Sunday, August 14, 2011

വാഷിംഗ്ടണില്‍ ഒരു മാന്ദ്യകാലത്ത്

(യുദ്ധത്തിന്‍റെ എല്ലാ ഭീകരതയും വിളിച്ചോതുന്ന ലോക പ്രശസ്തമായ ചിത്രം. അമേരിക്ക വിയറ്റ്നാമില്‍ നാപാം ബോംബ്‌ വര്‍ഷിച്ച സമയത്ത് ക്യാമറയില്‍ പതിഞ്ഞത്. ഇത് കണ്ട ആരുടേയും മനസ്സില്‍ യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ഈ ബിംബങ്ങള്‍ ഓടിയെത്താതിരിക്കില്ല)

ബൌദ്ധിക മാന്ദ്യം ഉണ്ടാകുന്നത്

 ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ അച്ഛന്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്‌ പ്രസിഡന്‍റായിരുന്ന കാലത്തുള്ള (1989–93) ഒരു തമാശക്കഥയുണ്ട്. അദ്ദേഹം റഷ്യന്‍ പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവിനെ സന്ദര്‍ശിക്കാനായി ക്രംലിനില്‍ എത്തുന്നു. രണ്ടു പേരും തനിച്ചായ ഒരു സമയത്ത് ബുഷ്‌  ഗോര്‍ബച്ചേവിനോട് പറഞ്ഞു. "ഗോര്‍ബി, എന്നെ ഒരു പ്രശ്നത്തില്‍ ഒന്ന് സഹായിക്കുമോ? എന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളെ പറ്റി എനിക്ക് തീരെ മതിപ്പു പോരാ. ഒരാള്‍ നല്ല ബുദ്ധിമാനും സമര്‍ത്ഥനും ആണെന്ന് ആദ്യം തന്നെ മനസ്സിലാക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? "

ഗോര്‍ബി പറഞ്ഞു: ഞാന്‍ എഡ്വാര്‍ഡ്‌ ഷെവര്‍നാദ്സെയെ (അന്നത്തെ റഷ്യന്‍ വിദേശ കാര്യ മന്ത്രി) മന്ത്രിയായി നിയമിക്കുന്നതിനു മുന്‍പ് ഇന്‍റര്‍വ്യൂ ചെയ്യുമ്പോള്‍ ബുദ്ധി പരിശോധിക്കാന്‍ വേണ്ടി അയാളോട് ഇങ്ങിനെ ചോദിച്ചു ;  'എഡ്വാര്‍ഡ്, നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?'
"അയാള്‍ എന്ത് പറഞ്ഞു?" ബുഷ്‌ ചോദിച്ചു.
"അയാള്‍ പറഞ്ഞു, 'അത് ഞാന്‍ തന്നെ'
അങ്ങിനെ ഞാന്‍ അയാളെ മന്ത്രിയാക്കി. "
ബുഷ്‌ ഗോര്‍ബിയെ ആരാധനയോടെ തൊട്ടുകൊണ്ട് പറഞ്ഞു.  "അത് നല്ലൊരു സൂത്രം തന്നെ ബുദ്ധിയളക്കാന്‍."

തിരിച്ചു വാഷിംഗ്ടണില്‍ എത്തിയപാടെ ബുഷ്‌ തന്‍റെ വൈസ്‌ പ്രസിഡണ്ട്‌ ഡാന്‍ ക്വയലിനെ വൈറ്റ് ഹൌസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു. "ഡാന്‍ " ഒരു ചോദ്യമുണ്ട്. "നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?"

ഡാന്‍ ഒരു നിമിഷം മിഴിച്ചു നിന്നു. "ഉത്തരം നാളെ പറഞ്ഞാല്‍ മതിയോ മിസ്റ്റര്‍ പ്രസിഡന്‍റ്?" ഡാന്‍ ചോദിച്ചു.  അതിനു ശേഷം വീട്ടിലെത്തി ഡാന്‍ കുറെ ആലോചിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. പഴയ വിദേശ കാര്യമന്ത്രി ഹെന്റി കിസ്സിന്ജര്‍ വലിയ ബുദ്ധിമാനാണെന്നു എല്ലാവരും പറയുന്നത് ഡാന്‍ പെട്ടെന്ന് ഓര്‍ത്തു. ഉടനെ തന്നെ കിസ്സിഞ്ജറെ ഫോണില്‍ വിളിച്ചു. "കിസ്സി, ഒരു ചോദ്യം ചോദിയ്ക്കട്ടെ. താങ്കളുടെ സഹോദരന്‍ അല്ലാത്ത താങ്കളുടെ അച്ഛന്‍റെ മകന്‍ ആരാണ്?"

"അത് ഞാന്‍ തന്നെയായിരിക്കുമല്ലോ" കിസ്സിഞ്ജര്‍ പറഞ്ഞു.

ഡാന്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു. "നന്ദി കിസ്സി, ഈ ഉപകാരം ഞാന്‍ ഒരിയ്ക്കലും മറക്കില്ല." എന്ന് പറഞ്ഞിട്ട് ഡാന്‍ നേരെ വൈറ്റ് ഹൌസിലേക്കോടി, ബുഷിനരികില്‍ ചെന്നു. "മിസ്റ്റര്‍ പ്രസിഡന്‍റ്, ഉത്തരം എനിക്കറിയാം.
"ഓക്കേ, ഡാന്‍, നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?" ബുഷ്‌ ചോദിച്ചു.
"അത് ഹെന്റി കിസ്സിഞ്ജറാണ്."  ഡാന്‍ പറഞ്ഞു.

"അല്ല.........,  അത് ഷെവര്‍നാദ്സെയാണ്." നെറ്റി ചുളിച്ചുകൊണ്ട് ബുഷ്‌ പ്രതിവചിച്ചു.

മന്ദ ബുദ്ധികളായ പ്രജാപതികളെ ഒന്ന് കേരിക്കേച്ചറൈസ്‌ ചെയ്യാനായി ഇങ്ങിനെ പല കഥകളും പ്രചാരത്തില്‍ കാണും. എന്നാല്‍ പല കാര്യങ്ങളും കാണുമ്പോള്‍ ഇതൊന്നും വെറുതെ പറയുകയല്ലെന്നു നമ്മള്‍ തിരിച്ചറിയുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുമുണ്ട്. ലക്ഷക്കണക്കിന് നിരപരാധികളെ മരണത്തിലേക്ക് തള്ളുകയും അതിലേറെ ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്ത ജൂനിയര്‍ ബുഷിനെ ലോകം മൊത്തം അവജ്ഞയോടെ നോക്കിക്കാണുന്ന കാലത്ത്‌ അദ്ദേഹത്തെ വൈറ്റ് ഹൌസില്‍ വെച്ച് കെട്ടിപ്പിടിച്ചു കൊണ്ട് "ഞങ്ങള്‍ ഇന്ത്യക്കാര്‍ താങ്കളെ അഗാധമായി സ്നേഹിക്കുന്നു" എന്ന് മാന്‍മോഹന്‍ സിംഗ് ബുഷിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.

സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത് 

ഡോളറിന്‍റെ തിരിച്ചു വരാനാവാത്ത തകര്‍ച്ചയെ കേവലമായ ഒരു വിപണി-ഓഹരി വാര്‍ത്തയായി മാത്രമാണ് നമ്മള്‍ വിലയിരുത്തുന്നതെങ്കില്‍ അത് നമ്മുടെ ഭാവനയും യുക്തിയും കൂട് വിട്ടു പറന്നു പോയതിന്‍റെ പ്രതിഫലനമാവാനെ തരമുള്ളൂ. ഹിരോഷിമയിലും നാഗസാക്കിയിലും സര്‍വ്വ സംഹാരിണിയായ അണുബോംബുകള്‍ വര്‍ഷിച്ചുകൊണ്ട് ലക്ഷങ്ങളെ ക്ഷണമാത്രയില്‍ കുരുതി കൊടുത്തും,  അതിലേറെ ലക്ഷങ്ങളെ ഭാവി തലമുറകളിലേക്കു കൊന്നൊടുക്കിക്കൊണ്ടുമായിരുന്നു അമേരിക്ക എന്ന "ലോക ശക്തി" യുടെ ഉദയം. അവിടുന്നിങ്ങോട്ടു അമേരിക്ക തന്നെയാണ് ലോകത്തെ നയിച്ചത് എന്നതും നിസ്തര്‍ക്കമായ സംഗതിയാണ്. ശാസ്ത്ര പുരോഗതിയുടെയും, തുറന്ന ചിന്തകളുടെയും വളര്‍ച്ചയുടെ പടവുകള്‍ ലോകം കയറിയതില്‍ അമേരിക്ക വഹിച്ച പങ്ക് വളരെ വലുത് തന്നെയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന അനീതികള്‍ക്കും ആ രാജ്യം തന്നെ മുന്‍കയ്യെടുത്തപ്പോള്‍ ലോകജനത ശ്വാസത്തിന്‍റെ ഒരു പകുതിയില്‍ അമേരിക്കയെ സ്നേഹിക്കുകയും മറുപകുതിയില്‍ അതിനെ അതിലേറെ വെറുക്കുകയും ചെയ്യുകയെന്ന ഒരു വിരോധാഭാസത്തിലൂടെ കടന്നു പോവാന്‍ തുടങ്ങി.

ഇറാക്കും അഫ്ഘാനിസ്ഥാനും അമേരിക്ക ഇടപെട്ടു നശിപ്പിക്കുന്ന ആദ്യത്തെ രാജ്യങ്ങള്‍ ആയിരുന്നില്ല. പക്ഷെ അവസാനത്തേത് ആവുന്നതിന്‍റെ എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു വരുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍. സാമ്രാജ്യങ്ങളുടെ ശ്മശാനഭൂമിയാണ് എന്നും അഫ്ഘാനിസ്ഥാനെന്ന കാര്യം പണ്ടേക്കു പണ്ടേ പഠിച്ചറിഞ്ഞതാണ്. ഏറ്റവും അവസാനം അവിടെ തകര്‍ന്നു വീണത് സോവിയറ്റ്‌ "കമ്മ്യുണിസ്റ്റ്‌" സാമ്രാജ്യം ആയിരുന്നു, അത് പുതിയ ചരിത്രം. സൂര്യനസ്തമിക്കാന്‍ മടിച്ചിരുന്ന ബ്രിട്ടീഷ്‌ സാമ്രാജ്യം പത്തൊമ്പതാം നൂറ്റാണ്ടില്‍ അഫ്ഘാന്‍ കീഴടക്കാന്‍ പോയി അതിന്‍റെ സൈന്യത്തെ മുഴുവന്‍ കുരുതി കൊടുത്ത് കുത്തുപാളയെടുത്തതിന്‍റെ ചരിത്രമറിയാന്‍ ഇന്റര്‍നെറ്റിലൂടെ കറങ്ങി നടക്കുമ്പോള്‍ ആ വിക്കീ പീടികയില്‍ ഒന്ന് കയറിയാല്‍ മാത്രം മതി.

യുദ്ധങ്ങളുടെ മുന്നണിപ്പടയിലേക്ക് കൊല്ലാനും കൊല്ലപ്പെടാനുമായി എല്ലാ കാലത്തും എല്ലാ രാജ്യത്തും തിരഞ്ഞെടുത്തയക്കുന്നത് അതത് രാജ്യത്തെ പാവപ്പെട്ടവന്‍റെ മക്കളെയാണ്. ഇതര ദേശീയതകള്‍ക്ക് മേല്‍ നഗ്നമായ അധിനിവേശം നടത്തി കീഴ്പ്പെടുത്തി വെടക്കാക്കി തനിക്കാക്കുന്നതിനെ രാജ്യസ്നേഹം എന്ന വിശുദ്ധ പതാകയില്‍ ഒളിപ്പിച്ചു പ്രജകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വികാരം കൊള്ളിക്കുക എന്നതാണ് പതിവ് രീതി.  അമേരിക്ക ഈ കൃത്യം ഇത്ര നാളും അതിന്‍റെ എല്ലാ വക്രതയും പരമാവധി മിനുക്കിയെടുത്ത് നിര്‍വഹിച്ചു നിരവധി നാടുകളെ നടുവൊടിച്ചിട്ടു. ചിലതിനെ നേരിട്ടുള്ള ആക്രമണത്തിലൂടെ, ചിലതിനെ ഉപരോധത്തിന്‍റെ മുഷ്ക്കിലൂടെ, ചിലതിനെ രണ്ടും സമാസമം ചേര്‍ത്തുകൊണ്ട്. അതിനിരയായവരുടെ അപൂര്‍ണമായ ഒരു ലിസ്റ്റ് ഇങ്ങിനെ വായിക്കാം. ചിലി, ഹെയ്തി, നിക്കരാഗ്വാ, പാനമ, ക്യൂബ, വിയറ്റ്നാം, ഇറാന്‍, ഇറാക്ക്, അഫ്ഘാനിസ്ഥാന്‍....

പക്ഷെ, ചരിത്രം കണിശക്കാരനായ ഒരു കണക്കപ്പിള്ളയാണെന്ന കാര്യം അഹന്തയുടെ നിലയ്ക്കാത്ത ഓളങ്ങളില്‍ വന്‍ശക്തികളുടെ തലയിലേക്ക് ഒരിയ്ക്കലും കയറാറില്ല. അതിനൂതനമായ യുദ്ധവിദ്യകള്‍ കൊണ്ട് പോലും പിടിച്ചു നില്‍ക്കാനാവാതെ അഫ്ഘാനില്‍ യുദ്ധം തോറ്റുകൊണ്ടിരിക്കുകയും, സാധാരണ അമേരിക്കക്കാരന്‍റെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചിലവഴിക്കേണ്ട നികുതിപ്പണം വ്യര്‍ത്ഥമായ യുദ്ധമുഖങ്ങളില്‍ ധൂര്‍ത്തടിച്ചും അമേരിക്കയുടെ കടബാധ്യത മറികടക്കാനാവാത്ത വിധം കുതിച്ചുയരുകയുമാണ്.   അമേരിക്കയുടെ ദേശീയകടം 15 ലക്ഷം കോടി ഡോളറിലേക്ക് നീങ്ങവെ അവര്‍ കടപ്പത്രങ്ങളിലൂടെ മറ്റ് രാജ്യങ്ങള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 4.5 ലക്ഷം കോടി ഡോളറാണ്. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ കടപ്പത്രം വാങ്ങിക്കൂട്ടുന്നത് ചൈനയാണ്. 1.15 ലക്ഷം കോടി ഡോളറിന്റെ കടപ്പത്രമാണ് അവര്‍ വാങ്ങിയിട്ടുള്ളത്. 4100 കോടി ഡോളറിന്റെ (1.83 ലക്ഷം കോടി രൂപ) കടപ്പത്രം വാങ്ങിയിട്ടുള്ള ഇന്ത്യയുടെ സ്ഥാനം 14ാമതാണ്. എന്ന് വെച്ചാല്‍ പാവപ്പെട്ട ഇന്ത്യക്ക് പോലും അമേരിക്ക 1.83 ലക്ഷം കോടി രൂപ കടക്കാരന്‍ ആയി മാറി എന്ന് സാരം.

അങ്കിള്‍ സാമിന്‍റെ സാമ്രാജ്യത്വ അഹന്തകള്‍ക്ക് മേല്‍ ചരിത്രം അതിന്‍റെ കാവ്യ നീതി നിര്‍വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഫലമായി ലോകമാകെ തന്നെ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധ മതം. എന്തെന്നാല്‍ നമ്മളെല്ലാം കൂടുതലും നിക്ഷേപം നടത്തിയിരിക്കുന്നത് ഡോളറിലത്രെ. വന്‍മരങ്ങള്‍ കട പുഴകി വീഴുമ്പോള്‍ ചെറു ചെടികള്‍ അതിനടിയില്‍ പെട്ട് ചതഞ്ഞു പോവുമെന്നുള്ള പ്രകൃതിനിയമത്തിന് എല്ലാവരും കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലല്ലോ.

ഭീകരത, മതഭീകരതയായാലും ഭരണകൂട ഭീകരതയായാലും അത് മനുഷ്യവിരുദ്ധമാണെന്നും അതര്‍ഹിക്കുന്ന വിനാശം കാലം അതിനു വേണ്ടി നിണമണിഞ്ഞ അതിന്‍റെ  വഴിത്താരയില്‍ തന്നെ കരുതി വെച്ചിട്ടുണ്ടാവുമെന്നുമുള്ള ചരിത്രപാഠം ഒരിയ്ക്കല്‍ക്കൂടി ആ കാലത്തിന്‍റെ ചുവരില്‍ തന്നെ രക്തലിപികളില്‍ തെളിഞ്ഞു വരുന്നതിനാണ് നാം സാക്ഷികളാവുന്നത്. ചരിത്രത്തിന്‍റെ വലിയൊരു അടയാളപ്പെടുത്തല്‍ പ്രക്രിയ അരങ്ങേറുന്ന ഈ മുഹൂര്‍ത്തത്തെ അറിയാതെ പോവുന്നത് ആയുസ്സിന്‍റെ തന്നെ നഷ്ടമായിരിക്കും. 

40 comments:

 1. വിഷയത്തെ കൂടുതലറിയാന്‍ പറ്റുന്ന ലളിതമായ ലേഖനത്തിലൂടെ സലാം ഭായ് ഈ കാര്യങ്ങളെ വിവരിച്ചു. പ്രസക്തമായ വിഷയം .
  കാലം നല്‍കുന്ന തിരിച്ചടി തന്നെയായിരിക്കണം അമേരിക്ക ഇപ്പോള്‍ നേരിടുന പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധികള്‍ ഒരുപക്ഷെ ബാധിക്കുന്നത് ആഗോളതലത്തില്‍ ആണെങ്കിലും, അതിന്‍റെ പ്രത്യാഘാതം എന്തൊക്കെയായാലും , ഇത് അമേരിക്കയെ പിടിച്ചു കുലുക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെങ്കില്‍ എന്നെ കുറ്റം പറയരുത്. കാരണം ഒരു ശരാശരി പൗരന്‍ എന്ന നിലയില്‍ അതെന്‍റെ മനസ്സ് ആഗ്രഹിക്കുന്നതാണ്.
  അഹങ്കാരത്തിന്‍റെയും ധാര്‍ഷ്ട്യതിന്‍റെയും മേലുള്ള വിജയമായി ഓരോ വ്യക്തിയും ആഗ്രഹിച്ചു പോകുന്നത്.
  --

  ReplyDelete
 2. ഗൌരവ പ്രാധാന്യം അര്‍ഹിയ്ക്കുന്ന പോസ്റ്റ്...
  അതിന്‍റേതായ രീതിയില്‍ മറുപടി തരാന്‍ ഒട്ടും അറിഞ്ഞൂടാ..
  വായിച്ചു..മനസ്സിലാക്കി ട്ടൊ...നന്ദി.

  ReplyDelete
 3. ലേഖനം ഇഷ്ടപെട്ടു. വായിച്ചു വരും‌തോറും ആവേശം കൂടിവരുന്ന അവതരണം. പലതും മനസ്സിലാകുന്നപോലെ ലളിതമായി പറഞ്ഞ് തന്നു. ആശംസകള്‍ ഭായ്. നന്ദീം.

  ആദ്യഭാഗത്ത് പറഞ്ഞ കഥ കഴിഞ്ഞ ആഴ്ചയാ ഒരു മെയിലായിട്ട് കിട്ടിയത്. അതില് പക്ഷേ ബുഷിന് ഈ ഐഡിയ പറഞ്ഞ് കൊടുക്കുന്നത് അബ്ദുള്‍ കലാം ആയിരുന്നു.

  ചെറുവാടി പറഞ്ഞത് തന്നെ സംഭവം. മാന്ദ്യം വന്ന് പണീം തുണീം ഇല്ലാതായാലും വേണ്ടില്ല. അമേരിക്കക്കൊക്കെ അതന്നെ വേണം.ഒള്ളത് പറഞ്ഞാല്‍... പേഴ്സണലായിട്ട് നമ്മളും ഹാപ്പിയാ, ആ!
  മോന്‍ മയ്യത്തായാലും വേണ്ടില്ല മരുമോള് കരഞ്ഞ് കണ്ടാ മതീ എന്നൊരു ലൈന്‍ ;)

  ReplyDelete
 4. രണ്ടായിരത്തിയെട്ടിലെക്കാള്‍ വലിയപ്രതിസന്ധിയാണ് വരാന്‍ പോകുന്നതെന്ന് ലോകബാങ്കിന്റെ പ്രസിഡന്റ് മുമ്പ് കൂട്ടി പറഞ്ഞിരിക്കുന്നു. വന്മരം വീഴുമ്പോള്‍ എല്ലാ ചെറുമരവും നിലംപരിശാകുമോ. ചെറിയ ഒരു ഉത്ക്കണ്ഠ ഇല്ലാതില്ല.

  ReplyDelete
 5. കാലിക പ്രസക്തമായ ലേഘനം ,സലാം ജി യുടെ പതിവ് ശൈലിപോലെ ലളിതമായ വിവരണവും ,ചിന്താര്‍ഹമായ കുറിപ്പുകളും ,,,,
  ഞാന്‍ ഇത് ചിലര്‍ക്കൊക്കെ ഒന്ന് ഫോര്‍വേര്‍ഡ് ചെയ്യട്ടെ !!!

  ReplyDelete
 6. ഹൃദ്യമായ അവതരണം. അമേരിക്ക എന്ന ചിലരുടെ പുണ്യഭൂമിയെ അവിടെ എന്താണ് നടക്കുന്നത് എന്ന് വിവരമില്ലാതെ ചുമ്മാ വിമര്ശിക്കുന്നതിന്നു പകരം ആ രാജ്യം കഴിഞ്ഞ 60 വര്ഷം സഞ്ചരിച് ചോരയുടെയും ആര്തിയുടെയും പാത കണക്കുകള്‍ വച്ച് അവതരിപ്പിക്കുന്ന ഒരു ലേഖനം.

  പക്ഷെ, ചരിത്രം കണിശക്കാരനായ ഒരു കണക്കപ്പിള്ളയാണെന്ന കാര്യം അഹന്തയുടെ നിലയ്ക്കാത്ത ഓളങ്ങളില്‍ വന്‍ശക്തികളുടെ തലയിലേക്ക് ഒരിയ്ക്കലും കയറാറില്ല. അതിനൂതനമായ യുദ്ധവിദ്യകള്‍ കൊണ്ട് പോലും പിടിച്ചു നില്‍ക്കാനാവാതെ അഫ്ഘാനില്‍ യുദ്ധം തോറ്റുകൊണ്ടിരിക്കുകയും, സാധാരണ അമേരിക്കക്കാരന്‍റെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചിലവഴിക്കേണ്ട നികുതിപ്പണം വ്യര്‍ത്ഥമായ യുദ്ധമുഖങ്ങളില്‍ ധൂര്‍ത്തടിച്ചും അമേരിക്കയുടെ കടബാധ്യത മറികടക്കാനാവാത്ത വിധം കുതിച്ചുയരുകയുമാണ്.

  ഈ പറഞ്ഞ വാക്കുകള്‍ ഇന്ന് അമേരിക്കക്കാരായ എത്രയോ രാഷ്ട്രീയ്യക്കാര്‍ തുറന്നു സമ്മതിക്കുന്നു - പല റിപബ്ലിക്കന്‍സ് പോലും. Joseph Stieglitz എന്ന നോബല്‍ സമ്മാനം നേടിയ എകനോമിസ്റ്റ് ആണ് ഇറാക്ക് (കുരിശു) യുദ്ധത്തിന്റെ യഥാര്‍ത്ഥ ചെലവ് 3 trillion ഡോളര്‍ ആണെന്നും അത് ബുഷ്‌ അങ്കിള്‍ സമ്മതിക്കുന്നതിലും എത്രയോ അധികം ആണെന്നും പറയുന്നത്. എന്നാല്‍ താങ്കളുടെ മുകളിലത്തെ വാക്കുകള്‍ താങ്കളെ ഒരു താലിബാന്‍കാരന്‍ എന്ന് അധിക്ഷേപിക്കാന്‍ നമ്മുടെ നാട്ടിലെ ചില രാജാവിനെക്കാള്‍ വലിയ രാജഫക്തി കാണിക്കുന്ന ആശാന്മാര്‍ ഉപയോകിച്ചാല്‍ അല്ഫുതപ്പെടെണ്ട :-)
  അമേരിക്കയുടെ വിദേശ നയത്തെ അമേരിക്കക്കാര്‍ തന്നെ എതിര്താലും അതിനെ അമേരിക്കക്കാര്‍ അല്ലാത്തവര്‍ എതിര്‍ക്കുമ്പോ അവര്‍ ഫീകരരും താലിബാന്കാരും ഒക്കെ ആയിപ്പോയെക്കാം...

  ReplyDelete
 7. പോസ്ടാന്‍ മറന്നു പോയ ലിങ്ക് പോസ്റ്റു ചെയ്യുന്നു...

  http://www.washingtonpost.com/wp-dyn/content/article/2008/03/07/AR2008030702846.ഹ്ത്മ്ല്‍

  അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയം ആയിരുന്നു മുകളിലത്തെ എഡിറ്റോറിയല്‍. മതാന്ധത കൊണ്ടും ദൈവം തങ്ങളുടെ കൂടെ ആണെന്നുള്ള അഹന്തയും കാരണം ഹാലിളകി നില്‍ക്കുമ്പോ ഒരു യുദ്ധം കാരണം എത്ര നിരപരാധികളുടെ ജീവന്‍ അപകടത്തില്‍ വരും എന്ന് ഒരു അമേരിക്കക്കാരനും ചിന്തിച്ചില്ല(നോം ചോസ്കി പോലുള്ള അപൂര്‍വ്വം പേര്‍ എതിര്‍ത്തു). അന്ന് മാനുഷികമായി അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്നീ ഗതി വരില്ലായിരുന്നു. ഇന്നും 5000 ഓളം അമേരിക്കന്‍ പട്ടാളക്കാര്‍ ചത്തു എന്ന് പറയുകയല്ലാതെ എത്ര ഇറാക്കികള്‍ മരിച്ചു എന്ന് ചര്‍ച്ച ചെയ്തു അവര്‍ സമയം പാഴാക്കാറില്ല. അങ്ങനെ ഒക്കെ നോക്കുംബ് അങ്കിള്‍ സാമിന്റെ പതനത്തില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാവരും സന്തോഷിക്കണം.
  പിന്നെ കടം കൊടുത്ത പണം തിരിച്ചു കിട്ടും എന്നാരും കരുതേണ്ട. തിരിച്ചു കിട്ടും - മൂല്യം ഇല്ലാത്ത ഡോളറില്‍. അമേരിക്കന്‍ ഫെടെരല്‍ റിസേര്‍വ് തങ്ങളുടെ പ്രിന്റിംഗ് പ്രസ്‌ മുഴുവന്‍ സമയവും ഓടിക്കുക ആണ് - കടത്തില്‍ നിന്നും കര കയറുവാന്‍ വേണ്ടി ഡോളര്‍ അച്ചടിക്കാന്‍.

  ReplyDelete
 8. ലളിതമായി പറഞ്ഞ വലിയകാര്യങ്ങള്‍
  വായിച്ചു
  അഭിനന്ദനങ്ങള്‍.

  ReplyDelete
 9. നല്ലൊരു ലേഖനം, നന്ദി സലാമിക്ക.
  അമേരിക്കയുടെ ഈ വീഴ്ച അവരര്‍ഹിക്കുന്നു... അതില്‍ സന്തോഷവും ഉണ്ട്. പക്ഷെ, പോസ്റ്റില്‍ പറയും പോലെ 'വന്‍മരങ്ങള്‍ കട പുഴകി വീഴുമ്പോള്‍ ചെറു ചെടികള്‍ അതിനടിയില്‍ പെട്ട് ചതഞ്ഞു പോവുമല്ലോ' എന്ന ഭീതി ആ സന്തോഷത്തെ കെടുത്തുന്നു എന്നതാണ് സത്യം !

  ReplyDelete
 10. വിയറ്റ്നാമിലെ ആ ലോക പ്രശസ്തമായ ചിത്രത്തേക്കാള്‍ മികച്ചത് അമേരിക്ക ലോകത്തിന് സമ്മാനിക്കുമായിരുനു ... ഹിരോഷിമയിലും നാഗസാക്കിയിലും മനുഷ്യശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ബാക്കിയുണ്ടായിരുന്നെങ്കില്‍..........
  ലളിതം എന്നാല്‍ ശക്തമായ ഭാഷ. നല്ല ലേഖനം സലാം ഭായ്. ഒബാമ ഉദ്ദേശിച്ച ആ change ഇതായിരിക്കും അല്ലെ?

  ReplyDelete
 11. കണ്ടറിയാത്തവൻ കൊണ്ടറിയും.....

  ReplyDelete
 12. ഒരു വലിയ കാര്യം നുറുങ്ങു കഥകളിലൂടെ ആമുഖമിട്ട് നന്നായി പറഞ്ഞൂല്ലോ ഏട്ടാ..അമേരിക്ക ലോക പോലീസ്സാണെന്നാണു വയ്പ്പ്...അവരുടെ വീഴ്ച മൌനമായെങ്കിലും ആഗ്രഹിക്കാത്തവർ ഉണ്ടാവില്ലാ..ആ വീഴ്ചയിൽ ചെറു ചെടികളെ ദൈവം കാക്കട്ടെ

  ReplyDelete
 13. വാളെടുത്തവന്‍ വാളാല്‍ എന്നല്ലേ ...
  അതിനാല്‍ അമേരിക്കയുടെ സ്വാഭാവികപതനം എപ്പോഴും പ്രതീക്ഷിക്കാം..
  വളരെ പ്രസക്തമാണ് താങ്കളുടെ വിശകലനം

  (ഞങ്ങള്‍ ഇന്ത്യക്കാര്‍ താങ്കളെ അഗാധമായി സ്നേഹിക്കുന്നു" എന്ന് പറഞ്ഞ തലപ്പാവിനെ ഞാന്‍ അഗാധമായി വെറുക്കുന്നു)

  ReplyDelete
 14. ഉയർച്ചയ്ക്കൊരു വീഴ്ച പ്രതീക്ഷിക്കണം. അതിപ്പോൾ വ്യക്തി മുതൽ സാമ്രാജ്യം വരെ എന്തിനും സംഭവിക്കാം.അർഹിക്കുന്നതും അല്ലാതെയും. ചരിത്രം അതിന്റെ കളി തുടരും. [ഇപ്പോൾ ദൈവം ലാപ്ടോപുമായിട്ടാണിരിപ്പ് :) ].
  പക്ഷെ നാശം എന്നതു രാജ്യത്തിനു ബാധകമാവുന്ന പോലെ അവിടത്തെ പൌരനും ബാധകമാവുമ്പോൾ,അത് വിഷമം തന്നെ.


  ആദ്യത്തെ കഥ കൊള്ളാം.സരളമായി തുടങ്ങി സംഭവം ഗൌരവമായ രീതിയും മനോഹരം.നല്ലൊരു പോസ്റ്റിനു നന്ദി.

  ReplyDelete
 15. വിജ്ഞാന പ്രദമായ ലേഖനം..അമേരിക്ക തകരുമ്പോള്‍ ഡോളറിന്റെ വില ഇടിയുന്നു..രൂപയുടെ മൂല്യം കൂടുന്നു..ദിര്‍ഹത്തിന്റെ റേറ്റ് ഇടിയുന്നു..സന്തോഷിക്കണോ കരയണോ ചിരിക്കണോ എന്നറിയാതെ പ്രവാസികള്‍ മിഴിച്ചു നില്‍ക്കുന്നു..

  ReplyDelete
 16. ചരിത്രം കണിശക്കാരനായ ഒരു കണക്കപ്പിള്ളയാണെന്ന കാര്യം...
  വളരെ സത്യം...!!

  ReplyDelete
 17. ഏതൊരു കൊമ്പനും അവസാന കാലത്ത് ഒരു ബോറനായിരിക്കുമെന്നു കേട്ടിട്ടുണ്ട്.
  പ്രസക്തമായ ലേഖനം. വിവരങ്ങള്‍ അറിയാനായി.

  ReplyDelete
 18. സലാംജിയുടെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ലെങ്കിലും ലേഖനത്തിന്റെ ഉന്നതനിലവാരം അംഗീകരിക്കുന്നു.

  ഞാന്‍ ഈ വിഷയത്തെപ്പറ്റി ഒരെണ്ണം എഴുതാന്‍ തുടങ്ങിയിട്ട് ആഴ്ച രണ്ടായി. സലാംജിയോളം ഭാഷാനൈപുണ്യമില്ലാത്തവനായതുകൊണ്ടും സ്വതേ മടിയനായതുകൊണ്ടും അതിങ്ങനെ നീണ്ടുപോകുന്നു.

  ReplyDelete
 19. പതിവ് പോലെ തന്നെ സലാം ബായിയുടെ വിദേശ വിചാരം നന്നായിരിക്കുന്നു
  ലോകപോലീസ് ചമയുന്ന അമേരിക്കക്ക് ദൈവം നല്‍കുന്ന തിരിച്ചടികള്‍ ആണ് ഇതൊക്കെ നമുക്ക് സന്തോഷിക്കാം

  ReplyDelete
 20. >>ഞങ്ങള്‍ ഇന്ത്യക്കാര്‍ താങ്കളെ അഗാധമായി സ്നേഹിക്കുന്നു" എന്ന് മാന്‍മോഹന്‍ സിംഗ് ബുഷിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. <<

  രണ്ടു രാഷ്ട്രത്തലവന്മാര്‍ കൂടി കാണുമ്പോള്‍ പറയുന്ന നല്ല വാക്കുകള്‍ക്കും അപ്പുറം ഈ ഉപചാരത്തിന് അര്‍ഥങ്ങള്‍ കല്പ്പിക്കെണ്ടതുണ്ടോ?

  അമേരിക്കന്‍ സമ്പദ് ഖടന തകരുന്നതിന്റെ അലയൊലികള്‍ ലോകം എമ്പാടും ഉണ്ടായേക്കാം എന്ന് തോന്നുന്നു.

  സലാം ഭായിയുടെ എല്ലാ വീക്ഷനങ്ങലോടും യോജിപ്പില്ല..എന്നാലും നല്ല ഭാഷ..ആധികാരികത തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍...അതിനു അഭിനന്ദനങ്ങള്‍..

  ReplyDelete
 21. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ? ഇനിയും എന്തെല്ലാം കാണേണ്ടിവരുമെന്ന് ഓര്‍ക്കുമ്പോഴാണ് !

  ReplyDelete
 22. @കൊച്ചു കൊച്ചീച്ചി
  "സലാംജിയുടെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ലെങ്കിലും ലേഖനത്തിന്റെ ഉന്നതനിലവാരം അംഗീകരിക്കുന്നു."

  കൊചീച്ചിക്ക് വിയോജിപ്പുള്ള ഭാഗം സൈന്യത്തെ പറ്റി ഞാന്‍ പറഞ്ഞ ഭാഗം ആവാം. എല്ലാ യുദ്ധങ്ങളും അല്ല ഞാന്‍ ഉദ്ദ്യേശിച്ചത്. മാതൃഭൂമിയുടെ സംരക്ഷിപ്പിനു വേണ്ടിയുള്ള പ്രത്യാക്രമണങ്ങള്‍ തീര്‍ച്ചയായും അല്ല. എന്നാല്‍ സര്‍വ്വ നാശം വിതച്ച മിക്ക യുദ്ധങ്ങളും അതായിരുന്നില്ല. അത്തരം യുദ്ധങ്ങളെ പറ്റി താങ്കള്‍ എന്നെക്കാള്‍ informed ആണെന്ന് എനീക്കുറപ്പാണ് .

  ReplyDelete
 23. @Villagemaan/വില്ലേജ്മാന്‍ / കൊച്ചു കൊച്ചീച്ചി /sreee

  നന്ദി,

  എല്ലാറ്റിനോടും യോജിക്കേണ്ട കാര്യമില്ല. എല്ലാറ്റിനോടും എല്ലാവരും പരസ്പരം യോജിച്ചാല്‍ ഈ ലോകം എത്ര വിരസമയമായിരിക്കും അല്ലെ. ആരോഗ്യകരമായ വിയോജിപ്പുകള്‍ ഒരു ബഹുസ്വര സമൂഹത്തിന്‍റെ നല്ല ലക്ഷണങ്ങള്‍ മാത്രമാണ്.

  താങ്കളോട് ഞാന്‍ വിയോജിക്കുന്നു എന്ന് ഞാന്‍ പറയുമ്പോഴും, താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യതിനു വേണ്ടി വാദിക്കാന്‍ തക്ക വിശാല മനസ്സ് എനിക്ക് ഉണ്ടാവേണ്ടതുണ്ട്, എന്ന് പറഞ്ഞത് വോള്‍ട്ടയര്‍ ആണെന്ന് തോന്നുന്നു. എനിക്ക് അടിവരയിടാന്‍ ഉള്ളതും അവിടെയാണ്.

  "രണ്ടു രാഷ്ട്രത്തലവന്മാര്‍ കൂടി കാണുമ്പോള്‍ പറയുന്ന നല്ല വാക്കുകള്‍ക്കും അപ്പുറം ഈ ഉപചാരത്തിന് അര്‍ഥങ്ങള്‍ കല്പ്പിക്കെണ്ടതുണ്ടോ?"

  താങ്കള്‍ ഈ പറഞ്ഞതിനോട് അതിന്‍റെ കാതലായ അര്‍ത്ഥത്തില്‍ എനിക്ക് വിയോജിപ്പില്ല. ഒരു തമാശക്കഥ പറഞ്ഞപ്പോള്‍ ആനുഷംഗികമായി പരാമര്‍ശിച്ചു എന്നേയുള്ളൂ. അങ്ങിനെയൊരു സ്തുതി മറ്റൊരു രാഷ്ട്രതലവന്‍ ഡല്‍ഹിയില്‍ വന്നു നടത്തുമോന്നൊരു സംശയം. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഒരു കൊളോണിയല്‍ അടിമത്ത ബോധം നമ്മില്‍ അന്തര്‍ലീനമായിട്ടുണ്ടെന്ന് പഠിച്ച പലരും പറയുന്നുണ്ട്. അറിയില്ല.

  thanks for the healthy interaction.

  ReplyDelete
 24. @ Fascism Monitor.

  താങ്കളുടെ in-depth വിശകലനതിനു പ്രത്യേക നന്ദി. കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് കാണുന്നു. usa യുടെ പ്രശ്നം അവിടത്തെ പൌരന്‍മാര്‍ അല്ല. on many aspects, they are far better than us. they are sincere and open minded to new ideas.

  ഇവിടെ പ്രശ്നമുണ്ടാകുന്നത് usa യുടെ വിദേശനയങ്ങളും ഇടപെടലുകളും ആണ്. അതില്‍ പലപ്പോഴും ആത്മാര്‍ത്ഥതയുടെ കണികപോലും ഇല്ല. ഹെജിമണി നില നിര്‍ത്താന്‍ വേണ്ടി എന്ത് നെറികേടും ചെയ്യുന്ന ഒരു രീതി. ആ വിഷയ സംബന്ധിയായി മാത്രം ആണ് ഈ കുറിപ്പ്.

  "എന്നാല്‍ താങ്കളുടെ മുകളിലത്തെ വാക്കുകള്‍ താങ്കളെ ഒരു താലിബാന്‍കാരന്‍ എന്ന് അധിക്ഷേപിക്കാന്‍ നമ്മുടെ നാട്ടിലെ ചില രാജാവിനെക്കാള്‍ വലിയ രാജഫക്തി കാണിക്കുന്ന ആശാന്മാര്‍ ഉപയോകിച്ചാല്‍ അല്ഫുതപ്പെടെണ്ട"

  അതില്‍ എനിക്ക് പരിഭ്രമമില്ല. കാരണം "മദ"ഭ്രാന്തിനെ പറ്റി ഞാന്‍ മുന്‍പ് ഇട്ട പോസ്റ്റുകള്‍ അതിനു മറുപടി പറയും.

  Some thoughts on Arundhati Roy

  ലോകാ സമസ്താ സുഖിനോ ഭവന്തു

  ഇത് കൂടാതെ ഒരു follow-up പോസ്റ്റ്‌ കൂടി വന്നേക്കാം.

  ReplyDelete
 25. @salam

  "usa യുടെ പ്രശ്നം അവിടത്തെ പൌരന്‍മാര്‍ അല്ല. on many aspects, they are far better than us. they are sincere and open minded to new ideas."

  എന്ന് വേണമെങ്കില്‍ വാദിക്കാം. അമേരിക്കന്‍ ജനാധിപത്യത്തിന്നു വലിയ്യ പോരായ്മകള്‍ ഉണ്ട് - അവര്‍ക്ക് ലോക പരിജ്ഞാനം ജര്‍മ്മനി പോലുള്ള മറ്റു പല പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. അത് കൊണ്ടാണ് അവിടത്തെ കോര്പരറ്റ്‌ മീഡിയ പറയുന്നത് അവര്‍ അപ്പടി വിഴുങ്ങുന്നത്. ഒരല്‍പ്പമെങ്കിലും ബോധം ഉണ്ടായിരുന്നേല്‍ സദ്ദാം ഹുസ്സെഇനു അല കായിദായുമായി ബന്ധമുണ്ട് എന്ന നുണ അവര്‍ തിരസ്ക്കരിചേനെ. ഇപ്പൊ ഒബാമ മുസ്ലീം ആണ്, ഇറാന്റെ പക്കല്‍ ആയുധമുണ്ട് എന്നെല്ലാം രൂപ്പെര്ട്ടു മര്‍ഡോക്ക് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കും. വാള്‍ സ്ട്രീടു ജര്‍ണലും അതിലെ കമ്മന്റു സെക്ഷനും വായിച്ചാല്‍ മനസ്സിലാകുക അവരില്‍ അപ്പര്‍ മിട്ല്‍ ക്ലാസ്സില്‍ നല്ലൊരു ശതമാനം ജൂത-കൃസ്തിയന്‍ തീവ്രവാദികള്‍ ആണെന്നാണ്‌. നിയോ കണ്സര്വേടിവ്‌ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം.
  അമേരിക്കന്‍ ജനാധിപത്യത്തിന്റെ നല്ല വശങ്ങളെക്കുരിച്ചും ആര്‍ക്കും പ്രബന്ധം എഴുതാം - എന്നാല്‍ ഒരു വന്‍ ശക്തിയുടെ ഇറാക്ക് യുദ്ധം പോലുള്ള "ചെറിയ പിഴക്കും" ഒരു പാട് വില കൊടുക്കേണ്ടി വരും.

  ReplyDelete
 26. സലാം ഭായീ, ആദ്യമേ ഒരു കൈ കുലുക്ക് തരുന്നു. അഹങ്കാരികള്‍ ഒരിക്കലും ദ്ര്ഷ്ടാന്തങ്ങള്‍ കണ്ടു പഠിക്കുന്നവരല്ല. അവര്‍ക്ക് നാശം വന്നെത്തുന്നത് വരെ അവര്‍ അവരുടെ ചെയ്തികളില്‍ വ്യാപ്ര്തരായിക്കൊണ്ടിരിക്കും. അമേരിക്ക ഇരന്നു വാങ്ങിയ നാശം തന്നെ ആണിത്..

  ReplyDelete
 27. കഴിഞ്ഞ നൂറു വർഷമായി ഈ ഭൂമുഖത്തെ ഏതെങ്കിലുമൊരു രാജ്യവുമായി എപ്പോഴും യുദ്ധത്തിലാണ് അമേരിയ്ക്ക. ലോകത്തിന്റെ മുഴുവൻ പ്രകൃതി സമ്പത്തിലും ധനത്തിലും മാത്രമാണവരുടെ കണ്ണ്. അതിനു വേണ്ടി അവർ ഒത്തിരി അൽഭുത ന്യായങ്ങളും വെള്ളരിയ്ക്കാപ്പട്ടണ യുക്തികളും പറയും.കളവുകൾ പൊലിപ്പിച്ചു പറഞ്ഞ് പറഞ്ഞ് സത്യമാക്കി തീർക്കും.

  ചരിത്രം കണക്കു പറയട്ടെ. കാത്തിരിയ്ക്കാം.

  ReplyDelete
 28. അമേരിക്ക ഒരിക്കലും തകരില്ല. തകരാന്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മതിക്കില്ല. കാരണം അമേരിക്കയ്ക്കോ ഡോളറിനോ എന്തെങ്കിലും സംഭവിച്ചാല്‍ ചൈന ഉള്‍പ്പെടെ പിച്ച ചട്ടി എടുക്കും.

  മറ്റൊന്ന് ഇവിടെ ഒരു കമന്റില്‍ ചൂണ്ടി കാട്ടിയത് പോലെ അമേരിക്കയിലെ വമ്പന്‍ പുള്ളികള്‍ (മാധ്യമ/ബിസിനസ്സ് മേഖലയില്‍‌) അവിടെയുള്ള ഒരു പ്രത്യേക ന്യൂനപക്ഷ മത വിഭാഗം ആണെന്നത് വിഷയങ്ങളെ മറ്റൊരു കോണിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. അത് ആരും തന്നെ ചെയ്യാറില്ല എന്നതും ശ്രദ്ധേയമാണ്.

  മറ്റ് രാജ്യങ്ങള്‍ ഡോളര്‍ വില ഇടിയാതെ നോക്കുന്നത് അമേരിക്കയ്ക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുന്നു. ഏത് വിധത്തിലും ഡോളര്‍ മൂല്യം കുറയ്ക്കുക (ചൈന ചെയ്യുന്നത് പോലെ) എന്നതിനാണ് അമേരിക്ക ഇപ്പോള്‍ മാര്‍ഗ്ഗം തിരയുന്നത്. ആ നാടകങ്ങളുടെ ഒരു ഭാഗം മാത്രമാണ് ക്രെഡിറ്റ് റേറ്റിങ്ങ് താഴേയ്ക്ക് പോയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല, ഡോളര്‍ ശക്തി പ്രാപിച്ച് തന്നെയിരിക്കുന്നു.

  ReplyDelete
 29. എല്ലാരും പറഞ്ഞ പോലെ ലളിതമായ രീതിയില്‍ ഒരു നല്ല ലേഖനം. വരക്കതു തന്നെ വരണം പക്ഷെ ചെറു മരങ്ങള്‍ എങ്ങിനെ പിടിച്ചുനില്ക്കും

  ReplyDelete
 30. മനോജ്‌ പറഞ്ഞിനോട് ഞാനും യോജിക്കുന്നു.
  ചൈന ഒരു വലിയ ട്രാപ്പില്‍ ആണ് . ചൈന ഇപ്പോള്‍ ഒരു export based കമ്പനി ആണ് .
  if dollar value goes down ,Yuan value will increse, that will really affect their export.
  Other thing is , there is no better Treasury instruments, than American Treasury instruments.
  So china will buy again and again.

  ReplyDelete
 31. @Manoj മനോജ്,
  @കുട്ടുറൂബ്‌

  നിങ്ങളുടെ കമ്മന്റ്സില്‍ പറഞ്ഞ പ്രസക്തമായ പൊയന്റുകള്‍ ചിന്തക്ക് വിഷയമാവേണ്ടത് തന്നെ. ഈ വിഷയത്തില്‍ നല്ല ഒരു പോസ്റ്റ്‌ ഇവിടെ വായിക്കാം അമേരിക്കന്‍ ഡ്രീം

  അവിടെ ഈയുള്ളവന്‍ ഇട്ട കമന്റ് ഇവിടെ ഉദ്ധരിക്കവുന്നതുമാണ്:
  "കാര്യങ്ങളെ വിശദമായി വിലയിരുത്തിയ നല്ല ഒരു പോസ്റ്റ്‌. നോം ചോംസ്കി പറഞ്ഞ manufacturing of war എന്ന ഒരു സംഭവം ഉണ്ടല്ലോ. ഈ war manufacturing ആണ് അമേരിക്കയെ യഥാര്‍ത്ഥത്തില്‍ ഈ ഗതിയില്‍ എത്തിച്ചത്. ഉസാമയെയും അയാളാല്‍ പ്രചോദിതമായ ഭീകരവാദത്തെയും ശരിക്കും ഇല്ലാതാക്കലായിരുന്നു ലക്ഷ്യമെങ്കില്‍ അമേരിക്ക ചെയ്യേണ്ടിയിരുന്നത് അയാളെയും അനുയായികളെയും ക്രിമിനലുകള്‍ ആയി പ്രഖ്യാപിച്ച് ഈ all out war against nation states ലേക് പോവാതെ അവധാനത യോടെ നീങ്ങുകയായിരുന്നു. അവരെ നശിപ്പിച്ചു കൊണ്ട് തന്നെ ലോകത്തിനും നല്ല ഒരു ഭാവി നല്‍കാമായിരുന്നു. പക്ഷെ അവര്‍ ചെയ്തത് അത് ഒരു pretext ആയി ഉപയോഗിച്ചു അധിനിവേശ മോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ദുരിതം പേറുന്നത് ലോകം മൊത്തമാണെന്ന് മാത്രം. സോവിയറ്റ്‌കല്‍ക്കെതിരെ ഉസാമയെ ഉണ്ടാക്കിയത് തന്നെ ആരാണെന്ന് ഓര്‍ത്താല്‍ പിന്നെ ഇതിലൊന്നും പുതുമയില്ല."

  ReplyDelete
 32. ചൈന ഈസ്‌ ട്രാപ്പ്ട്, ശരി തന്നെ. എന്നാല്‍ അവര്‍ അമേരിക്കന്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നത് 2008 മുതല്‍ തന്നെ കുറച്ചു. ക്രെഡിറ്റ് രേയ്തിംഗ് കട്ടിയത് ഒരു നാടകത്തിന്റെ ഭാഗമാണെന്ന മനോജിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. എസ ആന്‍ഡ്‌ പീ ക്ക് അങ്ങനെ ചെയ്യാതെ നിവൃത്തി ഇല്ല. പിന്നെ ലോകം അമേരിക്കയില്‍ നിന്നും കൂടുതല്‍ അകലുന്നൂ എന്നെ മനസ്സിലാക്കെണ്ടൂ, അല്ലാതെ അമേരിക്ക ഒറ്റ വര്ഷം കൊണ്ട് തകരുമെന്നല്ല...അവരുടെ ആത്യന്തിക പതനം ഒരു 20 വര്‍ഷമെങ്കിലും എടുക്കും.

  ReplyDelete
 33. “ഞങ്ങള്‍ ഇന്ത്യക്കാര്‍ താങ്കളെ അഗാധമായി സ്നേഹിക്കുന്നു" എന്ന് മാന്‍മോഹന്‍ സിംഗ് ബുഷിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക..”
  (നമ്മളല്ലേ അങ്ങോരെ തിരഞ്ഞെടുത്തത്..)

  ലളിതം, കാര്യമാത്രപരസക്തം.
  നന്ദി തന്നെ പറയുന്നു..

  ReplyDelete
 34. അമേരിക്കയ്ക്ക് പിന്നാലെ യൂറേപ്പ്യൻ രജ്യങ്ങളായ ഗ്രീസ്, ഇറ്റലി, ഫ്രാൻസ് എല്ലാവരും നിലം പൊത്തി തുടങ്ങിയിരിക്കുന്നു...നല്ല ലേഖനം വളരെ നന്നായ് അവതരിപ്പിച്ചു ആശംസകൾ

  ReplyDelete
 35. @Fascism Monitor

  thaankal paranja pala kaaryanagalum innalathe maathrubhoomi lekhanathilum undu.
  vishakalanathinu abhinandanangal

  http://www.mathrubhumi.com/story.php?id=209501

  ReplyDelete
 36. angane mandyam agola prathibhasamayi marikkazhinju.... nammal karuthaledukkenda samayamayi........

  ReplyDelete
 37. assalamu alaikkum

  allahu avararhikkunad ivide vech thanne nalkunnund

  manas iranjja peruna ashamsakal

  raihan7.blogspot.com

  ReplyDelete