Friday, June 17, 2011

മുത്തശ്ശനും, ഉണ്ണിയും


മുത്തശ്ശന്‍ എന്നും ഗൃഹാതുരത്വത്തോടെ അയവിറക്കിയത് പോയ കാലത്തെ ആ നല്ല നാളുകളെപ്പറ്റി മാത്രമായിരുന്നു.

"അറിയോ ഉണ്ണീ"

തന്‍റെ പേരമകനോട്‌ മുത്തശ്ശന്‍ പറയും. മറ്റെല്ലാവരുടേയുടെയും തീരാത്ത ജീവിതത്തിരക്കുകള്‍ക്കിടയില്‍ മുത്തശ്ശന് ശ്രോതാവായി അവശേഷിച്ചത് ഉണ്ണിയും, ഉണ്ണിക്ക് കൂട്ടായുണ്ടായിരുന്നത് മുത്തശ്ശനും മാത്രമായിരുന്നുവെന്ന സത്യം അവരിരുവരേയും ഏറെ അടുപ്പിച്ചിരുന്നു.

"നമ്മുടെ ഈ വീട് നില്‍ക്കുന്നിടം അടക്കം ഇവിടെല്ലാം വിശാലമായ പാടങ്ങളായിരുന്നു."

ഉണ്ണി കഥ കേള്‍ക്കും പോലെ സാകൂതം കാതു കൂര്‍പ്പിച്ചിരിക്കും. മാത്രമല്ല മുത്തശ്ശന്‍റെ കവിളുകളില്‍ കാലം മാഞ്ഞുപോവാത്ത വിധം വരച്ചിട്ട ചുളിവുകളില്‍ അവന്‍റെ നനുത്ത ഇളംവിരലുകള്‍ കൊണ്ട് തടവി നോക്കാന്‍ അവനു ഏറെ ഇഷ്ടവുമായിരുന്നു.

"തെക്കോട്ടും വടക്കോട്ടും കണ്ണെത്താദൂരത്തോളം പച്ചയണിഞ്ഞു നിന്ന പാടങ്ങള്‍. ഡിസമ്പര്‍, ജനുവരി മാസങ്ങളില്‍ രാവിലെ ഉണര്‍ന്നു നോക്കിയാല്‍ അകലെ കോടമഞ്ഞു മൂടിയ അവ്യക്തതയായിരുന്നു അതിന്‍റെ അവസാനിക്കാത്ത അതിര്‍ത്തി. വെയില്‍ പരക്കുംതോറും ആ അതിര്‍ത്തികള്‍ പിന്നെയും ദീര്‍ഘിച്ചു അകലെയുള്ള ഊരോത്തു മലയോളമെത്തും.തെക്കോട്ടു നോക്കിയാല്‍ ഭാരതപ്പുഴയും കടന്നു അതിനപ്പുറം അങ്ങകലെ ആ കുന്നും കാടും നിറഞ്ഞ പ്രദേശവുമായി ലയിച്ചു ചേരുന്ന മറ്റൊരു ദീര്‍ഘദൂര കാഴ്ചയായിരുന്നു."

ഉണ്ണിയുടെ ആകാശം പോലെ തെളിഞ്ഞ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു മുത്തശ്ശന്‍റെ മഴയും വെയിലുമേറ്റു പതം വന്ന കണ്ണുകളിലേക്ക് നോക്കി.

"മഴക്കാലമായാല്‍ നിറഞ്ഞുപെയ്യുന്ന മഴയില്‍ ആകാശവും ഭൂമിയും ചുരുങ്ങി, ചുംബിച്ച് ഒന്നാവുന്ന ഒരു ലയനമേളം കാണാമായിരുന്നു. പിന്നെ പുഴയും പാടവും ആശ്ലേഷിച്ചു ഒന്നാവുന്ന ഒരു തിരയില്ലാ സാഗരവും."

ആ കാലം അയവിറക്കുമ്പോള്‍ മുത്തശ്ശന്‍റെ ശബ്ദം കൊയ്ത്തുപാട്ടിന്‍റെ താളത്തില്‍ അലകളായി.

ഉണ്ണിയുടെ അച്ഛന്‍ ഏറെയും പറഞ്ഞത് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടത്തില്‍ കോടികള്‍ കൊയ്ത സുവര്‍ണ്ണകാലത്തെ പഞ്ചനക്ഷത്ര വിരുന്നുകളിലെ സൌഹൃദങ്ങളെക്കുറിച്ചായിരുന്നു. വാങ്ങാനും വില്‍ക്കാനുമായി ഇനിയും ഭൂമിയൊന്നും അവശേഷിക്കാത്തതില്‍ അയാള്‍ അസ്വസ്ഥനായി. ദൂരെ കിഴക്കുള്ള അടിവാരങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കുന്നതിന്‍റെ സാധ്യതകളെക്കുറിച്ച് അയാള്‍ സദാ ഉറക്കെ ചിന്തിച്ചു.

മുത്തശ്ശനുമായുള്ള കൂട്ടു മൂലമാവാം, മുതിര്‍ന്നു തുടങ്ങിയപ്പോള്‍ ഉണ്ണിയും കൂടുതലും വാചാലനായത് കൃഷിയിടങ്ങളെപ്പറ്റിയായിരുന്നു. അത് കേള്‍ക്കെ മുത്തശ്ശനുണ്ടായ സന്തോഷം തെല്ലൊന്നുമായിരുന്നില്ല. തന്‍റെ മകന്‍ പാടമെല്ലാം നികത്തി വിറ്റു കാശാക്കിയതിന്‍റെ വേദനിയ്ക്കുന്ന ഒര്‍മ്മകളില്‍ നിന്ന്, തന്‍റെ പേരമകന്‍ തനിക്ക് മോക്ഷം നല്‍കുമെന്നോര്‍ത്തപ്പോള്‍ വൃദ്ധന് ശാന്തമായ ഒരു മരണം സ്വപ്നം കണ്ടുറങ്ങനായി.

അങ്ങിനെയൊരു ദിവസമാണ് തന്‍റെ കൃഷിയിലും, കൃഷിപരിപാലനത്തിലുമൊക്കെയുള്ള ചാതുര്യം മുത്തശ്ശനിപ്പോള്‍ തന്നെ കാണിച്ചു തരാം എന്ന് പറഞ്ഞു വൃദ്ധനെ പേരമകന്‍ ഒരു കസേരയില്‍ പിടിച്ചിരുത്തിയത്. മുത്തശ്ശന് പക്ഷെ ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ചെറുക്കന്‍ മൗസ് ക്ലിക്ക് ചെയ്ത്, ചെയ്ത് ഫേസ് ബുക്കിലെ തന്‍റെ ഫാംവിലെയിലേക്ക് പ്രാവേശിക്കുകയായിരുന്നു. അതായിരുന്നു അവന്‍റെ തലമുറയുടെ ഉത്തരാധുനിക കൃഷിയിടങ്ങള്‍.

മൂകനായിരുന്ന മുത്തശ്ശന്‍ തുറന്നിട്ട വിശാലമായ ജനലിലൂടെ പുറത്തേക്ക് നോക്കി. പെയ്തുകൊണ്ടിരുന്ന മഴയില്‍ അകത്തേക്ക് അടിച്ചു വീശിയ കാറ്റിലും ഉഷ്ണത്തിന്‍റെ വിങ്ങലായിരുന്നു.

50 comments:

 1. മുത്തശ്ശന്റെ ഒരു കാര്യം......ഹഹ ചുമ്മാ വെയിലും മഴയും നനയാതെ വീട്ടില്‍ ഇരുന്നു കൃഷി ചെയ്യാന്‍ പറ്റുമ്പോഴാ

  ReplyDelete
 2. ആദ്യത്തെ തേങ്ങ എന്റെ വക..

  കഥ നന്നായി. ജനറേഷന്‍ ഗാപ് വല്ലാതെ ഉണ്ട് ഇപ്പോള്‍ അല്ലെ. അത് നന്നായ് പറഞ്ഞു വെച്ചിരിക്കുന്നു കഥയില്‍.
  മുറ്റത്തെ മരത്തില്‍ നിന്നും പഴം(മുട്ടപ്പഴം--egg fruit)
  പറിച്ച് കഴിക്കാന്‍ മാത്രം രുചിയൊന്നും അതിനില്ല.ഇങ്ങോട്ട് കൊണ്ട് വന്ന് തന്നാല്‍ തിന്നു നോക്കാം എന്നാണു ഇന്ന് കാലത്ത് എന്നോട് മോന്‍ പറഞ്ഞത്!!
  അതാ കാലം.
  ആശംസകളോടേ

  ReplyDelete
 3. പറഞ്ഞിട്ട് കാര്യംണ്ടോ. കഥ പറഞ്ഞുകൊടുത്ത നേരം നാല് അവനേം കൂട്ടി നാല് വാഴ നടാന്‍ പോയിരുന്നേല്‍ അതെങ്കിലും കണ്ട് പഠിച്ചേനെ.

  ചെറുക്കനെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കൃഷി ചെയ്തപ്പൊ മുത്തച്ഛന്‍ പുച്ഛം!
  (( ഹൊ! ഇപ്പഴാ ഓര്‍ത്തത്.......ഫാം വില്ലേല്‍ കൊയ്യാന്‍ നേരായീനു)) ;)

  ReplyDelete
 4. മാറ്റങ്ങള്‍ വളരെ നന്നായി പറഞ്ഞു. അനുഭവമാകുന്ന ഒരു കാഴ്ച പോലെ മുത്തശ്ശനും പേരക്കുട്ടിയും രണ്ടു കാലത്തിന്റെ മുഖങ്ങളായ്...

  ReplyDelete
 5. ഇരുന്ന ഇരിപ്പില്‍തന്നെ ഇന്ന് ലോകം നമ്മുടെ കൈവെള്ളയിലാണ് .
  മണ്ണുപരിശോധന മുതല്‍ കൃഷിയുടെ മുഴുവന്‍ കാര്യവും , ഭക്ഷണം കഴിക്കുന്ന രീതിയും ,മലം പരിധോധന വരെ ഇന്ന് മോണിട്ടറില്‍ ലഭ്യമാണെന്നിരിക്കെ എന്തിനു വെറുതെ മണ്ണിലിറങ്ങി മെനക്കെടണം?
  അതിനാണ് ദൈവം തമിഴന്മാരെയും ആന്ധ്രക്കാരെയുമൊക്കെ പടച്ചുവചിട്ടുള്ളത്.

  ReplyDelete
 6. വയസ്സാന്‍ കാലത്ത് മുത്തശ്ശന് പണി കിട്ടയല്ലേ !! അല്ലേലും കൃഷി ഒക്കെ ചെയ്യാന്‍ ആര്‍ക്കാ മാഷെ നേരം..അതൊക്കെ poor തമിഴന്മാര് ചെയ്തോളും..മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടുമ്പോള്‍ തമിഴന്മാര് അരിയും പച്ചക്കറിയും തരുന്നത് നിറുത്തുമ്പോള്‍ മലയാളികള്‍ പതുക്കെ കൃഷിയിലേക്ക് വന്നേക്കാം..അല്ലേലും പാലും മുട്ടേം എത്ര കാലം കഴിക്കാന്‍ പറ്റും?.

  ReplyDelete
 7. വാങ്ങാനും വില്‍ക്കാനുമായി ഇനിയും ഭൂമിയൊന്നും അവശേഷിക്കാത്തതില്‍ അയാള്‍ അസ്വസ്ഥനായി.....ഭാവനയാണെങ്കിലും അതിവിധൂരമല്ലാത്ത ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യം ...

  ReplyDelete
 8. ഭംഗിയായി പറഞ്ഞു ഈ കഥ.
  വിഷയം അര്‍ഹിക്കുന്ന അവതരണം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 9. വരും കാലത്തെ ഭയപ്പെടേണ്ടിയിരിക്കുന്നു.
  കുഞ്ഞുങ്ങളെ കാർഷീക ജീവനകല പഠിപ്പിക്കാൻ ഏതെങ്കിലുംശ്രീശ്രീമാർ ജനിക്കേണ്ടിയിരിക്കുന്നു.കലികാലം എന്നല്ലാതെ എന്ത് പറയാൻ.നമുക്കൊക്കെ തമിഴ്നാടിന്റെ കീടാഹാരം കഴിക്കാം.പേരറിയാത്ത രോഗവാഹകരുമാകാം....ഗോവിന്ദ..

  ReplyDelete
 10. കലികാലം..തമിഴ്നാടിന്റെ കീടാഹാരം കഴിച്ച് പേരറിയാത്ത രോഗവാഹകരാകം.കറിവേപ്പില പോലും കാശുകൊടുത്തു വാങ്ങുന്നവരേ..നമ്മുടെ കാര്യം ഗോവിന്ദ.
  കാർഷീകജീവനകലക്ക് ഭാവിയിൽ വഴി തെളിയുന്നു.ശ്രീശ്രീമാരാകാൻ പ്രയത്നിച്ചോളൂ...

  ReplyDelete
 11. @@
  FBയില്‍ (federal bank) അക്കൗണ്ട്‌ ഇല്ലെങ്കിലെന്താ FBയില്‍ (face book) അക്കൗണ്ട്‌ ഉണ്ടല്ലോന്നാ ഈയിടെ ഒരുത്തന്‍-ഒരു വരത്തന്‍ പറഞ്ഞത്.
  അവന്റുമ്മ കണ്ണിനു അസുഖായി കിടപ്പാണെന്നും ഓപറേഷന് വേണ്ടി കാശയക്കാന്‍ ഗള്‍ഫിലുള്ള മൂന്നു മക്കള്‍ക്കും ഉല്സാഹമില്ലെന്നും ഒരുത്തന്‍-ഒരു മാന്യന്‍ പിന്നീട് പറഞ്ഞതുകേട്ടപ്പോള്‍ സങ്കടം തോന്നി.

  (ഒരുകാര്യം മനസ്സിലായി.
  മുല്ലയുടെ വീട്ടില്‍ പോയാല്‍ egg fruit കഴിക്കാമെന്ന്. യാഹൂ!)

  **

  ReplyDelete
 12. കഥ വളരെ ഭംഗിയായി പറഞ്ഞു. ഇഷ്ടമായി.അഭിനന്ദനങ്ങള്‍

  ReplyDelete
 13. "മഴക്കാലമായാല്‍ നിറഞ്ഞുപെയ്യുന്ന മഴയില്‍ ആകാശവും ഭൂമിയും ചുരുങ്ങി, ചുംബിച്ച് ഒന്നാവുന്ന ഒരു ലയനമേളം കാണാമായിരുന്നു. പിന്നെ പുഴയും പാടവും ആശ്ലേഷിച്ചു ഒന്നാവുന്ന ഒരു തിരയില്ലാ സാഗരവും."
  കാലത്തിനൊപ്പം കഥകളും മാറുന്നു....!
  ചെറിയ കഥ ഹൃദ്യമായി പറഞ്ഞു.

  ReplyDelete
 14. തന്‍റെ മകന്‍ പാടമെല്ലാം നികത്തി വിറ്റു കാശാക്കിയതിന്‍റെ വേദനിയ്ക്കുന്ന ഒര്‍മ്മകളില്‍ നിന്ന്, തന്‍റെ പേരമകന്‍ തനിക്ക് മോക്ഷം നല്‍കുമെന്നോര്‍ത്തപ്പോള്‍ വൃദ്ധന് ശാന്തമായ ഒരു മരണം സ്വപ്നം കണ്ടുറങ്ങനായി.


  പാവം മുത്തശ്ശന്‍ കണ്ട ദിവാസ്വപ്നം
  നല്ല കഥ

  ReplyDelete
 15. മുത്തശ്ശനും ഉണ്ണിയും നല്ല മനസ്സില്‍ തൊട്ട അവതരണം, മുത്തശ്ശന്റെ വിശാലമായ ചിന്തകളും നന്നായി പറഞ്ഞു.

  ReplyDelete
 16. ഭൂതകാലത്തിന്റെ നന്മയും വർത്തമാനകാലത്തെ പണമിരട്ടിപ്പ് മനസ്ഥിതിയുടെ കരാളതയും ഭാവി എന്ന മഹാശൂന്യതയേയും ചേരും പടി ചേർത്തു വെച്ച കഥ. നന്നായി.

  ReplyDelete
 17. എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള വഴികളാണ് ഉണ്ണിയുടെ ഫാം ഹൌസ്...!
  മുത്തശ്ശന് അതു മനസ്സിലാകാൻ ഒരു ജന്മം കൂടി വേണ്ടി വരും..!!

  ReplyDelete
 18. മുത്തച്ഛന്‍, അച്ഛന്‍, ഉണ്ണി..ഇത്രയുമായപ്പോഴേയ്ക്കും ഭൂമിയുടെ അവസ്ഥ. ഇനി ഉണ്ണിയുടെ മകന്റെ കാലമാകുമ്പോഴോ? എന്തെങ്കിലും അവശേഷിക്കുമോ എന്തോ!! സലാം ഓരോ കഥയെങ്ങെഴുതിവിട്ടോളും, ബാക്കിയുള്ളവര്‍ വായിച്ച് ചിന്തിച്ച് അന്തം വിട്ടോളും.


  (@@ മുല്ലയുടെ വീട്ടിലെ EGG FRUIT ന്റെ കാര്യം കഷ്ടം തന്നെ. കണ്ണൂരാന്‍ കണ്ണുവച്ചിട്ടുണ്ടല്ലോ. ഇനി പിള്ളേര്‍ക്ക് കൊടുക്കാന്‍ വല്ലതും മിച്ചം കാണുമോ ആര്‍ക്കറിയാം!!)

  ReplyDelete
 19. പാവം മുത്തശ്ശന്‍ !
  കണ്ണടയുന്നത് വരെ ഇനിയും എന്തൊക്കെ കാണണം !
  വൃദ്ധ സദനത്തിന്റെ പടിവാതില്‍ ഇനിയും ബാക്കിയാണല്ലോ ...
  കഥ ഇനിയും തുടരേണ്ടിയിരിക്കുന്നു !

  ReplyDelete
 20. ഫാം വില്ല....... അത് കലക്കി ..... നാടന്‍ വിഭവങ്ങള്‍ ഒഴിച്ച് എന്തും അതില്‍ കിട്ടുമല്ലോ......... കൈ നനയാതെ മീന്‍പിടിക്കുക എന്നുള്ള ചൊല്ല് ഇത് വന്നതോടുകൂടിയാണ് ശരിയ്കും മനസിലായത്

  ReplyDelete
 21. തുറന്നിട്ട ജനലിലൂടെ അവന്‍ പെയ്തിറങ്ങും മഴ കാണട്ടെ..ആ കുഞ്ഞു മനസ്സില്‍ ഒളിച്ചു കിടക്കും വരമ്പും, നെൽപ്പാടങ്ങളും ആ മഴയിലൂടെ പെയ്തിറങ്ങട്ടെ...

  ReplyDelete
 22. കഥയല്ലിതു...കാര്യമാണ്...
  എനിക്ക് തോന്നുന്നത് പത്തിരുപതു വര്‍ഷങ്ങള്‍ക്കപ്പുറം, എല്ലാ പാടങ്ങളും നികത്തി പോവുകയും, ഭക്ഷ്യക്ഷാമം രൂക്ഷമാകുകയും, അപ്പോള്‍ പാടത്തിനു പൊന്നുവില കിട്ടുമെന്നുമാണ്...
  വേഗം പോയി കുറച്ചു പാടം മേടിക്കട്ടെ :-)

  ReplyDelete
 23. കാര്യം ഇതൊരു കഥയാണെങ്കിലും ഇതിലെ വിഷയം വളരെ ആഴമേറിയതാണ്‌.
  ജനിച്ചുവളര്‍ന്ന മണ്ണും അതിലെ കൃഷിയിടങ്ങളും ചൂഷണം ചെയ്യപ്പെടുന്നതു നോക്കി നെടുവീര്‍പ്പിടുന്ന മുത്തച്ഛന്‍. ഒരു രാജ്യത്തിന്റെ സമ്പത് സമൃദ്ധിയുടെ അടിസ്ഥാനം കൃഷി തന്നെയാണ്‌. അതാണിപ്പോള്‍ നമ്മള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു വിഷയം. ഇഷ്ടമായി.

  രാവും പകലും ഫാം വില്ല്‌ കളിക്കുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. ഇതു വായിച്ചപ്പോള്‍ എനിക്കവളെ ഓര്‍മ്മ വന്നു. വീട്ടില്‍ ഒരു ചെടി പോലും നടാത്ത കക്ഷിയാണ്‌ ഏക്കറു കണക്കിനു കൃഷി ചെയ്യുന്നത്. അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ ആവേശം മൂത്തിട്ട് മണിച്ചിത്ര താഴിലെ ശോഭനയാകും. :)

  ReplyDelete
 24. അമ്മ ഫാം വില്ല കളിച്ചു കൊണ്ടിരുന്നപ്പോള്‍
  ഒച്ച വെച്ചു ശല്യം ചെയ്ത കൊച്ചു കുട്ടിയെ
  തലക്കടിച്ചു കൊന്ന അമ്മയുടെ കഥ കേട്ടില്ലേ ഈയിടെ?....

  വായാടി പറഞ്ഞത് പോലെ

  പറഞ്ഞു തുടങ്ങിയാല്‍ മണിച്ചിത്ര താഴ് ആയിപ്പോകും ...
  ഒരു സലാം touch സൃഷ്ടി കൂടി ...ഒത്തിരി പറഞ്ഞു മുത്തച്ചന്‍ - ഉണ്ണി കഥയിലൂടെ ..

  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 25. "പെയ്തുകൊണ്ടിരുന്ന മഴയില്‍ അകത്തേക്ക് അടിച്ചു വീശിയ കാറ്റിലും ഉഷ്ണത്തിന്‍റെ വിങ്ങലായിരുന്നു". എങ്ങനെ അല്ലാതിരിക്കും. മഴയുടെ സ്വഭാവമല്ല മാറിയത് - ഭൂമിയുടെയാണ്. ഭൂമിയിലുള്ളവരുടേയും.

  കൊടകരപുരാണക്കാരന്‍ ഒരിക്കല്‍ എഴുതിയിരുന്നു, വഴിയില്‍ മറിഞ്ഞുവീണ ലോറിയില്‍നിന്ന് ചരക്ക് അടിച്ചുമാറ്റാനുള്ള തദ്ദേശവാസികളുടെ ആക്രാന്തത്തെപ്പറ്റി. സമൂഹത്തിലാകമാനം അതേ ആക്രാന്തമാണ് - മറ്റുള്ളവര്‍ വരുന്നതിനുമുമ്പ് കഴിയുന്നത്ര വാരിവലിച്ചുകൂട്ടുക എന്നത്. സ്വന്തം പുരയിടത്തിനപ്പുറത്തുള്ള ഭൂമിയേക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത അല്പന്‍മാരായ ഉണ്ണികളുടെ ലോകം.

  ഞാനും അതുപോലൊരുണ്ണി തന്നെ. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി, സലാംജി.

  ReplyDelete
 26. നല്ല കഥ.തലമുറകള്‍ക്കിടയിലെ വിടവുകള്‍ വളരെ നന്നായി വരച്ചു കാണിച്ചു.കഥയില്‍ ആ വിടവ് കുറച്ചു കാണിച്ചോയെന്നാണ് സംശയം.ഈ മുത്തശ്ശന് എപ്പോഴും സന്തോഷിക്കാം.സ്മരണകള്‍ അയവിറക്കിക്കഴിയാന്‍ പറ്റിയൊരു വീടും മിണ്ടിപ്പറയാന്‍ മക്കളും പേരക്കുട്ടികളും ഒക്കെ തനിക്കുണ്ടല്ലോയെന്ന്.കേരളത്തിലെ എത്ര മുത്തശ്ശന്മാര്‍ക്കുണ്ടാകും ഈ സൌഭാഗ്യം ?

  ReplyDelete
 27. നല്ല കഥ ....
  നന്നായിട്ടുണ്ട്

  ReplyDelete
 28. വളരെ ആഴത്തിൽ ചിന്തകളെ വലിച്ചു കൊണ്ടുപോയ ചെറിയൊരു പോസ്റ്റ്...നന്നായി..ചുരുങ്ങിയ വാക്കുകളിൽ വരച്ചു കാട്ടിയത് തലമുറകളുടെ അന്തരമാണു...ആശംസകൾ

  ReplyDelete
 29. സ്വന്തം അച്ഛന്റെ പേര് ചോദികുമ്പോള്‍ "ഇന്റര്‍നെറ്റ്‌ കണക്ഷന്‍" ഉണ്ടെങ്കില്‍ പെട്ടെന്ന് പറയാം എന്ന് മറുപടി പറയുന്ന ഒരു തലമുറയെ കാലം സൃഷ്ട്ടികുമ്പോള്‍ നമുക്ക് നിസ്സാഹയരായി നോക്കി നില്‍ക്കാനേ പറ്റുള്ളൂ. ഈ കഥയിലെ മുത്തശന് ഉണ്ടായ അനുഭവം പോലെ.

  മനസ്സില്‍ തട്ടുന്ന ഈ വരികള്‍ സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 30. ഇഷ്ടപ്പെട്ടു...

  ReplyDelete
 31. കാലം ഇങ്ങനെയൊക്കെ മാറിയ കഥ മുത്തശ്ശനറിയുന്നില്ലല്ലൊ.നർമ്മമല്ലാത്ത നർമ്മം.

  “ajith said...സലാം ഓരോ കഥയെങ്ങെഴുതിവിട്ടോളും, ബാക്കിയുള്ളവര്‍ വായിച്ച് ചിന്തിച്ച് അന്തം വിട്ടോളും.“.

  ഇതു തന്നെയാണു എനിക്കും തോന്നിയത്.

  ReplyDelete
 32. കഥ നന്നായി. ജനറേഷന്‍ ഗാപ് വ്യക്തമായി വരച്ചു കാട്ടി

  ReplyDelete
 33. ഭാഗ്യം ..അവന്‍ കഞ്ചാവ് കൃഷിക്ക് പോയില്ലല്ലോ ..
  മെസേജു നന്നായി സലാം

  ReplyDelete
 34. വായിച്ച് കഴിയാത്ത കഥ. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കഥ... വളരെ നന്നായി അവതരിപ്പിച്ചു സലാം ഭായ്.

  ഫാം വില്ലയുടെ വലിയ ഒരാരാധകനായിരുന്നു ഞാന്‍... നേടാന്‍ ഒന്നും ബാക്കിയില്ലാതായപ്പോള്‍ ഞാന്‍ ആ കളി അവസാനിപ്പിച്ചു. അതില്‍നിന്നും ഒരു സന്ദേശം കിട്ടി. ഒരുപാട് നേടിയാല്‍, ആവശ്യങ്ങള്‍ അനായാസം സാധിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ ഒരു ത്രില്ലും ഇല്ല.

  ReplyDelete
 35. സലാം ജി പതിവ് ശൈലിയില്‍ തന്നെ ചിന്തകള്‍ക്ക് വക നല്‍കുന്ന ഒന്ന്
  ഇന്നെന്തിനെയും നമുക്ക് ഉത്തരാധുനികത എന്ന് വിളിക്കാം അല്ലെ

  ReplyDelete
 36. ഫേസ് ബൂക്ക് ടെക്നിക്സില്‍ മബു ആണ് ഞാന്‍, പക്ഷെ കഥയിലെ സാരാംശം മനസ്സിലായി. :)

  ReplyDelete
 37. ഒത്തിരി ഇഷ്ടായി, ഒരു കഥയായി മാത്രം കാണാന്‍ ആവുന്നില്ല... അജിത്‌ ഭായിയുടെ അഭിപ്രായത്തിനു അടിവര ഇടുന്നു....

  ReplyDelete
 38. ഈ മുത്തശ്ശനും ഉണ്ണിയും നാം പലയിടത്തും കാണുകയും കേൾക്കുകയും ചെയ്യുന്ന ആ ജനറേഷൻ ഗ്യാപ്പിനെ പ്രതിനിധാനം ചെയ്യുന്ന രണ്ട് അറ്റങ്ങളാണ്‌. ഓർമ്മപ്പെടുത്തലിന്‌ നന്ദി മാഷേ. നന്നായി എഴുതി.

  satheeshharipad.blogspot.com

  ReplyDelete
 39. മാറ്റങ്ങള്‍ സംഭവിക്കുന്നു ധരണിയിലാ-
  ശ്വാസമായുള്ളതെല്ലാം വറ്റുന്നു.
  പോയകാലത്തിന്‍ ചരിതമാകുന്നു
  ഉണ്ണിയും മുത്തശ്ശനും/ പോല്‍ അനേകങ്ങളും..!!

  ReplyDelete
 40. മുത്തശ്ശനിലൂടെ അച്ഛനിലൂടെ ഉണ്ണിയിലൂടെ മൂന്നു തലമുറകളുടെ ജീവിതക്രമങ്ങളെ, ക്രിയാതമാകതയില്‍ നിന്നും നിഷിക്രിയത്വത്തിലേക്കുള്ള മാറ്റങ്ങളുടെ അവസ്ഥാന്തരങ്ങളെ , കാലോചിതമായി മനുഷ്യരുടെ ചിന്തകളില്‍ ‍ വന്ന വ്യതിയാനങ്ങളെ, കുറഞ്ഞ വരികളില്‍ തീര്‍ത്ത ഈ കാവ്യാത്മക രചന കൊണ്ട് അനുവാചക ഹൃദയങ്ങളില്‍ പകരാന്‍‍ കഥാകാരന് കഴിഞ്ഞു.

  ലളിത സുന്ദരമായ ആഖ്യാനവും വാക്കുകളുടെ നിയന്ത്രണവും പുത്തന്‍ തലമുറയുടെ ആശ്വാസ്യമാല്ലാത്ത ചലന വൈകല്യത്തെ ധ്വനിപ്പിക്കുന്ന ചോന്തോദ്വീപകമായ പര്യവസാനവും കൊണ്ട് കഥ നിലവാരം പുലര്‍ത്തി.

  ആശംസകള്‍ സലാം ഭായി.
  .

  ReplyDelete
 41. ജനറേഷന്‍ ഗ്യാപിനെക്കാള്‍ കൂടുതല്‍, എനിക്ക് ഫീല്‍ ചെയ്തത് മനുഷ്യന്റെ മനസ്സ് എത്രമാത്രം യന്ത്ര വല്ക്രതമാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് കേട്ട് പന്ത് തട്ടിക്കളിച്ചു വളര്‍ന്ന തലമുറ പോലും, കമ്പ്യൂട്ടര്‍ എന്ന്ന ആ കുഞ്ഞു ചതുരപെട്ടിയിലെ, ചാതുരംഗപ്പെട്ടിയിലെ വെറും കരുക്കലായി മാറുന്നു. പരിണാമം സത്യമാണെങ്കില്‍ ഒരു രണ്ടു തലമുറ കഴിഞ്ഞാല്‍ മനുഷ്യന്‍ കേവലം വളഞ്ഞ ഒരു ജീവി മാത്രമായിരിക്കും. നന്നായിരിക്കുന്നു സല്ലം ഭായ്. ആദ്യവും അവസാനവും മനസ്സില്‍ അങ്ങിനെ നില്‍ക്കുന്നു.

  ReplyDelete
 42. ഒരുപാട് ഇഷ്ട്ടായി കേട്ടോ !

  ReplyDelete
 43. പുതുമതേടുന്ന മനുഷ്യന്റെ ആര്‍ത്തിയുടെ നേര്‍ക്കുള്ള പരിഹാസമുണ്ട് ഈ കുറിപ്പില്‍
  പഴമയെമറന്നു പുരോഗതിയെ കേട്ടിപ്പിടിക്കുമ്പോള്‍ മനുഷ്യന്‍ അധപതിക്കുന്നു. നല്ലൊരു ഓര്‍മ്മപ്പെടുത്തലാകുന്നു താങ്കളുടെ വരികള്‍

  ReplyDelete
 44. മുത്തശ്ശന്‍റെ കവിളുകളില്‍ കാലം മാഞ്ഞുപോവാത്ത വിധം വരച്ചിട്ട ചുളിവുകളില്‍ അവന്‍റെ നനുത്ത ഇളംവിരലുകള്‍ കൊണ്ട് തടവി നോക്കാന്‍ അവനു ഏറെ ഇഷ്ടവുമായിരുന്നു... നല്ല രചനാ പാടവം,ഇന്നലെയും,ഇന്നും,നാളെയും സമന്വയിപ്പിക്കുന്ന ചിന്താ ധാര, കഥയെഴുതാൻ കാമ്പില്ലാ എന്നുപറഞ്ഞ് നടക്കുന്നവർക്ക് ഒരു ചിന്താ ശലകം...കഥയുടെ വിഷയത്തിന് നാം വിമ്മാനമൊന്നും കയറണ്ടാ.. നമ്മുടെ മുറിയുടെ ജാലകം ഒന്ന് തുറന്ന് നോക്കിയാൽ മതി...ഉണ്ണിയുടെ ആകാശം പോലെ തെളിഞ്ഞ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു മുത്തശ്ശന്‍റെ മഴയും വെയിലുമേറ്റു പതം വന്ന കണ്ണുകളിലേക്ക് നോക്കി. പ്രീയ സലാമേ,,,,ഞാൻ വരാൻ വൈകി..അതിന് ക്ഷമിക്കുക...നല്ലൊരു കഥ വായിച്ച് സംത്രിപ്തിയിൽ..ഇന്ന് ഞാനൊരു നല്ല ഉറക്കത്തിലേക്ക് ....നന്ദി....

  ReplyDelete
 45. കണ്ടും അനുഭവിച്ചും വളർന്നവർക്കെ വ്യാകുലതയുണ്ടാവൂ… ഇന്നെവിടെ കൃഷിയിടം? എന്റെ നാട്ടിൽ ഒരു കേരം പോലും പിടിപ്പിക്കാനുള്ള ഇടമില്ലാതായിരിക്കുന്നു.. പാടങ്ങൾ പറമ്പുകളായി മാറ്റപെട്ടു… :(

  കഥയിലെ ആശയവും അവതരണവും നന്നായി.

  ReplyDelete
 46. എന്തിനും ഏതിനും വിര്‍ച്വല്‍ ലോകത്ത് അഭയം തേടുന്ന പുതു തലമുറയ്ക്ക് മുത്തശ്ശന്റെ വേദന കാണാനുള്ള ഉള്‍ക്കാഴ്ച്ചയുണ്ടാവില്ല.
  വയലേലകളിലെ കുളിര്‍കാറ്റിനേക്കാള്‍ അവനു പഥ്യം എ സി യുടെ സുഖശീതളിമയാണ്.
  നല്ലൊരു പോസ്റ്റ്‌.

  ReplyDelete
 47. വരാൻ വൈകിപ്പോയി,
  നല്ല ഭാഷയിൽ കഥ ഉള്ളിൽ തട്ടുന്ന വിധത്തിൽ എഴുതി. അഭിനന്ദനങ്ങൾ.

  ReplyDelete
 48. എന്റെ കഥ വായിച്ച ഒരാള്‍ പറഞ്ഞു അത് പോലെ ഒന്ന് ഇവിടെ ഉണ്ടെന്നു... ലിങ്കും തന്നു.. അങ്ങനെ ഇവിടെ എത്തി...

  നല്ല കഥ ...

  ReplyDelete