഞ്ഞപ്പോള്‍, ബാബ മരിച്ചതല്ലെന്നും ആത്മീയമായ ഒരു നിര്‍വാണയില്‍ അല്‍പ നേരത്തേക്ക് കണ്ണടച്ചതാണെന്നും ഉള്ള സത്യവും അയാള്‍ക്കറിയാമായിരുന്നു. ബാബ പറഞ്ഞ സത്യങ്ങള്‍ അയാളെ ആത്മീയമായും പ്രധാനമന്ത്രി പറയുന്ന സത്യങ്ങള്‍ അയാളെ ഭൌതികമായും ആത്യന്തികമായി വഴിനടത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും അയാള്‍ക്കില്ലായിരുന്നു.

59 comments:

 1. സമകാലിക സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം...
  ആശംസകൾ!

  ReplyDelete
 2. ഒരു കൊച്ചു പോസ്റ്റില്‍ എത്ര ഉദാത്തമായ ചിന്തകള്‍.ഇതിനു സലാം പറയേണ്ടത് സലാമിനോട് മാത്രം.കാരണം ഇത്ര കാച്ചി കുറുക്കി ഇതിനെ വിഭവം ആക്കി
  വായനകാര്‍ക്ക് കൊടുക്കുക എന്നത് അല്പം ശ്രമ കാരമായ ജോലി തന്നെ ..അഭിനന്ദനങ്ങള്‍ ..

  ചിന്തകളില്‍ എങ്കിലും നിര്‍വാണം പ്രാപിക്കാതെ ഈ ലോകത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ട ഹത ഭാഗ്യര്‍ക്ക് മറ്റൊരു ഒരു കച്ചി തുരുമ്പ്
  പോലും ഇല്ല എന്ന സത്യം വളരെ ലളിതമായ ഒരു പോസ്റ്റിലൂടെ...
  ഇത് തന്നെ ആനുകാലിക ജീവിത രാഷ്ട്രീയം .....

  ReplyDelete
 3. സലാമിക്കാ, കൊള്ളാം, നന്നായി തന്നെ പറഞ്ഞിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ വാക്കുകളിലൂടെ, അതൊരു സിദ്ധി തന്നെ ആണ് കേട്ടോ.. ആശംസകള്‍.

  ReplyDelete
 4. ഹ.ഹ.ഹ..കലക്കി.എന്തിനധികം,ഇതുമതി.“ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്” എന്ന ഖുർആൻ വചനം ഓർമ്മിപ്പിക്കട്ടെ ഇത്തരുണത്തിൽ.

  ReplyDelete
 5. "മുന്‍പേ ഗമിക്കും ഗോവിന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം" എന്നാണല്ലോ....
  സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നന്നായി അവതരിപ്പിച്ചു സലാം...സ്വന്തമായി നിലപാടുകളില്ലാത്ത വ്യക്തികളാണ് നമ്മളെല്ലാം എന്ന സത്യം ഒന്നു കൂടി തുറന്നു കാട്ടി...

  ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെ ഓര്‍മ വന്നു....

  ReplyDelete
 6. സലാമൊനെന്റെ സലാം...ബാബ പറഞ്ഞ സത്യങ്ങള്‍ അയാളെ ആത്മീയമായും പ്രധാനമന്ത്രി പറയുന്ന സത്യങ്ങള്‍ അയാളെ ഭൌതികമായും ആത്യന്തികമായി വഴിനടത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും അയാള്‍ക്കില്ലായിരുന്നു..പ്രതികരണശേഷിനഷ്ടപ്പെട്ട നമ്മൾ വിലപിച്ചിട്ട് കര്യമുണ്ടോ... ഇനി തോക്കിൻ കുഴലിലൂടെയാകാം വിപ്ലവം അല്ലേ...അതോ അണ്ണാ ഹസാരയുടെ പിന്നാലെ കൂടാമോ....?

  ReplyDelete
 7. നമ്മുടെ പ്രതിഷേധങ്ങളൊക്കെ ഈ വിധത്തിൽ പ്രകടിപ്പിക്കാം.
  നന്നായിട്ടുണ്ട് പോസ്റ്റ്.

  ReplyDelete
 8. നല്ലത് കുറച്ച് മതി എന്നാണല്ലോ.
  വായിക്കാനെടുത്ത ഒരു മിനുട്ടില്‍ എന്തെല്ലാം കേട്ടു, അറിഞ്ഞു, പറഞ്ഞു.
  നല്ല ചിന്തകളുടെ ശരിയായ മിശ്രണം .
  നന്നായി

  ReplyDelete
 9. എസ്സന്‍സ് എന്നൊക്കെ പറയില്ലേ.. അതുപോലൊരെണ്ണമാണിത്. കുറച്ചേ ഉള്ളൂ എങ്കിലും ഒരുപാട് ചിന്തിച്ച് കയറാനുള്ള വകുപ്പുണ്ട്. പ്രതികരണശെഷി നഷ്ടപ്പെട്ടു, പ്രതികരിക്കുന്നതോ അവരിട്ട് ചെവിക്കൊള്ളുന്നുമില്ല... ആശംസകള്‍...

  ReplyDelete
 10. ഒരു ബഹുഭൂരിപക്ഷം ജനതയുടെ യുക്തിഭദ്രമായ കാഴ്ച്ചപ്പാടുകളെ ലോകത്തിനുമുന്നില്‍ വികലമായി പ്രദര്‍ശിപ്പിക്കാന്‍ ചിലര്‍ക്ക് എത്രയെളുപ്പം കഴിയുമെന്ന ചില സൂചനകള്‍ ഈ വരികള്‍ എത്രയോ വ്യക്തമായി സമര്‍ഥിക്കുന്നു.അഭിനന്ദനങ്ങള്‍ .

  ReplyDelete
 11. ആത്മീയവും ഭുതികവുമായി നാം അടിമത്തത്തില്‍ ആയിട്ട് കാലം കുറെ ആയി.
  ഇതൊക്കെ കാണുമ്പോള്‍ അങ്ങ് 'നിര്‍വാണ' ആയാല്‍ മതിയായിരുന്നു എന്ന് തോന്നാറുണ്ട്.

  (നമ്മുടെ പ്രധാന മന്ത്രിയുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു പഴമോഴിയാണ്- " താടി, പാന്ധിത്യത്തിന്റെ അടയാളം ആയിരുന്നു എങ്കില്‍ ആട് വേദമോതുമായിരുന്നു"

  ReplyDelete
 12. ഈ കുറിപ്പ് വളരെ നന്നായി......
  എല്ലാം കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ.

  ReplyDelete
 13. നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും..ഒന്നും ചെയ്യാന്‍ സാധിക്കില്ല.

  അനുഭവിക്ക തന്നെ ..

  ReplyDelete
 14. ഒരു താത്ത്വിക മായ അവലോകനം
  റാഡിക്കല്‍ ആയിട്ടല്ല ആത്മീയ മായ ആക്ഷേപം വല്ലതും പുടികിട്ടിയോ?

  ReplyDelete
 15. നല്ലൊരു ചിന്ത..!!
  എളുപ്പം മനസ്സിലാക്കുന്ന കുറച്ചു വാക്കുകളില്‍ ഇതിനെക്കാളും നന്നായി പറയുന്നതെങ്ങിനെ....? വളരെ നന്നായി. അഭിനന്ദനങ്ങള്‍.......

  ReplyDelete
 16. ചിലപ്പോഴെല്ലാം ചിന്തകള്‍ പോലും നഷ്ടപ്പെടാറുണ്ട്.

  ReplyDelete
 17. സലാം ........ ഈ അടുത്ത് നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ ഒരൊറ്റ നൂലില്‍ കോര്‍ത്ത്‌ പറഞ്ഞിരിക്കുന്നു... സലാമിന്റെ മിക്ക ലേഖനങ്ങളെയും അതിന്റെ ശരിയായ വ്യാപ്തിയില്‍ വായിച്ചെടുക്കണമെങ്കില്‍ എന്നിലെ സാധാരണക്കാരനായ വായനക്കാരനെ മറ്റൊരു തലത്തിലേക്ക് കൊണ്ട്പോകേണ്ടി വരും...വായന സങ്കീര്‍ണ്ണമാക്കുന്നു എന്നല്ല ഉദ്ദേശിച്ചത്... ആഴത്തില്‍ വായിക്കുവാനും ഗഹനമായി ചിന്തിക്കുവാനും സത്യസന്ധമായി വിലയിരുത്താനുമുള്ള വായനക്കാരന്റെ കഴിവിനെ ക്രോണിക്കിളിന്റെ ഓരോ പതിപ്പില്‍ കൂടിയും സലാം ടെസ്റ്റ്‌ ചെയ്യുന്നു എന്ന്...അഭിനന്ദനങള്‍ സലാം.....

  ReplyDelete
 18. ചന്തു നായര്‍ പറഞ്ഞ പോലെ അണ്ണാഹസാരെയേക്കൂടി മേ‌ല്‍പ്പറഞ്ഞ ദാര്‍ശനികരുടെ കൂടെ കൂട്ടിയാല്‍ "വിശ്വാസി"യുടെ ഇന്നത്തെ ചിത്രം പൂര്‍ണ്ണമായി.

  യുക്തിചിന്തയില്ലാത്തവര്‍ ഭാഗ്യവാന്മാര്‍- എന്തെന്നാല്‍ അവരുടെ അന്നാന്നത്തെ വിശ്വാസം അവരെ അന്നാന്നു രക്ഷിക്കുന്നു.

  ReplyDelete
 19. ഇന്നിന്റെ മിഥ്യയായ സത്യങ്ങളിലൂടെ ഒരു ഓട്ടപ്പാച്ചിൽ അല്ലെ... ഭൌതികയുടെ പിന്നാമ്പുറത്തുകൂടി കള്ള ആത്മീയതയുടെ ചങ്ങലകളിൽ തളച്ചിട്ട ഇന്നിന്റെ ചിത്രം ..ചിന്തിക്കുന്നവർക്കു ദൃഷ്ട്ടാന്തമുണ്ട്... ഇതിലെന്നല്ല എല്ലാത്തിലും... ആറ്റിക്കുറുക്കിയെടുത്ത നല്ല്ലൊരു പോസ്റ്റ് ഭാവുകങ്ങൾ..

  ReplyDelete
 20. കൊച്ചു പോസ്റ്റിലൂടെ വിശദമായ ഒരു വിവരണം. ഒരു കമ്മ്യൂണിസ്റ്റ്‌ അനുകൂല പോസ്റ്റ്‌ ആയി തോന്നി.

  ReplyDelete
 21. രാഷ്ട്രീയക്കാര്‍ എന്നും നിര്‍വ്വാണത്തില്‍ തന്നെ..സാധാരണക്കാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അവര്‍ അറിയുന്നേയില്ല ..

  ReplyDelete
 22. സലാം,
  നഞ്ഞെന്തിനു നാനാഴി?
  ഇഷ്ടപ്പെട്ടു; അഭിനന്ദനങ്ങള്‍!

  ReplyDelete
 23. ഞാനെഴുതാന്‍ വന്നത്..ദേ അപ്പച്ചന്‍ എഴുതി
  നഞ്ചെന്തിനു നാനാഴി. ഞാനൊന്നു കുടി എഴുതട്ടെ.
  നല്ല പോസ്റ്റ്

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. കമന്റൊന്നും വരുന്നില്ല.
  കമെന്റിനൊരു കമെന്റ്റ്‌..

  ഈ ചാണ്ടിക്കുഞ്ഞിന്റെ ഒരു കാര്യമാ ഞാനാലോചിക്കുന്നത്..,
  ചിന്താവിഷ്ട്ടയായ ശ്യാമളയിലെ ശ്രീനിവാസനെ ഓര്‍മ്മവന്നുപോലും...!

  ReplyDelete
 26. ആക്ഷേപം അസ്സലായി...three in one എന്ന് പറയും പോലെ കാലികപ്രസക്തിയുള്ള സംഭവങ്ങളെ കാച്ചിക്കുറുക്കി സ്വാദിഷ്ടമാക്കി..അഭിനന്ദനങള്‍...

  ReplyDelete
 27. സത്യം ആറ്റിക്കുറുക്കി. സറ്റയര്‍ അത്യുത്തമം. സലാമിന്റെ എഴുത്തുകളൊക്കെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നവ തന്നെ

  ReplyDelete
 28. ഒന്ന് നിര്‍വാണം പ്രാപിക്കാന്‍ കഴിഞ്ഞെങ്കില്‍ !!
  സത്യമായും ചിലപ്പോള്‍ ആഗ്രഹിച്ചു പോകുന്നു ..
  പക്ഷെ നമുക്കൊന്നും കഴിയില്ല സലാം ..ഒരു കോടി ആഗ്രഹങ്ങളുടെ കാമനകളുടെ പിന്നെയാണ് നമ്മുടെ ലോകം ..അവിടെ എവിടെയാണ് നിര്‍വാണ നിര്‍വൃതി !!!!

  ReplyDelete
 29. ആക്ഷേപം ഇഷ്ടായി, ആനുകാലിക ജീവിതവും,
  രാഷ്ട്രീയവും കുറച്ചു വാക്കുകളില്‍ ഇതിലും
  ഭംഗിയായി എങ്ങനെ പറയാന്‍ കഴിയും!
  എങ്കിലും ഒന്ന് ചോദിക്കട്ടെ, കമ്മ്യൂണിസം അതിന്‍റെ
  നിര്‍ണ്ണായക തോല്‍വി ഏറ്റുവാങ്ങിയതെന്തേ!!!
  ഇന്‍ക്വിലാബിന്‍റെ കൊടികള്‍ വലിച്ചെറിയാന്‍ അയാളെ പ്രേരിപ്പിച്ചതെന്ത്!!!
  അതുകൊണ്ടൊക്കെയാണ് അയാള്‍ വിധേയന്‍ ആവുന്നതെന്നു പറഞ്ഞത് കൊണ്ടാണ്
  ഇങ്ങനെ ചോദിച്ചത്.

  ReplyDelete
 30. കോര്‍പറെറ്റു മുതലാളിമാര്‍ കുറിച്ചുനല്‍കുന്ന ഭരണഘടനയിലും കപട ആത്മീയതയുടെ പട്ടുമെത്തയിലും നമുക്ക് നിവര്‍ന്നു കിടക്കാം. അപ്പോഴാണല്ലോ വിപ്ലവം വിജയിക്കുക!

  ReplyDelete
 31. @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
  വെറുതെ ഒരു പ്രദക്ഷിണം, വെറും വെറുതെ.
  നന്ദി

  @ente lokam
  അതെ, ചിന്തകളില്‍, ചില നേരത്തെങ്കിലും നമുക്ക് എല്ലാം മറക്കാം അല്ലെ?

  @ആസാദ്‌
  നമ്മള്‍ക്ക് ആകെ ബാക്കിയുള്ളത് പറയാനുള്ള ഈ അവസരം മാത്രം

  @ആസാദ്‌
  Thanks for the reading.

  @yousufpa
  ദൃഷ്ടാന്തങ്ങള്‍ തീര്‍ച്ചയായും ഏറെയുണ്ട്, പക്ഷെ ഞാനും കേള്‍ക്കുന്നില്ല.

  @ചാണ്ടിക്കുഞ്ഞ്
  അതെ ശ്രീനി കസറിയ ഒരു രംഗം തന്നെയായിരുന്നു അത്. പ്രത്യയശാസ്ത്ര പരിണാമങ്ങള്‍ സരസമായി പറയുന്ന ആ രംഗം.

  @~ex-pravasini
  ചാണ്ടിക്കുഞ്ഞിന് തെറ്റിയിട്ടില്ല. അതില്‍ ഒരു പോയിന്റ്‌ ഉണ്ട്. ആ ഫിലിം ലാസ്റ്റ് സീന്‍ മറന്നു പോയെങ്കില്‍ ഒന്ന് കണ്ടു നോക്കുക.

  @ചന്തു നായര്‍
  വിപ്ലവം വരാതെ തരമില്ല. വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ?

  @moideen angadimugar
  അതെ, ഇങ്ങിനെയും ഒരു പ്രകടിപ്പിക്കല്‍

  @ചെറുവാടി,ഷബീര്‍ (തിരിച്ചിലാന്‍), Echmukutty, Villagemaan, ഷമീര്‍ തളിക്കുളം, പട്ടേപ്പാടം റാംജി, മഞ്ഞുതുള്ളി (priyadharsini), ajith,
  വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി.

  @ആറങ്ങോട്ടുകര മുഹമ്മദ്‌
  പ്രകൃതി വിഭവങ്ങള്‍ ആരുടെ ഉന്നമനത്തിനു വേണ്ടി എന്ന ചോദ്യം.

  ReplyDelete
 32. @ഇസ്മായില്‍ കുറുമ്പടി
  ഹ, ഹ, ആടിനെ അവതാരമാക്കാനുള്ള പുറപ്പാടാണോ? നമ്മുടെ നാട്ടില്‍ മുന്‍പ് തന്നെ ഏതോ പ്രവാചകന്‍റെ പേരുള്ള ഒരു ആട് നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ.

  @ayyopavam
  ha...
  അതെ റാഡിക്കല്‍ ആയിട്ടല്ല. :)
  അപ്പൊ അയ്യോ പാവം അല്ല. ഒരു താത്വികന്‍ അതിനകത്ത് ഒളിഞ്ഞിരിപ്പുണ്ട് അല്ലെ?

  @ഹാഷിക്ക്
  നന്ദി ഹഷിക്ക്. അങ്ങിനെ ഉയര്‍ന്ന തലങ്ങള്‍ ഒന്നും ഇല്ല. ചില നേരം പോക്കുകള്‍ മാത്രം.

  @കൊച്ചു കൊച്ചീച്ചി
  അതെ, അത് കൊണ്ടാണ് യുക്തിവാദികള്‍ കുറ്റിയറ്റു പോയത്. :)

  @ഉമ്മു അമ്മാര്‍
  മിഥ്യകളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു പന്തളത്തു ചെന്നപ്പോള്‍ അവിടെ ഒരു പ്രശ്നവും ഇല്ല. പന്തംകൊളുത്തിപ്പട എന്നൊക്കെ കേട്ടത് മാധ്യമ സൃഷ്ടിയായിരുന്നു.

  @Shukoor
  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കുമോ?

  @junaith
  സ്വിസ്ബാങ്കില്‍ വേണ്ടത്ര നിക്ഷേപമായാല്‍ പിന്നെ അവര്‍ക്ക് അങ്ങിനെ ആവാലോ.

  @appachanozhakkal, കുസുമം ആര്‍ പുന്നപ്ര
  അല്ല, നല്ല നഞ്ഞ് എന്ന ഒന്നുണ്ടോ?

  @രമേശ്‌ അരൂര്‍
  .. ഇത് ജീവിതം, മണ്ണിലിത് ജീവിതം...
  അല്ലെ രമേശ്ജി?

  @Lipi Ranju
  കമ്മ്യൂണിസം മനോഹരമായ നടക്കാത്ത ഒരു സ്വപ്നമാണെന്ന് അയാള്‍ കണ്ടിരിക്കാം.

  @MT Manaf
  നീരാ റാഡിയയുടെ നമ്പര്‍ കയ്യില്‍ ഉണ്ടായാലും മതി.

  ReplyDelete
 33. ഒരു ചെറിയപോസ്റ്റിനു ഇത്രയൊക്കെ കാര്യങ്ങൾ പറയാനും ചിന്തിപ്പിക്കാനും കഴിഞ്ഞു. ഒരു ‘വലിയ’പോസ്റ്റ്. അഭിനന്ദനങ്ങൾ .

  ReplyDelete
 34. കാലിക വിഷയങ്ങളെ നന്നായ് കൂട്ടിയിണക്കിക്കൊണ്ട് ചിന്തോദ്ദീപകമായ പോസ്റ്റ്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 35. ഇവ്വിധം പറയാന്‍ ആളുണ്ടല്ലോ
  എന്നാതാണു അല്പമാശ്വാസം

  ReplyDelete
 36. കമ്മ്യൂണിസം അതിന്‍റെ
  നിര്‍ണ്ണായക തോല്‍വി ഏറ്റുവാങ്ങിയതെന്തേ!!!
  ഇന്‍ക്വിലാബിന്‍റെ കൊടികള്‍ വലിച്ചെറിയാന്‍ അയാളെ പ്രേരിപ്പിച്ചതെന്ത്!!!
  സമകാലിക സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം...
  ആശംസകൾ!
  ഒരു കൊച്ചു പോസ്റ്റില്‍ എത്ര ഉദാത്തമായ ചിന്തകള്‍.ഇതിനു സലാം പറയേണ്ടത് സലാമിനോട് മാത്രം.കാരണം ഇത്ര കാച്ചി കുറുക്കി ഇതിനെ വിഭവം ആക്കി
  വായനകാര്‍ക്ക് കൊടുക്കുക എന്നത് അല്പം ശ്രമ കാരമായ ജോലി തന്നെ ..അഭിനന്ദനങ്ങള്‍ ..
  ഇതൊക്കെയാണ് എനിക്കും പറയാനുള്ളത് ,ഈ അഭിപ്രായങ്ങള്‍ എല്ലാം എന്റെ സ്വന്തം ആണോ?..
  കൊപ്പിയാനെന്നു വെറുതെ തോന്നുന്നതാണ് ഇക്കാ..

  ReplyDelete
 37. ഒരു “വേണു”നാദത്തിന്റെ മുഴക്കം കേൾക്കുന്നു. എന്റ്റെ തോന്നലാണോ...!!?

  നന്നായെഴുതി.

  ReplyDelete
 38. വിധേയരായി കഴിയുന്നടുത്തോളം കാലം ബാബമാരുടേയും നേതാക്കന്മാരുടേയും കാല്‍ക്കീഴില്‍ കിടക്കാനേ കഴിയുള്ളൂ . ഇടിമുഴക്കത്തിനായി കാതോര്‍‌ത്തിരിക്കാം .

  ReplyDelete
 39. ഊതിക്കാച്ചിയത്...!!!
  എത്രമനോഹരമായി കൊരുത്തെടുത്തു..!!
  ചിന്തോദ്ദീപകവും..
  അഭിനന്ദനങ്ങള്‍ സലാം.

  ReplyDelete
 40. ഇസങ്ങളുണ്ടാക്കുന്നതും വിറ്റ് കാശാക്കുന്നതും എളുപ്പമാണ്. ധാര്‍മ്മിക മൂല്യം നിലനിര്‍ത്തുക മാത്രമാണ് പ്രയാസം. മനുഷ്യനെ സൃഷ്ട്ടിച്ച ദൈവമല്ല വലുത്; മനുഷ്യന്‍ സൃഷ്ട്ടിച്ച ദൈവമാണ്.
  ഇനിയും എന്തൊക്കെ ദര്‍ശിക്കണം!

  ReplyDelete
 41. ഇങ്ക്വിലാബ് സിന്ദാബാദ്‌.
  സലാംക്കാ, കലക്കി കടുക് വറുത്തു. എന്നാ കീച്ചാ സാറേ ഇത്. ചെറിയ പോസ്റ്റില്‍ വലിയ കാര്യം.

  ReplyDelete
 42. ഹിഹിഹി ...
  ഇത് നന്നായി മാഷെ !
  ആക്ഷേപം ഇങ്ങനെ ഉരുട്ടി മിനുക്കിയെടുത്തു പ്രയോഗിക്കുന്നത് വിസ്മയമാകുന്നു !
  അഭിനന്ദനങ്ങള്‍ ..........

  ReplyDelete
 43. മിതത്വമുള്ള വാക്കുകള്‍, കൃത്യമായ പദപ്രയോഗങ്ങള്‍, ഗൗരവമുള്ള നിരീക്ഷണങ്ങള്‍!
  മൌലിക ചിന്തകളുടെ മിശ്രണം; സലാമിന്റെ പായ്ക്കിംഗ് :) നന്ദി സുഹൃത്തെ!

  വിപ്ലവക്കൊടി വലിച്ചെറിയുകയും, ദസ് കാപ്പിറ്റല്‍ വിസ്മരിക്കുകയും ചെയ്യുമ്പോള്‍ 'മാനസിക പരിവര്‍ത്തനം' (നെഗറ്റീവ് അര്‍ത്ഥത്തില്‍) സംഭവിക്കുന്നു എന്ന ധ്വനി ആദ്യ വരികള്‍ നല്‍കുന്നു.

  പക്ഷെ, മുതലാളിത്തത്തെ പുണരുവാന്‍ ഇങ്ക്വിലാബിന്റെ ചെങ്കൊടി വലിച്ചെറിയാതെ തന്നെ അയാളുമാര്‍ മുന്നോട്ടു വരുന്ന കാഴ്ചയല്ലേ സംഭവ കാലത്തെ ദൃശ്യകൌതുകം? ആധുനികതയുടെ മുഴുവന്‍ സാധ്യതകളും, മുതലാളിയുടെ സഹായ ഹസ്തങ്ങളും തേടുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു പരിസരത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ആദര്‍ശങ്ങള്‍ തന്നെയല്ലേ, 'നിര്‍വാണ' യില്‍ വിലയം പ്രാപിക്കുന്നത്! കീഴാളപക്ഷത്തോടും, വര്‍ഗ ബോധത്തോടും, പിന്നിട്ട വഴികളോടും സോളിഡാരിറ്റി അതി ശക്തമായി തന്നെ പ്രഖ്യാപിച്ചു, രക്തപതാകയില്‍ വിശ്വാസം ഉറപ്പിച്ചവര്‍ തന്നെ, പിറ്റേന്ന്, മാര്‍ഡോക്കിനെപ്പോലെയുള്ള മുതലാളിമാരുടെ എയര്‍ക്കോണില്‍ ശീതളിമ തേടിച്ചെല്ലുന്ന ഐറണി എങ്ങനെ വിശദീകരിക്കപ്പെടും? ബാബയുടെ സമാധിയെത്തുടര്‍ന്നു നെടുനീളന്‍ ലേഖനങ്ങളാല്‍ മലയാളപത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും അദ്ധേഹത്തിന്റെ ആത്മീയ ചൂഷണത്തെക്കുറിച്ച് 'പുരോഗമന' പത്രങ്ങള്‍ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നത് സൂചിപ്പിക്കുന്നത് എന്താണ്?

  അഭിനന്ദനങ്ങള്‍, സലാം മാഷ്‌.

  ReplyDelete
 44. കമ്മ്യൂണിസം അതിന്റെ തോല്‍വി എട്ടു വാങ്ങി എന്നത് പരമാര്‍ത്ഥം ഇന്ന് ഇന്ത്യയില്‍ അല്ലെങ്കില്‍ കാണുന്നത് കമ്മ്യൂണിസം ആണ് എന്ന് പറയാന്‍ പറ്റില്ല ഒരു ചിന്തകന്‍ പറഞ്ഞത് പോലെ കേരളത്തിലെ കമ്മ്യൂണിസം മലയാള സിനിമയിലെ സുരേഷ്ഗോപി സിനിമ പോലെയാണ്
  കാരണം സുരേഷ് ഗോപി വലിയ ടയലോഗോക്കെ പറഞ്ഞു മുന്നേറുന്നു പക്ഷെ സിനിമ എന്ന മാധ്യമം പിറകോട്ടു പോകുന്നു അതാണ്‌ ഇന്നത്തെ കമ്മ്യൂണിസം

  ReplyDelete
 45. അഭിനന്ദനങ്ങള്‍
  നന്നായി പറഞ്ഞിരിക്കുന്നു..

  ReplyDelete
 46. പുതിയ യാഥാര്‍‌ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്‌ ഈ കുറിപ്പ്. പക്ഷേ ഫൂക്കുയാമയെപ്പോലെ കുറിപ്പെഴുതിയ ആളും കമ്മ്യൂണിസത്തിനുമേല്‍ മുതലാളിത്തം അതിന്‍റെ അന്തിമ വിജയം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നു പ്രചരിപ്പിക്കുകയാണ് തന്റെ കുറിപ്പിലൂടെ എന്നത് കാണാതെ പോകുന്നു. സത്യത്തില്‍ കമ്മ്യൂണിസമാണോ പരാജയപ്പെട്ടത്? മുതലാളിത്തത്തിന്റെ മനുഷ്യവിരുദ്ധമായ പടയോട്ടത്തിനു പരിഹാരമില്ലേ? ഒരു പരിഹാസത്തില്‍ ഒതുക്കാവുന്നതാണോ വര്‍ത്തമാന സത്യങ്ങള്‍? എന്ന ചോദ്യങ്ങള്‍ പുറകിലൂടെ വരുന്നു.

  ReplyDelete
 47. എല്ലാവരും പറഞ്ഞ പോലെ കുറെ കാര്യങ്ങള്‍ ആറ്റിക്കുറുക്കി ഒരു ചുടു ചായ പോലെ വായനക്കാരന്റെ മുബില്‍ വെച്ചിരിക്കുന്നു സലാം. ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞപോലെ എഴുത്തില്‍ സ്വന്തമായ ഒരു ശൈലി താങ്കള്‍ രൂപപ്പെടുത്തി എടുത്തിരിക്കുന്നു. പരന്ന വായനയും മുന്‍ വിധികള്‍ ഇല്ലാത്ത നിരീക്ഷണവും താങ്കളുടെ ചിന്തകളെ ശുദ്ധമാക്കുന്നു. ഈ സമര്‍പ്പണത്തിന് ഭാവുകങ്ങള്‍.

  ആള്‍ ദൈവങ്ങളുടെ കാല്‍ക്കല്‍ കമിഴ്ന്നു വീണു രാജ്യാന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്ന മന്ത്രിമാരുടെ "പ്രധിരോധ" കരുത്തില്‍ നാം സുരക്ഷിതരാണ്‌. നമ്മെ ഭരണാധികാരികള്‍ കാക്കും. ഭരണാധികാരികളെ ആള്‍ ദൈവം കാക്കും.

  ആള്‍ ദൈവങ്ങളെ ആര് രക്ഷിക്കും എന്ന കാര്യത്തില്‍ മാത്രമാണ് നാം പ്രയാസപ്പെടെണ്ടതുള്ളൂ. രാജ്യത്തെ മുഴുവന്‍ ആളുകളുടെ മേലും എന്ടോ സള്‍ഫാന്‍ തളിച്ച് ജനിതക വൈകല്യം ഉറപ്പു വരുത്തിയിട്ടേ ആ ശുദ്ധ പാനീയ അശുദ്ധം എന്ന് പറയാനാവൂ എന്ന് പറയുന്ന നീതിമാന്മാരുടെ നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞ നാം എത്ര ഭാഗ്യനാന്മാര്‍.

  ReplyDelete
 48. വിപ്ലവ രാഷ്ട്രങ്ങളിൽ കാപിറ്റലിസത്തിന്റെ വേരുകളാണ് പടർന്നു കയറുന്നത്. ബാക്കിയുള്ളത് അകക്കാമ്പ് നഷ്ടപെട്ട ചൈതന്യമില്ലാത്ത ഉണക്ക തൊലികൾ മാത്രം.. അതുകൊണ്ട് തന്നെ വാക്കിലല്ലാതെ പ്രവർത്തികളിൽ സോളിഡായതൊന്നും കാണാൻ കഴിയുന്നില്ല. ജീവനുള്ള സ്റ്റാച്യൂകൾ ജീവനറ്റ് തകർന്നു വീണപ്പോഴും ശാസ്ത്രലോക അപോസ്ഥസ്തലന്മാർരുടെ ഭജിക്കൽ നിന്നിട്ടില്ല.

  ഗൗരവമുള്ള നിരീക്ഷണങ്ങള്‍ കൂടുതൽ ചിന്തക്ക് വക നൽകുന്നു. വ്യത്യസ്ത രീതിയിലൂടെയുള്ള അവതരണം വളരെ നന്നായി. സല്യൂട്ട് സലാം!!

  ReplyDelete
 49. ......അയാളാണ് യഥാര്‍ത്ഥ ഭാരത പൌരന്‍,ദേശാഭിമാനി,രാജ്യസ്നേഹി, തലയ്ക്കുള്ളില്‍ മൂളയുള്ളവന്‍....!"മണ്ടയില്‍ മണ്ഡരി ബാധിച്ച കീടങ്ങളെ കൂടി ആ ഒരു മൂശയില്‍ വാര്‍ത്തെടുത് കഴിഞ്ഞാല്‍ പിന്നെ മഹത്തായ ഭാരതദേശമായിരിക്കും ലോകത്തെ ഏക മധുരമനോജ്ഞപ്രദേശം. ഹൌ..!

  എല്ലാം വരുന്നു..ആടുന്നു..മടുക്കുമ്പോള്‍ ആടകള്‍ മാറ്റി ഒന്നു കൂടി ആടി നോക്കുന്നു... ആട്ടം കഴിഞ്ഞു മറയുന്നു.വിമോചനം ഇനിയും അകലെ തന്നെ.ഉള്ളവന്റെ അരുളപ്പാട് തന്നെയോ ലോകക്രമം.കാലം മുഴുവന്‍ അത് അങ്ങനെയാവരുതല്ലോ.വിമോചനത്തിന്റെ വഴി അടയാന്‍ പാടില്ലല്ലോ.ഒന്നുകില്‍ നിലവിലെ ഇസങ്ങള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ മനുഷ്യവിമോചനം അസാധ്യമാണ്.അതല്ലെങ്കില്‍ അതിനുതകുന്ന ഒരു ദര്‍ശനത്തെ മനസ്സിലാക്കുന്നതില്‍ , കൈക്കൊള്ളുന്നതില്‍ മാനവരാശി പരാജയപ്പെട്ടിരിക്കുന്നു.

  താങ്കളുടെ ചിന്തയുടെ മൂര്‍ച്ച വാക്കുകളില്‍ തെളിഞ്ഞു കാണാം,സലാംജീ. തുടരുക.വീണ്ടും എഴുതുക.അഭിനന്ദനങ്ങള്‍ .

  ReplyDelete
 50. ഉയര്‍ന്ന ചിന്ത.

  ReplyDelete
 51. കമ്മ്യൂണിസത്തിനു മേല്‍ മുതലാളിത്തം അതിന്‍റെ അന്തിമ വിജയം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നും അതോടെ ചരിത്രം അവസാനിച്ചിരിക്കുന്നു എന്നും ഫ്രാന്‍സിസ് ഫൂക്കുയാമ പുസ്തകം എഴുതിയ കാലത്താണ് അയാള്‍ തന്‍റെ മാനസിക പരിവര്‍ത്തനചക്രം പൂര്‍ത്തിയാക്കിയത്.

  നല്ല ഒഴുക്കുള്ള എഴുത്താണ് പക്ഷേ ഒരു പക്ഷമ്പിടിച്ചാണ് എഴുതുന്നതു.ഒരു പക്ഷേ ചിലതിരുത്തലുകൾ വരുത്താൻ സലാമിനു കഴിയുമായിരുന്നു .കമ്മ്യൂണിസം തകരുന്നില്ല .മുതലാളിത്തതാല്പര്യത്തിന്റെ വളർച്ചക്ക് വേണ്ടിപടുത്തുയർത്തിയ ചിലകൊടിമരങ്ങളും മിഗായൽ ഗോർബചേവിനെ പോലെയുള്ള ചില വ്യക്തികളും തകർന്നു.അനിവാര്യമായ തകർച്ച.അല്ലാതെ കമ്മ്യൂണിസവും തകർന്നില്ല സോഷിലിസവും തകർന്നില്ല.കമ്മ്യൂണിസത്തിന്റെ തകർച്ച സ്വപ്നംകണ്ട ചിലർ പറഞ്ഞു പ്രചരിച്ചകഥ കുറെപേർ റബ്ബർ പന്തുപോലെ ആക്കിയെന്നതു സത്യമാണ്.

  ReplyDelete
 52. എഴുത്തില്‍ പുലര്‍ത്തുന്ന ശൈലിപരമായ
  വ്യത്യ്സ്ഥ്ത ഗൌരവമായ വിഷയങ്ങളില്‍
  പോലും നില നിര്‍ത്താന്‍ കഴിയുന്നത് സലാമിക്കാന്റെ
  പ്ലസ്സ് പോയന്റ് തന്നെയാണ്..അതു മാത്രമല്ല പറയുന്ന
  കാര്യങ്ങളെല്ലാം വിജ്ഞാനപ്രദവും...പോസ്റ്റില്‍ എല്ലാം പറഞ്ഞു കഴിഞ്ഞതിനാല്‍ കൂടുതല്‍ അഭിപ്രായം പറയേണ്ടതില്ല്ലല്ലോ..

  ReplyDelete
 53. പറയാൻ വിചാരിച്ചത് ചാണ്ടിച്ചൻ പറഞ്ഞു. ശരിക്കും ശ്രീനിവാസനെ ഓർമിപ്പിച്ചു.

  ReplyDelete
 54. എല്ലാവര്‍ക്കും ഇട്ട് ഒന്ന് താങ്ങിയത് നന്നായി. ഇതൊക്കെ ചിലപ്പോള്‍ അതാവശ്യമാണ്!

  ReplyDelete
 55. @Vayady
  @ പാവപ്പെട്ടവന്‍
  കമ്മ്യൂണിസം അതിന്റെ നമ്മള്‍ കണ്ട പ്രയോഗ രൂപത്തില്‍ പരാജയപ്പെട്ടു എന്നുള്ള വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല. അത് പറയാതെ അതിനു ശേഷം ഞാന്‍ പറയുന്ന കാര്യങ്ങളിലേക്ക് കടക്കുക അസാധ്യമാണ്.
  എന്നാല്‍ കമ്മുണിസത്തില്‍ നിരാശനായി അയാള്‍ മുതലാളിത്തത്തെ ചെന്ന് പുണരുമ്പോള്‍ കൊടിയ അധപ്പതനത്തിലാണ് അയാള്‍ ചെന്നെത്തുന്നത് എന്ന് പറയാനാനാണ് ഈ ലേഖനത്തിന്റെ മുക്കാല്‍ ഭാഗവും ഞാന്‍ വിനിയോഗിച്ചിരിക്കുന്നത്. ആദ്യ പാര കഴിഞ്ഞുള്ള ഭാഗങ്ങള്‍ വായിച്ചാല്‍ അത് വ്യക്തമല്ലേ? പിന്നെ കമ്മുണിസത്തിനു തിയററ്റിക്കല്‍ ആയി ഇനിയും നിലനില്പുണ്ടാവാം. ആ രൂപത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് വിജയം കാണുകയും ചെയ്തേക്കാം. അത് ഇവിടെ പ്രസക്തമല്ലല്ലോ.
  ഏതായാലും ഇവിടെ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി

  ReplyDelete
 56. @നേന സിദ്ധീഖ്
  ",ഈ അഭിപ്രായങ്ങള്‍ എല്ലാം എന്റെ സ്വന്തം ആണോ?..
  കൊപ്പിയാനെന്നു വെറുതെ തോന്നുന്നതാണ് ഇക്കാ."
  തോന്നിയിട്ടെയില്ല നേനമോളെ.

  @ജീവി കരിവെള്ളൂര്‍ സ
  ഇടി മുഴക്കം പല ദിക്കുകളില്‍ മുഴങ്ങുന്നുണ്ട്.

  @sreee , മുല്ല , ജയിംസ് സണ്ണി പാറ്റൂര്‍ , പള്ളിക്കരയിൽ , ishaqh ഇസ്‌ഹാക് , (റെഫി: ReffY) , K@nn(())raan*കണ്ണൂരാന്‍.! , pushpamgad kechery , HASSAINAR ADUVANNY , ലീല എം ചന്ദ്രന്‍ , jyo , Muneer N.P . ഹാപ്പി ബാച്ചിലേഴ്സ് , rafeeQ നടുവട്ടം
  വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  ReplyDelete
 57. @Noushad Kuniyil
  @ Akbar
  @ ബെഞ്ചാലി
  @ ബിന്‍ഷേഖ്
  "മുതലാളിത്തത്തെ പുണരുവാന്‍ ഇങ്ക്വിലാബിന്റെ ചെങ്കൊടി വലിച്ചെറിയാതെ തന്നെ അയാളുമാര്‍ മുന്നോട്ടു വരുന്ന കാഴ്ചയല്ലേ സംഭവ കാലത്തെ ദൃശ്യകൌതുകം" ശരിയാണ് ഇത് കൃത്യമായ ഒരവലോകനം തന്നെ. ആള്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ പ്രജാപതികള്‍ വീണു കിടക്കുമ്പോള്‍ വേറെ alternative കാണാതെ ജനം ആരാഷ്ട്രീയവാദികള്‍ ആയി മാറുന്നു. രാഷ്ട്രീയക്കാരുടെ "വാക്കിലല്ലാതെ പ്രവർത്തികളിൽ സോളിഡായതൊന്നും കാണാൻ കഴിയുന്നില്ല" എന്നിടത് തന്നെ പ്രശ്നത്തിന്റെ മര്‍മ്മഭാഗം. "ഒന്നുകില്‍ നിലവിലെ ഇസങ്ങള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ മനുഷ്യവിമോചനം അസാധ്യമാണ്.അതല്ലെങ്കില്‍ അതിനുതകുന്ന ഒരു ദര്‍ശനത്തെ മനസ്സിലാക്കുന്നതില്‍ , കൈക്കൊള്ളുന്നതില്‍ മാനവരാശി പരാജയപ്പെട്ടിരിക്കുന്നു." absolute ആയ ഒരു ഇസവും ഉണ്ടെന്നു തോന്നുന്നില്ല. survival of the fittest എന്ന തെറ്റായ ഇസത്തില്‍ നിന്ന് കൂടുതല്‍ തെറ്റായ survival of the most corrupt എന്നിടത്തെത്തി നില്‍ക്കുന്നു രാജ്യം‍.
  വന്നതിനും അഭിപ്രായം പറഞ്ഞതിനും ഏറെ നന്ദി.

  ReplyDelete
 58. സമകാലിക സംഭവങ്ങൾ കോർത്തിണക്കി മനോഹരമായി ആവിഷ്കരിച്ചു

  ReplyDelete
 59. valare vykthathayode karyangal avatharippikkunnathil vijayichu.... abhinandannagl.......

  ReplyDelete