Sunday, May 8, 2011

ലോകാ സമസ്താ സുഖിനോ ഭവന്തു


വധിക്കപ്പെട്ട താടിക്കാരനായ വൃദ്ധന്‍ ഒരു കാലത്ത് നയിച്ച ഭീകരതയുടെ വേലിയേറ്റത്തില്‍ Sept/11/2001 ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം തകര്‍ന്നു വീണപ്പോള്‍ കൊല്ലപ്പെട്ട മുവായിരം നിരപരാധികളും, അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധത്തിന്‍റെ ഫലമായി ഇറാഖിലും മറ്റു വിവിധയിടങ്ങളിലുമായി കൊല്ലപ്പെട്ട പത്തു ലക്ഷം നിരപരാധികളും പരലോകത്ത് വെച്ച് കണ്ടു മുട്ടുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കാര്യങ്ങളെ ഒരിക്കല്‍ കൂടി അവലോകനം ചെയ്യാനായി സമ്മേളിക്കുകയുമുണ്ടായി. (ഇറാഖില്‍ കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിനും പത്തിനും ഇടയിലെന്നാണ് വേറെ ഒരു കണക്ക്)

ഇഹലോകത്തു നിന്ന് കാലമെത്തും മുന്‍പേ പരലോകത്തേക്കുള്ള തങ്ങളുടെ ദുരിത പ്രയാണത്തിനിടയാക്കിയതിനും ദശലക്ഷക്കണക്കിനാളുകളെ ഭൂമിക്കുമേല്‍ മൃതപ്രായരാക്കിയിതിനുമെല്ലാം കാരണം സാമുവല്‍ ഹണ്‍ടിംഗ്ടന്‍ പറഞ്ഞതുപോലെയുള്ള നാഗരികതകളുടെ സംഘട്ടനമല്ലെന്നും, മറിച്ച് പെട്രോള്‍ പാടങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളില്‍ ലോകാവസാനം വരെ ഭദ്രമാക്കാന്‍ മത്സരിക്കുന്നവരുടെ കുത്സിത തന്ത്രങ്ങളുടെ ഫലമാണെന്നുമുള്ള സത്യത്തെ അവര്‍ ഒരിക്കല്‍ കൂടി ഖേദത്തോടെ
അയവിറക്കി. ശീതയുദ്ധ കാലത്ത് അഫ്ഘാനിസ്ഥാനിലെ ഖൈബര്‍ ചുരങ്ങളുടെ ഉള്‍പിരിവുകളിലും, തോറാ ബോറായുടെ തുറസ്സുകളിലുമായി അന്ന് യുവാവായിരുന്ന വൃദ്ധനെയും കൂട്ടാളികളെയും സോവിയറ്റ്‌ അധിനിവേശക്കാര്‍ക്കെതിരെ ആളും അര്‍ത്ഥവും, ആയുധവും അനുഭവവും നല്‍കി പരിശീലിപ്പിച്ചെടുത്തവര്‍ തന്നെയാണല്ലോ ഇന്ന് ധര്‍മയുദ്ധത്തെ പറ്റി വാചാലരാവുന്നത് എന്ന വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ ഇതിനകം തന്നെ പഠിച്ചു കഴിഞ്ഞിരുന്നു. സോവിയറ്റ്‌‌ അധിനിവേശം പൊറുക്കപ്പെടരുതാത്ത ആപത്തും യാങ്കി അധിനിവേശം സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വിശാലമായ വാതായനമാവുന്നു എന്നതായിരുന്നു അതിന്‍റെ യുക്തി.


തങ്ങളെല്ലാവരും ഭൂമിയില്‍ കഴിഞ്ഞ കാലത്ത് "
മദ" ങ്ങളുടെ സങ്കുചിതമായ മതില്‍കെട്ടിനകത്തിരുന്നു ലോകത്തെ വീക്ഷിച്ചത്‌ മണ്ടത്തരമായിരുന്നു വെന്നും, ചില ഇസങ്ങളുടെ പ്രാഗ്`രൂപങ്ങളില്‍ സ്വയം തളച്ചിട്ടത് അബദ്ധമായിരുന്നുവെന്നും അവര്‍ വിഷാദം കൊണ്ടു. ദേശീയതയുടെ കൊടിവര്‍ണ്ണങ്ങളില്‍ തുടികൊട്ടി കൃത്രിമ ആവേശങ്ങളില്‍ മുഴുകി വിയോജിക്കുന്നവരുടെ കഴുത്തറുത്തത് മാപര്‍ഹിക്കാത്ത പാതകമായിരുന്നുവെന്ന് വ്യസനപ്പെട്ടു. സത്കര്‍മ്മങ്ങളിലൂടെയും സ്നേഹത്തിലൂടെയും സായൂജ്യം തേടേണ്ട മനുഷ്യര്‍ ഇവ്വിധം സ്വയം നഷ്ടത്തിലാവുന്നത് എങ്ങിനെയാണെന്ന് കൂലങ്കൂഷമായി ചിന്തിച്ചു നോക്കുകയും, ഗീതയുടെയും ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും ആഴത്തിലുള്ള അടിസ്ഥാനസത്ത ഒരേ ഒരു സത്യമാണെന്ന അറിവില്‍ അവര്‍ വിനയാന്വിതരാവുകയും ചെയ്തു. ചെറിയ വിടവുകളെ പെരുപ്പിക്കുന്നവര്‍ക്ക് കാര്യമറിയാതെ ചെവികൊടുത്തതില്‍ നിന്നാണ് വന്‍പിളര്‍പ്പുകള്‍ രൂപം കൊണ്ടതെന്ന ഉള്‍വിളി അവര്‍ക്ക് പുത്തനായിരുന്നില്ല.

ഭൂമിക്കു മേല്‍ ജീവിച്ചിരിക്കുന്ന തങ്ങളുടെ ബാക്കിയുള്ളവര്‍ അവിടെ പല വലിപ്പങ്ങളില്‍ പല ദിക്കുകളില്‍ അതിര്‍ത്തികള്‍ വരച്ചു അപ്പുറവും ഇപ്പുറവും ഇരുന്ന്‌ സര്‍വ്വ സംഹാരിയായ അണുബോംബ് ഉണ്ടാക്കി പരസ്പരം ചാരമാക്കിക്കളയും എന്ന് കൂടെക്കൂടെ വീമ്പു പറയുന്ന വിഷയം ചര്‍ച്ചക്ക് വന്നപാടെ അതിര്‍ത്തികളില്ലാതെ പരലോകത്ത് ഒത്തുകൂടിയ അവര്‍ അനാദിയായ എല്ലാ വിഷാദങ്ങളും വിസ്മരിച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭൂമിയില്‍ വെച്ചു നഷ്ടപ്പെട്ടു പോയിരുന്ന തങ്ങളുടെ നൈസര്‍ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള്‍ അതിര്‍ത്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതെ, അവരറിയാതെ അവരില്‍ പിന്നെയും പിറവി കൊള്ളുകയായിരുന്നു.

50 comments:

 1. ഉദാത്തമായ ഒരു കാവ്യം പോലെ ഈ ചിന്തകള്‍ ..സമയോചിതം ....ഓരോ കൂട്ട കുരുതികും മറ പിടിക്കാന്‍ ചരിത്രം എന്നും ഇങ്ങനെ ഓരോ നുണ ശാസ്ത്രം
  കുട ആകിയിട്ടുണ്ട് .ഇനി വരാന്‍ പോകുന്ന ഏറ്റവും വലിയ കൂട്ടകുരുതി ശുദ്ധ ജലത്തിന് വേണ്ടി ആവും എന്നതാണ് പുതിയ വിവരം .അതിനു വേണ്ടിയാണ് ഇപ്പൊ മറ്റൊരു
  താടിക്കാരന്റെ പിറകെ കൂടിയത് എന്നും കേള്‍ക്കുന്നു ..

  ReplyDelete
 2. പരലോകത്തിന്റെ പാക്ശ്ചാതലത്തില്‍ തന്നെയാണ് ഈ ചിന്തകള്‍ പറയാന്‍ നല്ലത്.

  "സത്കര്‍മ്മങ്ങളിലൂടെയും സ്നേഹത്തിലൂടെയും സായൂജ്യം തേടേണ്ട മനുഷ്യര്‍ ഇവ്വിധം സ്വയം നഷ്ടത്തിലാവുന്നത് എങ്ങിനെയാണെന്ന് കൂലങ്കൂഷമായി ചിന്തിച്ചു നോക്കുകയും, ഗീതയുടെയും ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും ആഴത്തിലുള്ള അടിസ്ഥാനസത്ത ഒരേ ഒരു സത്യമാണെന്ന അറിവില്‍ അവര്‍ വിനയാന്വിതരാവുകയും ചെയ്തു. ചെറിയ വിടവുകളെ പെരുപ്പിക്കുന്നവര്‍ക്ക് കാര്യമറിയാതെ ചെവികൊടുത്തതില്‍ നിന്നാണ് വന്‍പിളര്‍പ്പുകള്‍ രൂപം കൊണ്ടതെന്ന ഉള്‍വിളി അവര്‍ക്ക് പുത്തനായിരുന്നില്ല"

  ഈ വാക്കുകളില്‍ ഉണ്ട് എല്ലാം.
  വീണ്ടും നല്ല ചിന്തകളിലൂടെ നല്ല പോസ്റ്റ്‌.
  അഭിനന്ദനങ്ങള്‍

  ReplyDelete
 3. മനുഷ്യന്‍ മനുഷ്യനലാതാവുകയും മതം മദമായി മാറുകയും ചെയ്തിട്ടെത്രയോ കാലമായി. പരലോകം വിശാലമായിരിക്കും. അതിര്‍ത്തികള്‍ ഉണ്ടാവാനും തരമില്ല. നന്മ തിന്മകളുടെ അതിര്‍ത്തിയല്ലാതെ മറ്റൊരു അതിര്‍ത്തിക്കു സ്ഥാനമില്ല. കൊന്നവനും കൊല്ലപ്പെട്ടവനും, ചതിച്ചവനും ചതിക്കപ്പെട്ടവനും ഒരേ തട്ടിലിരിക്കാന്‍ ന്യാമാമോന്നും കാണുന്നില്ല. സലാം ഭായി,, ഈ ലേഖനം എനിക്കൊത്തിരി ഇഷ്ടമായി. അതിന്റെ കാരണം നിരപരാധികള്‍ എല്ലായിടത്തും നിരപരാധികളാണ് എന്ന് പറയാനുള്ള ആര്‍ജവം കാണിച്ചല്ലോ.. അമേരികയില്‍ കൊല്ലപെട്ടവര്‍ അപരാധികളും ഇറാഖില്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളും എന്ന് പറഞ്ഞില്ലല്ലോ. മറിച്ചും...:)

  ReplyDelete
 4. “ശീതയുദ്ധ കാലത്ത് അഫ്ഘാനിസ്ഥാനിലെ ഖൈബര്‍ ചുരങ്ങളുടെ ഉള്‍പിരിവുകളിലും, തോറാ ബോറായുടെ തുറസ്സുകളിലുമായി അന്ന് യുവാവായിരുന്ന വൃദ്ധനെയും കൂട്ടാളികളെയും സോവിയറ്റ്‌ അധിനിവേശക്കാര്‍ക്കെതിരെ ആളും അര്‍ത്ഥവും, ആയുധവും അനുഭവവും നല്‍കി പരിശീലിപ്പിച്ചെടുത്തവര്‍ തന്നെയാണല്ലോ ഇന്ന് ധര്‍മയുദ്ധത്തെ പറ്റി വാചാലരാവുന്നത്.”
  ലോകരാജ്യങ്ങൾ പഞ്ചപുച്ഛവുമടക്കി ‘യജമാനന്മാരുടെ’ മുന്നിൽ തലകുമ്പിട്ടുനിൽക്കുമ്പോൾ ഈ ധാർഷ്ട്യം അവർ കാട്ടിയില്ലെങ്കിലെ അത്ഭുതമുള്ളു.
  ഒരഗ്നിഗോളം സ്വന്തം ശിരസ്സിൽ പതിയുവോളം ലോകം ഉറക്കം നടിച്ചുകിടക്കും.

  കാലിക പ്രസക്തിയുള്ള പോസ്റ്റ്.

  ReplyDelete
 5. കൊള്ളാം സലാമേ. രസകരമായ
  അവതരണം. എന്നാല്‍ മുഖംമൂടികള്‍
  വലിച്ചു കീറാനുള്ള കരുത്തുണ്ടു്. ദൈവം
  ഇതിനു പോംവഴിതേടി. ഭൂമിയില്‍ നിന്നു
  വന്ന ആത്മാക്കള്‍ ഏറെക്കുറെ ഒത്തു കൂടി
  യിരിക്കയല്ലേ. ആ മാര്‍ക്സോ, മഹാത്മാ ഗാ
  ന്ധിയോ ഇവരെ ഈ അനീതിയ്ക്കെതിരെ
  സംഘടിപ്പിക്കുമോ. ദൈവം ആലോചനയില്‍
  മുഴുകി. അപ്പോള്‍ പത്രോസ് ഒരു പോംവഴി
  പറഞ്ഞു. ഇറാക്കിലോ, അഫ്ഗാനിസ്ഥാനിലോ
  ദൈവം മനുഷ്യനായി അവതരിക്കണം. ദൈവം
  ശുണ്ഠിയോടെ പത്രോസിനെ നോക്കി ഇങ്ങനെ
  പറഞ്ഞു .എന്നിട്ടു വേണം അമേരിക്കക്കാരന്റെ
  വെടിയുണ്ട ദേഹം മുഴുവന്‍ തുളഞ്ഞു കേറാന്‍
  സലാമേ സലാം

  ReplyDelete
 6. ഈ ലേഖനം തികച്ചും സമയോചിതം, കൃത്യം...
  എന്തെല്ലാം തരം കളവുകൾ....എന്തെല്ലാം ന്യായീകരണങ്ങൾ......ആർത്തിയ്ക്ക് കുട പിടിയ്ക്കാൻ ഉണ്ടാക്കിത്തീർക്കുന്നവ. പണ്ട് മുതലേ ധനവും സമ്പത്തും പ്രകൃതി വിഭവങ്ങളും ആർത്തിയുടെ പ്രലോഭനങ്ങളല്ലേ. ഇപ്പോൾ എണ്ണപ്പാടം വീണു കിട്ടിയ രാജ്യക്കാരുടെ നേരെ ആർത്തിയുടെ ആവേഗം, കുറച്ചു കഴിഞ്ഞാൽ വെള്ളപ്പാടം വീണുകിട്ടിയ രാജ്യക്കാരുടെ നേരെ........

  ഈ പോസ്റ്റിലെ സംയമനം ഉജ്ജ്വലമായിരിയ്ക്കുന്നു. ഒത്തിരി ബഹുമാനത്തോടെയും ആദരവോടെയും.......

  ReplyDelete
 7. കൊല്ലാന്‍ നടക്കുന്നവരുടെ മനസ്സില്‍ എന്നുയരും ഈ ചിന്തകള്‍ .

  ReplyDelete
 8. സുന്ദരമായ ലേഖനം. ഭാഷയാണോ ആശയമാണോ പറഞ്ഞ രീതിയാണോ മികച്ചു നിൽക്കുന്നതെന്നു മത്സരിക്കുന്നു. തിരിച്ചറിയൽ കാർഡ് വേണ്ടാത്ത ആ ലോകം തന്നെ ഇതു പറയാൻ നല്ലതു.

  ReplyDelete
 9. അതിര്‍ത്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതെ നീതി നടപ്പാക്കുന്ന ലോകം..
  അതെ പരലോകത്തെക്കാള്‍ അതിനു പറ്റിയോരിടം വേറെയില്ല.ഉത്തമമായൊരു ലക്ഷ്യം മുന്നിലുണ്ട് താങ്കളുടെ വാക്കുകളില്‍ .. ആശംസകള്‍

  ReplyDelete
 10. തികച്ചും കാലിക പ്രസക്തമായ ഒരു പോസ്റ്റ് ഇത് കറുപ്പിനെ വെളുപ്പായി ചിത്രീ കരിക്കുന്ന യുഗം അല്ലെ

  ReplyDelete
 11. എല്ലാം എണ്ണയ്ക്കു വേണ്ടിയുള്ള നാടകങ്ങളായിരുന്നുവെന്ന് തിരിച്ചറിയാൻ പരലോകം വരെ കാത്തിരിക്കേണ്ടി വരുമോ.

  ReplyDelete
 12. വളരെ ശക്തമായ ലേഖനം....സ്വന്തം ജനതയുടെ നിലനില്പ്പിനെപ്പറ്റി മാത്രം ആലോചിക്കുമ്പോഴാണ്, ഒരു ഭരണകൂടം ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുക...അതു ശരിയോ തെറ്റോ എന്ന് കാലം തീരുമാനിക്കട്ടെ....

  ReplyDelete
 13. ഹേയ്, എനിക്ക് തോന്നുന്നില്ല

  പരലോകത്തും എല്ലാ വിഭാഗീയതയും ഉണ്ടാകും.
  ആണും പെണ്ണും
  മതവും
  കറുത്തവനും വെളുത്തവനും
  ബുഷും ഉസാമയും

  ലോകക്രമം ചേതനയില്‍ അങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്.
  ============================
  വ്യത്യസ്തവും കാലികവുമായ എഴുത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
 14. അവിടെ ഇരുന്നു ഒബാമ ചിരിക്കുന്നുണ്ടാകും
  ചെയ്തു കൂട്ടിയ ദുഷ്കര്‍മങ്ങളുടെ നിഷ്ഫലതയോര്‍ത്ത്

  സലാം മികച്ച രീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇഷ്ടമായി..:)

  ReplyDelete
 15. അമേരിക്കയാണ് ലോകത്തിലെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം എന്ന് പരലോകവാസികള്‍ ഐകകണ്ഠമായി അംഗീകരിച്ചവിവരം ചൂടോടെ അറിയിച്ചതിന് സലാം ! :)

  ലേഖനത്തിലെ ചില പ്രസ്താവനകളോട് യോജിപ്പും, ചിലവയോട് നിസ്സംഗ മനോഭാവവും, ചിലതിനോട് വിയോജിപ്പും ഉണ്ട്. പക്ഷേ എഴുത്തിന്റെ കരുത്തിന് സലാംജിയെ നമിച്ചേ തീരൂ.

  ReplyDelete
 16. 'നാഗരികതകളുടെ സംഘട്ടനം'{?} എന്ന പഠനത്തിന് അമേരിക്കന്‍ സര്‍വ്വകലാശാലയിലെ സ്ട്രാറ്റജിക് വിഭാഗം പ്രോഫ്ഫസര്‍ ആയിരുന്ന ഹണ്ടിംഗ്ടണ്‍ പ്രേരണയേകിയത് 'അമരിക്കന്‍ ദേശീയ താത്പര്യങ്ങളും മാറുന്ന സുരക്ഷാ സാഹചര്യങ്ങളും' എന്ന {സര്‍വ്വകലാശാലയുടെ}പദ്ധതിയില്‍ നിന്നാണ്.
  അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങളെന്നാല്‍ അന്നാട്ടിലെ ജനങളുടെ താല്‍പര്യമല്ല തന്നെ. മറിച്ച്, ബഹുരാഷ്ട്രാ കമ്പനികളുടെയും ആയുധ കച്ചവടക്കാരുടെയും അവരുടെ ചരട് വലികള്‍ക്കൊത്തു നീങ്ങുന്ന രാഷ്ട്രീയ മേലാളന്മാരുടെയും താത്പര്യങ്ങള്‍ എന്നര്‍ത്ഥം.
  അമേരിക്കന്‍ സാമ്രാജ്യത്വതാത്പര്യങ്ങളെ ഏറെ സഹായിച്ചു കൊണ്ടിരിക്കുന്നത് അന്നാട്ടിലെ സര്‍വ്വകലാശാലകളാണ്. സൈനികപദ്ധതികളില്‍ വലിയൊരു പങ്കും ചെയ്തു തീര്‍ക്കുന്നത് ഇതേ സര്‍വ്വകലാശാലകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പഠനത്തിലൂടെയും ലക്‌ഷ്യം സാമ്രാജ്യത്വ സേവയായിരുന്നുവെന്നത് വ്യക്തം. ഇതുകൊണ്ട് മാത്രമല്ല ഈ വാദം എതിര്‍ക്കപ്പെടുന്നത്. നാഗരികതകള്‍ പരസ്പരം സംഘട്ടനത്തില്‍ ഏര്‍പ്പെടാറില്ല. പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെയാണ് നാഗരികതകള്‍ വളരുന്നത്‌. ഒരുതരം താങ്ങിയും തൂങ്ങിയുമുള്ള ഒരവസ്ഥയിലൂടെയാണ് അത് നിലനില്‍ക്കുന്നത്. അഥവാ, നാഗരികതകളുടെ സംഘട്ടനം എന്നത് തീര്‍ത്തും അര്‍ത്ഥശൂന്യമായൊരു സങ്കല്പമാണ്. എന്നാല്‍, സെപ്റ്റമ്പര്‍ പതിനൊന്നിനു ശേഷമുള്ള അമേരിക്കന്‍ സൈനീക{ അധിനിവേശ} നടപടികള്‍ക്ക് ഈ സിദ്ധാന്തം വേഗതകൂട്ടുകയാണ്ണ്ടായത്. അതിനു കാരണമായി വര്‍ത്തിച്ചതോ അതെ സാമ്രാജ്യത്വം വിത്തിട്ടു നനച്ചു വളര്‍ത്തിയ വിഷച്ചെടിയും. ശേഷം, ഇറാഖിലേക്കും ഇപ്പോള്‍ ഇറാന്‍ അടക്കം മറ്റു ദേശങ്ങളിലേക്കും കടന്നു കയറുന്ന അമേരിക്കന്‍ സൈന്യത്തെ നയിക്കുന്നതും ഇതേ വേട്ടക്കാരന്‍റെ നയം തന്നെയാകുന്നു. ഉള്ളറകളില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യമോ.......... സാമ്രാജ്യത്വ താത്പര്യ സംരക്ഷണവും.

  മൊത്തം അസംബന്ധങ്ങളുടെയും ഉടമസ്ഥാവകാശം ആവശ്യപ്പെടുന്ന ഇക്കൂട്ടര്‍ ഇന്നും ഇന്നലെയും ഇനി നാളെകളിലും തീര്‍ക്കുന്ന അസംബന്ധ നാടകങ്ങളുടെ തിരശ്ശീലക്ക് പിറകിലെ ചില രംഗങ്ങളാണ് സലാം ജി വരഞ്ഞ പരലോക ചിത്രത്തിലുള്ളത്.
  സലാം,,, റെഡ് സെല്യൂട്ട്‌.

  ReplyDelete
 17. വളരെ ഉയര്‍ന്ന ചിന്ത. ബൈബിളും ഖുറാനും ഗീതയും അടിസ്ഥാനമായി ഒന്ന് തന്നെയല്ലേ ആഹ്വാനം ചെയ്യുന്നത്?
  വെറുതേ അടി കൂടേണ്ട കാര്യമെന്ത്‌?

  ReplyDelete
 18. മതം എക്കാലവും സംഘട്ടനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. അത് മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനും അടിച്ചമര്ത്തുന്നതിനും അതാതുകാലത്തെ ഭരണാധികാരികള്‍ സമര്‍ഥമായി ഉപയോഗിച്ച് വന്നു. സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകണമെങ്കില്‍ മതമില്ലാത്ത ലോകം പുലരണം. മതേതരമായ നിലപാടുകള്‍ കര്‍ക്കശമായി സ്വീകരിക്കാന്‍ ഇനിയും പുരോഗമന വാദികള്‍ മടിച്ചു കൂടാ. മതേതരമെന്നാല്‍ നമുക്ക് ഇപ്പോളും മത പ്രീണനമാണ്. മതം നിലനില്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തിലും സമാധാനം ഉണ്ടാകുകയില്ല.

  ReplyDelete
 19. പെരുകുന്ന ആര്‍ത്തിയുടെ സഫലീകരണത്തെ മാത്രം നോക്കി ഒരു വിഭാഗം. അതിനു വേണ്ടി എന്തും ചെയ്യാന്‍ ഒന്നും പ്രശ്നമാകുന്നില്ല. അത് തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിഭാഗം..ഇവര്‍ക്കെതിരെ തിരിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം മതം തന്നെ. അതിനെ അവര്‍ നന്നായി ഉപയോഗിക്കുന്നു. ഇന്നലെ എണ്ണക്ക് മേല്‍ കണ്ണ് നാട്ടിരുന്നെന്കില്‍ നാളെ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു...
  ഒന്നുണ്ട്,പഴയതിലും കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു എന്നത് ആശയ്ക്ക് വക നല്‍കുന്നു.
  സലാം മികച്ച ലേഖനം ശ്രദ്ധേയം.

  ReplyDelete
 20. ഞാനും വായിച്ചു.

  ReplyDelete
 21. തിരിച്ചറിവുകള്‍ വരുന്നത് ഉയരത്തില്‍ നിന്ന് വീക്ഷിക്കുമ്പോഴാണ്.

  ReplyDelete
 22. @@
  തെറ്റില്‍ ജനിച്ചു തെറ്റുകള്‍ മാത്രം ചെയ്തു വളര്‍ന്നുവരുന്ന ഒരു രാഷ്ട്രമാണ് അമേരിക്ക!
  1875 മുതല്‍ 1995 വരെയുള്ള നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്ക നടത്തിയ നൂറില്‍പ്പരം ഇടപെടലുകളുടെ ഒരു നീണ്ട ലിസ്ട്ടിനെക്കാള്‍ എത്രയോ അധികമാണ് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളില്‍ അവര്‍ ചെയ്തുകൂടിയ ന്രിശംസതകള്‍ .

  ദശലക്ഷക്കണക്കിന് റെഡ്‌ ഇന്ത്യന്‍സിനെ ക്രൂരമായി കൊന്നൊടുക്കി. അത്രതന്നെ കറുത്ത വംശജരെ ആഫ്രിക്കയില്‍ നിന്നും വേട്ടയാടിപ്പിടിച്ച് അടിമകളാക്കി. അര്‍ജന്റീനയിലും നിക്കരാഗോയിലും വിയറ്റ്‌നാമിലും ചിലിയിലും ജപ്പാനിലും അംഗോളയിലും സൈനികമായി ഇടപെട്ട അമേരിക്കയുടെ ഭ്രാന്തന്‍ജല്‍പ്പനങ്ങളുടെ തുടര്‍ച്ചയാണ് മദ്ധ്യേഷ്യന്‍ അധിനിവേശവും!

  ലോകത്ത് എണ്ണനിക്ഷേപങ്ങളുടെ നിയന്ത്രണം ലക്ഷ്യമാക്കി രൂപപ്പെടുന്നതാണ് അമേരിക്കയുടെ വിദേശനയം. തീവ്രവാദത്തിനെതിരെ അനന്ത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധം, തിന്മയുടെ അച്ചുതണ്ട് എന്നീ പൈങ്കിളിപ്പേരില്‍ നടത്തിയ അഫ്ഘാനിസ്ഥാനിലെ യുദ്ദ്ധത്തിനും ഇറാഖ്‌ അധിനിവേശത്തിനും പിന്നില്‍ ഉസാമക്കപ്പുറം ബ്രിട്ടീഷ്‌ അമേരിക്കന്‍ എണ്ണക്കമ്പനികളുടെ മദ്ധ്യേഷ്യയിലേക്കുള്ള തിരിച്ചുവെച്ച തീപ്പാറുന്ന കണ്ണുകളായിരുന്നു ഉണ്ടായിരുന്നത്.

  അമേരിക്കയുടെ ലക്ഷ്യം സ്വന്തം കമ്പനികളെ സഹായിക്കുന്നതിന് പുറമേ എണ്ണയുടെ ഇറക്കുമതി പുതിയ സ്രോതസ്സുകളിലേക്ക് വ്യാപിപ്പിക്കുകവഴി ഗള്‍ഫ്‌രാജ്യങ്ങളുടെ കുത്തക തകര്‍ക്കലാണ്. ഉസാമയെക്കാളധികം അമേരിക്ക നോട്ടമിടുന്നത് കാസ്പിയന്‍ സമുദ്രതീരത്തെ എണ്ണയിലും പ്രകൃതിവാതകത്തിലുമാണ്.

  നുണയുടെ പെരുപ്പത്തെ സത്യമായി നാം മനസ്സിലാക്കുന്ന പ്രതീകങ്ങളുടെയും കെട്ടുകാഴ്ച്ചകളുടെയും ഉപഭോഗലോകത്തെ നോക്കി 1987ല്‍ ഫ്രെഞ്ച് ചിന്തകനായ ഗീദോബര്‍ society of the spectacle (ദ്രിശ്യവിസ്മയങ്ങളുടെ ലോകം) എന്ന് പരിഹസിച്ചു. ചരിത്രത്തിന്റെ പുനരാവര്‍ത്തിയിലൂടെ അതിപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത് കാലത്തിന്റെ വിരോധാഭാസമാകാം..!

  സലാംജീ, വിഷയത്തിന്റെ ഗൌരവവും ശൈലിയിലെ ശക്തിയും വേറിട്ടുനില്‍ക്കുന്നു. ആശംസകള്‍ .

  ReplyDelete
 23. സ്വന്തം തല എല്ലാവരുടെയും മുകളില്‍ ഉയര്‍ത്തിപ്പിടിക്കുവാനുള്ള ശ്രമത്തിനിടയില്‍ കാല്‍ക്കല്‍ ചവിട്ടി അരക്കുന്നവരുടെ ഞരക്കങ്ങള്‍ ആര് കേള്‍ക്കാന്‍? കൂടെ കൂടിയിരിക്കുന്നവരും നിയന്ത്രിക്കാന്‍ അവകാശമുള്ള "സംഘനയും" എല്ലാം രാത്രിയില്‍ കൂട്ട് പോകുന്ന പിമ്പുകളായി മാറിയിരിക്കുന്നു....
  ചെയ്ത് കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് മറ പിടിക്കാന്‍ അടുത്ത താടിക്കാരന് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചുകാണും............

  ReplyDelete
 24. ശരിയാണ്.എണ്ണപ്പാടങ്ങള്‍ തന്നെയാവാം അമേരിക്കായുടെ ഉദ്ദേശം- ധനികനും,എഞ്ചിനീയറുമായിരുന്ന ബിന്‍ ലാദിനെ ഇത്ര ഭീകനാക്കി മാറ്റിയതും അവര്‍ തന്നെ.

  ReplyDelete
 25. ബോയിങ്ങിന്റെ ഒരു ഡീൽ ഇന്ത്യ നിരസിച്ചപ്പോൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ ഇല്ലാതാവും പോലെയാണ് മുറവിളികൾ കേട്ടത്. കുത്തക മുതലാളിമാരും ബൂർശ്വാസികളും നയിക്കുന്ന ഒരു ഫോറിൻ പോളിസിയാണ് അമേരിക്കയ്ക്കുള്ളത്. അതിനായി അവർ മുജാഹിദ്ദീൻമാരെ വളർത്തി, ഇപ്പൊ വേണ്ടേന്നു തോന്നി സൊ കൊന്ന് കളഞ്ഞു. ഇവിടെ സംസാരിക്കുന്നത് പണം മാത്രമാണ്, പച്ച നിറമുള്ള അമേരിക്കൻ ഡോളർ.

  മനുഷ്യ ജീവനു വിലകൽപ്പിച്ച് എന്തെങ്കിലും നല്ലത് ലോക നന്മയ്ക്കായി എല്ലാവർക്കും ചെയ്യാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നല്ല ലേഖനം ആശംസകൾ സലാമിക്കാ.

  ReplyDelete
 26. "ലോകാ സമസ്താ സുഖിനോ ഭവന്തു"

  സംഭവാമി യുഗേ യുഗേ.. കാലിക പ്രസക്തമായ പോസ്റ്റ്.

  ReplyDelete
 27. ചെറുവാടി പറഞ്ഞപോലെ പരലോകത്തിന്റെ
  പശ്ച്ചാത്തലത്തില്‍ തന്നെയാണ് ഈ ചിന്തകള്‍ പറയാന്‍ നല്ലത്...
  വേറിട്ട ഈ ചിന്തകള്‍ ഇഷ്ടമായി.

  ReplyDelete
 28. പരലോക ചിന്തയുള്ളവന്‌ പെട്ടെന്ന് തലയിൽ കയറും.അല്ലാത്തവൻ ചൊറിയും.
  ഇങ്ങനെ പറയാൻ കാരണമെന്താണെന്ന് അറിയുമോ..?

  നമുക്കറിയാം അമേരിക്കയും ഇസ്രയേലും എന്തെങ്കിലും ഉദ്ദേശിച്ചാൽ അത് കൊന്നായാലും നേടിയിരിക്കും. അത് എല്ലാവർക്കും അറിയും.എന്നിട്ടും ഒരു വാക്കു പോലും ഈ കൊലയാളി രാഷ്ട്രങ്ങൾക്കെതിരെ ഉച്ചരിക്കാതെ ഷണ്ഡന്മാരായ അടിമകളായി ജീവിക്കുകയാണ്‌ നമ്മൾ. പ്രതികരിച്ചവനെ തീവ്രവാദിയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അവന്റെ ജീവിതം തുലക്കുകയും ചെയ്യും.

  എണ്ണയുടെ ഉറവിടം എവിടെയുണ്ടോ അവിടെ ഉണ്ടാകും മേൽ പറഞ്ഞ കക്ഷികൾ. ജീവിക്കണ്ടേ.. അല്ലേ..?:

  ReplyDelete
 29. ചിന്തയുടെ പൂര്‍ണതയില്‍ അനായാസമായി എല്ലാം കൈക്കുള്ളില്‍ ഒതുങ്ങി നില്‍പ്പുണ്ട് !
  കാവ്യമാണോ എന്ന് തോന്നിപ്പിക്കുന്ന ശൈലിയും കൂട്ടിനുണ്ട് !
  ആക്ഷേപത്തിന്റെ മുന രസിപ്പിക്കുന്നുമുണ്ട്...
  അഭിനന്ദനങ്ങള്‍ ...........

  ReplyDelete
 30. കണ്ണിൽ പെട്ടിട്ടും കണ്ടില്ലെന്ന് വരുത്തിത്തീർക്കുകയും പ്രചരണങ്ങളാൽ അപ്രസക്തമാ‍ക്കപ്പെടുകയും ചെയ്ത ഉണ്മകളെ പരേതാത്മാക്കളുടെ നിർമ്മമമായ ചിന്തകളിലൂടെ വരച്ചുകാണിച്ച വിരുത് വിസ്മയാവഹം. മനസാക്ഷിയിൽ ആഞ്ഞുതറക്കുന്ന കൂരമ്പുകളാണ് ഓരോ വരിയിലൂടെയും ധ്വനിപ്പിക്കപ്പെടുന്ന ആശയങ്ങളിലൂടെ കുതിച്ചെത്തുന്നത്. അഭിവാദ്യങ്ങൾ.

  ReplyDelete
 31. നന്നായി എഴുതിരിക്കുന്നു. അമേരിക്ക എന്ന ഭീകര രാഷ്ട്രം കൊന്നൊടുക്കിയത്, കൊന്നൊടുക്കുന്നത് ലക്ഷക്കണക്കിന് നിരപരാധികളെ ആണ്. ജപ്പാനിലും, വിയറ്റ്നാമിലും, ഇറാക്കിലും, അഫ്ഗാനിലും എല്ലാം സംഹാരതാണ്ഡവമാടിയ നവ കൊളോണിയല്‍ ഭീകരതയില്‍ പൊലിഞ്ഞത് എണ്ണമറ്റ മനുഷ്യ ജന്മങ്ങള്‍ ആണ്. ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ ഒരു മത ഭീകരനെ മറ്റൊരു സാമ്രാജ്യത്വ ഭീകരന്‍ വധിച്ചപോലെയാണ് തോന്നുന്നത്. ഊട്ടിയ കൈകൊണ്ട് തന്നെ ഉദകക്രിയ നടത്തുന്നതുപോലെ...

  ReplyDelete
 32. നീതിയുടെ വിജയം ആഘോഷിക്കുന്നവര്‍ ചവിട്ടിമെതിച്ച നീതിവ്യവസ്ഥ ഇപ്പോഴും അവരെത്തന്നെ വേട്ടയാടുന്നുണ്ട്.

  ReplyDelete
 33. അനാദിയായ എല്ലാ വിഷാദങ്ങളും വിസ്മരിച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭൂമിയില്‍ വെച്ചു നഷ്ടപ്പെട്ടു പോയിരുന്ന തങ്ങളുടെ നൈസര്‍ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള്‍ അതിര്‍ത്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതെ, അവരറിയാതെ അവരില്‍ പിന്നെയും പിറവി കൊള്ളുകയായിരുന്നു.

  പൂർണമായും ഒരു നല്ലലേഖനം .ചിലമനുഷ്യരിൽ ജനമപരമായി ഒരു ക്രൂരസ്വഭാവം ഉണ്ടായിരിക്കും. പാരമ്പര്യമായി കിട്ടിയതുപോലെ അതു വളർന്ന് വരും. ആ ജനുസിൽ പെടുന്നവർ നിരന്തരം അതിന്റെ സ്വഭാവം കാട്ടികൊണ്ടിരിക്കും .അതിനു തെളിവായിരുന്നു ഹിരോഷിമയിലും ,നാഗസാക്കിയിലും ഉണ്ടായതു. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. 1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 80,000 പേരുടെ മരണത്തിന്‌ കാരണമായി. 90,000 മുതൽ 140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.അതിന്റെ ഇരകൾ തലമുറകളായി ഇന്നും പിറക്കുന്നു.

  ReplyDelete
 34. സാമ്രാജ്യത്വം കൂടുതലായി ഏറ്റെടുത്ത സംഗതിയാണ് ഗിബത്സിയൻ സിദ്ധാന്തം. അത് പല മേഖലയിലും വിജയിക്കപെട്ടിട്ടുണ്ട്. സ്വം സ്വയംസേവകനായി ലോകത്തെവിടെയും ഇടപെടാൻ കഴിയതക്ക രീതിയിൽ സ്വയാധികാര സ്തംഭവലയങ്ങൾ സൃഷ്ടിച്ചെടുത്തവനെതിരെ ശബ്ദമുയർത്താൻ ത്രാണിയുള്ളവർ ലോകത്തില്ല എന്നതാണ് വസ്തുത.

  @കണ്ണൂരാൻ.. അമേരിക്ക ജനിച്ചത് തെറ്റിലൂടെയാണോ?! സ്ലേവറി ട്രേഡ് നടത്തിയവരുടെ ഇടപാടുകളും അമേർക്കയുടെ തലയി കെട്ടണോ?? അല്ലെങ്കിൽ തന്നെ ഉണ്ടല്ലൊ കെട്ടിവെക്കാൻ ഇഷ്ടം പോലെ.. സത്യങ്ങളുടെ കൂടെ അസത്യങ്ങളും എഴുതി ചേർത്താൽ സത്യത്തിന് നിലനില്പില്ലാതാവും. ആവേശം നല്ലതാണ്, പക്ഷെ...!!

  വിദ്വേഷം അസത്യം പറയാൻ, അനീതി പ്രവർത്തിക്കാൻ കാരണമാകാതിരിക്കട്ടെ.

  ReplyDelete
 35. മികച്ച ലേഖനം ശ്രദ്ധേയം.

  ReplyDelete
 36. വരിഷ്ടമായ നൈസര്‍ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള്‍ ഭൂവില്‍വിരിയാന്‍ നമുക്ക് ആശിക്കാം ...

  (അസൂയ തോന്നിപ്പിക്കുന്ന രചനാപാടവം പ്രശംസ അര്‍ഹിക്കുന്നു )

  ReplyDelete
 37. വിശേഷപ്പെട്ട ഒരു പോസ്റ്റ്‌ ..നന്നായി പറഞ്ഞു സലാം ഭായ്.

  ReplyDelete
 38. പരലോകത്തും വേവലാതികളോ? അപ്പോള്‍ അവിടെ പോയി സുഖമായി ജീവിക്കാം എന്ന് കരുതി ഇവിടെ ത്യാഗജീവിതം നയിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് തോന്നുന്നു. അങ്ങനെ വരുമ്പോള്‍ ഉള്ള കയ്യുക്ക് കൊണ്ട് ഇവിടെ സ്വര്‍ഗജീവിതം നയിക്കുന്നവര്‍ (അമേരിക്കയും മറ്റും ) ശരി എന്ന് വരുന്നു.
  മറ്റൊന്ന് പെട്രോള്‍ എന്ന ഒരു സാധനം ഉണ്ടാക്കിയതാണ് ഈ ലോക പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ഇതില്ലെങ്കിലും മനുഷ്യന്‍ ജീവിക്കുമായിരുന്നു. പിന്നെ ഇത് ഉണ്ടാക്കി അനേക നിരപരാധികളെ അകാലമരണത്തിനിടയാക്കിയതിന്റെ ഉത്തരവാദിത്തം ആരുടെ തലയില്‍ കെട്ടി വെക്കണം ?

  എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു. എങ്കിലും കാര്യങ്ങള്‍ എല്ലാം അത്ര യോജിപ്പില്ല. ലോകത്തില്‍ അതതു സമയത്തെ ശക്തന്മാര്‍ അവരുടെ താല്പര്യം നടപ്പാക്കുന്നു. ഇന്ന് അമേരിക്ക, നാളെ ചിലപ്പോള്‍ ചൈന അല്ലെങ്കില്‍ ഇറാന്‍ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യങ്ങള്‍. അത്രയും അല്ലെ ഉള്ളു. അതിസമ്പന്നനായ ലാദനെ പണം കൊടുത്ത് അമേരിക്ക ഭീകരനാക്കി എന്ന് തോന്നും മിക്ക പ്രതികരണങ്ങളും വായിച്ചാല്‍. സത്യത്തില്‍ അയാള്‍ താന്‍ വിശ്വസിക്കുന്ന തീവ്ര ആശയങ്ങള്‍ ലോകമാകെ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു എന്നതല്ലേ സത്യം (അതും ഒരു തരം സാമ്രാജ്യത്ത വാദം തന്നെ - മത സാമ്രജ്യത്തം). ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയില്‍ അമേരിക്ക അയാളെ പൊതു ശത്രുവിനെതിരെ ഉപയോഗിച്ചു. അല്ലെങ്കില്‍ മുതലാളിത്തസാമ്രാജ്യത്ത വാദിയും മതസാമ്രാജ്യത്തവാദിയും കൂടി കമ്മ്യൂണിസ്റ്റ്‌ സാമ്രാജ്യത്തവാദിക്കെതിരെ താല്‍കാലിക നേട്ടത്തിനു ഒന്നിച്ചു. എല്ലാതരം സാമ്രാജ്യത്ത വാദങ്ങളും അപകടകരം തന്നെ.

  ഒരു സഹജീവി സ്നേഹി

  ReplyDelete
 39. പ്രസക്തമായ രചന ...ന്യായീകരണങ്ങള്‍ ക്ക് നേരെയുള്ള ശക്തമായ അമ്പുകള്‍....
  പക്ഷെ എന്തെങ്കിലും മാറ്റം...ഉണ്ടാകുമോ ?!!!
  തുടര്‍ക്കഥകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ തമ്മില്‍ ചൊല്ലി ആശ്വസിക്കാം.

  "ലോകാ സമസ്താ സുഖിനോ ഭവന്തു"

  ReplyDelete
 40. ഭീകരന്മാരെ അമേരിക്ക ഉണ്ടാക്കികൊണ്ടേയിരിക്കും, നിരപരാധികളെ കൊന്നൊടുക്കികൊണ്ടേയിരിക്കും, അവരുടെ സ്വാര്‍ഥ താല്പര്യങ്ങളാണ് അവര്‍ക്ക് മുഖ്യം. ഇവിടെ അതിശയകരമായ കാര്യം അതല്ല. അമേരിക്കയെ കുറിച്ച്, അവരുടെ നെറികെട്ട ചെയ്തികളെ കുറിച്ച് എല്ലാവരും തികഞ്ഞ ബോധ്യമുള്ളവരായിട്ടും അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ ആരും മുതിരുന്നില്ല എന്നതാണ്.

  വളരേയധികം ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് സലാം ഭായ്. രചനാ ശൈലിയും, പറഞ്ഞ രീതിയും, ആശയവും എല്ലാം മികച്ചത്, ആനുകാലികം, പ്രസക്തം. ആശംസകള്‍

  ReplyDelete
 41. പോസ്റ്റുകളുടെ കട്ടിയും ചിന്തകളുടെ കനവും ഓരോ പോസ്റ്റിലും കൂടിക്കൂടി വരുന്നു.ഗള്‍ഫില്‍ ചൂട് തുടങ്ങിയോ..?

  ലോകസമസ്താ സുഖിനോ ഭവന്തു.

  ReplyDelete
 42. പരലോകത്തില്‍ ഇവര്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ...?ഇവരൊക്കെ നടത്തിയ പിന്നാമ്പുറ രഹസ്യങ്ങള്‍ ,അണിയറ നാടകങ്ങള്‍ ....ഒരു നിമിഷം ചിന്ത അങ്ങിനെയും കടന്നു പോയി ...സലാംക്ക ഗ്രേറ്റ്‌ പോസ്റ്റ്‌

  ReplyDelete
 43. സലാംജി, താങ്കള്‍ സംയമനത്തോടെ അതി ശക്തമായി പറഞ്ഞു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നും നഷ്ടങ്ങള്‍ പേറുന്നത് നിരപരാധികള്‍ മാത്രമാണല്ലോ. ലോകത്ത് ഇത് വരെ നടന്നിട്ടുള്ളതും, ഇനി നടക്കാന്‍ പോവുനതുമായ എല്ലാ കുരുതികള്‍ക്ക് പിന്നിലും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ നാളുകളായി - അമേരിക്ക എന്ന പേരില്‍ അറിയപ്പെടുന്ന - ഈ ശക്തികള്‍ അവരുടെ സ്വാര്‍ത്ഥതക്കു വേണ്ടി ഉണ്ടായിരിക്കും. കുരിതികളുടെ മറു നാമമായ് മാറിയ അമേരിക്കയും ബുഷ്‌ ഉബാമ ഉസാമകളും നീണാള്‍ വാഴും! എനിക്കും പറയാനുള്ളത് അത് തന്നെ, സ്മ്ബാവാമി യുഗേ യുഗേ....

  ReplyDelete
 44. kalika prasakthamaya chintha.... bhavukangal.....

  ReplyDelete
 45. നമ്മൂടെ മാദ്ധ്യമങ്ങൾ പലപ്പോഴും റിപ്പോർട്ടു ചെയ്യാറില്ലേ..”ഒരു ഗുണ്ടാത്തലവനെ മറ്റൊരു ഗുണ്ടാ സംഘം വളഞ്ഞിട്ടു വെട്ടിക്കൊന്നു....!”
  ലാദന്റെ വാർത്തക്കും അതിനപ്പുറത്തേക്ക് എന്ത് പ്രസക്തി ആണുള്ളത്...?

  നല്ല ചിന്ത നൽകുന്ന പോസ്റ്റ്...
  അഭിനന്ദനങ്ങൾ...

  ReplyDelete
 46. പറയാനുള്ളത് വെടിപ്പിലും,വൃത്തിയിലും,ആവേശം ചോരാതെയും പറഞ്ഞു.
  പോസ്റ്റ്‌ കാണാനിത്തിരി വൈകി.
  ആശംസകള്‍.

  ReplyDelete
 47. പരലോകത്തില്‍ ഇവര്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ...?ഇവരൊക്കെ നടത്തിയ പിന്നാമ്പുറ രഹസ്യങ്ങള്‍ ,അണിയറ നാടകങ്ങള്‍ ..എല്ലാം മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിചാരണ ചെയ്യുമ്പോള്‍ പുറത്തു വരുന്ന നഗ്ന സത്യങ്ങള്‍ ..ഒരു നിമിഷം ചിന്ത അങ്ങിനെയും കടന്നു പോയി ...സലാംക്ക ഗ്രേറ്റ്‌ പോസ്റ്റ്‌ ...

  ReplyDelete
 48. This comment has been removed by the author.

  ReplyDelete
 49. ലാദനായാലും അമേരിക്കയായാലും ആഗോള ഭീകരതയുടെ രണ്ട് മുഖങ്ങളാണ്‌. പ്രത്യക്ഷ്ത്തിൽ ലാദൻ കൂടുതൽ ഭീകരനാക്കപ്പെടുന്നത് തീവ്രവാദത്തിനുവേണ്ടി മതത്തെ വളച്ചൊടിച്ചതുകൊണ്ട് മാത്രമല്ല , ലാദനും താലിബാനുമുൾപ്പെടുന്ന ഭീകരത സ്വന്തം സമുദായത്തിനുപോലും രക്ഷയാകുന്നില്ല എന്നതുകൊണ്ടുകൂടിയാണ്‌. അഫ്ഗാനിസ്ഥാനിലെ തെരുവുകളിൽ നിത്യവും ഉയർന്നുകേൾക്കുന്ന നിലവിളികൾക്ക് തങ്ങളുടെ അമ്മമാരുടേയും പെങ്ങന്മാരുടേയും സ്വരമാണെന്ന് തിരിച്ചറിയാനാവാത്ത സ്വാർത്ഥകാപാലികത. അവിടെ മുളച്ചുപൊന്തുന്ന അനാഥ ജന്മങ്ങൾ ഒരു വെടിയുണ്ടയെ അല്ലെങ്കിലൊരു ബോംബിന്റെ ആക്സ്മികതയെകാത്ത് ദിവസങ്ങളെണ്ണി...


  satheeshharipad.blogspot.com

  ReplyDelete