Friday, July 29, 2011

വൃദ്ധ വിലാപങ്ങള്‍"എടുക്കുന്ന സാധനങ്ങള്‍ പിടി തരാതെ ചിലപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് വീണുടയാറുണ്ട്"

കുട്ടി പറഞ്ഞു.

"എനിക്കും പറ്റാറുണ്ട് അതൊക്കെ"

വൃദ്ധന്‍ കുട്ടിക്ക് സാന്ത്വനം പകര്‍ന്നു.

"ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ മുള്ളാറുണ്ട്"

കുട്ടി വിഷാദത്തോടെ പകുതി മന്ത്രിച്ചു

"ഈയിടെയായി ഇത് എനിക്കും സംഭവിക്കാറുണ്ട്"

വൃദ്ധന്‍ ചിരിച്ചു.

"ഞാന്‍ ഇടയ്ക്കിടെ കരയാറുണ്ട്" കുട്ടി പരിദേവനം കൊണ്ടു.

"ഞാനും" വൃദ്ധന്‍ പ്രതിവചിച്ചു .

"പക്ഷെ ഏറ്റവും സങ്കടം എനിയ്ക്ക്", കുട്ടി ഗദ്ഗദ കണ്ഠനായി, " മുതിര്‍ന്നവര്‍ എന്നെ, ഞാന്‍ പറയുന്നതിനെ ഗൌനിക്കാത്തതിലാണ്"

വൃദ്ധന്‍ ദുര്‍ബലമായ തന്‍റെ കൈകള്‍ കൊണ്ട് കുട്ടിയെ അധികമായൊരാശ്ലേഷത്തിലമര്‍ത്തി.

"നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"

വൃദ്ധന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.

44 comments:

 1. കുട്ടികളുടെ മനസ്സ് കാണാനും അവരെ മനസ്സിലാക്കാനും നമ്മളെക്കാള്‍ കഴിയുക വയസ്സായവര്‍ക്കാണ്‌. പക്ഷേ വയസ്സായവരുടെ മനസ്സ് കാണാന്‍, അവരെ കേള്‍ക്കാന്‍ നമുക്ക് കഴിയുന്നില്ലല്ലോ? കുട്ടികളെ നോക്കുന്ന അതെ ശ്രദ്ധയോടെ, കരുതലോടെ,സ്നേഹത്തോടെ വേണം നമ്മള്‍ വയസ്സായവരെ നോക്കാന്‍.എന്നോര്‍മ്മിപ്പിക്കുന്നു ഈ കവിത. ഇഷ്ടമായി.

  ReplyDelete
 2. ആറും അറുപതും ഒരുപോലെ എന്ന് പഴഞ്ചൊല്ല് ഒത്തിരിക്കുന്നു.

  ReplyDelete
 3. വാർദ്ധക്യത്തിന്റെ നൊമ്പരം പറയാതെ പറഞ്ഞു.ആകാശം മുട്ടുന്ന ഫ്ലാറ്റുകൾക്കുള്ളിൽ പണം കൊണ്ടുമനസ്സ് മൂടിവച്ചിരിക്കുന്ന ജീവിതങ്ങൾ ധാരാളം. കുട്ടികൾ കുട്ടിത്തം വിടാത്തകാലത്തോളം സന്തോഷം പകർന്നു കൂടെ നിൽക്കും.പിന്നെ അവർക്കും വേണ്ടാതെ , ആരും ഇല്ലാതെ, തൊട്ടതെല്ലാം കുറ്റമായി അവരും ജീവിക്കുന്നു.

  ReplyDelete
 4. കുട്ടികള്‍ക്കല്ലെ പരസ്പരം മനസ്സിലാകൂ, വാര്‍ദ്ധക്യം വീണ്ടൊമൊരു കുട്ടിക്കാലമെന്നോ മറ്റോ കേട്ടതോര്‍ക്കുന്നു..

  ഈ “മിനി”ച്ചിന്തകള്‍, ചോദ്യോത്തരങ്ങള്‍, നേരെ തിരിച്ച് വായിക്കുന്നു ഞാന്‍.. :)

  ReplyDelete
 5. 'വൃദ്ധര്‍ രണ്ടുപ്രാവശ്യം കുട്ടികളാണ്' എന്നൊരു ചൊല്ലുണ്ട്.
  ചിന്തകളും സമാനമാകുന്നത് സ്വഭാവികം.
  (പ്രസക്തമായ ചിന്ത സ്ഫുരിക്കുന്ന പോസ്റ്റ്‌ .പക്ഷെ അവസാന രണ്ടു വരികള്‍ക്ക് മൂര്‍ച്ച തീരെ ഇല്ലാതെ പോയി എന്നൊരു തോന്നല്‍)
  ആശംസകള്‍

  ReplyDelete
 6. " ഈ പറയുന്നത് മനസ്സിലാകുന്നുണ്ട് "

  ReplyDelete
 7. കുട്ടി പറഞ്ഞു " ഞാൻ കരയുമ്പോൾ വീട്ടിലുള്ളവരെന്നെ ചേർത്തു പിടിക്കാറുണ്ട്"
  വൃദ്ധൻ പറഞ്ഞു " അങ്ങിനെ ആരെങ്കിലും ചെയ്യണേ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്"
  എണ്ണം പറഞ്ഞ കുറഞ്ഞ വാചകങ്ങളിലൊളിപ്പിച്ചു വെച്ചത് ഒരു വലിയ സത്യമാണ്. ഇന്നിന്റെ നേരെ പിടിച്ച ഒരു കണ്ണാടി. നന്നായി.

  ReplyDelete
 8. "നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"
  കുട്ടിയുടെ ദുഃഖം വൃദ്ധന് മനസ്സിലായി പക്ഷെ വൃദ്ധന്റെ ദുഖമോ..

  ReplyDelete
 9. "നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"
  ഈ വാക്കുകള്‍ നമ്മള്‍ പറയാന്‍ മറക്കുന്നു നമ്മുടെ മക്കളോട്.
  നല്ലൊരു ആശയം ഭായ്.

  ReplyDelete
 10. കഥ ഇഷ്ടമായി...ചെറിയ വാക്കുകളില്‍ വലിയ കാര്യം പറഞ്ഞിരിക്കുന്നു....

  ReplyDelete
 11. Shakespeare ന്റെ പ്രശസ്തമായ ഒരു സോനെറ്റ് ഉണ്ട് .
  As you like it എന്ന നാടകത്തില്‍ ..
  All the world's a stage,
  And all the men and women merely players:
  They have their exits and their entrances;
  And one man in his time plays many parts,
  His acts being seven ages.

  At first the infant,
  Mewling and puking in the nurse's arms.
  ***************************
  Last scene of all,
  That ends this strange eventful history,
  Is second childishness and mere oblivion,
  Sans teeth, sans eyes, sans taste, sans everything.
  ലോകം ഒരു നാടകശാലയാണ് ഓരോ മനുഷ്യരും അതിലെ വേഷക്കാര്‍ .ഏഴോളം റോളുകളിലാണ് അഭിനയിക്കേണ്ടത് .അതില്‍ ഒന്നാമത് സ്വന്തമായി ഒന്നിനും കഴിയാതെ പല്ലും കാഴ്ചയും ,രുചി ഭേദങ്ങ ളും അറിയാതെ നിഷ്കളങ്കമായി ജീവിക്കുന്ന ശിശു ..ഏഴാം വേഷമായ വാര്ധ്യക്യത്തിലും ഇതേ അവസ്ഥ തന്നെയാണ് മനുഷ്യന് ,,ഷേക്സ്പീരിയന്‍ ചിന്തയില്‍ അധിഷ്ടിതമായി എഴുതിയ സലാമിന്റെ ഈ കുഞ്ഞു കഥ എല്ലാ കാലത്തും പ്രസക്തി നഷ്ടപ്പെടാതെ നില്‍ക്കുന്ന ഒരു യാഥാര്‍ത്യ മാണ്..ആശംസകള്‍ ..:)

  ReplyDelete
 12. വയസ്സായവർ ശിശുക്കളെപ്പോലെയാണ്...

  ReplyDelete
 13. ഇവര്‍ക്ക്‌ രണ്ടാള്‍ക്കുമിപ്പോള്‍ ഒരു പ്രായം ,ഒരു മനസ്സ്...
  നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 14. വിലാപങ്ങളല്ലിതു വാസ്തവം!
  ഇഷ്ടമായി.:)

  ReplyDelete
 15. ഏറ്റവും കൂടുതല്‍ സാക്ഷരരുള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ തഴച്ചു വളരുന്ന ബിസ്നസ്സില്‍ ഒന്ന് വൃദ്ധസദനങ്ങള്‍

  വൃദ്ധ സദനത്തിലാക്കിയ പിതാവിനെ ഏറെ നാളുകള്‍ക്കു ശേഷം മകന്‍ കാണാന്‍ വന്നപ്പോള്‍ ആ പാവത്തിന് രണ്ടാം ജന്മം കിട്ടിയ സന്തോഷം ..മകന്‍റെ പശ്ചാതാപത്തില്‍ അയാള്‍ക്ക്‌ സങ്കടം വന്നു ..എന്നാല്‍ ..മകനയാളെ കൂട്ടി കൊണ്ട് പോയത് ,ആ മനുഷ്യന്റെ നല്ല കാലത്ത് അയാള്‍ സമ്പാദിച്ച സ്വത്തിന്റെ അവകാശത്തില്‍ നിന്നും അവസാനത്തെ തടസ്സമായി നിന്ന അയാളുടെ കയ്യൊപ്പ് വാങ്ങിക്കാനും ...ഇനി ഒരു സംഭാദ്യവും തന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ ഇനി മകനോ മകളോ തന്നേ തേടി വരില്ല എന്ന വിശ്വാസത്തില്‍ അയാള്‍ മനമുരുകി പ്രാര്തിക്കുന്നത് ..മരണം വേഗമെത്താന്‍ ...
  ----------------------------
  കവിതയില്‍ വാര്‍ദ്ധക്യമാണ് വിഷയമെങ്കിലും
  വാര്‍ദ്ധക്യ ജീവിതവും ഒരു സമസ്യയല്ലേ നമുക്ക് മുമ്പില്‍ ?

  ReplyDelete
 16. Ah! The young one will grow out of it, the old one will live through it......it won't be long before both will be at peace.

  ReplyDelete
 17. ചെറിയ പോസ്റ്റ്‌ ,പക്ഷെ വളരെ നന്നായി എഴുതി
  കുട്ടിയും വൃദ്ധനും..
  ഇഷ്ടപ്പെട്ടു

  ReplyDelete
 18. ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരുകാര്യമുണ്ട്.നാം നമ്മുടെ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ പരിചരിക്കുന്നു.എന്നാൽ അവരുടെ വാക്കുകളേയൊ അഭിപ്രായങ്ങളേയൊ നാം മുഖവിലയ്ക്ക് എടുക്കാറില്ല.മറിച്ച് നാം വൃദ്ധരാകുമ്പോൾ ഒരു പ്രതികാരം പോലെ നമ്മുടെ മക്കൾ നമ്മെ ഗൗനിക്കാറുപോലുമില്ല.(എല്ലാവരും അങ്ങിനെയല്ല.എന്നാൽ അധികവും വൃദ്ധജനങ്ങൾ ഒരു ഭാരമായിട്ടാണ്‌ കരുതുന്നത്.).ഒരു കുടുംബം എന്ന നിലക്ക് ഏത് കാര്യവും കുടുംബാംഗങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയും പരസ്പരം അഭിപ്രായങ്ങൾ ആരായുകയും വേണം.ചിലപ്പോൾ ഒരു കുഞ്ഞിന്‌ പറയാനുണ്ടാകും വിലപ്പെട്ടത്.

  നല്ല കഥ.ഇഷ്ടപ്പെട്ടു സലാം ഭായ്.

  ReplyDelete
 19. ലളിതം, സുന്ദരം.......... പ്രായം കൂടുംതോറും മനസ് ചെറുപ്പമാകും അല്ലെ?

  ReplyDelete
 20. ഒരുപാടു ചിന്തിപ്പിക്കുന്ന നല്ല ഒരു കുഞ്ഞിക്കഥ

  ReplyDelete
 21. ഇതാരുടെ മനസ്സ്...കുട്ടിയുടേയോ...വൃദ്ധന്റേയോ...വേർതിരിച്ചറിയാനാവുമോ...വാർദ്ധക്യം മറ്റൊരു ബാല്യം തന്നെ...അവർക്കു മാത്രമേ പരസ്പരം മനസ്സില്ലാവൂ..

  ReplyDelete
 22. നല്ല താരതമ്മ്യം.... ചുറ്റിതിരിയുന്ന ജീവിത ചക്രം ഈ കഥയിൽ നന്നായ് അവതരിപ്പിച്ചിരിക്കുന്നു ....എല്ല ആശംസകളും

  ReplyDelete
 23. ഈ ചോദ്യോത്തരങ്ങളില്‍ ചിലത് വല്ലാതെ മുറിപ്പെടുത്തുന്നു. ഇടക്കൊക്കെ ഹൃദയം കരയാറുണ്ട്. കാരണങ്ങള്‍ പലതാകാം. ഒരുപക്ഷെ, ഇവിടെ കുറ്റബോധത്തിന്‍റെ ചാകിരിനാരിഴകളാകാം.~!

  കുഞ്ഞുകഥക്ക് അഭിനന്ദനം.

  ReplyDelete
 24. നന്നായിട്ടുണ്ട്

  ReplyDelete
 25. എത്ര മനോഹരമായി, ലളിതമായി രണ്ടു മാനസിക അവസ്ത്ഥകള്‍ വ്യക്തമാക്കി...അഭിനന്ദനങ്ങള്‍.

  ReplyDelete
 26. വാര്‍ദ്ധക്യം കുട്ടിയുടെ നിഷ്ക്കളങ്കതയും മനോഭാവവും അവരില്‍ ഉണ്ടാകുന്നു...അവരുടെ നൊമ്പരങ്ങള്‍ ഈ കുഞ്ഞ്‌ കഥയില്‍ വളരെ മനോഹരമായി പറഞ്ഞു .........
  നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"

  വൃദ്ധന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു. പറയാന്‍ ബാകി വെച്ച വാചകങ്ങളില്‍ നൊമ്പരങ്ങള്‍ മാത്രം... നമുക്കെല്ലാം ഇങ്ങനെ ഒരു കാലം വരാനുണ്ട് ദൈവം കാത്തു രക്ഷിക്കട്ടെ..... ഒത്തിരി ഇഷ്ട്ടമായി പലരും പറയാന്‍ കൊതിച്ച ഈ നൊമ്പരങ്ങള്‍... ഭാവുകങ്ങള്‍...

  ReplyDelete
 27. ഒത്തിരി ഇഷ്ടായി സലാമിക്ക ഈ പോസ്റ്റ്‌ . മനുഷ്യര്‍ വയസ്സാകും തോറും കുട്ടികളെ പോലെയാണ് , കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നൊക്കെ എല്ലാവര്ക്കും
  അറിയുമെങ്കിലും മിക്ക ആളുകളും ചെയ്യാറില്ല ! ഇവിടെ വൃദ്ധരുടെ നിസ്സഹായത മാത്രമല്ലല്ലോ, കുട്ടിയുടെ സങ്കടം കൂടി പറയുന്നുണ്ടല്ലോ... എന്നിട്ടും "വൃദ്ധ വിലാപങ്ങള്‍ " എന്ന തലക്കെട്ട്‌ കൊടുത്തത് എന്താ ! (ചീരാമുളകു പറഞ്ഞതും മനസ്സില്‍ തട്ടി...)

  ReplyDelete
 28. വയാസ്സവുന്നതോടെ ഏറെക്കുറെ വൃദ്ധ മനസ്സും പിള്ള മനസ്സായി മാറാറുണ്ട്
  നമൂസ് പറഞ്ഞ പോലെ വാക്കുകള്‍ പേടിപെടുത്തുന്നു

  ReplyDelete
 29. പൈതലും പ്രായം ചെന്നവരും
  തണലും തലോടലും ഒരു പോലെ ആവശ്യപ്പെടുന്നുണ്ട്
  നന്നായി സലാം സാബ്
  വാക്കുകള്‍ കുറച്ചു മതി; അതില്‍ കാര്യമുണ്ടെങ്കില്‍

  ReplyDelete
 30. എനിക്കും വാക്കുകൾ മുറിയുന്നു സലാം ഭായ്...

  ReplyDelete
 31. ഇരു ഹൃദയങ്ങളിലും ഇരമ്പുന്ന ഒരാഴക്കടല്‍ ഇത്തിരി വാക്കുകളിലൂടെ കരകയറിവന്നു.അപ്പോള്‍ വര്‍ത്തമാനകാലത്തിലെ ദൈന്യമുഖങ്ങള്‍ .

  ReplyDelete
 32. വേദനയുടെ തലോടലുള്ള വരികള്‍

  ReplyDelete
 33. ഇനിയെന്ത് അഭിപ്രായം എഴുതാന്‍‍
  ലളിതമായി തന്നെ വരികളിലൂടെ ചിന്തകള്‍ പകരുന്നു.
  നല്ലത്

  ReplyDelete
 34. ഇനിയും അര്‍ഥം പിടി കിട്ടാത്ത ജീവിതം. ലളിതമായ അവതരണം.

  ReplyDelete
 35. എന്തിനു കൂടുതല്‍ വാക്കുകള്‍, ചിന്തിക്കുന്നവര്‍ക്ക് ഇത് തന്നെ ധാരാളം. ഇനിയും ഇങ്ങിനെ ചിന്തിക്കുക.

  ReplyDelete
 36. yadarthyangalude bahirsphuranangal..... bhavukangal.......

  ReplyDelete
 37. എന്തിനാ അധികം എഴുതുന്നത്?

  കഥ ഗംഭീർമായി. അഭിനന്ദനങ്ങൾ.

  ReplyDelete
 38. വാർദ്ധക്യം മനുഷ്യനെ ചെറുപ്രായത്തിലെത്തിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ കുഞ്ഞുങ്ങളെ പോലെ പരിപാലിക്കേണ്ടതുണ്ട്.. ക്ഷമയുടെ അതിരുകൾ
  കാണുന്ന സന്നർഭങ്ങളിലും കുഞ്ഞുങ്ങളെ ഏത് രീതിയിൽ പരിപാലിക്കുന്നൊ, അത് പോലെ പരിപാലിക്കേണ്ടതായ കടമ മനുഷ്യർക്കുണ്ട്.
  പക്ഷെ, ഇന്ന് വൃദ്ധ സദനങ്ങളിലേക്ക് തള്ളിയിടുന്നു. ഇന്നു അവർ നാളെ ഞാൻ.. നമ്മുടെ കുഞ്ഞുങ്ങളും നമ്മെകണ്ടാണ്‌ വളരുന്നത്. വൃദ്ധരായ മാതാപിതാക്കളുണ്ടായിട്ടും സ്വർഗം നേടാനാവാത്തവരെ ശപിച്ചു എന്ന് മതപ്രമാണങ്ങളിൽ കാണാം.. അതെത്ര മഹനീയമായ കാര്യം.

  ReplyDelete
 39. ഇതൊക്കെ വളരെ ശെരിയാണു ഇക്കാ
  എനിക്ക് ഒരു പാട് ഇഷ്ടമായി.

  ReplyDelete
 40. ഏറെ എന്തിനു? അത്രയേറെ വ്യാപ്തിയുണ്ട് ഓരോ അക്ഷരങ്ങള്‍ക്കും.

  ഭാവുകങ്ങള്‍,
  --- ഫാരിസ്‌

  ReplyDelete
 41. ikka njan coment kandootoo ente rachana ente vedhana kurakana njan ubhayokichad
  ekilum ente thett enikk choondi kanich thannille orupad nanni

  enikk ikkayude kadhayum kavithayuma kooduthal ishttam

  raihan7.blogspot.com

  ReplyDelete
 42. ikka njan coment kandootoo ente rachana ente vedhana kurakana njan ubhayokichad
  ekilum ente thett enikk choondi kanich thannille orupad nanni

  enikk ikkayude kadhayum kavithayuma kooduthal ishttam

  raihan7.blogspot.com

  ReplyDelete
 43. എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്....കുഞ്ഞു കഥകളോട്.....കുഞ്ഞു കഥകള്‍ എഴുതുന്നവരോടും....അഭിനന്ദനങ്ങള്‍.......

  ReplyDelete
 44. വരികളെ പൊട്ടിച്ചു നൊക്കുമ്പൊള്‍ പ്രവഹിക്കുന്നത് ആശയങ്ങളുടെ ഒരുമഹാ പ്രപഞ്ചം..കുട്ടികളുടെ മനശാസ്ത്രം അറിയേണ്ടത് രക്ഷിതാക്കള്‍ക്ക് അനിവാര്യം തന്നെ..

  ReplyDelete