Thursday, September 22, 2011

മരീന പാര്‍ക്കിലെ സുവര്‍ണ്ണ നക്ഷത്രം

അതികാലത്തെഴുന്നേറ്റിട്ടുള്ള ഒരു മണിക്കൂര്‍ നടത്തം ബക്കര്‍ ഒരിയ്ക്കലും മുടക്കാറില്ല. ആഗസ്റ്റ് മാസം കഴിഞ്ഞിട്ടും ചൂടിനൊരു കുറവുമില്ലെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ അന്ന്  രാവിലെ തണുപ്പ് വരുന്നതിന്‍റെ ലക്ഷണങ്ങള്‍  അന്തരീക്ഷത്തില്‍ ശരിക്കും അനുഭവപ്പെട്ടു. റോഡും കടന്നു പാര്‍ക്കിനു ചുറ്റുമുള്ള വിശാലമായ നടപ്പാതയിലേക്ക് കടന്നപ്പോഴേക്കും നടത്തത്തിനു താളവും വേഗവും കൈവന്നു തുടങ്ങി. വെച്ച് പിടിപ്പിച്ചതെങ്കിലും നിറഞ്ഞു നില്‍ക്കുന്ന ഈ മരങ്ങള്‍ക്കിടയിലൂടെ ഇങ്ങിനെ നടക്കാന്‍ വല്ലാത്ത സുഖമാണ്. 

രണ്ടു വര്‍ഷം മുന്‍പാണ് ഈ നടത്തം പതിവാക്കിയത്. ഡോക്ടര്‍ കണിശമായിത്തന്നെയാണ് അക്കാര്യം ഉണര്‍ത്തിയത്. ജോലിക്കിടെ ഒരു തളര്‍ച്ച വന്നതേ ഓര്‍മയുള്ളൂ. പിന്നെ ബോധം തെളിയുമ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ആയിരുന്നു. വീടിനും ഓഫീസിനും ഇടയിലുള്ള ദൂരം കാറില്‍ ഓടിത്തീര്‍ത്ത് ഒരേ ഇരുപ്പിലുള്ള ജോലിയില്‍ ആയുസ്സിന്‍റെ നല്ല ഭാഗം കലണ്ടറിലെ അക്കങ്ങള്‍ക്കൊപ്പം സ്മരണയാവുമ്പോള്‍ മനസ്സില്‍  ഇടയ്ക്കിടെ ഉയര്‍ന്ന വ്യായമാക്കുറവിന്‍റെ അപകടങ്ങളെ അവഗണിക്കുകയായിരുന്നു മുന്‍പൊക്കെ. ഇനി ഏതായാലും അത് പാടില്ല എന്ന് ഡോക്ടര്‍ പറഞ്ഞത് താന്‍ മറന്നാലും കാലത്തെ വിളിച്ചുണര്‍ത്തി തന്നെ അത് ഓര്‍മിപ്പിക്കാന്‍ തന്‍റെ നല്ല പാതി ഒരു ദിവസവും മറക്കാറില്ലായുരുന്നു. 

നാട്  വിട്ടുള്ള ജീവിതമായിരുന്നു ആയുസ്സിന്‍റെ ഏറിയ പങ്ക് എങ്കിലും കുടുംബം കൂടെത്തന്നെയുണ്ടായിരുന്നു എന്നതായിരുന്നു അയാള്‍ ഏറ്റവും വലിയ സമ്പാദ്യമായി കണ്ടത്. ജൈവശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദമെടുത്തിരുന്ന മൂത്ത മകള്‍ നല്ല നിലയില്‍ ജോലി നോക്കുന്നു. അവളുടെ വിവാഹക്കാര്യം മാത്രമായിരുന്നു അയാളെ ഈയിടെയായി അലട്ടിയ പ്രധാനവിഷയം. പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക്‌ നന്നായി അറിയാമായിരുന്നു.  രണ്ടു ആണ്‍ മക്കളില്‍ മൂത്തവന്‍ എന്‍ജിനീയറിംഗിനും ഇളയവന്‍ സ്കൂള്‍ ഫൈനലിലും പഠിക്കുന്നു.   

പ്രായം അമ്പത്തഞ്ചോട് അടുത്തുവെങ്കിലും മനസ്സ് കൊണ്ട് യുവാവായിരുന്ന അയാളുടെ മൂളിപ്പാട്ടുകളിലും നിറഞ്ഞു നിന്നത് ദേവാനന്ദ് ചിത്രങ്ങളിലെ പ്രണയാതുരഗാനങ്ങളായിരുന്നു. അതികാലത്തെ അധികമാരും നടക്കനിറങ്ങാത്തത് കൊണ്ട് വഴികള്‍ ശൂന്യമായിരുന്നു. കുറഞ്ഞ വേതനത്തില്‍ മുനിസിപ്പാലിറ്റി ജോലി ചെയ്യുന്ന ഓവറോള്‍ മഞ്ഞയുടുപ്പിട്ട ബംഗാളികളും നേപാളികളും  നിരത്തുകള്‍ വൃത്തിയാക്കി അവിടെയും ഇവിടെയും നില്‍ക്കുന്നത് കാണാമായിരുന്നു. 

പുതുതായി വീണ ഇലകള്‍ മാത്രം അങ്ങിങ്ങായി കിടക്കുന്ന, വൃത്തിയായി സിമന്‍റ്-റ്റൈല്‍സ് പാകിയ നടപ്പാതയിലൂടെ അയാള്‍ നടന്നു.  ഈ നടത്തത്തിനിടെ ഗതകാല സ്മരണകളിലേക്ക് ഇടയ്ക്കിടെ അറിയാതെ ഊളിയിടുക എന്നത് അയാളുടെ ഒരു ശീലമായി മാറിയിട്ടുണ്ടായിരുന്നു ഈയിടെ. സുഭാഷ്‌ ചന്ദ്ര ബോസിനെ പറ്റി തലേ  ദിവസം ടീവിയില്‍ കണ്ട ഒരു പരിപാടിയെ പറ്റിയാണ് അയാളപ്പോള്‍ ഓര്‍ത്തത്.  നേതാജി ഓര്‍മ്മ വെച്ച കുഞ്ഞുനാളുകളില്‍ തന്നെ എങ്ങിനെയോക്കെയോ എവിടെയൊക്കെയോ വെച്ചു ഹൃദയത്തില്‍ കയറിക്കൂടിയ തന്‍റെ ആദ്യ നായകനാണ്. അന്തമാന്‍ ദ്വീപിലെ ഒരു കന്‍റോണ്‍മെന്‍റ്  സ്കൂളിലായിരുന്നു നാലാം ക്ലാസ്സ്‌ വരെ അയാള്‍ പഠിച്ചത്. അവിടെ വൈദ്യുതി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായിരുന്നു ബാപ. ഉമ്മയും തന്‍റെ താഴെ മൂന്നു സഹോദരിമാരും ബാപ്പയും ചേര്‍ന്ന അന്തമാനിലെ ആ വീട്ടില്‍ നിന്നാണ് ബക്കറിന് ഓര്‍മ്മകളുടെ ഒരു വന്‍കര തുടങ്ങുന്നത്. അന്ന് താനടക്കം കുറെ കുട്ടികള്‍ക്ക് കണക്കിനും ഹിന്ദിക്കും ട്യൂഷന്‍ എടുത്തിരുന്ന ശര്‍മ്മാജി എന്ന പേരുള്ള ഒരു മാഷുണ്ടായിരുന്നു. സര്‍ജി എന്നാണു കുട്ടികള്‍ ശര്‍മ്മാജിയെ വിളിച്ചിരുന്നത്‌.  സന്തത സഹചാരിയായ ഒരു സൈക്കിളിലായിരുന്നു സര്‍ജിയുടെ സഞ്ചാരമെല്ലാം. ആ സൈക്കിളിന് പിറകില്‍ ഒരു മരപ്പെട്ടി (ട്രങ്ക്) എപ്പോഴും കാണും. പഠിപ്പിക്കാനെത്തുമ്പോള്‍ സര്‍ജി തന്‍റെ സൈക്കില്‍ ഒരു ചെയിന്‍ കൊണ്ട് കെട്ടിയിട്ട ശേഷം അതിലിരിക്കുന്ന ട്രങ്ക് എടുത്തു ക്ലാസ്സിലേക്ക് വരും. ആ പെട്ടി കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയ പേടകമായിരുന്നു. അത് തുറന്നാല്‍ എല്ലാ കണ്ണുകളും പിന്നെ അതിലേക്കാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ  നേതാക്കളുടെ വര്‍ണ്ണ ഫോട്ടോകള്‍, ഉപയോഗ ശൂന്യമായ ഫൌണ്ടന്‍ പേനകള്‍, കൂടാതെ ശരിക്കും എന്തൊക്കെ അത്ഭുതങ്ങളാണ് അതിനകത്ത് ഉള്ളതെന്ന് മുഴുവനായി കുട്ടികള്‍ക്ക്  നിശ്ചയമില്ലായിരുന്നു.. മധ്യവയസ്ക്കനും നല്ല ആകാര സൌഷ്ടവമുള്ളവനുമായിരുന്ന സര്‍ജി പക്ഷെ അവിവാഹിതനായിരുന്നു. ഹാഫ്‌ ട്രൌസറും കള്ളി കുപ്പായവും ഒരു നേതാജി തൊപ്പിയുമായിരുന്നു പതിവു വേഷം.     

ഓര്‍മ്മകള്‍ ഉറക്കമില്ലാത്ത രാത്രിയില്‍ ഇടവിട്ടണയുന്ന പാതിമയക്കത്തിലെ സ്വപ്‌നങ്ങള്‍പോലെയാണ്. ജീവിതത്തിന്‍റെ ഏടുകള്‍ അടുക്കും ചിട്ടയുമില്ലാത്ത ഒരു തുടര്‍ച്ചയില്‍ മുന്‍പോട്ടും പിറകോട്ടും മാറി മാറി മറിക്കും അത്. അപ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ ചിലപ്പോള്‍ ചോര പടരുന്നതും, വിടരുന്ന പൂക്കളില്‍ നിന്ന് സൌരഭം പരക്കുന്നതും മനസ്സിനെ വിഭ്രമിപ്പിക്കും. അയാള്‍  തന്നെ അറിയാതെ അന്ന് അയാളുടെ മനസ്സ് സഞ്ചരിച്ചത് തന്‍റെ പ്രാഥമികവിദ്യാലയത്തിലെ രണ്ടാം ക്ലാസ്സിലുള്ള ഇരിപ്പിടത്തിലേക്കായിരുന്നു.

അന്നത്തെ അവസാന ബെല്ലും അടിക്കുന്ന ശബ്ദം കേട്ട് കുട്ടികള്‍ ആരവത്തോടെ പുറത്തേക്ക് ഓടുകയാണ്, വീട്ടിലെത്തിയെ ആ ഓട്ടം നിലയ്ക്കൂ. ബക്കര്‍ ആ ഓട്ടക്കൂട്ടത്തില്‍ ഒരിയ്ക്കലും അംഗമാവാറില്ല. ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല. ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രായം കൊണ്ട് നാലാം ക്ലാസ്സില്‍ ഇരിയ്ക്കേണ്ടയാളാണ്‌. സാഹചര്യങ്ങളുടെ ചില ഗതിമാറ്റങ്ങളില്‍ അന്തമാനിലെ കന്‍റോണ്‍മെന്‍റ്  സ്കൂളില്‍ നിന്ന് നാട്ടിലുള്ള തന്‍റെ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലേക്ക് പറിച്ചു നടേണ്ടി വന്നു പഠനം. മലയാളം കാര്യമായി അറിയാത്ത കുട്ടിയെ അങ്ങിനെയാണ് വീണ്ടും രണ്ടാം ക്ലാസ്സില്‍ ഇരുത്തേണ്ടി വന്നത്. 1960 കളിലെ ആ ഗ്രാമീണ വിദ്യാലയത്തില്‍ രണ്ടാം ക്ലാസ്സില്‍ പാന്‍റും കുപ്പായവുമൊക്കെ അണിഞ്ഞു വന്ന അവന്‍ ഒരു വേറിട്ട കാഴ്ച തന്നെയായിരു. ഇതെല്ലാം ചേര്‍ന്ന് ബക്കര്‍ എപ്പോഴും എവിടെയും പിറകില്‍ വരുന്ന ഒരു കൌതുകമായാണ് കുട്ടികള്‍ കണ്ടത്. എന്നാലും വീടിനും സ്കൂളിനും ഇടയില്‍ നടന്നു തീര്‍ക്കേണ്ട ആ തെളിനീരൊഴുകുന്ന വഴിയിലൂടെ ഒഴുക്കിനൊപ്പം സ്കൂളിലേക്കും വൈകീട്ട് സ്കൂള്‍ വിട്ടു ഒഴുക്കിനെതിരെ വീട്ടിലേക്കും നടക്കാന്‍ അവനു വലിയ ഇഷ്ടമായിരുന്നു.

 അന്നും യാതൊരു തിരക്കുമില്ലാതെയാണ് പരന്നൊലിച്ചു വരുന്ന വെള്ളം കാലുകൊണ്ട് അടിച്ചു തെറിപ്പിച്ചു കളിച്ച് അവന്‍ വീട്ടിലേക്കു നടന്നത്. മറ്റു കുട്ടികള്‍ അധികവും അവനു മുന്‍പേ പറന്നു പോയിക്കഴിഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ കലപില ശബ്ദം മാത്രമാണ് പിന്നെ അവനു പിറകില്‍ കേട്ടു കൊണ്ടിരുന്നത്. കോങ്കണ്ണന്‍ അദ്നാന്‍  അവനെ ഗൌനിക്കാതെ വെള്ളം തെറിപ്പിച്ചുകൊണ്ട് അതി വേഗത്തില്‍ നടന്നു നീങ്ങുന്നത് അവന്‍ കണ്ടു. ക്ലാസ്സിലെ ഏക മിത്രവും ശത്രുവും അദ്നാന്‍ തന്നെയായിരുന്നു.  അവന്‍ ഒരു ദിവസം ഒരു കാരണവുമില്ലാതെ തന്‍റെ മുഖത്തടിച്ചത് മറക്കാനാവില്ല. അവന്‍റെ നോട്ടം കണ്ടപ്പോള്‍ തൊട്ടടുത്ത് നിന്ന വേറെ ഒരു കുട്ടിയെയാണ് അടിക്കുന്നത് എന്നാണു കരുതിയത്‌. അത് കാരണം അടി വരുമ്പോള്‍ മാറാന്‍ പോലും പറ്റിയില്ല. കോങ്കണ്ണുള്ളയാളുടെ അടി വീണ ശേഷമേ ആര്‍ക്കുള്ളതായിരുന്നു അതെന്നു തീരിച്ചറിയാനാവൂ എന്ന പാഠം അന്ന് പഠിച്ചു. ഇടയ്ക്ക് അവന്‍ തന്നോട് കാണിക്കുന്ന ഇഷ്ടവും അതിനിടെ കയറി വരുന്ന വിരോധവും എന്തായിരുന്നുവെന്ന് ഇന്നും അറിയില്ല.

തെളിവെള്ളത്തില്‍ ചാഞ്ഞും ചെരിഞ്ഞും ചന്തത്തില്‍ നീന്തിയെത്തുന്ന ഇളം മഞ്ഞ നിറമുള്ള പരല്‍ മീനുകളെ കാണാനായി താഴേക്കു മിഴികളൂന്നി നടക്കവേയാണ് ഒഴുകി വരുന്ന ആ വര്‍ണ്ണ ചിത്രം ബക്കറിന്‍റെ കണ്ണില്‍ പെട്ടത്. നല്ല പരിചയമുള്ള ചിത്രമാണല്ലോ അത്. അടുത്തെത്തിയ പാടെ നനഞ്ഞു കുതിര്‍ന്നതെങ്കിലും തെളിഞ്ഞു നില്‍ക്കുന്ന ആ ചിത്രം കയ്യിലെടുത്തു. സുഭാഷ്‌ ചന്ദ്ര ബോസ്, അതെ തെന്‍റെ പ്രിയപ്പെട്ട നേതാജി തന്നെ.  തൊപ്പിയണിഞ്ഞു കണ്ണട വെച്ച വിഖ്യാതമായ ആ മനോഹര ചിത്രം. പെട്ടെന്നാണ് ഒരു ഉള്‍ക്കിടിലമുണ്ടായത്. ഉടനെ തന്നെ തന്‍റെ മലയാളം ടെക്സ്റ്റ്‌ ബുക്കിന്‍റെ നടുവിലെ പേജ് തുറന്നു നോക്കി. ഇല്ല അവിടെ അത് ഉണ്ടായിരുന്നില്ല. ഹൃദയത്തിനുള്ളില്‍ ചില്ലിട്ടു വെച്ചതില്‍ പിന്നെ ഭദ്രമായി തന്‍റെ പുസ്തകത്തില്‍ മാണിക്യക്കല്ല് പോലെ സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന ബോസിന്‍റെ ആ പടം. പുതിയ ശീലമല്ല. അന്തമാനില്‍ പഠിക്കുമ്പോഴേ തന്‍റെ ഹൃദയത്തില്‍ കുടിയിരുത്തിയതാണ് നേതാജിയെ. അതില്‍ പിന്നെ നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് അത് കൊണ്ട് നടന്നത്. എവിടെ നിന്നാണ് ആ ചിത്രം കിട്ടിയതെന്ന് കൃത്യമായി ഒര്‍ക്കുന്നില്ല. നേതാജിയുടെ വിവിധ ഭാവങ്ങളിലുള്ള വര്‍ണ്ണ ചിത്രങ്ങളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്ന തന്‍റെ സര്‍ജിയില്‍ നിന്നായിരിക്കാം. പ്രിയപ്പെട്ട ആ  രൂപമിതാ നനഞ്ഞു കുതിര്‍ന്നു തന്‍റെ കയ്യിലിരിക്കുന്നു. എങ്ങിനെ? പെട്ടെന്നാണ് എല്ലാം മനസ്സിലായത്. അദ്നാന്‍, അവന്‍ ഇന്ന് ഒരിക്കല്‍ തന്‍റെ പുസ്തകം എടുത്തു നോക്കുന്നത് കണ്ടിരുന്നു. അവന്‍ മനപ്പൂര്‍വ്വം ചെയ്തതാണ്. താന്‍ കാണാന്‍ വേണ്ടി അവന്‍ മുന്‍പേ ഓടിച്ചെന്ന് വെള്ളത്തില്‍ ഒഴുക്കി വിട്ടതാണ്. കരള്‍ നുറുങ്ങുന്നപോലെ തോന്നി. എന്നാലും വെള്ളം തുടച്ചെടുത്ത് ഉണക്കിയെടുത്താല്‍ വലിയ കേടുപാട് കൂടാതെ നേതാജിയെ രക്ഷിച്ചെടുക്കാം എന്ന ചിന്ത തെല്ല് ആശ്വാസം പകര്‍ന്നു.

ഓര്‍മകളുടെ സാഗരത്തില്‍ പിന്നെയും തിരയിളകി. അടിയന്തിരാവസ്ഥ കഴിഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ദിരാ ഗാന്ധിയെ പാഠം പഠിപ്പിച്ചു മൊറാര്‍ജി ദേശായി പ്രധാന മന്ത്രിയായ കാലം. ബാപ റിട്ടയര്‍മെന്‍റിനോട് അടുത്തിരുന്ന ആ കാലത്താണ്
കോളേജും കഴിഞ്ഞു ആയാള്‍ ജോലി തേടി വീണ്ടും ദ്വീപിലെത്തുന്നത്. എം.എ ബക്കര്‍, സണ്‍ ഓഫ് എം.കെ മൊയതു, അസി.എഞ്ജിനീയര്‍, പോര്‍ട്ട്‌ ബ്ലയര്‍ എന്ന വിലാസത്തിന്‍റെ മികവ് കൊണ്ട് തന്നെയാണ് താമസിയാതെ ജോലി തരപ്പെട്ടതും. ഓള്‍-ഇന്ത്യ റേഡിയോയുടെ ഓഫീസില്‍ പേ-റോള്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവിലായിരുന്നു നിയമനം. യൌവ്വനത്തിന്‍റെ പ്രസരിപ്പിലും ദ്വീപിലെ പ്രശാന്തസുന്ദരമായ കാഴ്ച്ചകളിലും മുഴുകി നടന്ന സുവര്‍ണ്ണ ദിനങ്ങള്‍. ആ ദിനങ്ങളിലൊന്നിലാണ് ബക്കറിന് ഒരു ആയുസ്സിന്‍റെ ആനന്ദം നല്‍കുന്ന ആ അറിയിപ്പ്  വന്നത്.  സര്‍ക്കാരിന്‍റെ വകയായി ദ്വീപിലെ കടലോരത്തെ ജിംഖാന ഗ്രൌണ്ടില്‍ (ഇന്ന് മറീനാ പാര്‍ക്ക്) സുഭാഷ്‌ ചന്ദ്രബോസിന്‍റെ ഒരു പൂര്‍ണ്ണകായപ്രതിമ അനാച്ഛാദനം ചെയ്യപ്പെടാന്‍ പോവുന്നു. പങ്കെടുക്കുന്നവരില്‍ പ്രധാനികള്‍ എല്ലാം നേതാജിയുടെ ഐ. എന്‍. എ വിപ്ലവ സേനയില്‍ സായുധ പോരാട്ടത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികള്‍. തനിക്ക് വേണ്ടിയാണ് ആ ചടങ്ങ് അവിടെ നടത്തപ്പെടുന്നതെന്നും അത് തന്‍റെ ജീവിതപ്പുസ്തകത്തില്‍ പണ്ടേ കുറിക്കപ്പെട്ടതാണെന്നും അയാള്‍ക്കറിയാമായിരുന്നു. അങ്ങിനെ കാത്തിരുന്ന ആ ദിനവും വന്നെത്തി. പരിപാടിയുടെ തുടക്കം മുതലേ പങ്കെടുക്കാനായി  ബക്കര്‍ നേരത്തെ തന്നെ അവിടെ സന്നഹിതനായിരുന്നു. വിവിധ സംസ്ഥാനക്കാരായ മുന്‍ ഐ.എന്‍.എ വിപ്ലവ ഭടന്മാരെ ഒന്നിച്ചു കാണാനായി. കൂട്ടത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ അന്ന് അവിടെ വെച്ച് കണ്ടതു മനസ്സില്‍ മായാതെ നില്‍ക്കുന്നു. നേതാജിയുടെ സേനയില്‍ അംഗമായ ആദ്യ വനിതാ വിപ്ലവകാരി.

അനാച്ഛാദനം കഴിഞ്ഞു, ആളുകള്‍ ഒഴിഞ്ഞു ജിംഖാന ഗ്രൌണ്ട് വിജനമായി. നേതാജിയുടെ അതികായ രൂപം വിശാലമായ സമുദ്രതീരത്ത് ആകാശത്തിലേക്ക് വലതു കൈ ഉയര്‍ത്തി ശാന്ത ഗംഭീരമായി അങ്ങിനെ നില കൊണ്ടു. ഒരാള്‍ മാത്രം അവിടെ അറ്റമില്ലാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കും അതിന്‍റെ മറുതലക്കല്‍ നിന്ന് തുടങ്ങി പ്രപഞ്ചത്തിനാകെയും കുടയായി നിവര്‍ന്നു നില്‍ക്കുന്ന വിശാലമായ വിണ്ണിലേക്കും പിന്നെ നേതാജിയുടെ മാസ്മര രൂപത്തിലേക്കും മാറി മാറി നോക്കി അനര്‍ഘമായ ഒരു നിമിഷത്തിന്‍റെ നിര്‍വൃതി നുകര്‍ന്ന് അങ്ങിനെ നിന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേതാജിയുടെ ഫോട്ടോ ഒഴുക്കുവെള്ളത്തില്‍ വീണൊലിച്ചു വരുന്നത് കണ്ടു കണ്ണു നിറഞ്ഞ ബക്കര്‍ ആയിരുന്നു അത്. വെള്ളക്കാര്‍ക്കെതിരെ കടല്‍ കടന്നു പട നയിച്ച നേതാജിയുടെ ഓര്‍മ്മകള്‍ ബക്കറിന്‍റെ മനോമുകുരത്തില്‍ തൊട്ടു മുന്നില്‍ കാണുന്ന അലകടലിനേക്കാള്‍ ഉയരത്തിലുള്ള തിരമാലകള്‍ തീര്‍ത്തു. നേതാജിയെ ഒന്ന് തൊടുക എന്ന അടക്കാനാവാത്ത ഒരാഗ്രഹം ആ നിമിഷം അയാളെ പൊതിഞ്ഞു. പക്ഷെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന തറയുടെ ഉയരം അയാളെ തെല്ല് ഭീതിപ്പെടുത്തുകയും ചെയ്തു. രണ്ടും കല്‍പിച്ചു ഉയരത്തില്‍ സ്ഥാപിച്ച നേതാജിയുടെ കാല്‍ചുവട്ടിലേക്ക് അള്ളിപ്പിടിച്ചു കയറുമ്പോള്‍ പിടി വിട്ടു താഴെ വീണാലുണ്ടായേക്കാവുന്ന അപകടങ്ങളെ അയാള്‍ അവഗണിച്ചു. കാരണം, അയാളെ സംബന്ധിച്ചിടത്തോളം കോരിത്തരിപ്പിക്കുന്ന, ജീവനുള്ള ചരിത്രത്തിന്‍റെ മനോഹരവും സ്വപ്നതുല്യവുമായ ഒരു താഴ്വരയിലായിരുന്നു ആയളപ്പോള്‍. നേതാജിയുടെ ഭീമാകാരമായി തോന്നിച്ച പാദങ്ങള്‍ അയാളുടെ കണ്ണുകളില്‍ നിറഞ്ഞു. ഒരു വിധം എഴു
ന്നേറ്റു നിന്ന് നോക്കുമ്പോള്‍ നേതാജിയുടെ കാലുകള്‍ എത്തിപ്പിടിക്കാനുള്ള ഉയരമേ അയാള്‍ക്കുണ്ടായിരുന്നു. ആ കാലുകളില്‍ ചുറ്റിപ്പിടിച്ചു അയാള്‍ നേതാജിയുടെ മുഖത്തേക്കു നോക്കി, പിന്നെ വലതു വശത്തേക്ക്, ആകാശത്തിലേക്ക് ചൂണ്ടിപ്പിടിച്ച ആ വിരലിലൂടെ വിശാലമായ വിണ്ണിലേക്ക് നോക്കി. അന്തിയുടെ ആകാശത്ത് അപ്പോള്‍ ഒരു നക്ഷത്രം മിന്നിത്തെളിയുന്നുണ്ടായിരുന്നു. പിറകിലെ സമുദ്രപ്പരപ്പില്‍ ആഞ്ഞടിച്ച വന്‍ തിരമാലയുടെ അലയൊലിക്കൊപ്പം സുഖശീതളമായ ഒരു ഇളം കാറ്റു വീശി. നേതാജിയുടെ കാലില്‍ ചുറ്റിപ്പിടിച്ച് എല്ലാം മറന്നു നിന്ന അയാള്‍ ആ നേരം നേതാജിക്കൊപ്പം നിശ്ചലമായി. ചിന്നം ചിന്നം തുടങ്ങി കടലും കരയും ഒന്നായി പെയ്തിറങ്ങിയ  ഒരു നിലാമഴയില്‍ നേതാജിയോടൊപ്പം അയാളും അപ്പോള്‍ നനഞ്ഞു കുതിരാന്‍ തുടങ്ങിയിരുന്നു.

52 comments:

 1. പ്രിയ സലാം ഭായ് ,
  ഏതെല്ലാം രീതിയിലാണ് ഈ കഥ എന്നെ തൊട്ടതെന്ന് എനിക്ക് പറയാന്‍ അറിയുന്നില്ല.
  ബക്കറിന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞ ഈ കഥ ഏതെല്ലാം വഴിയിലൂടെയും കാഴ്ച്ചപ്പാടിലൂടെയുമാണ് കടന്നുപോയത്.
  അയാളുടെ കുട്ടിക്കാലത്തിലൂടെ , ഒരച്ഛന്റെ വേവലാതിയിലൂടെ, അതിനേക്കാളുപരി ഒരാവേശമായി നിറഞ്ഞ നേതാജിയുടെ ഓര്‍മ്മകളും. ഏറ്റവും നന്നായതും ആ ഓര്‍മ്മകളുടെ ആവിഷ്കാരമാണ്.
  എനിക്കിഷ്ടായി ഈ കഥ. ഉള്‍കൊണ്ട അതേ രീതിയില്‍ ഒരു അഭിപ്രായം എഴുതാന്‍ പരാജയപ്പെടുന്നു . ക്ഷമിക്കുമല്ലോ

  ReplyDelete
 2. @@
  അസൂയപ്പെടുത്തുന്ന ആഖ്യാനം! വീക്ഷണവും നിരീക്ഷണവും ചിന്തിപ്പിക്കുന്നു. നല്ലൊരു വായന നല്‍കിയതിനു ഒരായിരം നന്ദി.

  **

  ReplyDelete
 3. ശരിക്കും മനം കുളിര്‍പ്പിക്കുന്ന അവതരണം. ഈ കഥ ദേശീയമായും ചരിത്രപരമായും ഉള്ള കാര്യങ്ങള്‍ കാല്‍പനികതയും ഗൃഹാതുരത്വവും ഉള്‍ക്കൊള്ളിച്ചു എത്ര മനോഹരമായാണ് സലാം ബായ് പറഞ്ഞിരിക്കുന്നത്. വളരെ നന്നായി. ആശംസകള്‍.

  ReplyDelete
 4. വെറും ഭാവനയോ അതോ വല്ല സ്നേഹിതരുടെയും ജീവതവുമായി ബന്ധമുണ്ടോ ഈ കഥയ്ക്ക് ? ഏതായാലും ഇഷ്ടമായി. സലാ‍മിന്റെ അവതരണ ശൈലിയും മനോഹരം.

  ReplyDelete
 5. ഒരു പച്ചയായ ഇന്ത്യക്കാരന് നേതാജിയോടുള്ള സ്നേഹം ഒരു കണ്ണാടിയിലെന്ന വണ്ണം പ്രതിഫലിച്ചു കണ്ടു. നമ്മുടെ യുവ തലമുറയ്ക്ക് ഇല്ലാതെ പോയതും ആ സ്നേഹമാണ്. നന്നായി സലാം ഭായീ.. വളരെ നന്നായെ. രചനാ ശൈലിയും കൊള്ളാം. ആസംഷകള്‍

  ReplyDelete
 6. സാധാരണ സലിം ഭായിയുടെ രചനകള്‍ ആസ്വദിക്കാനുള്ള കഴിവ് എനിക്കുണ്ടാകാറില്ല.എന്നാല്‍ ഇതിപ്പോള്‍ അനായാസേന മനസ്സിലാക്കാന്‍ കഴിഞ്ഞു,സന്തോഷം....
  സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തിന്റെ ദുരൂഹതയാവാം എന്നും ആ ഓര്‍മ്മകള്‍ മായാതെ കിടക്കുന്നത്.
  ബക്കറിന്റെ ഓര്‍മ്മകളിലൂടെ നടന്ന ഈ കഥയുടെ ആഖ്യാനം ഒത്തിരി ഇഷ്ട്ടമായി.

  ReplyDelete
 7. വെറും കഥയാണോ എന്ന് ഇടക്കൊക്കെ തോന്നി പ്പോയി ,,ബക്കര്‍ എന്ന കഥാപാത്രതിന്റെ ഹ്രദയത്തില്‍ തൊട്ടറിഞ്ഞ ,യാഥാര്‍ഥ്യവും മിഥ്യയും വേര്‍തിരിച്ചു വായിക്കാനാവാത്ത വിധം വായനക്കാരന്റെ മനസ്സില്‍ വരച്ചിടാന്‍ കഥാകാരന് കഴിഞ്ഞിരിക്കുന്നു ,,"രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേതാജിയുടെ ഫോട്ടോ ഒഴുക്കുവെള്ളത്തില്‍ വീണൊലിച്ചു വരുന്നത് കണ്ടു കണ്ണു നിറഞ്ഞ ബക്കര്‍" എന്ന് തുടങ്ങുന്ന ഈ ഒരൊറ്റ വരി മതി നേതാജിയ്ടുള്ള ഈ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ " നല്ല നിരീക്ഷണവും വീക്ഷണവും ഒരു നല്ല കഥക്കും പോസ്റ്റിനും അനിവാര്യം എന്ന ഒരു നല്ല സന്തെഷവും ഷവും സലാം ജി നല്‍കുന്നു

  ReplyDelete
 8. ചിലതിനോട്,ചിലരോട് ഉള്ള വികാരം മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമാണ്.
  നിങ്ങള്‍ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്
  നന്മ നേരുന്നു.

  ReplyDelete
 9. പ്രിയപ്പെട്ട സലാം ഭായ്‌, ഇത് ഒരു അനുസ്മരണംകൂടിയാണ് . ഭാരതത്തിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്റെ ഔദാര്യമല്ല മറിച്ച് നമ്മള്‍ പിടിച്ചു വാങ്ങേണ്ട അവകാശമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു ധീരനായ പോരാളിയെക്കുറിച്ചുള്ള അനുസ്മരണം.

  ReplyDelete
 10. നേതാജിയെ എനിക്കും ഒത്തിരി ഇഷ്ടമാണ്.
  പണ്ട് ജനയുഗം വാരികയിൽ നേതാജിയുടെ ജീവചരിത്രം വന്നിരുന്നത് വായിച്ച് വികാരം കൊണ്ടിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
  നേതാജിയെ അടുത്തറിയുന്നതു പോലുള്ള എഴുത്ത് നന്നായിട്ടുണ്ട്.
  ആശംസകൾ...

  ReplyDelete
 11. ചരിത്രവും ദേശബോധവും കഥയും ഇഴപിരിച്ചുചേര്‍ത്ത ഈ പോസ്റ്റ്‌ അതിന്റെ അവതരണഭംഗി കൊണ്ട് ആകര്‍ഷകമായി.

  ReplyDelete
 12. ഒരുപാടിഷ്ടായി സലാമിക്ക... പലരും ചോദിച്ചപോലെ ഇത് കഥ മാത്രമാണോ ? ഭാവന മാത്രമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന എഴുത്ത് !

  ReplyDelete
 13. വ്യക്തിപരതയുടേയും കാല്പനികതയുടേയും കൌമാരകൌതുകങ്ങളുടെയും ആകർഷകവും കൌതുകകരവുമായ ഒരു സമ്മിശ്രണമാണീ രചന.

  വളർച്ചയുടെ നിർണ്ണായകമായ ഘട്ടങ്ങളിൽ മനസ്സിൽ വേരുപിടിക്കുന്ന ചില അനുഭവങ്ങൾ/വികാരങ്ങൾ സ്വത്വത്തിന്റെ വളർച്ചയ്ക്കൊത്ത് വികാസംകൊള്ളുന്നതും ഏതെങ്കിലും തരത്തിൽ അചിരേണ അതിനൊരു സാക്ഷാത്ക്കാരം ഉണ്ടാകുന്നതും സൌഭാഗ്യകരമാണ്.

  അത്തരം ഒരു ധന്യമുഹൂർത്തത്തിന്റെ സ്വപ്നസന്നിഭമായ അന്തരീക്ഷചിത്രീകരണത്തോടെയാണ് ഈ കുറിപ്പിന്റെ പര്യവസാനം. അതേറെ ചാരുത ചാർത്തി ഈ കുറിപ്പിന്.

  ReplyDelete
 14. ആ അക്ഷരനിറവില്‍ ഇതെനിക്ക് ഏറ്റവും പ്രിയം.

  ReplyDelete
 15. "എന്നാലും വെള്ളം തുടച്ചെടുത്ത് ഉണക്കിയെടുത്താല്‍ വലിയ കേടുപാട് കൂടാതെ നേതാജിയെ രക്ഷിച്ചെടുക്കാം എന്ന ചിന്ത തെല്ല് ആശ്വാസം പകര്‍ന്നു."

  ഒരു അനുഭവസ്മരണ പോലെ ലളിതമായി അവതരിപ്പിച്ച സലാം ഭായിയുടെ സുന്ദരമായ രചന.

  ReplyDelete
 16. ikka
  santhosham nalloru katha vaayikkaan sadichathil

  ReplyDelete
 17. @ചെറുവാടി
  ആദ്യവായനക്കും അഭിപ്രായത്തിനും നന്ദി.
  അതെ, മധ്യവയസ്സു പിന്നിടുന്ന ഒരാള്‍
  ചെറുപ്പത്തിലേക്കും യൌവ്വനത്തിലേക്കും
  മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോള്‍ വിദൂര
  തീരങ്ങളില്‍ ചെന്നണയുന്നു ചിലപ്പോള്‍.

  @K@nn(())raan*കണ്ണൂരാന്‍!
  @ponmalakkaran |
  @dilshad raihan
  @വെള്ളരി പ്രാവ്
  വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.

  @Shukoor
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  yes, nostalgia plus history is a heady mix, shukoor, ismail. thank you.

  @ആസാദ്‌
  അതെ ആസാദ്‌, ചരിത്ര പുരുഷന്മാരെ അറിയല്‍ ചരിത്രത്തെ അറിയലാണ്. നന്ദി.

  @Jazmikkutty
  നന്ദി ജസ്മി. ഇത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  @faisalbabu
  @moideen angadimugar
  @Lipi Ranju
  @പട്ടേപ്പാടം റാംജി
  താങ്കള്‍ പറഞ്ഞത് ശരിയാണ്. ഈ കഥാപാത്രം സാങ്കല്പികമല്ല. എന്‍റെ സുഹൃത്ത്‌ തന്നെയാണ്. വായിച്ചതിനും അഭിപ്രായത്തിനും വളരെ നന്ദി.

  @നാരദന്‍
  അതെ, ചില വികാരങ്ങള്‍ വാക്കുകള്‍ക്ക് വഴങ്ങില്ല.
  നന്ദി.

  @ഹാഷിക്ക്
  തീര്‍ച്ചയായും സ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല.
  നന്ദി ഹാഷിക്ക്.

  @വീ കെ
  നേതാജിയുടെ ചരിത്രം തലമുറകള്‍ക്ക് ആവേശം പകരുന്നതാണ്. നന്ദി.

  @പള്ളിക്കരയില്‍
  കാവ്യാത്മകമായ ഈ വിശകലനം വീണ്ടും വീണ്ടും വായിപ്പിക്കുന്നതാണ്. വളരെ നന്ദി.

  ReplyDelete
 18. ബക്കറിലൂടെ നേതാജിയുടെ ഒരു നിഴല്‍ ചിത്രം വരച്ച ഈ ചിത്രക്കാരന്റെ ഭാവനക്ക് അഭിനന്ദനങ്ങള്‍ ...

  നേതാജി (ആദരണീയനായ നേതാവ്) എന്ന ഓമനപേരില്‍ വിളിച്ചിരുന്ന മഹാ വ്യക്തിത്വം, തന്റെ ജന്മം കൊണ്ട് ഒറിസ്സയിലെ കട്ടക്കിനെ
  സുക്രുതമാക്കിയ, ഭാരതീയന് എന്നും അഭിമാനിക്കാവുന്ന പൊന്‍-താരം, ഐ. എന്‍. എ യുടെ രൂപക‍൪ത്താവ്, എന്നിങ്ങനെ പോവുന്നു ആ മഹത്വത്തിന്റെ ജ്വാലാകിരണങ്ങള്‍. അവസാനം സര്‍ക്കാരിന്റെ ഷാനവാസ് കമ്മിഷനും, ഖോസ്ലാ കമ്മീഷനും തായ്‌വാനിലെ വിമാനാപകടത്തില്‍ അദ്ദേഹതിന്റെ അന്ത്യം കൂട്ടിചേര്‍ത്തപ്പോള്‍ അതിനെ എതിര്‍ത്ത് കൊണ്ട് മുഖര്‍ജി കമ്മീഷന്‍ മുന്നോട്ടു വന്നു വിവാദമായപ്പോയും അത് മുറിവേല്പിചിരുന്നത് ബക്കറിനെ പോലെ ഭാരതത്തിലുള്ള അനേകം ബക്കറുമാരുടെ ഹൃദയത്തിലായിരുന്നു എന്നത് തികച്ചും വേദനാജനകമാണ്.

  ആൻഡമാൻ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാർ ദ്വീപിന് ‘ സ്വരാജ് ’ ദ്വീപെന്നും നേതാജി പുനർനാമകരണം ആ നാട്ടില്‍ തനിക്കു കുറച്ചു കാലം ചിലവോഴിക്കാന്‍ കഴിഞ്ഞതിന്റെ ഒ൪മകൾ ആയിരിക്കാം ഈ ബക്കറിനെ ഇപ്പോഴും നേതാജിയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും നിറം കൂട്ടുന്നത്‌.

  ഈ ബക്കര്‍ ഒരുപാട് രാജ്യത്ത് അനേകം ബോസ്സുമാരുടെ കൂടെ ജോലി ചെയ്തെങ്കിലും ഇദ്ദേഹം എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ബോസ്സ് അത് ചന്ദ്രബോസ് ആണെന്നുള്ളത്‌ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.

  സലാംഭായ് നന്ദി.

  ReplyDelete
 19. മനസ്സിനെ വളരെയധികം സ്പര്‍ശിച്ചു, വാക്കുകളില്ലാ..അഭിനന്ദനങ്ങള്‍.

  ReplyDelete
 20. നല്ല വയനാനുഭവം തന്നു.
  ബ്ലോഗിടങ്ങളിലെ ഒരു നല്ല എഴുത്തുകാരനെക്കൂടി പരിചയപ്പെട്ടു എന്നു പറയാം.ഇവിടെയുള്ള മറ്റു രചനകളും വായിച്ചുനോക്കാനുള്ള താത്പര്യമുണര്‍ത്തി ഈ വായന.

  ReplyDelete
 21. എന്താ പറയാ..കഥയാണോ ഇത്..ശരിക്കും അനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്.
  വളരെ നന്നായി പറഞ്ഞിരിക്കുന്നു താങ്കൾ. ദുർമേദസ്സ് ഇല്ലാതെ തന്നെ. അഭിനന്ദനങ്ങൾ.

  ReplyDelete
 22. അനുഭവത്തിന്റെ ആലെഖനമോ? അതോ ഭാവനയുടെ സുവര്‍ണ സന്ചാരമോ? രണ്ടായാലും സലാം ബായി
  ഇതാണ് കഥ ഞങ്ങ പറഞ്ഞ കഥ അഭിനന്ദനം നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്

  ReplyDelete
 23. കഥ കൊള്ളാ.കഥയെഴുത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയുടെ യദാര്‍ത്ഥ പാതയില്‍ തന്നെയാണ് താങ്കള്‍.അനുഭവങ്ങളില്‍ ഭാവന യദാവിധം കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള രചന.കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 24. വളരെ ഇഷ്ടമായി പുതിയ രീതിയിലെ ഈ കഥാഖ്യാനം.

  ReplyDelete
 25. @Anees
  "ഈ ബക്കര്‍ ഒരുപാട് രാജ്യത്ത് അനേകം ബോസ്സുമാരുടെ കൂടെ ജോലി ചെയ്തെങ്കിലും ഇദ്ദേഹം എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ബോസ്സ് അത് ചന്ദ്രബോസ് "

  ഈ പ്രയോഗത്തിനു three cheers അനീസേ.
  നേതാജിയെ പറ്റി വിശദമായിപഠിച്ച കമെന്റിനു
  പ്രത്യേക നന്ദി. തീര്‍ച്ചയായും, ദ്വീപു വാസ
  കാലത്തെ യുവത്വം തുടിയ്ക്കുന്ന ഓര്‍മകളും
  നേതാജിയോടുള്ള വീരാരാധനയും ചേര്‍ന്ന് ഈ
  കഥാപാത്രത്തിന്റെ ഓര്‍മകളില്‍
  ഓളങ്ങള്‍ തീര്‍ക്കുകയാണ്.

  ReplyDelete
 26. പുതുമയുള്ള ഈ അവതരണവും ആശയവും വളരെ നന്നായി. വാ‍ചകങ്ങൾ പലതും അപൂർവ സുന്ദരം. അഭിനന്ദനങ്ങൾ കേട്ടൊ. നമ്മുടെ രാജ്യം നീതി കാണിയ്ക്കാതെ മറന്നു കളഞ്ഞ നേതാജിയെക്കുറിച്ച് എഴുതിയത് വളരെ നന്നായി. ബക്കർ എന്ന കഥാപാത്രത്തിനും നല്ല മിഴിവ്...

  ReplyDelete
 27. ഹൃദയത്തിൽ നിറയുന്നത് അപ്പാടെ വാക്കുകളാക്കാനും അത് അങ്ങനെത്തന്നെ അനുവാചക ഹൃദയങ്ങളിലെത്തിക്കാനും കഴിയുന്നത് വളരെ ശ്രമകരമാണ്..പക്ഷേ സലീമേട്ടാ ഈ ഉദ്യമത്തിൽ താങ്കൾ പൂർണ്ണ വിജയംകണ്ടുവെന്ന് ഞാൻ പറയും..കാരണം ഇതു വായിച്ചവർക്കാർക്കും ബക്കറുടെ ചിന്തകൾ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല..ആശംസകൾ

  ReplyDelete
 28. നേതാജിയെ ഒരു വികാരമായും വിപ്ലവ നക്ഷത്രമായും കരുതി നെഞ്ചോട് ചേര്‍ത്ത ഒരു തലമുറ ഈ മണ്ണില്‍ ജീവിച്ചിരുന്നു .അവരുടെ പ്രതിനിധിയാണ് ബക്കര്‍ .പണ്ടൊക്കെ രാഷ്ട്രീയത്തിലും സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ റോള്‍ മോഡലുകള്‍ ഉണ്ടായിരുന്നു .അനേക ലക്ഷങ്ങളുടെ റോള്‍ മോഡല്‍ ആയിരുന്നു നേതാജി .ഇന്നോ ? :(
  വഴിതെറ്റി നടക്കുകയാണ് നേതൃത്വവും ജനങ്ങളും ..ഈ കഥ പലതും ചിന്തിപ്പിക്കുന്നു ..

  ReplyDelete
 29. ഭാരതത്തിന്റെ ചങ്കുറപ്പിന്റെ പേരാണ് നേതാജി....
  വളരെ ഇഷ്ട്ടപ്പെട്ടു, സലാം...

  ReplyDelete
 30. നല്ല അവതരണം ,ഒരുപാട് ഇഷ്ടായി .......

  ReplyDelete
 31. ദേശഭക്തനായ വീരനേതാവിന്റെ കല്‍പ്രതിമയില്‍പോലും ബെക്കര്‍ കണ്ടെത്തി, ദേശാഭിമാനത്താല്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു ധീരാത്മാവ്‌! ആയില്ല, അകൃത്രിമമായ
  സ്വദേശാഭിമാനത്തിന്റെ അധിനിവേശത്താല്‍ ആ ധീരയോദ്ധാവ്‌ സധൈര്യം പൊക്കിപ്പിടിച്ച ഒരു വജ്രവാളും അതിന്റെ വൈദ്യുതിപ്രഹരവും, ധര്‍മ്മധീരനെ പുണരാന്‍ വെമ്പിനിന്ന ഒരു ആരാധകനെ, മിന്നല്‍പ്പിണര്‍ കണക്കെ വിറങ്ങലിപ്പിച്ചു- സായൂജ്യസാധകസാന്ദ്രം...
  ആസ്തിക്യത്തിന്റെ പാരമ്യത്തില്‍ എത്തപ്പെട്ട്‌, ഒടുക്കം, തന്റെ വീരപുരുഷന്റെ കല്‍ത്തിടമ്പെങ്കിലും ഏന്തിപ്പിടിക്കാന്‍ ഒരുമ്പെട്ടു നീട്ടിയ ബെക്കറുടെ വിരല്‍തുമ്പുകള്‍ ചരിത്രത്തിന്റെ സാക്ഷിപത്രത്തില്‍ ഒരു കയ്യൊപ്പുകൂടി പതിപ്പിച്ചു. നല്ലൊരു വായനയ്ക്ക്‌ ഇടതന്ന സലാമിന്‌ വീണ്ടും ഈ എളിയവന്റെ സലാം.

  ReplyDelete
 32. നേതാജിയെ ഓർക്കാനും ദേശസ്നേഹം ഉയർത്താനും സലാം ഭായിയുടെ രചനക്കു കഴിഞ്ഞു..നന്നായ് എഴുതി..ആശംസകൾ

  ReplyDelete
 33. ആദ്യമായി ഈ കഥാകാരന് എന്റെ നമസ്കാരം.ഒരു കഥ അത് നടന്നതാണ്,അല്ലെങ്കിൽ നടക്കുന്നതാണ്, നടന്ന് കൊണ്ടിരിക്കുന്നതാണ് എന്ന് തോന്നിക്കുന്നിടത്താണ് കഥാകാരന്റെ വിജയം. അയത്ന ലളിതമായ വാക്കുകൾ കൊണ്ട് ഈ കഥാകാരൻ നമ്മളെ കഥ നടക്കുന്നിടത്തേക്ക് കൊണ്ട് പോയി..നമ്മൾ ബക്കറിനോടൊപ്പം നടന്നു...അയ്യാളോടോപ്പം കരഞ്ഞു..ആകാശത്ത് അപ്പോള്‍ ഒരു നക്ഷത്രം മിന്നിത്തെളിയുന്നുണ്ടായിരുന്നു. പിറകിലെ സമുദ്രപ്പരപ്പില്‍ ആഞ്ഞടിച്ച വന്‍ തിരമാലയുടെ അലയൊലിക്കൊപ്പം സുഖശീതളമായ ഒരു ഇളം കാറ്റു വീശി. നേതാജിയുടെ കാലില്‍ ചുറ്റിപ്പിടിച്ച് എല്ലാം മറന്നു നിന്ന അയാള്‍ ആ നേരം നേതാജിക്കൊപ്പം നിശ്ചലമായി. ചിന്നം ചിന്നം തുടങ്ങി കടലും കരയും ഒന്നായി പെയ്തിറങ്ങിയ ഒരു നിലാമഴയില്‍ നേതാജിയോടൊപ്പം അയാളും അപ്പോള്‍ നനഞ്ഞു കുതിരാന്‍ തുടങ്ങിയിരുന്നു........ അയ്യാൾക്കൊപ്പം നമ്മളും ആപ്രതിമച്ചുവട്ടിൽ നിന്നു....നിസ്ചലമായി...മനോഹരമായ ഈ കഥക്ക് എന്റെ വിനീതമായ കൂപ്പുകൈ....

  ReplyDelete
 34. ഗാന്ധിജിയെ തൊട്ടതിനെക്കുറിച്ച് ഊറ്റത്തോടെ, അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട് ബഷീര്‍. 'കേരള' സന്ദര്‍ശനത്തിനിടെ മഹാത്മായുടെ പഞ്ഞിപോല്‍ മൃദുലമായ വിരലുകള്‍ സ്പര്ശിച്ചതിനെക്കുറിച്ചുള്ള ഒരു കവിത മലയാളത്തില്‍ വായിച്ചതോര്‍ക്കുന്നു.
  നേതാക്കളെ നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു കാലം ഒരു ഗതകാല സ്മരണയാണിന്ന്; നഷ്ടപ്രതാപം വിളിച്ചോതുന്ന ഏതോ പുരാതന ശില്‍പം പോലെ, പ്രതിമപോലെ അതൊരു കഴിഞ്ഞകാല ഓര്‍മയാണ്. നിഷ്കാമ കര്‍മികളുടെ കാലം കുറ്റിയറ്റുപോയി; നിഷ്കര്‍മ കാമികള്‍ സ്ഥലത്തെ പ്രധാന ദിവ്യന്മാരുമായി. ഇവിടെയാണ്‌, നേതാജിയെ ഹൃദയത്തില്‍ പ്രതിഷ്ടിച്ച ബക്കറിന്റെയും, നേതാവിന്റെയും പ്രസക്തി വര്‍ദ്ധിക്കുന്നത്.

  "ഒരാള്‍ പൂര്‍ണ്ണ മനസ്സോടെ, എന്തെങ്കിലുമൊന്നു തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കാതെ വരില്ല!" എന്ന് പൌലോ കൊയലോയുടെ 'ആല്‍കെമിസ്റ്റില്‍ പറയുന്നുണ്ട്. പ്രൈമറി സ്കൂള്‍ പഠനകാലം മുതല്‍ മനസ്സില്‍ പ്രതിഷ്ടിച്ച വീരനേതാവിന്റെ പൂര്‍ണ്ണകായ പ്രതിമക്കുമുന്‍പില്‍ ബക്കര്‍ ഒരു പ്രതിമപോല്‍ നിശ്ചേതനമാകുമ്പോള്‍, തന്റെ നേതാവിനോട് താദാത്മ്യം പ്രാപിക്കുമ്പോള്‍, ദാര്‍ശനികമായ ചില തലങ്ങള്‍ ഈ 'കഥ'യില്‍ നിന്നും വികസിച്ചു വരുന്നുണ്ട്. എന്റെ ഇഷ്ട ബ്ലോഗറുടെ ഈ സൃഷ്ടിയോട്‌ ഐ. എന്‍. എ. യുടെ ധീര കേഡറ്റുകളെപ്പോല്‍ ‍ ഒരു ബിഗ്‌ സല്യൂട്ട് പറയാതെ വയ്യ. ആശംസകള്‍ എന്റെ പ്രിയ സലാംജി.

  ReplyDelete
 35. ഈ വഴിക്കാദ്യമായാണ്. അവിടെയും ഇവിടെയുമായി ഓടിച്ച് വായിച്ചു. വളരെ നല്ല നിലവാരം ഉള്ള ഒരു പോസ്റ്റായി തോന്നി.

  greetings from trichur

  please visit
  trichurblogclub.blogspot.com

  ReplyDelete
 36. സലാം ..ഈ എഴുത്ത് മനസ്സില്‍ തറച്ചു.

  എല്ലാവരും പറഞ്ഞു കഴിഞ്ഞു..ഇനി ബാകി
  അഭിനന്ദനങ്ങള്‍ മാത്രം...

  ReplyDelete
 37. ബക്കര്‍ സാഹിബിന്റെ നേതാജി സ്മരണ മനസ്സില്‍ തട്ടുന്ന വിധം അവതരിപ്പിച്ചു.
  ഭാവുകങ്ങള്‍.

  ReplyDelete
 38. വ്യക്തി-വിഗ്രഹ പൂജയെ glorify ചെയ്യുകയാണ് ഈ കഥ എന്ന ഒരു വിമര്‍ശനം ചിലര്‍ക്ക് തോന്നാം. സത്യത്തില്‍ അങ്ങിനെയൊരു ആംഗിളിലേക്ക് പോവേണ്ട കാര്യമില്ല. പലയാളുകള്‍ക്കും ബാല്യ-കൌമാര കാലത്ത് ചില വീരാരാധനകള്‍ കാണും. കൃത്രിമമായ സിനിമാ നായകന്‍മാരാണ് അധികവും ഈ സ്ഥാനം കവരുക പതിവുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഒരു നക്ഷത്രമാണ് ചെറുപ്രായത്തിലെ ബക്കറിനെ സ്വാധീനിച്ചത്. അത് അതേ വൈകാരിക-തീഷ്ണത കഴിയുന്നത്ര നിലനിര്‍ത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ചെയ്തത്.

  ReplyDelete
 39. @Echmukutty
  ഉന്നത നിലവാരത്തിലുള്ള കഥകള്‍ ആനുകാലികങ്ങളില്‍ എഴുതി തെളിഞ്ഞ എച്ചുമുകുട്ടിയുടെ ഈ വാക്കുകള്‍ക്കു നന്ദി.

  @ സീത
  @ വര്‍ഷിണി* വിനോദിനി
  @Pradeep Kumar
  @ മുല്ല
  @ കൊമ്പന്‍
  @ Muneer N.P
  @ajith
  @ ചാണ്ടിച്ചന്‍
  @kochumol(കുങ്കുമം)
  @ManzoorAluvila
  @ജെ പി വെട്ടിയാട്ടില്‍
  @ente lokam
  @mayflowers
  തുറന്ന വായനക്കും ഈ അഭിപ്രായങ്ങള്‍ക്കും നന്ദി.

  @രമേശ്‌ അരൂര്‍
  അതെ, പെട്ടെന്ന് പണമുണ്ടാക്കുന്നവരെയാണ് ഇന്ന് റോള്‍ മോഡലുകളായി സമൂഹം വിലയിരുത്തുന്നത്. ചിന്തക്കു തീ പിടിപ്പിക്കുന്ന നേതാവിനെയും സാഹിത്യകാരനെയും കാലത്തിനു നഷ്ടമായിരിക്കുന്നു.

  @V P Gangadharan, Sydney
  ഇതിലെ നായകന്‍റെ ആത്മാവില്‍ തൊട്ട വാക്കുകള്‍ക്കു നന്ദി.

  @ചന്തു നായർ
  എന്‍റെ ഈ എളിയ എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷവും നന്ദിയും

  @Noushad Kuniyil
  "നേതാക്കളെ നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു കാലം ഒരു ഗതകാല സ്മരണയാണിന്ന്; നഷ്ടപ്രതാപം വിളിച്ചോതുന്ന ഏതോ പുരാതന ശില്‍പം പോലെ, പ്രതിമപോലെ അതൊരു കഴിഞ്ഞകാല ഓര്‍മയാണ്. "

  ഈ വാക്കുകള്‍ എത്ര ശരിയാണ്. നേതാക്കളും മാറി ജനങ്ങളും മാറി. നിസ്വാര്‍ത്ഥ ജനസേവനം എന്ന് പറയുന്നത് പോലും തമാശയായി മാറി.
  സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ എല്ലാം ഈ സ്വഭാവമാറ്റത്തിന് വിധേയരായി. വിശദമായ ഈ വിലയിരുത്തലിനു നന്ദി.

  ReplyDelete
 40. വായിച്ചു ... ചരിത്ര താളുകളില്‍ .. കൂടി ഭാവനയുടെ ചിറകു വിരിച്ചു പറന്നപ്പോള്‍ അതില്‍ നിന്നും കഥയെയും അനുഭവത്തെയും ഒരു പോലെ കണ്ടെത്തുന്ന ഒരു നല്ല അആഖ്യാന രീതി കൊള്ളാം വളരെ നന്നായിട്ടുണ്ട് .. അവതരണ ശൈലി അതി ഗംഭീരം തന്നെ ആശംസകള്‍..

  ReplyDelete
 41. സലാം ജി, കുറച്ചു ഇടവേളയ്ക്കു ശേഷമുള്ള വരവാണ്. നല്ലൊരു കഥ വായിക്കിനാനിട വന്നതില്‍ സന്തോഷം.

  ദേശ സ്നേഹത്തിന്റെ വിപ്ലവ സമരണകള്‍ ഒരിക്കല്‍ ഉണര്‍ത്തിയ അവതരണത്തിനു ഒരു പാട് ആശംസകള്‍.

  ReplyDelete
 42. "ഒരാള്‍ മാത്രം അവിടെ അറ്റമില്ലാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കും അതിന്‍റെ മറുതലക്കല്‍ നിന്ന് തുടങ്ങി പ്രപഞ്ചത്തിനാകെയും കുടയായി നിവര്‍ന്നു നില്‍ക്കുന്ന വിശാലമായ വിണ്ണിലേക്കും പിന്നെ നേതാജിയുടെ മാസ്മര രൂപത്തിലേക്കും മാറി മാറി നോക്കി അനര്‍ഘമായ ഒരു നിമിഷത്തിന്‍റെ നിര്‍വൃതി നുകര്‍ന്ന് അങ്ങിനെ നിന്നു".എത്ര മനോഹരമായ ഭാഷ, തുടക്കം മുതല്‍ .... ഇത്ര സൂക്ഷ്മമായി , അനുഭവം പറയുംപോലെ , ബക്കറിനൊപ്പം മനസ്സുകൊണ്ട് ഒരു യാത്ര.

  ReplyDelete
 43. അനുഭവത്തില്‍നിന്നല്ല ജീവിതത്തില്‍നിന്നും എഴുതിയപോലെയുണ്ട് സലാം ഭായ്. ഈ ഭാവന അസൂയാവഹം. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ.

  ' ഒരു വിധം എഴുന്നേറ്റു നിന്ന് നോക്കുമ്പോള്‍ നേതാജിയുടെ കാലുകള്‍ എത്തിപ്പിടിക്കാനുള്ള ഉയരമേ അയാള്‍ക്കുണ്ടായിരുന്നു.'

  ഹൃദയത്തില്‍ തട്ടിയ വരി. നേതാജിയെ ഹൃദയത്തോട് ചേര്‍ത്ത ബക്കറിന് അദ്ദേഹത്തിന്റെ കാലുകള്‍ എത്തിപിടിക്കാനുള്ള ഉയരമേയുള്ളൂ എങ്കില്‍ അദ്ദേഹത്തിന്റെ കാല്പാദങ്ങളിലെ വിരലുകള്‍ തൊടാന്‍ മാത്രം ഉയരം പോലും എനിക്കുണ്ടാവില്ല.

  ReplyDelete
 44. കഥ വായിച്ചു.. ഇഷ്ടപ്പെട്ടു..ഇനിയും വരാം..

  ReplyDelete
 45. നല്ല അവതരണ രീതി. ശരിക്കും വായിച്ചു , ആസ്വദിച്ചു. ആശംസകള്‍

  ReplyDelete
 46. വായിച്ചു.. നല്ല അവതരണം..ഇനിയും വരാം..

  ReplyDelete
 47. കഥയാണോ ജീവ ചരിത്രമാണോ എന്നു സംശയം ബാക്കി നില്‍ക്കുന്നു. മുഷിപ്പുളവാക്കാത്ത ആഖ്യാനം താങ്കളുടെ എഴുത്തിന്റെ എടുത്തു പറയാവുന്ന മേന്മയാണ്.

  @-നൌഷാദു കുനിയില്‍ പറഞ്ഞ പോലെ പൊതുജനം നേതാക്കളെ മനസ്സില്‍ പ്രതിഷ്ടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. കാരണം അന്നുണ്ടായിരുന്നത്‌ നിസ്വാര്‍ത്ഥ ജന സേവകരായിരുന്നു. ഇന്നോ? സേവനം "സ്വന്തം സേവിങ്ങിനു" മാത്രമെന്ന് വിശ്വസിക്കുന്ന കോമാളികള്‍. അവിടെയാണ് താങ്കള്‍ എഴുതിയ ഈ കുറിപ്പ് പ്രസക്തമാകുന്നത്.

  ReplyDelete
 48. അനുഭവം ആണോ കഥയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം ഉള്ളില്‍ തൊടുന്ന രീതിയിലുള്ള ഈ എഴുത്തിനു അനുമോദനങ്ങള്‍ ..


  നേതാജിക്ക് നമ്മള്‍ ആ മഹദ് വ്യക്തി അര്‍ഹിക്കുന്ന ആദരം കൊടുത്തിട്ടുണ്ടോ എന്ന സംശയം ബാക്കിയാവുന്നു.

  ReplyDelete
 49. എഴുത്ത് നന്നായത് നിരീക്ഷണപാടവത്തിലൂടെയുള്ള സഞ്ചാരത്തിലാണ്, എന്നാല്‍ കഥയിലെവിടെയൊക്കെയോ പിടിവിടുന്നുണ്ട്-ഒരു പക്ഷേ കേന്ദീകൃതമായതിനാലാവാം..
  ------
  പുതിയ പോസ്റ്റുകള്‍?? ബൂലോകം വിട്ടോ?
  പുതുവത്സരാശംസകളോടെ..

  ReplyDelete
 50. പുതിയ പോസ്റ്റ് ഒന്നുമില്ലല്ലോ....എവിടെ പോയി?

  ReplyDelete
 51. orikkalkoodi vayichu..... aashamsakal............

  ReplyDelete