Sunday, March 31, 2013

ഓർമ്മകൾ അനശ്വരമാകുന്നത്


ചുറ്റും തിങ്ങി നിറയും കാർമേഘങ്ങൾ
മൂകം മനസ്സിൻ വെളിച്ചം കെടുത്താം,
കോരിച്ചൊരിയും മഴയുടെ പ്രഭാതത്തിലേക്കുണരുമ്പോൾ
മനസ്സ് അറിയാതെ വിഷാദം കൊള്ളാം.
മഴയ്ക്ക് പിറകെ തെളിയുന്ന ഇളവെയിലിൽ
വിടരുന്ന റോസാപുഷ്പം കാണ്‍കെ ഹൃദയം കിളിർക്കാം പിന്നെയും.
നനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.

വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.
മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.

സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്,
പിന്നെയേതു യുദ്ധകാണ്ഡം പിറന്നാലും,
പോർക്കളത്തിൽ മുറിവേറ്റു പിടഞ്ഞാലും
ജീവിത സ്മൃതികളിൽ എന്നും നിറയുവാൻ.

30 comments:

 1. വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
  പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.
  നന്നായിരിക്കുന്നു വരികൾ...
  ആശംസകൾ...

  ReplyDelete
 2. സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
  ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.

  ReplyDelete
 3. ചെറുതാണെങ്കിലും സുന്ദരമായ വരികൾ ..

  ReplyDelete
 4. ചെറുതാണ് പക്ഷെ സുന്ദരമാണ്

  ലളിതമാണ് പക്ഷെ ഭാവാര്ദ്രമാണ്

  ശുഭാശംസകളോടെ

  ReplyDelete
 5. ഭാവവും അര്‍ത്ഥവും ദാര്‍ശനികത്വവും ഉള്‍ച്ചേര്‍ന്ന ഒരു രചന
  ശ്രദ്ധയോടെ വായിയ്ക്കേണ്ടതുണ്ട്

  ReplyDelete
 6. ചിലനേരങ്ങളിൽ ചിലത്,

  ReplyDelete
 7. തത്ത്വചിന്താപരമായ ഈ കവിത നമ്മെ അതിഗഹനമായ അര്‍ത്ഥതലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു!

  ആശംസകളോടെ

  ReplyDelete
 8. ഓർമ്മകൾ അനശ്വരമാകുന്നത്
  ഇഷ്ടായി

  ReplyDelete
 9. വരികളെല്ലാം ഇഷ്ടമായി...

  ReplyDelete
 10. വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
  പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.
  ------------------------------------
  കവിതയെ കുറിച്ച് കൂടുതല്‍ വിലയിരുത്താന്‍ അറിയില്ല ,,എങ്കിലും ചില വരികള്‍ എനിക്ക് ഏറെ ഇഷ്ടായി ..

  ReplyDelete
 11. "മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി."

  ശബളമായ എന്തെങ്കിലും മതി സലാംജി. എല്ലാവര്‍ക്കും അത്തരം എന്തെങ്കിലും എപ്പോഴെങ്കിലും ഉണ്ടായിക്കാണും. അതുള്ള കാലത്ത് മറ്റെന്തിനേയോ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പില്‍ അവഗണിക്കപ്പെടുന്നതാണ്.

  ഇന്നലെയുടെ ക്ഷണികമായ ആഹ്ലാദങ്ങള്‍ക്കുമാത്രമല്ല നാളെയുടെ ത്രസിപ്പിക്കുന്ന പ്രതീക്ഷകള്‍ക്കും മനസ്സിനെ ഉന്മാദിപ്പിക്കാനാകും.

  നല്ല രചന.  ReplyDelete
 12. കവിതയുടെ ബീജം മറവിയിലേക്ക് മാഞ്ഞു പോയ ഓര്‍മകളിലേക്ക് ആണ് വരികള്‍
  പക്ഷെ യൌവനം കൊണ്ട് മരണത്തെ ജയിക്കാന്‍ കഴിയും എന്ന നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയില്ല

  ReplyDelete
 13. വീണ്ടും ലഹരിയായി നുരഞ്ഞു കൊണ്ടിരിക്കുന്ന ജീവിതം...
  നന്നായി ഈ വരികൾ.

  ReplyDelete
 14. പല വര്‍ണ്ണങ്ങളിലൂടെ ഉതിരുന്ന പുതു വസന്തവും, നവോന്മേഷവും, ജീവിത പ്രസരിപ്പും, യാത്രയും...എല്ലാമെല്ലാം കാഴ്ച്ചവെക്കുന്ന വരികള്‍...നന്ദി..സ്നേഹം.

  ReplyDelete
 15. ജീവിത ഗന്ധി ആയ ആശയം. പരിമളം
  പൂശി കടന്നു പോവുന്ന പനിനീര് പുഷ്പം
  പോലെ വരികൾ.ഭാവ സാന്ദ്രം ആയ
  ചിന്തകള്.

  കവിതയെ വിലയിരുത്താൻ ഞാൻ ആളല്ല.
  എങ്കിലും വളരെ ഇഷ്ടം ആയി എന്ന്
  പറയാമല്ലോ.നല്ല ആശയങ്ങൾ നല്ല
  എഴുത്തുകാരനു ലഭിക്കുമ്പോൾ അത് മനോഹരം
  ആവുന്നു കവിത ആയാലും കഥ ആയാലും.ആ
  നിലക്ക് സലാമിന്റെ നല്ലൊരു രചന തന്നെ.

  ReplyDelete
 16. കൊള്ളാലോ സലാം ഭായ് ..

  കവിത എഴുത്തും ഉണ്ടല്ലേ ??
  ഞാന്‍ വായിക്കുന്ന സലാംജിയുടെ ആദ്യ കവിത. ഭംഗിയായിരിക്കുന്നു

  വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
  പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.

  ReplyDelete
 17. “സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
  ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
  അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
  എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്“


  കവിതയും സലാം ഭായ്ക്ക് നന്നായ് വഴങ്ങുന്നുണ്ട് കേട്ടൊ

  ReplyDelete
 18. മരുഭൂമിയുടെ കരാളമായ ഭാവം പോലും അതിന്റെയൊരുകോണില് വിരിഞ്ഞു പുഞ്ചിരിപൊഴിക്കുന്നൊരിത്തിരിപ്പൂവിന്റെ സാന്നിദ്ധ്യത്താല് മയപ്പെടുന്നപോലെ ഒത്തിരി സങ്കടങ്ങള്ക്കിടയിലും എങ്ങുനിന്നോ കിനിഞ്ഞെത്തുന്ന ഇത്തിരി സന്തോഷത്തിന്റെ കുളിരിനാല് വീണ്ടുമെത്രയോ സങ്കടാവസ്ഥകളെ തരണം ചെയ്യാനുള്ള ഊര്ജ്ജം നിറയ്ക്കപ്പെടുന്നുവെന്ന നന്മോന്മുഖവീക്ഷണം എനിക്ക് ഹൃദയഹാരിയായി അനുഭവപ്പെട്ടു.

  ദുര അരങ്ങ് വാഴുന്ന ആസുരകാലത്ത് ഓര്ത്ത് വെയ്ക്കേണ്ട മഹിതമായ സന്ദേശം ഈ കൊച്ചുവരികളില് കാവ്യാത്മകമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു.

  നന്ദി സലാംജീ.

  ReplyDelete
 19. റോസാ പുഷ്പം എനിക്കിഷ്ടമാണ്.ഹാ എന്താ അതിന്റെയൊരു സുഗന്ധം! സുന്ദരമായ ആ ഓരൊ ഇതളും കൂര്‍ത്തു മൂര്‍ത്ത അതിന്റെ തണ്ടുകളെ ന്ന മരണഭയത്തെ ഓര്‍മ്മയില്‍ പോലും പേടിപ്പിക്കുന്നതെയില്ല!
  നല്ലൊരു ഓര്‍മ്മപ്പെടുത്തലാണീ കവിത..

  ReplyDelete
 20. വരികളുടെ ലയഭംഗി ആസ്വദിച്ചു....

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ആദ്യമായിട്ടാണ് ഇവിടെ .. കവിത വായിച്ചു .. മനോഹരം ,

  നനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
  ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.

  വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
  പ്രിയ കവിതകൾ പിറക്കുന്നത്‌ അതിന്റെ നഷ്ടസ്മൃതിയിലാണ്.
  മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
  ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.

  നല്ല വരികള്‍..

  ReplyDelete
 23. നന്നായി ഈ മഴ നേരങ്ങളിലെ കവിത ..............എങ്കിലും വരികളിൽ ഇത്തിരി കൊത്തു പണികളുടെ കുറവുള്ള പോലെ ................ആശംസകൾ.............

  ReplyDelete
 24. താങ്കളുടെ ഒരു തനതു ടച്ച്‌ വേണ്ടത്ര വന്നില്ലല്ലോ സലാം ബായ്
  വരികൾ അടുക്കിയതിൽ എന്തോ ഒരു പ്രശ്നം പോലെ
  ഭാവുകങ്ങൾ
  :)

  ReplyDelete
 25. kavithayum vazhangumalle..
  aazamsakal...

  ReplyDelete