Tuesday, August 14, 2012

ദുസ്വപ്നം

വലതു ഭാഗത്ത് കണ്ട ആയുധങ്ങളില്‍ ഞാന്‍ ആധി കൊണ്ട കാരണത്താല്‍ ആ മിത്രങ്ങള്‍ക്ക് ഞാന്‍ ശത്രുവായി.

 ഇടതു ഭാഗത്ത് കണ്ട ആയുധങ്ങളില്‍ ഞാന്‍ ആധി കൊണ്ട കാരണത്താല്‍ ആ മിത്രങ്ങള്‍ക്കും ഞാന്‍ ശത്രുവായി.

വെളിച്ചം കെട്ട നേരത്ത് ഞാന്‍ നടന്നു വരുമ്പോള്‍ ഇരുഭാഗത്തും അവര്‍ ആയുധം മൂര്‍ച്ച കൂട്ടി എന്നെ കാത്തിരുന്നു.

പാതിരാവില്‍ ഒരു ദുസ്വപ്നത്തില്‍ എന്റെ കുഞ്ഞു മകന്‍ പിടഞ്ഞുണര്‍ന്നത് വീട് നിറഞ്ഞൊരു നിലവിളിയിലേക്കായിരുന്നു.

29 comments:

 1. മദ്ധ്യപക്ഷം എന്നൊരു പക്ഷമില്ല അല്ലേ?

  ReplyDelete
 2. ജനങ്ങളധികവും മദ്ധ്യപക്ഷത്തു തന്നെയാണ്..
  പക്ഷെ, രണ്ടു പക്ഷക്കാരും നമ്മളെ പകുത്തെടുത്തിരിക്കുന്നതു കൊണ്ട് അങ്ങനൊരു ‘മദ്ധ്യപക്ഷ’ത്തിനു സാദ്ധ്യതയില്ല.
  നന്നായിരിക്കുന്നു മാഷെ..
  ആശംസകൾ...

  ReplyDelete
 3. ദു:സ്വപ്നങ്ങൾ നിത്യ സ്വപ്നങ്ങൾ എന്നിരിയ്ക്കേ കുഞ്ഞുങ്ങളുടെ രോദനം ചെവി കൊള്ളുവാൻ ആരുണ്ട്‌...പേടിപ്പിയ്ക്കുന്ന മറ്റൊരു സ്വപ്നം,,,,!

  നല്ല ചിന്ത,..ആശംസകൾ..

  ReplyDelete
 4. ദുസ്വപങ്ങള്‍ അല്ലത് . ഇന്നത്തെ സമകാലിക സംഭവങ്ങള്‍ നമ്മില്‍ ഉയര്‍ത്തുന്ന ഭീതി ഇത് തന്നെയല്ലേ ??
  ----------------------------
  സ്വാതന്ത്ര ദിനാശംസകള്‍// (സലാംക്കയുടെ സ്വാതന്ത്ര്യ ദിന ചിന്തകള്‍ വായിക്കാം എന്ന് കരുതി വന്നപ്പോള്‍ ഇതാണ് കണ്ടത് )

  ReplyDelete
 5. ഇടത്തോട്ടും വലത്തോട്ടും മനുഷ്യന് ചായ്‌വ് കാണിക്കാൻ പറ്റാത്ത കാലം

  ആശംസകൾ ഈ കുഞ്ഞുവരികൾക്ക്

  ReplyDelete
 6. പേ പിടിച്ചവര്‍ പേടിപ്പെടുത്തുന്ന കാലം..!
  കുറച്ചു വാക്കുകളില്‍ ഏറെ വ്യക്തം.ഹൃദ്യം.

  ReplyDelete
 7. മനുഷ്യരായി മാത്രം ജീവിക്കാന്‍ പറ്റില്ലാന്നായി.സ്വാതന്ത്ര്യ ദിനാശംസകള്‍

  ReplyDelete
 8. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ ജീവിക്കാനും കഴിയില്ലെന്നായി.

  ReplyDelete
 9. ഒരു പക്ഷവും പിടിക്കാതെ ജീവിക്കാനാവില്ല എന്നായിരിക്കുന്നു അല്ലെ..

  ReplyDelete
 10. ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും നില്‍ക്കുന്നേടത്തും നോക്കി പ്രതിഷേധിക്കുന്നവന്‍ എല്ലാവരുടേയും ശത്രുവാകുന്നത് സ്വാഭാവികം. വലത്തോട്ടു പ്രതികരിച്ചപ്പോഴേ അവന്‍ എല്ലാവരുടേയും നോട്ടപ്പുള്ളിയായിക്കഴിഞ്ഞിരുന്നു. പിന്നീടുണ്ടായ പ്രതികരണങ്ങളെല്ലാം ആ ശത്രുത സ്ഥിരീകരിക്കുകമാത്രമായിരുന്നു.

  "വെളിച്ചം കെട്ട നേരത്ത്" എന്ന പ്രയോഗം അതിമനോഹരം എന്നുതന്നെ പറയണം. പരിഷ്കൃത സമൂഹത്തില്‍ പതിവായി ഏറെ നീണ്ട 'വെളിച്ചം കെട്ട നേരങ്ങള്‍' കണ്ടുതുടങ്ങിയിട്ടുണ്ട്. മുഴുവിരുട്ടില്‍ അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടിവരുമോ ആവോ, ഭാവിയില്‍.

  ReplyDelete
 11. എത്രകുട്ടികളാണ് ഒരിക്കലും തിരിച്ചുവാരാത്ത അച്ഛനെ വിളിച്ചുകരയുന്നത്

  ReplyDelete
 12. ഇവിടെ കുറച്ചു കാര്യമായിരുന്നു വായിക്കനുണ്ട് പിന്നെവരാം.. വരാതിരിക്കാനാവില്ല

  ReplyDelete
 13. നിഷ്പക്ഷത..! (ഇരകള്‍) ബദലുകലളാകുന്നതും ബദലുകള്‍ പക്ഷം ചേരുന്നതും പക്ഷങ്ങള്‍ ആയുധമേന്തുന്നതും,ഇരകളെക്കാത്ത് ഇരുട്ടില്‍ പതുങ്ങിയങ്ങിനെ(വാടകക്കെടുത്തവരെങ്കില്‍ വെളിച്ചത്തിലും)...!!

  (അതിജീവനം വാദിച്ചവരെ ചിലര്‍ മാവോയിസ്റ്റുകളെന്നു....)

  ReplyDelete
 14. പക്ഷം പിടിക്കാത്തവരുടെ മറു പക്ഷം

  ReplyDelete
 15. നല്ല സ്വാതന്ത്ര്യ ചിന്തകള്‍.....! സലാം, സലാം.

  ReplyDelete
 16. ഇടവും വലവും അപകടം പതിയിരിക്കുമ്പോൾ നേരെ നടക്കുന്നത്‌ എങ്ങനെ?

  ReplyDelete
 17. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 18. ആയുധങളില്‍‍ ആധി കൊള്ളരുത്
  കൊണ്ടാലും വെളിച്ചം കെട്ടനേരത്ത് നടക്കാനിറങരുത്.
  ഇടം‍വലം നോക്കാതെ നേരെ വാ പോ.

  ഒക്കേം മന്‍‍സിലായി ;)

  ReplyDelete
 19. സത്യം പറയരുത്..നെറി കേടുകാണരുത്.. കണ്ണ് പൊത്തി ചെവിയടച്ചു വായ കെട്ടി.. ഏതെങ്കിലും പക്ഷം പിടിച്ചു.. അതിന്റെ ഓരത്ത് .. തണലില്‍ .. സുരക്ഷിതത്വം തേടൂ.. ( എത്ര കഷ്ടം ഹാ ...)

  ReplyDelete
 20. നല്ല മൂര്‍ച്ച

  ReplyDelete
 21. സത്യം ഇപ്പോള്‍ ഇങ്ങനെയുമാണ്.

  ReplyDelete
 22. കാലികപ്രസ്ക്തിയുള്ള മിനിക്കഥ..വലത്തോട്ടും ഇടത്തോട്ടും നോക്കി ആധി പ്രകടിപ്പിച്ചാൽ പോലും ഇരയാകുന്ന കാലമാണിന്ന്!

  ReplyDelete
 23. മൂർച്ചയുള്ള വരികൾ..

  ReplyDelete
 24. എന്തൊരു ഗതികേട് അല്ലേ............ഹും...........

  ReplyDelete
 25. ഉറങ്ങും മുന്‍പ് കണ്ണൂരാനെ മനസ്സില്‍ ധ്യാനിച്ച്‌ കിടന്നോ. ദുസ്വപ്നം കാണില്ല. ഉറപ്പ്.
  (ഇനി അഥവാ കണ്ടാല്‍ എഴുന്നേറ്റു പോയി മൂത്രിച്ചുവന്നു വീണ്ടും കിടന്നുറങ്ങിക്കോ)

  വല്ലാത്തൊരു ചിന്ത. തീപാറുന്ന വരികള്‍ / ആശംസകള്‍
  ആളെവിടെ? മുങ്ങിയോ??

  ReplyDelete
 26. വെളിച്ചം കെട്ട നേരത്ത് ഞാന്‍ നടന്നു വരുമ്പോള്‍ ഇരുഭാഗത്തും അവര്‍ ആയുധം മൂര്‍ച്ച കൂട്ടി എന്നെ കാത്തിരുന്നു.

  അതെ അതാർക്കും അറിയാൻ കഴിയുന്നില്ല. കാരണം അവർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നത് വളരെ രഹസ്യമായാണല്ലോ ?
  ആശംസകൾ.

  ReplyDelete
 27. പക്ഷം പിടിക്കാതെ സ്വന്തം നിലപാടുതറയിൽ നിൽക്കാൻ ശ്രമിക്കുന്നവൻ അരക്ഷിതനാണെന്ന സത്യം ഒരുകൊച്ചു കഥയിലൂടെ അവതരിപ്പിച്ചു.....

  ഈ സത്യം അറിയുന്നതുകൊണ്ടല്ലേ ,നിരന്തരം കോംബ്രമൈസ് ചെയ്ത് പലരും ചില പക്ഷങ്ങളിൽ ഉറച്ചു നിൽക്കാൻ ശ്രമിക്കുന്നത്....

  നല്ലൊരു ചിന്ത തന്നു.....

  ReplyDelete
 28. ആയുധങ്ങളൂടെ മൂർച്ചയാണല്ലോ
  ഇന്ന് എല്ലാം നിശ്ചയിക്കുന്നത്..അല്ലെ ഭായ്

  ReplyDelete